Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഏഷ്യാനെറ്റ് ടെലിവിഷൻ അവാർഡുകൾ വിതരണം ചെയ്തു; വിക്രത്തിന്റെ 100 ാം ദിനാഘോഷവും ചടങ്ങിൽ നടന്നു; കമൽഹാസൻ മുഖ്യാതിഥിയായി

ഏഷ്യാനെറ്റ് ടെലിവിഷൻ അവാർഡുകൾ വിതരണം ചെയ്തു;  വിക്രത്തിന്റെ 100 ാം ദിനാഘോഷവും ചടങ്ങിൽ നടന്നു; കമൽഹാസൻ മുഖ്യാതിഥിയായി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: 2022 ലെ ഏഷ്യാനെറ്റ് ടെലിവിഷൻ അവാർഡുകൾ വിതരണം ചെയ്തു. ഈ വേദിയിൽവച്ച് ഇന്ത്യ ഒട്ടാകെ തരംഗമായിമാറിയ ചലച്ചിത്രം ' വിക്ര' ത്തിന്റെ 100-ആം ദിനാഘോഷത്തിന്റെ ഭാഗമായി മലയാളസിനിമയും ഏഷ്യാനെറ്റും ചേർന്ന് ഉലകനായകൻ കമൽ ഹസ്സനെ ആദരിച്ചു. ഇതിന്റെ ഭാഗമായി 30 മിനിറ്റോളം ദൈർഘ്യത്തിൽ അവതരിപ്പിച്ച വിക്രം സെഗ്മെന്റും 60 -തിൽ അധികം കലാകാരണകർക്കൊപ്പം ബിഗ് ബോസ്സ് ഫെയിം റംസാൻ അവതരിപ്പിച്ച ഡാൻസും പ്രേക്ഷകർക്ക് ഒരു പുത്തൻ അനുഭവമായിരി.

പ്രമുഖ താരങ്ങളായ ജയസൂര്യ , മുകേഷ് , സൂരജ് വെഞ്ഞാറമൂട് , നിഖില വിമൽ , ലക്ഷ്മി ഗോപാലസ്വാമി , രമേശ് പിഷാരടി , ഹരീഷ് കണാരൻ , ധർമജൻ , നാദിർഷ, സുധീർ കരമന, വിജയ് ബാബു, ടിനി ടോം, നിത പിള്ള , നരേൻ , സിജു വിൽസൺ , മണികണ്ഠൻ ആചാരി , ഇടവേള ബാബു , ഡയറക്ടർ രഞ്ജിത്ത് ശങ്കർ , തെസ്‌നി ഖാൻ , പാരീസ് ലക്ഷ്മി , ജനപ്രിയ പരന്പരകളിലെ താരങ്ങൾ തുടങ്ങി നിരവധിപേർ ഈ സദസ്സിന് മിഴിവേകി.

ടെലിവിഷൻ പുരസ്‌ക്കാരങ്ങളുടെ പ്രഖ്യാപനത്തിനും വിതരണത്തിനും പുറമെ ചലച്ചിത്രരംഗത്ത് 20 വര്ഷം പൂർത്തിയാക്കിയ ജയസൂര്യയെ ഈ വേദിയിൽ വച്ച് കമൽ ഹസ്സൻ ആദരിച്ചു. ബഹുമുഖപ്രതിഭയ്ക്കുള്ള പുരസ്‌ക്കാരം സൂരജ് വെഞ്ഞാറമൂട് ഏറ്റുവാങ്ങി.ജനപ്രിയ താരം രാജേഷ് ഹെബ്ബാറും ബിഗ് ബോസ്സ് / കോമഡി സ്റ്റാർ ഫെയിം അഖിലും ചേർന്നൊരുക്കിയ കിച്ചൺ ഡാൻസ് ഈ ഷോയുടെ പ്രത്യേക ആകർഷണമാണ്.

കൂടാതെ അനു സിതാര , ദുര്ഗ കൃഷ്ണൻ , ജനപ്രിയ ടെലിവിഷൻ താരങ്ങൾ തുടങ്ങിയവരുടെ നൃത്തവിസ്മയങ്ങളും കോമഡി സ്‌കിറ്റുകളും , കണ്ടമ്പററി ഡാൻസുകളും സദസ്സിനെ ഇളക്കി മറിച്ചു.ഈ അവാർഡ് നിശ ഏഷ്യാനെറ്റിൽ ഒക്ടോബര് 15 , 16 തീയതികളിൽ ( ശനി , ഞായർ ) വൈകുന്നേരം 7 മണി മുതൽ സംപ്രേഷണം ചെയുന്നു .

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP