Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എറണാകുളം ജില്ലയിൽ പോരാട്ടം കടുക്കും; ആലപ്പുഴ ജില്ലയിൽ ഇഞ്ചോടിഞ്ച് പോരാട്ടം; മനോരമന്യൂസ്-വി എംആർ പ്രീപോൾ സർവേ ഫലപ്രകാരം കളമശേരിയിലും തൃക്കാക്കരയിലും എൽഡിഎഫിന് അട്ടിമറി സാധ്യത; ആലപ്പുഴ ജില്ലയിൽ എൽഡിഎഫ് 5 സീറ്റും യുഡിഎഫ് 4 സീറ്റും നേടാൻ സാധ്യത

എറണാകുളം ജില്ലയിൽ പോരാട്ടം കടുക്കും;  ആലപ്പുഴ ജില്ലയിൽ ഇഞ്ചോടിഞ്ച് പോരാട്ടം; മനോരമന്യൂസ്-വി എംആർ പ്രീപോൾ സർവേ ഫലപ്രകാരം കളമശേരിയിലും തൃക്കാക്കരയിലും എൽഡിഎഫിന് അട്ടിമറി സാധ്യത;  ആലപ്പുഴ ജില്ലയിൽ എൽഡിഎഫ് 5 സീറ്റും യുഡിഎഫ് 4 സീറ്റും നേടാൻ സാധ്യത

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: എറണാകുളം-ആലപ്പുഴ ജില്ലകളിലെ മനോരമന്യൂസ്-വി എംആർ പ്രീപോൾ സർവേ ഫലങ്ങൾ പുറത്തുവന്നു. എറണാകുളത്ത് പോരാട്ടം കടുക്കുമ്പോൾ, ആലപ്പുഴ ജില്ലയിൽ ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് സർവേയിൽ വിലയിരുത്തുന്നു.

പെരുമ്പാവൂരിൽ കടുത്ത മൽസരമെങ്കിലും യുഡിഎഫിനാണ് നേരിയ മേൽക്കൈ. എൽദോസ് കുന്നപ്പള്ളി വീണ്ടും എംഎൽ ആകാൻ സാധ്യത. യുഡിഎഫിന് എൽഡിഎഫിനേക്കാൾ 3.80 ശതമാനമാണ് ലീഡ്. അങ്കമാലിയിലും യുഡിഎഫിന് നേരിയ മേൽക്കൈ എന്ന് സർവേ സൂചന നൽകുന്നു. റോജി എം.ജോണിന് തന്നെ വീണ്ടും വിജയ സാധ്യതയെന്നാണ് സർവേ. യുഡിഎഫിന് എൽഡിഎഫിനേക്കാൾ 5.20 ശതമാനം ലീഡ്.

ആലുവയിലും യുഡിഎഫിന് വിജയം പ്രവചിക്കുന്നു സർവേ. സിറ്റിങ് എംഎൽഎ അൻവർ സാദത്തിന് സാമാന്യം ലീഡുണ്ടാകുമെന്നാണ് സർവേ പറയുന്നത്. കളമശ്ശേരിയിൽ അട്ടിമറി സാധ്യതയാണ് സർവേ മുന്നോട്ടുവയ്ക്കുന്നത്. മികച്ച ലീഡിൽ എൽഡിഎഫ് വിജയിക്കുമെന്ന് സർവേ പറയുന്നു.

പറവൂരിൽ കടുത്ത മത്സരമെങ്കിലും യുഡിഎഫ് മണ്ഡലം നിലനിർത്തും. യുഡിഎഫിന് 3.5 ശതമാനം ലീഡിന്റെ മേൽക്കൈ എന്ന് സർവേ പ്രവചിക്കുന്നു. തൃപ്പൂണിത്തുറയിൽ എൽഡിഎഫിനാണ് മേൽകൈ എന്നു സർവ പ്രവചിക്കുന്നു.യുഡിഎഫ് സ്ഥാനാർത്ഥി കെ.ബാബുവിന്റെ സ്ഥാനാർത്ഥിത്വത്തിനു മുൻപേ നടന്ന സർവേ ആയതുകൊണ്ട് മാറ്റങ്ങൾ വന്നേക്കാം. വൈപ്പിൻ എൽഡിഎഫ് നിലനിർത്തുമ്പോൾ കൊച്ചിയിലും എറണാകുളത്തും പിറവത്തും യുഡിഎഫിനാണ് മേൽകൈ. തൃക്കാക്കരയിൽ അട്ടിമറി സാധ്യതയാണ് സർവ പ്രവചിക്കുന്നത്. തൃക്കാക്കര എൽഡിഎഫ് പിടിക്കുമെന്നാണ് പ്രവചനം. കുന്നത്തുനാട് മണ്ഡലത്തിൽ യുഡിഎഫിനു തന്നെയാണ് സാധ്യതയെന്നു സർവേ പ്രവചിക്കുന്നു. മൂവാറ്റുപുഴയിലും കോതമംഗലത്തും എൽഡിഎഫിനാണ് സർവേ സാധ്യത പ്രവചിക്കുന്നത്.

ആലപ്പുഴയിൽ ഇഞ്ചോടിഞ്ച് പോരാട്ടം

ആലപ്പുഴ ജില്ലയിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ്. എൽഡിഎഫ് 5 സീറ്റും യുഡിഎഫ് 4 സീറ്റും നേടാൻ സാധ്യതയെന്ന് സർവേ പ്രവചിക്കുന്നു. അരൂരിൽ സർേവ പ്രകാരം എൽഡിഎഫ് സ്ഥാനാർത്ഥിക്ക് വിജയ സാധ്യത. യുഡിഎഫ് സ്ഥാനാർത്ഥിയേക്കാൾ മികച്ച ലീഡിൽ ജയിക്കുമെന്നാണ് സർവേ. ചേർത്തലയിൽ അട്ടിമറി സാധ്യതയാണ് തെളിയുന്നത്. സർേവ പ്രകാരം യുഡിഎഫിന് മേൽക്കൈ.

ആലപ്പുഴയിൽ കനത്ത പോരാട്ടം പ്രവചിക്കുന്നു സർവേ. യുഡിഎഫിന് നേരിയ മേൽക്കൈ ഉണ്ടെന്ന് സർവേ പറയുന്നു. എൽഡിഎഫിനേക്കാൾ 3.16 ശതമാനത്തിന്റെ ലീഡ് ആണ് ദൃശ്യമാകുന്നത്. കുട്ടനാട്ടിലും കനത്തപോരാട്ടം. എൽഡിഎഫിന് മേൽ യുഡിഎഫിന് നേരിയ മേൽക്കൈ പ്രവചിക്കുന്നു സർവേ. 1.78 ശതമാനത്തിന്റെ ലീഡ് ആണ് സർവേ പറയുന്നത്. അമ്പലപ്പുഴ മണ്ഡലം എൽഡിഎഫ് നിലനിർത്തുമെന്നാണ് സർവേ പറയുന്നത്. കുട്ടനാട് യുഡിഎഫ് നേടുമെന്നു സർവേ പ്രവചിക്കുന്നു. ഹരിപ്പാട് യുഡിഎഫ് നിലനിർത്തും. കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ മണ്ഡലങ്ങൾ എൽഡിഎഫ് നിലനിർത്തുമെന്ന് സർവേ പ്രവചിക്കുന്നു.

കടപ്പാട്: മനോരമ ന്യൂസ്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP