Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സുശീലയ്ക്കും ജയചന്ദ്രനും ആദരം; പ്രേക്ഷകരെ പാട്ടുകൾകൊണ്ട് വിസ്മയിപ്പിച്ച സ്റ്റാർ സിങ്ങർ വീണ്ടും; ഏഷ്യാനെറ്റിൽ പാട്ടുപരിപാടിയുടെ സീസൺ 8 റീ-ലോഞ്ച് ഇവന്റ്

സുശീലയ്ക്കും ജയചന്ദ്രനും ആദരം; പ്രേക്ഷകരെ പാട്ടുകൾകൊണ്ട് വിസ്മയിപ്പിച്ച സ്റ്റാർ സിങ്ങർ വീണ്ടും; ഏഷ്യാനെറ്റിൽ പാട്ടുപരിപാടിയുടെ സീസൺ 8 റീ-ലോഞ്ച് ഇവന്റ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പ്രേക്ഷകരെ പാട്ടുകൾകൊണ്ട് വിസ്മയിപ്പിച്ച സ്റ്റാർ സിങ്ങർ സീസൺ 8 ഏഷ്യാനെറ്റിൽ വീണ്ടും സംപ്രേഷണം ചെയ്യുന്നു. അതിനു മുന്നോടിയായി ജനുവരി 2 ഞായറാഴ്ച വൈകുന്നേരം 7 മണിമുതൽ ഒരു പുതുവത്സരസമ്മാനമായി മെഗാ സ്റ്റേജ് ഇവന്റ് സ്റ്റാർ സിങ്ങർ സീസൺ 8 റീ-ലോഞ്ച് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്നു.

ഈ വേദിയിൽവച്ച് മലയാളത്തിന്റെ സ്വന്തം ഭാവഗായകൻ പി ജയചന്ദ്രനെ പ്രശസ്തഗായിക പി സുശീല ആദരിച്ചു. കൂടാതെ പി സുശീലയ്ക്കും പി ജയചന്ദ്രനും സ്റ്റാർ സിംഗേഴ്സിലെ മത്സരാർത്ഥികളും വിധികർത്താക്കളായ കെ എസ് ചിത്ര , ശരത് , ജി വേണുഗോപാൽ , സ്റ്റീഫൻ ദേവസ്സി , മഞ്ജരി തുടങ്ങിയവർ സംഗീതാർച്ചനയും അർപ്പിച്ചു. കൂടാതെ ഇവർ ഒരുമിച്ചുള്ള പാട്ടുകളും വിവിധ പാട്ടുകളെ കുറിച്ചുള്ള അഭിപ്രായങ്ങളും പ്രേക്ഷകർക്ക് ഒരു പുത്തൻ അനുഭവമായിരിക്കും.

സ്റ്റാർ സിങ്ങർ സീസൺ 8 റീ-ലോഞ്ച് ഇവന്റിൽ പി സുശീലയും പി ജയചന്ദ്രനും വിധികർത്താക്കളും മത്സരാത്ഥികളും സംഗീതവിസ്മയം തീർക്കുമ്പോൾ പ്രശസ്ത താരങ്ങളായ ഗ്രേസ് ആന്റണിയും സസ്തികയും നൃത്തത്തിന്റെ വശ്യതയുമായി എത്തുന്നു. ഈ പ്രൗഢഗംഭീരമായ ചടങ്ങിൽവച്ച് സ്റ്റാർ സിങ്ങർ സീസൺ 8 റീ-ലോഞ്ച് ഔദ്യോഗികമായി നിർവഹിച്ചത് സംവിധായകനും നടനും ഗായകനുമായ വിനീത് ശ്രീനിവാസനാണ് .

വിനീതും ഹിഷാമും വേദിയിൽ സംഗീതത്തിന്റെ മറ്റൊരു ഉത്സവം തീർത്തു. ഇവരോടൊപ്പം അജു വര്ഗീസും വേദിയിൽ സന്നിഹിതനായിരുന്നു . പുതിയ റൗണ്ടുകളും പുതുമകളുമായി സ്റ്റാർ സിങ്ങർ സീസൺ 8 ശനി ,ഞായർ ദിവസങ്ങളിൽ ജനുവരി 8 മുതൽ സംപ്രേഷണം ചെയ്യുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP