Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൈരളി തുടങ്ങിയപ്പോൾ ഏഷ്യാനെറ്റിൽ നിന്നും ചുവടുമാറിയെത്തി; പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവായി ജനപ്രിയ പരിപാടികൾക്ക് പിന്നിലെ ചാലകശക്തിയായി; ഹിറ്റായ പാചകറാണി കുക്കറി ഷോയുടെ പിന്നിലെ യഥാർത്ഥ റാണി; പീപ്പിളും വീയുമായി ചാനൽ വളർന്നപ്പോൾ വിന്നിങ് ടീമിന്റെ ഭാഗമായി; മലയാള ടെലിവിഷൻ രംഗത്ത് രണ്ടര പതിറ്റാണ്ടിന്റെ അനുഭവ സമ്പത്തുമായി കൈരളി ചാനൽ പ്രമോഷൻ ഡയറക്ടർ സ്ഥാനത്തു നിന്നും പടിയിറങ്ങി ബെറ്റി ലൂയീസ് ബേബി; ഇനി ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുടെ കാലമെന്ന് എം എ ബേബിയുടെ ഭാര്യ

കൈരളി തുടങ്ങിയപ്പോൾ ഏഷ്യാനെറ്റിൽ നിന്നും ചുവടുമാറിയെത്തി; പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവായി ജനപ്രിയ പരിപാടികൾക്ക് പിന്നിലെ ചാലകശക്തിയായി; ഹിറ്റായ പാചകറാണി കുക്കറി ഷോയുടെ പിന്നിലെ യഥാർത്ഥ റാണി; പീപ്പിളും വീയുമായി ചാനൽ വളർന്നപ്പോൾ വിന്നിങ് ടീമിന്റെ ഭാഗമായി; മലയാള ടെലിവിഷൻ രംഗത്ത് രണ്ടര പതിറ്റാണ്ടിന്റെ അനുഭവ സമ്പത്തുമായി കൈരളി ചാനൽ പ്രമോഷൻ ഡയറക്ടർ സ്ഥാനത്തു നിന്നും പടിയിറങ്ങി ബെറ്റി ലൂയീസ് ബേബി; ഇനി ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുടെ കാലമെന്ന് എം എ ബേബിയുടെ ഭാര്യ

എം മനോജ് കുമാർ

തിരുവനന്തപുരം: ഈ കൊറോണ കാലത്ത് ആരാലും അറിയാതെ ചാനൽ രംഗത്ത് നിന്നും പ്രമുഖയായ ഒരാൾ പടിയിറങ്ങുന്നു. ഒരു ജനതയുടെ ആത്മാവിഷ്‌ക്കാരമായി കൈരളി ചാനൽ കേരളത്തിൽ തുടക്കമിടുമ്പോൾ പ്രൊഡക്ഷൻ എക്‌സിക്യുട്ടീവ് ആയി ചേർന്ന് ഇപ്പോൾ ഡയറക്ടർ-ചാനൽ പ്രൊമോഷൻ ആയി ചാനലിൽ നിന്ന് വിരമിക്കുന്ന ബെറ്റി ലൂയീസ് ബേബി. മലയാള ടെലിവിഷൻ രംഗത്ത് രണ്ടര പതിറ്റാണ്ടിലേറെ നീളുന്ന അനുഭവസമ്പത്തുമായി കൈരളി-പീപ്പിൾ-വി ചാനലുകളുടെ ശക്തി സ്രോതസായി നിലകൊള്ളവേയാണ്. ബെറ്റി കൈരളിയിൽ നിന്ന് ഇന്നലെ പടിയിറങ്ങിയത്. മലയാള ചാനൽ ചരിത്രത്തിൽ വ്യക്തിമുദ്ര പതിപ്പിച്ചാണ് കൈരളിയിൽ നിന്നുള്ള ബെറ്റിയുടെ പടിയിറക്കം. മലയാളത്തിന്റെ ആകാശത്തിൽ ചാനലുകൾ രംഗപ്രവേശം നടത്തുമ്പോൾ മുതൽ ബെറ്റി ചാനൽ രംഗത്തുണ്ട്. ശശികുമാറിനൊപ്പം ഏഷ്യാനെറ്റിൽ തുടരുമ്പോഴാണ് കൈരളി തുടങ്ങിയപ്പോൾ ശശികുമാറിന്റെ നിർദ്ദേശ പ്രകാരം ബെറ്റി കൈരളിയിൽ എത്തുന്നത്. മലയാളത്തിന്റെ ആകാശം നിറയെ ചാനലുകൾ മേധാവിത്തം തുടരുമ്പോൾ എല്ലാ മാറ്റങ്ങൾക്കും വിപ്ലവകരമായ കുതിപ്പുകൾക്കും ദൃക്‌സാക്ഷിയായാണ് രണ്ടു പതിറ്റാണ്ട് നീളുന്ന സേവനത്തിനു ശേഷം ബെറ്റി ഇപ്പോൾ കൈരളിയിൽ നിന്നും പടിയിറങ്ങുന്നത്.

മലയാള ചാനൽ രംഗത്തെ ഏറ്റവും സ്വാധീന ശക്തിയുള്ള വനിതകളിൽ ഒരാളായിരുന്നു ബെറ്റി. ചാനൽ രംഗത്ത് മറ്റാർക്കും അവകാശപ്പെടാൻ കഴിയാത്ത പ്രവർത്തന പാരമ്പര്യം കൊണ്ടും എം.എ.ബേബിയുടെ ഭാര്യയെന്ന നിലയിലും കൈരളിയിലെ ശക്തമായ സാന്നിധ്യമായിരുന്നു ഇതുവരെ ബെറ്റി. ശശികുമാറിനെയും കെ.ആർ.മോഹനപ്പോലെയുമുള്ള പ്രമുഖർ പലരും കൈരളിയുടെ തലപ്പത്ത് എത്തുമ്പോഴും അവർ പടിയിറങ്ങുമ്പോഴുമൊക്കെ ദൃക്‌സാക്ഷിയായി ബെറ്റി കൈരളിയിലുണ്ട്. പ്രൊഡക്ഷൻ എക്‌സിക്യുട്ടീവ് പോസ്റ്റിൽ നിന്ന് പടിപടിയായി ഉയർന്നു വന്നാണ് ഇപ്പോൾ ഡയറക്ടർ-ചാനൽ പ്രൊമോഷൻ ആയി ബെറ്റി വിരമിക്കുന്നത്. കൈരളിയും പീപ്പിളും വി ചാനലുമൊക്കെ മലയാളി വീടുകളുടെ അകത്തളങ്ങളിൽ നിറഞ്ഞു നിൽക്കുമ്പോൾ ഇതിനെല്ലാം പിന്നിൽ കൈരളിയുടെ ശക്തിശ്രോതസായി നിന്ന ബെറ്റിയുടെ കരങ്ങളുണ്ട്.

ഏഷ്യാനെറ്റിൽ ജോലിയിലിരിക്കെയാണ് 2000-ൽ കൈരളി തുടങ്ങുമ്പോൾ ബെറ്റി ചാനലിൽ ജോയിൻ ചെയ്യുന്നത്. ഏഷ്യാനെറ്റിൽ നിന്നും പടിയിറങ്ങി കൈരളിയുടെ സൂത്രധാരനായി പ്രവർത്തിക്കവേയാണ് ശശികുമാർ സിപിഎം പിബി അംഗമായ എം.എ.ബേബിയുടെ ഭാര്യയായ ബെറ്റിയെ ആ ഘട്ടത്തിൽ തന്നെ കൈരളിയിലേക്ക് ക്ഷണിക്കുന്നത്. വെറും വിരസമായി ഒതുങ്ങിപ്പോകുമായിരുന്ന കുക്കറി ഷോകളുടെ ജാതകം തിരുത്തുന്നതിലും ടെലിവിഷൻ അഭിമുഖങ്ങൾക്ക് മാറ്റത്തിന്റെ മുഖം നല്കുന്നതിലുമൊക്കെ പിന്നിൽ ബെറ്റിയുടെ അദൃശ്യസാന്നിധ്യമുണ്ട്. കൈരളിയിൽ നിന്ന് മലയാള ടെലിവിഷൻ ലോകം മാറ്റത്തിന്റെ പുതുരൂപങ്ങൾ ഉൾക്കൊള്ളുമ്പോൾ അതിനെല്ലാം പ്രേരകശക്തിയായി കൈരളിക്കുള്ളിൽ ബെറ്റി നിലകൊണ്ടിരുന്നു. കുക്കറി റിയാലിറ്റി ഷോ ആ രീതിയിൽ ആദ്യമായാണ് ചാനലിൽ വരുന്നത്. പാചകറാണി എന്ന പേരിലായിരുന്നു അത്. പിന്നെ പുരുഷന്മാരുടെ കുക്കറി പ്രോഗ്രാം കൊണ്ടുവന്നതിലും ബെറ്റിക്ക് പങ്കുണ്ട്. ഗസൽ ഗായകൻ ജഗജിത് സിംഗിന്റെ അഭിമുഖം ശ്രദ്ധ പിടിച്ചു പറ്റുന്ന രീതിയിൽ കൈരളിയിൽ വന്നപ്പോൾ പ്രൊഡ്യുസർ ബെറ്റിയായിരുന്നു.

ബെറ്റി നിർമ്മിച്ച നടി പത്മിനിയുടെ അഭിമുഖവും ശ്രദ്ധേയമായിരുന്നു. പഴയ കാല സിനിമകൾ കൂടി ചേർത്തിണക്കി ഡോക്യുഫിക്ഷൻ ആയിരുന്നു അത്. ആ രീതിയിൽ വേറെ അഭിമുഖങ്ങൾ വന്നിരുന്നില്ല. ആ കാലത്ത് അത് തീർത്തും പുതുമ നിറഞ്ഞ അഭിമുഖമായിരുന്നു. അന്ന് ആ ആശയങ്ങൾ എല്ലാം പുതുമ നിറഞ്ഞതായിരുന്നു. ടിവി നിരൂപകയായിരുന്ന ഉഷ.എസ്.നായർ അതിനു നൽകിയ പ്രശംസാ വാചകങ്ങൾ അന്ന് മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയും ചെയ്തിരുന്നു. എം.എ.ബേബി തന്നെ ബെറ്റി നിർമ്മിക്കുന്ന ഇന്റർവ്യൂവിന്റെ അവതാരകനായി വന്നിട്ടുണ്ട്.

ചാനൽ രംഗത്ത് ഒരുപിടി മാറ്റങ്ങൾ വന്നു കഴിഞ്ഞു. അന്നത്തെ രീതിയിൽ മൂന്നു ചാനലുകളല്ല കേരളത്തിൽ ഉള്ളത്-ബെറ്റി മറുനാടനോട് പറഞ്ഞു. വലിയ വിപ്ലവകരമായ മാറ്റങ്ങളാണ് ഇന്ത്യൻ ചാനൽ രംഗത്ത് പൊതുവേ കേരള ചാനൽ രംഗത്ത് തന്നെ വന്നത്. വലിയ കോർപ്പറേറ്റ് കമ്പനികൾ തന്നെ ചാനലുകളുമായി വന്നു. പത്ര മാധ്യമങ്ങളും ചാനൽ രംഗത്തേക്ക് പ്രവേശിച്ചു. ഏഷ്യനെറ്റ്, കൈരളി, സൂര്യ ചാനലുകൾ ഉണ്ടായിരുന്ന ആ ഘട്ടത്തിൽ നിന്ന് ഇപ്പോൾ മാതൃഭൂമിക്കും മനോരമയ്ക്കും വരെ ചാനലുകളായി. ഒരു പിടി ചാനലുകൾ കേരളത്തിലുണ്ട്. ഇപ്പോഴും ചാനൽ രംഗം മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലേക്ക് ഇപ്പോൾ ചാനലുകൾ കൂടി രംഗപ്രവേശം നടത്തുകയാണ്. ഇനിയും ഈ രംഗം മാറി മറിയും.

ഇപ്പോൾ വലിയ ഇൻവെസ്റ്റ്മെന്റ് ഇല്ലാതെ തന്നെ ചാനൽ നടത്താൻ കഴിയും. ആ രീതിയിൽ ടെലിവിഷൻ രംഗം മാറിയിട്ടുണ്ട് 2012-ൽ തന്നെ പ്രൊഡക്ഷൻ രംഗത്ത് നിന്നും ഞാൻ പിൻവാങ്ങിയിരുന്നു. പിന്നീട് ഡയരക്ടർ പദവിയിലേക്ക് വന്നു. ഡയരക്ടർ ചാനൽ ചാനൽ പ്രൊമോഷൻ ആയി. ഡിസ്ട്രിബ്യൂഷൻ രംഗത്താണ് പിന്നെ പ്രവർത്തിച്ചത്. പീപ്പിൾ ടിവി ഡിടിഎച്ചിൽ ഒന്നും അങ്ങനെ വന്നിരുന്നില്ല. പിന്നെ പീപ്പിൾ ടിവി എല്ലാ ഡിടിഎച്ചിലും വന്നു. അത് ടീം വർക്കിന്റെ വിജയമാണ്. ഷെഡ്യൂൾ ഫിക്‌സ് ചെയ്യുക, ക്യൂ ഷീറ്റ് രീതികൾ എല്ലാ വിഭാഗത്തിലും പ്രവർത്തിക്കാൻ കഴിഞ്ഞു. ഇപ്പോൾ ടിവിയും ഡിജിറ്റൽ യുഗത്തിലേക്ക് കാൽകുത്തുകയാണ്. സ്മാർട്ട് ടിവി ഉണ്ടെങ്കിൽ എല്ലാം ആയി എന്ന അവസ്ഥയുണ്ട്. ടിവിയും ഡിജിറ്റൽ രംഗത്തേക്ക് കൂടുമാറിയിട്ടുണ്ട്. ഇനിയും ഒട്ടുവളരെ മാറ്റങ്ങൾ ടെലിവിഷൻ രംഗത്ത് വരും-ബെറ്റി പറയുന്നു.

ബെറ്റിയുടെ ഫെയ്‌സ് ബുക്ക് കുറിപ്പ്:

എന്റെ കൈരളി ടീവിയിലെ ഔദ്യോഗിക ജീവിതം ഇന്നത്തോടെ അവസാനിക്കുകയാണ്...ഇതിനിടയിൽ ഞങ്ങളെ അകാലത്തിൽ വിട്ടുപോയ സ്‌നേഹനിധികളായ സഹപ്രവർത്തകരെ ഈ അവസരത്തിൽ ഓർക്കുന്നു. രോഗം ബാധിച്ചു ആശുപത്രിയെ അഭയം പ്രാപിച്ചു കഴിഞ്ഞു വരുന്ന സുഹൃത്തുക്കളെയും ഓർക്കുന്നു...ഒരു പാട് ഓർമ്മകൾ മാത്രം മനസ്സിൽ ചേർത്തുകൊണ്ട് പടി ഇറങ്ങുകയാണ്... എനിക്കവർക്കു നൽകാൻ കഴിഞ്ഞത് സ്‌നേഹവും ആത്മാർത്ഥതയും മാത്രമാണെന്ന് ഞാൻ വിശ്വസിക്കട്ടെ...എന്നിലെ അപര്യാപ്തതകൾ അനവധിയാണ്...അതെല്ലാം മനസ്സിലാക്കി ലിില ഉൾകൊള്ളാൻ ശ്രമിച്ച എന്റെ സഹപ്രവർത്തകർക്കെല്ലാം നന്ദി പറഞ്ഞു കൊള്ളുന്നു... രാത്രിയായിട്ടും വീട്ടിൽ പോകാറായില്ലേ എന്നു ആദ്യ കാലങ്ങളിൽ ചോദിച്ചിരുന്ന സുന്ദരൻ സാറിനെയും, എന്തിനാണ് ബെറ്റി ഇത്ര മാത്രം effort എടുക്കുന്നത് എന്നു ചോദിച്ച ഞങ്ങളുടെ ചെയർമാൻ ശ്രീ മമ്മൂട്ടിയെയും എന്റെ മാധ്യമ ലോകത്തേക്ക് കൈപിടിച്ചുയർത്തിയ ശശികുമാർ സാറിനെയും വി കെ മാധവൻകുട്ടി സാറിനെയും, ഈ കാലഘട്ടത്തിൽ എന്നോട് ഏറ്റവും സഹകരിച്ച എന്റെ എല്ലാമായ ബേബി സഖാവിനെയും അപ്പുവിനെയും മറ്റു കുടുംബാംഗങ്ങളെയും ഓർക്കാതിരിക്കാൻ വയ്യ.... നന്ദി എല്ലാവരോടും നന്ദി മാത്രം...

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP