Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മോഹൻലാൽ.. വരുമോ.. ഇല്ലയോ എന്ന ഡയലോഗ് പോലെ രജിത്ത് സാർ വരും എന്ന് യൂട്യൂബ് ചാനൽ റിവ്യുവേഴ്‌സ്; മുളക് തേച്ച കുസൃതിക്ക് പിന്നാലെ പുറത്തായ രജിത്ത് കുമാറിനെ തിരക്കി ഏഷ്യാനെറ്റ് സ്റ്റുഡിയോയിലേക്ക് വിളിയോട് വിളി; അമ്മയ്ക്ക് ബലിയിടാൻ പോയെന്ന് ഒരു കൂട്ടർ സീക്രട്ട് റൂമിലെന്ന് മറുകൂട്ടർ; തിരിച്ചുവരവിനായി കാത്തിരുന്ന് രജിത്തണ്ണൻ ഫാൻസ്; ക്യാപ്റ്റൻസി ഏ്‌റ്റെടുത്ത് പൂത്തുമ്പി കുർളമാമി ഫുക്രു; ഇന്നത്തെ എപ്പിസോഡ് അതിനിർണായകം

മറുനാടൻ ഡെസ്‌ക്‌

നാടകീയമായ സംഭവവികാസങ്ങൾക്കൊടുവിലായാണ് ബിഗ് ബോസ് ഹൗസിൽ നിന്നും രജിത് കുമാർ പുറത്തേക്ക് പോയത്. സീസൺ രണ്ടിലെ ശക്തരായ മത്സരാർത്ഥികളിലൊരാളായ അദ്ദേഹം പ്രേക്ഷക പിന്തുണയിൽ ഏറെ മുന്നിലാണ്. സ്ത്രീകൾ ജീൻസിടുന്നതുമായി ബന്ധപ്പെട്ട പരാമർശത്തെത്തുടർന്ന് വിവാദ നായകനായി മാറിയ ആളാണ് അദ്ദേഹം. സോഷ്യൽ മീഡിയയിലെതിരെ അദ്ദേഹത്തിനെതിരെ കടുത്ത വിമർശനങ്ങളായിരുന്നു ഉയർന്നത്.

ഒരുവിഭാഗം ശക്തമായ പിന്തുണ നൽകുമ്പോൾ മറുവിഭാഗം അദ്ദേഹത്തിനെതിരെ ആഞ്ഞടിക്കുകയാണ്. ടാസ്‌ക്കിനിടയിൽ രേഷ്മയുടെ കണ്ണിൽ മുളക് തേച്ചതിന് ശേഷമായാണ് ബിഗ് ബോസ് അദ്ദേഹത്തെ വീട്ടിൽ നിന്നും മാറ്റിയത്. രജിത് കുമാർ തിരിച്ചുവരുന്നത് വരെ കോടീശ്വരൻ പരിപാടി കാണാമെന്ന തീരുമാനത്തിലാണ് ആരാധകർ. ശക്തമായ ജനപങ്കാളിത്തമുള്ള പല ഗ്രൂപ്പുകളും ഇതിനിടയിൽ രജിത് ഫാൻസ് സ്വന്തമാക്കുകയായിരുന്നു. വളരെ പെട്ടെന്നായിരുന്നു ഗ്രൂപ്പുകളുടെ പേരുകൾ മാറിയത്.

പ്രേക്ഷകർ മാത്രമല്ല വീട്ടിനകത്തുള്ളവരിൽ ചിലരും അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്നുണ്ട്. കിട്ടിയ അവസരം മുതലെടുത്ത് മുന്നേറുന്നവരുമുണ്ട്. രജിത് രേഷ്മയുടെ കണ്ണിൽ തേച്ചത് മുളകാണോയെന്ന കാര്യത്തിന് ഇതുവരെ സ്ഥിരീകരണം ലഭിച്ചിട്ടില്ല. മുളക് എന്തിനാണ് തേച്ചതെന്നും കണ്ണിലല്ലാതെ മുഖത്തോ വേറെ ഏതെങ്കിലും ഭാഗത്തോയാണ് തേച്ചതെങ്കിലും സാരമില്ലെന്നുമായിരുന്നു രേഷ്മ പറഞ്ഞത്. രജിത് ഇല്ലെങ്കിലും ടാസ്‌ക്കുകളും ഗെയിമുകളുമൊക്കെ പുരോഗമിക്കുന്നുണ്ട്.

ബിഗ് ബോസ് ഹൗസിലേക്ക് രജിത് എന്നാണ് തിരിച്ചുവരുന്നതെന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകർ. വാരാന്ത്യത്തിലെ എലിമിനേഷന് മുൻപായി അദ്ദേഹം എത്തിയേക്കുമെന്നുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. സംഭവിച്ച കാര്യത്തിൽ ക്ഷമാപണം നടത്തിയതല്ലാതെ കൂടുതൽ കാര്യങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിക്കുന്നതിനായി കാത്തിരിക്കുകയാണ് എല്ലാവരും.

ടാസ്‌ക്ക് പാളിയതാണോ, സീക്രട്ട് റൂമിലേക്കുള്ള എൻട്രിക്ക് വേണ്ടി ചെയ്തതാണോയെന്ന തരത്തിലുള്ള ചോദ്യങ്ങളെല്ലാം ഇതിനിടയിൽ ഉയർന്നിരുന്നു. ശനി, ഞായർ ഈ ദിവസങ്ങളിലാവും അദ്ദേഹത്തിന്റെ തിരിച്ചുവരവെന്നുള്ള വിവരങ്ങളാണ് ഫാൻസ് ഗ്രൂപ്പുകളിലൂടെ പ്രചരിക്കുന്നത്.

രജിത് തിരിച്ചുവരുമ്പോൾ മുതലേ പരിപാടി കണ്ട് തുടങ്ങുകയുള്ളൂവെന്നും ആരാധകർ വ്യക്തമാക്കിയിട്ടുണ്ട്. തങ്ങളെ കാണാനല്ല രജിത് കുമാറുമായി ബന്ധപ്പെട്ട വിശേഷങ്ങൾ അറിയുന്നതിനായാണ് നിങ്ങൾ കാത്തിരിക്കുന്നതെന്നും അവതാരകർ പറഞ്ഞിരുന്നു. ബിബി കഫേയിലെ ഭാഗങ്ങൾ ഉൾപ്പെടുത്തിയുള്ള വീഡിയോകളും സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. സുരേഷ് ഗോപിയുടെ പരിപാടിയായ കോടീശ്വരനാണ് തങ്ങൾ കാണുന്നതെന്നും ഇവർ പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP