Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ഒരുപറ്റം ആളുകൾ ചെയ്ത കുറ്റത്തിന് ഒരു രാഷ്ട്രത്തെ മുഴുവൻ കുറ്റപ്പെടുത്തുന്നത് ശരിയല്ല; ഭീകരാക്രമണത്തിന്റെ പേരിൽ വ്യക്തികളെയും പഴി പറയാനാവില്ല'; പുൽവാമ ചാവേറാക്രമണത്തെ ലഘൂകരിച്ച് സംസാരിച്ച നവ്‌ജ്യോത് സിങ് സിദ്ധുവിനെ ബഹിഷ്‌കരിച്ച് സോഷ്യൽ മീഡിയ; സോണി ടിവിയുടെ കപിൽ ശർമ കോമഡി ഷോയിൽ നിന്ന് സിദ്ധുവിനെ പുറത്താക്കി

'ഒരുപറ്റം ആളുകൾ ചെയ്ത കുറ്റത്തിന് ഒരു രാഷ്ട്രത്തെ മുഴുവൻ കുറ്റപ്പെടുത്തുന്നത് ശരിയല്ല; ഭീകരാക്രമണത്തിന്റെ പേരിൽ വ്യക്തികളെയും പഴി പറയാനാവില്ല'; പുൽവാമ ചാവേറാക്രമണത്തെ ലഘൂകരിച്ച് സംസാരിച്ച നവ്‌ജ്യോത് സിങ് സിദ്ധുവിനെ ബഹിഷ്‌കരിച്ച് സോഷ്യൽ മീഡിയ; സോണി ടിവിയുടെ കപിൽ ശർമ കോമഡി ഷോയിൽ നിന്ന് സിദ്ധുവിനെ പുറത്താക്കി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട പരാമർശത്തെ ചൊല്ലി പഞ്ചാബ് ക്യാബിനറ്റ് മന്ത്രിയും മുൻക്രിക്കറ്റ് താരവുമായ നവ്‌േേജ്യാത് സിങ് സിദ്ധുവിനെ സോണി ടെലിവിഷൻ കോമഡി ടോക് ഷോ ആയ കപിൽ ശർമ ഷോയിൽ നിന്ന് പുറത്താക്കി. അർച്ചന പുരൺ സിങ്ങിനെ പകരം ഷോയിൽ ഉൾപ്പെടുത്തി.

സിദ്ധുവിന്റെ പരാമർശങ്ങൾക്കെതിരെ രൂക്ഷവിമർശമാണ് ഉയർന്നത്. ചാനലും ഷോയും അനാവശ്യവിവാദത്തിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടിരിക്കുകയാണ്. അതുകൊണ്ട് സിദ്ധുവിനെ ഷോയിൽ നിന്ന് ഒഴിവാക്കുകയാണ്. നേരത്തെ മാധ്യമങ്ങളുമായുള്ള കൂടിക്കാഴ്ചയിൽ സിദ്ധു ഇങ്ങനെ പറഞ്ഞു: തീവ്രവാദികളുടെ ഭീകരാക്രമണങ്ങൾക്ക് രാഷ്ട്രങ്ങളാണ് ഉത്തരവാദികളെന്ന് പറഞ്ഞുകൂടാ. തീവ്രവാദത്തിന് മതവും രാഷ്ട്രവുമില്ല. നല്ലവരും മോശക്കാരും വൃത്തികെട്ടവരുമുണ്ട്. എല്ലാ സ്ഥാപനങ്ങളിലും ഉണ്ട്. എല്ലാ രാഷ്ട്രങ്ങളിലുമുണ്ട്. വൃത്തികെട്ടവരെ ശിക്ഷിക്കണം. എന്നാൽ, വ്യക്തികളെ ഭീകരാക്രമണത്തിന് പഴി പറയാനാവില്ല. പുൽവാമയിലേത് ഭീരുക്കൾ നടത്തിയ ആക്രമണമാണ്. അതിനെ അപലപിക്കുന്നു. ഒരു കൂട്ടം ആളുകൾ ചെയ്ത കുറ്റത്തിന് ഒരു രാഷ്ട്രത്തെ മുഴുവൻ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും സിദ്ദു പറഞ്ഞിരുന്നു. എത്രകാലം ജവാന്മാർ ഇങ്ങനെ മരിച്ചുകൊണ്ടിരിക്കുമെന്നും പാക്കിസ്ഥാനുമായുള്ള അഭിപ്രായ ഭിന്നതകൾ ചർച്ചകളിലൂടെ മാത്രമേ പരിഹരിക്കാൻ കഴിയൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

സിദ്ധുവിന്റെ പരാമർശങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനം ഉയർന്നതോടെയാണ് സോണി ടിവി പിന്നോക്കം പോയത്. സിദ്ധിവിനെ ബഹിഷ്‌കരിക്കുക, കപിൽ ശർമ ഷോ ബഹിഷ്‌കരിക്കുക, സോണി ടിവി ബഹിഷ്‌കരിക്കുക തുടങ്ങിയ ഹാഷ്ടാഗുകളും സജീവമായി. കപിൽ ശർമ ഷോയിൽ നിന്ന് അദ്ദേഹത്തെ പുറത്താക്കണമെന്ന ആവശ്യം ശക്തമായി. നേരത്തെ സിദ്ധു പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തതും വിവാദമായിരുന്നു. വിവാദമുണ്ടാകുമ്പോൾ ഷോയിലെ അംഗങ്ങളെ പുറത്താക്കുന്നത് സോണി ടിവി ഇതാദ്യമല്ല. നേരത്തെ സംഗീത സംവിധായകൻ അന്നുമാലിക്കിനെതിരെ മീടൂ ആരോപണം ഉയർന്നപ്പോൾ, ഇന്ത്യൻ ഐഡൾ പത്താം സീസണിന്റെ ജഡ്ജി സ്ഥാനത്ത് നിന്ന് പുറത്താക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP