Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബിഗ്‌ബോസ് ഹൗസിൽ തുടങ്ങിയ പ്രണയം; വിവാഹിതനും ഒരു കുഞ്ഞിന്റെ പിതാവുമാണെന്ന് അറിഞ്ഞതോടെ പിന്മാറ്റവും; നാഗിനി സീരിയൽ താരവും ബിഗ്‌ബോസ് മത്സാർത്ഥിയുമായ റഷാമിയുടെ 15 ലക്ഷം രൂപ ബിഗ്‌ബോസ് സഹതാരം തട്ടിയെടുത്തതായി ആരോപണം; പുറത്ത് പറഞ്ഞാൽ കൊന്നുകളയുമെന്നും ഭീഷണി; അർഹാൻ ഖാനെതിരെ ക്യാമ്പയിനുമായി സോഷ്യൽ മീഡിയയും

മറുനാടൻ ഡെസ്‌ക്‌

ന്ത്യയിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായിരുന്നു ബിഗ്‌ബോസ്. .ഒരു കൂട്ടം മത്സരാർത്ഥികൾ പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ കുറച്ചുനാൾ ഒരു വീട്ടിൽ ഒരുമിച്ചു ജീവിക്കുക എന്നതാണ് ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. അതുകൊണ്ട് തന്നെ വ്യത്യസ്തത ആശയങ്ങൾ, സ്വഭാവങ്ങൾ എല്ലാം കൂടി ചേരുമ്പോൾ ഉണ്ടാകുന്ന പ്രശ്‌നങ്ങളും ആ വീട്ടിൽ പതിവ് കാഴ്ചകൾ ആയിരുന്നു.

എൻഡമോൾ കമ്പനി നെതർലൻഡ്‌സിൽ ആരംഭിച്ച ബിഗ് ബ്രദർ ടെലിവിഷൻ പരമ്പരയുടെ മാതൃകയിലാണ് ബിഗ് ബോസ് റിയാലിറ്റി ഷോ ഇന്ത്യയിലേക്കും പടികടന്ന് എത്തിയത്. എന്നാൽ വിദേശരാജ്യങ്ങിലുള്ളത് പോലെ ലൈംഗികതയുടെ അതിപ്രസരം ഒന്നും തന്നെ ബിഗ്‌ബോസ് ഇന്ത്യൻ പതിപ്പിലില്ല.

നിരവധി ഭാഷകളിൽ ആരംഭിച്ച ഷോയുടെ ഹിന്ദി പതിപ്പ് പതിമൂന്നു സീസൺ കഴിഞ്ഞിരുന്നു. ഇപ്പോൾ ഒരു ബിഗ് ബോസ് താരത്തിനെതിരെ ഉയർന്ന ആരോപണങ്ങളാണ് സോഷ്യൽ മീഡിയയിൽ ഒരു ഹാഷ്ടാഗ് ക്യാംപെയ്‌നു വരെ തുടക്കം കുറിച്ചിരിക്കുന്നത്. ബിഗ് ബോസ് താരം മുൻ കാമുകിയുടെ 15 ലക്ഷം രൂപ തട്ടിയെടുത്തു എന്ന ആരോപണം ആണ് ഇപ്പോൾ ഉയരുന്നത്. പണം തട്ടിയെടുത്തത്തിനു പുറമേ മുൻ കാമുകിയെ ഭീഷണിപ്പെടുത്തുകയും ചെയ്തതതായിട്ടാണ് പുതിയ ആരോപണം ഉയരുന്നത്.ബിഗ് ബോസ് ഹിന്ദി സീസൺ 13 ആം സീസണിൽ മത്സരാർത്ഥി ആയിരുന്ന അർഹാൻ ഖാനെതിരെയാണ് ഇപ്പോൾ ആരോപണം ഉയർന്നിരിക്കുന്നത്. #FraudArhaanKhan എന്ന ഹാഷ്ടാഗ് ക്യാംപെയ്ൻ നടത്തിക്കൊണ്ടാണ് നീതിക്കായി സോഷ്യൽ മീഡിയ വഴി ശബ്ദം ഉയരുന്നത്.

Bigg Boss Contestant Rashmi Desai Share Her Photos In Red Hot ...

ബിഗ് ബോസ് മത്സരാർത്ഥി കൂടിയായിരുന്ന റഷാമി ദേശായി ആണ് അർഹാന്റെ മുൻ കാമുകി.ബിഗ് ബോസ് വീട്ടിൽ കഴിയുന്ന വേളയിലാണ് പണം തട്ടിയതെന്ന് എന്നാണ് ഇപ്പോൾ ആരോപണം ഉയർന്നിരിക്കുന്നത്. ഇപ്പോൾ ഉയർന്നത് വെറും ആരോപണം അല്ലെന്നും ഇതിനെ പിന്തുണക്കുന്നതെന്ന് തോന്നുന്ന തരത്തിലെ ബാങ്ക് സ്റ്റേറ്റുമെന്റുകളും സോഷ്യൽ മീഡിയയിൽ വൈറലാണ്.

നാഗിനി 4ലെ അഭിനേത്രിയായ റഷാമി അർഹാനുമായി ബിഗ് ബോസ് വീട്ടിൽ വച്ച് ആണ് പ്രണയത്തിൽ ആയത്. എന്നാൽ അർഹാന് വിവാഹിതനും, ഒരു കുഞ്ഞിന്റെ പിതാവും ആയിരുന്നു. ഈ വിവരം അറിഞ്ഞപ്പോൾ തന്നെ റഷാമി പ്രണയത്തിൽ നിന്നും പിന്മാറിയിരുന്നു.
പ്രശ്‌നത്തെക്കുറിച്ചു റഷാമിയുടെ സുഹൃത്ത് ദേവോലീനയുമായി ടൈംസ് ഓഫ് ഇന്ത്യ പ്രതിനിധി സംസാരിച്ചതിന് നിന്നും അർഹാൻ റഷാമിയെ എല്ലാ അർത്ഥത്തിലും മുതലെടുക്കുകയായിരുന്നതായും, ഇപ്പോഴും അവളെ അയാൾ മാനസികമായി ഉപദ്രവിക്കുകയാണ് എന്നുംപറഞ്ഞു. പ്രണയത്തിൽ ആയിരുന്നപ്പോൾ അയാൾക്ക് നൽകിയ ഒപ്പിട്ട ചെക്കുകൾ ഇതുപോലെ ദുരുപയോഗം ചെയ്യുമെന്ന് അവൾക്കറിയില്ലായിരുന്നതായും ദേവോലീന പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP