Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബാലചന്ദ്രൻ ചുള്ളിക്കാടിനും അർച്ചന സുശീലനും നീന കുറുപ്പും അടങ്ങിയ സീരിയൽ താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടില്ല; ചാക്കോയും മേരിയും എന്ന സീരിയലിലെ 23 പേർക്ക് കോവിഡ് എന്നു പറഞ്ഞു മലയാളം ടെലിവിഷൻ ഫ്രറ്റേണിറ്റി പുറത്തിറക്കിയ പത്രക്കുറിപ്പിൽ സീരിയൽ സെറ്റിൽ നിന്നും പുറത്തു പോയവരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചതു ആശയക്കുഴപ്പത്തിന് കാരണമായി; പുറത്തുവന്നത് സമ്പർക്കമുള്ള സീരിയൽ താരങ്ങളുടെ പേരു വിവരങ്ങൾ

ബാലചന്ദ്രൻ ചുള്ളിക്കാടിനും അർച്ചന സുശീലനും നീന കുറുപ്പും അടങ്ങിയ സീരിയൽ താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടില്ല; ചാക്കോയും മേരിയും എന്ന സീരിയലിലെ 23 പേർക്ക് കോവിഡ് എന്നു പറഞ്ഞു മലയാളം ടെലിവിഷൻ ഫ്രറ്റേണിറ്റി പുറത്തിറക്കിയ പത്രക്കുറിപ്പിൽ സീരിയൽ സെറ്റിൽ നിന്നും പുറത്തു പോയവരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചതു ആശയക്കുഴപ്പത്തിന് കാരണമായി; പുറത്തുവന്നത് സമ്പർക്കമുള്ള സീരിയൽ താരങ്ങളുടെ പേരു വിവരങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മഴവിൽ മനോരമ ചാനലിലെ ജനപ്രിയ സീരിയലായ ചാക്കോയും മേരിയുടേയും ഷൂട്ടിങ് സെറ്റിൽ കോവിഡ് രോഗബാധ ഉണ്ടായെങ്കിലും താരങ്ങൾക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടില്ല. നടി അർച്ചന സുശീലൻ ബാലചന്ദ്രൻ ചുള്ളിക്കാട്, നീനക്കുറുപ്പ്, സജ്ന, ദേവി അജിത്ത്, ലിസി ജോസ്, ചിലങ്ക, അൻസിൽ തുടങ്ങിയ സീരിയലിലെ പ്രധാന താരങ്ങൾ നിരീക്ഷണത്തിൽ കഴിയുകയാണ്. അർച്ചന സുശീലന്റെ ഫലം നെഗറ്റീവാണ്. മറ്റുള്ളവർ കോവിഡ് ടെസ്റ്റിന് ഒരുങ്ങുന്നേയുള്ളൂ.

സീരിയലിന്റെ അണിയറ പ്രവർത്തകരിൽ ചിലർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതേ തുടർന്നാണ് താരങ്ങൾക്കും രോഗബാധിതരായെന്ന് തെറ്റിദ്ധരിക്കുന്ന വിധത്തിൽ വാർത്താ കുറിപ്പു വന്നതും ഇത് ചിലർ ശരിവെക്കുകയും ചെയ്തതോടെയാണ് തെറ്റായ വിധത്തിൽ വാർത്തകൾ വന്നത്. സംസ്ഥാനത്ത് മൂന്നു സീരിയൽ ഷൂട്ടിങ് ലൊക്കേഷനുകളിൽ കോവിഡ് 19 സ്ഥിരീകരിച്ചവെന്നായിരുന്നു സീരിയൽ രംഗത്തു പ്രവർത്തിക്കുന്ന സംഘടനകൾ പുറത്തിറക്കിയ വാർത്താക്കുറിപ്പ്.

ഇത്രയുമധികം പേർക്ക് രോഗം ബാധിച്ചതോടെ ഷൂട്ടിംഗുകൾ നിർത്തിവച്ചിരിക്കുകയാണ്. ലോക്ക് ഡൗൺ സമയത്ത് സീരിയൽ ഷൂട്ടിംഗുകൾ നിർത്തിവച്ചിരുന്നു. പിന്നീട് ഇളവുകൾ പ്രഖ്യാപിച്ച സമയത്താണ് സംസ്ഥാനത്തെ സീരിയൽ ഷൂട്ടുകൾ പുനരാരംഭിച്ചത്. സ്റ്റുഡിയോകളിലെ ഷൂട്ടുകൾക്കും ഇൻഡോർ ഷൂട്ടുകൾക്കുമായിരുന്നു അനുമതി. ലോക്ക്ഡൗൺ കാലത്ത് സീരിയൽ രംഗം കനത്ത സാമ്പത്തികപ്രതിസന്ധിയിലായിരുന്നു. തുടർന്നാണ് ഷൂട്ടിന് അനുമതി നൽകിയത്. കനത്ത നിയന്ത്രണങ്ങളോടെയായിരുന്നു ഷൂട്ടിംഗിന് അനുമതി നൽകിയിരുന്നത്.

അതേസമയം ഷൂട്ടിങ് മുടങ്ങി സാമ്പത്തിക നഷ്ടം ഉണ്ടാകാതിരിക്കാൻ സെറ്റിലെ മേക്കപ്പ്മാൻ ഉൾപ്പടെ ഉള്ള ചില കോവിഡ് ബാധിതരുടെ അസുഖവിവരം മറച്ച് വെച്ചെന്ന ആക്ഷേപവും ശക്തമായിരുന്നു. എന്നാൽ ഇത് തള്ളി നിർമ്മാതാക്കളുടെ സംഘടനയും രംഗത്തെത്തിയിട്ടുണ്ട്. ചാക്കോയും മേരിയും എന്ന സീരിയിലിന്റെ ഷൂട്ടിങ്ങ് ലൊക്കേഷനിലെ സാങ്കേതിക പ്രവർത്തകർ അടക്കം 25 പേർ ആരോഗ്യ വകുപ്പിന്റെ മേൽനോട്ടത്തിൽ കൊച്ചിയിലെ 2 ഗസ്റ്റ്ഹൗസുകളിലായി ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റയിനിൽ കഴിയുകയാണ്. ആ സീരിയലിൽ ജോലി ചെയ്ത് പുറത്തു പോയ അഭിനേതാക്കളുടെയും സാങ്കേതിക പ്രവർത്തകരുടെയും ലിസ്റ്റും ടെലിവിഷൻ ഫ്രറ്റേണിറ്റി പുറത്തിറക്കിയിരുന്നു.

സീരിയലിലെ 20 സാങ്കേതിക പ്രവർത്തകർക്കാണ് ഇതുവരെ രണ്ട് ചാനലുകളിലെ സീരിയലിൽ നിന്നായി സ്ഥീരീകരിച്ചിട്ടുള്ളത് എന്നാണ് സീരിയൽ താരങ്ങളായ ആത്മ സംഘടന ജറൽ സെക്രട്ടറി ദിനേഷ് പണിക്കർ മറുനാടനോട് പ്രതികരിച്ചത്. ഇവരെല്ലാം സുരക്ഷിതമായി ക്വാറന്റൈൻ തുടരുകയാണ്. ഇന്നലെ സോഷ്യൽ മീഡിയകളിലായി പ്രചരിച്ച വാർത്ത തെറ്റിദ്ധാരണ ഉളവാക്കുന്നതാണ്. സീരിയൽ സെറ്റിൽ വ്യാപകമായി കോവിഡ് പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ എല്ലാ അഭിനേതാക്കളും കോവിഡ് ടെസ്റ്റ് നടത്തി സുരക്ഷ ഉറപ്പാക്കണമെന്ന് ദിനേഷ് പണിക്കർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP