തൊണ്ണൂറ്റൊമ്പത് അഥവാ 1924

ജോയ് ഡാനിയേൽ
അയ്യപ്പൻ പിള്ള വീടിന്റെ കോലായിൽ ചാരിയിരുന്നു.
നേരം പുലർന്നുവരുന്നതേയുള്ളൂ. രാത്രിയിലെ ബാക്കിവന്ന ഉറക്കം മുഖത്ത് നേർത്ത പാടപോലെ പടർന്നുകിടക്കുന്നു. കാതിൽ വന്നലയ്ക്കുന്ന കിളികളുടെ കളകളനാദം. മാരുതന്റെ തലോടലേൽക്കുമ്പോൾ കുണുങ്ങുന്ന മരച്ചില്ലകൾ നോക്കിയിരിക്കെ ഒരു ഓളപ്പരപ്പിലെന്നപോലെ ചിന്തകൾ മനസ്സിൽ ആടിയുലയുകയാണ്.
വേലിയേറ്റം.
എന്തൊരു ശോഭയാണ് ആ മുഖത്തിന്?! ആദ്യ കാഴ്ചയിൽ തന്നെ മനസ്സിൽ അതൊരു പ്രതിഷ്ഠപോലെയായി. ആ മുഖം കണ്ടമാത്രയിൽ അവർണ്ണനീയമായ ആനന്ദം മനസ്സിലേക്ക് കുതിച്ചുയർന്നു. ഉയർന്നുയർന്ന് അങ്ങ് സഹ്യനോളം... അതിനുമപ്പുറം ആകാശത്തോളം.
ആ കരങ്ങളിൽ ഒന്ന് സ്പർശിച്ചപ്പോൾ, ആശ്ലേഷത്താൽ ആ നെഞ്ചിലെ ചൂട് പടർന്നപ്പോൾ...ഞാൻ ഞാനല്ലതായിത്തീരുകയായിരുന്നു. അദ്വൈതാശ്രമം നൽകിയത് ഇതുവരെ അനുഭവിക്കാത്ത എന്തോ ഒരു ആനന്ദ നിർവൃതിയാണ്.
'ഗുരോ.. എനിക്കിക്കും അങ്ങയുടെ ഒപ്പം കൂടണം ' ആ മന്ത്രണം കേട്ട് നാരായണ ഗുരു സൂഷ്മതയോടെ നോക്കി. ആ നോട്ടം, മന്ദസ്മിതം , കരലാളനം എല്ലാം അനുഭവിച്ചറിയേണ്ടതാണ്.
പരമേശ്വരപുത്രൻ യേശു തന്റെ പന്ത്രണ്ട് ശിഷ്യന്മാരെ തിരഞ്ഞെടുത്ത കഥ കേട്ടിട്ടുണ്ട്. ഒന്നുമില്ലാത്തവർ, അർദ്ധപട്ടിണിക്കാരായ മുക്കുവന്മാർ. പുറകെ ചെന്ന് തിരഞ്ഞുപിടിച്ച് ശിഷ്യന്മാരാക്കിയ കഥ. എന്നാൽ ഇവിടെ നേരെ തിരിച്ചാണ് സംഭവിച്ചത്!
'ഗുരോ... എന്നെയും കൂടെകൂട്ടൂ..'
യാചനയായിരുന്നു. നിഗൂഢതകൾ ഒളിപ്പിച്ച മന്ദഹാസം നൽകി ഗുരുവിന്റെ മറുപടി,
'വീട്ടിൽ ചെന്ന് അനുവാദം വാങ്ങിവരൂ..'
ഇന്നലെ രാത്രി ഒരു പോള കണ്ണടച്ചില്ല. ഇതുപോലെ മാനസിക സംഘർഷങ്ങളുടെ ഒരു രാവ് ഇന്നുവരെ ഉണ്ടായിട്ടുമില്ല. ചുറ്റും ചിന്തകളുടെ വേലിയേറ്റം മാത്രം. ശരീരമാകുന്ന പായ്ക്കപ്പൽ ചിന്തകളുടെ ചുഴിയിൽ വീണ പ്രതീതി. അയ്യപ്പൻ പിള്ള എല്ലാം ഇട്ടെറിഞ്ഞ് നാരായണഗുരുവിന്റെ അടുത്തേക്ക് ഓടിപ്പോയാൽ? എതിർപ്പുകൾ ഒന്നല്ല, ഒട്ടനവധിയാണ്. വീട്, ബന്ധുമിത്രാദികൾ, സുഹൃത്തുക്കൾ.. പിണങ്ങേണ്ടതും വെറുപ്പ് സമ്പാദിക്കേണ്ടതും ഒന്നിലേറെയിടങ്ങളിൽ നിന്നുമാണ്. അതുനുമാത്രം അയ്യപ്പൻ പിള്ളയ്ക്ക് ആവതുണ്ടോ?
ചുഴിയിൽക്കിടന്ന് മുകളിലേക്ക് നോക്കിയപ്പോൾ അമ്മ!
പാലൂട്ടി വളർത്തി ഈ നിലയിൽ എത്തിച്ച അമ്മയോടുള്ള കടപ്പാട് ഒരു വലിയ ചോദ്യചിഹ്നം വരച്ചിടുന്നു. ഒരായിരം സ്വപ്നങ്ങൾ മകനെപ്രതി കണ്ടുകഴിയുന്ന മാതാവിനോട് എങ്ങനെ പറയും എല്ലാം ഇട്ടെറിഞ്ഞ് പോവുകയാണെന്ന്? വേർപാട് മാത്രമല്ല, പ്രതീക്ഷകളുടെ കരിന്തിരികത്തൽ കൂടിയാണല്ലോ ഇത്രമേൽ വേദന തരുന്നത്.
അയ്യപ്പൻ പിള്ള എണീട്ടു. മുറ്റത്ത് മാവിന്റെ ഇളം ചില്ലകളെ മാരുതൻ ഇക്കിളിയിട്ട് തിരിഞ്ഞുനോക്കിയിട്ട് പറയുന്നു. 'പോകൂ..'
കലുഷിതമനസ്സോടെ അമ്മയുടെ അടുത്തെത്തി അയ്യപ്പൻപിള്ള കരം ഗ്രഹിച്ചു. മകന്റെ മനസ്സിലെ താപം അമ്മയ്ക്ക് ഉൾക്കണ്ണാൽ വെളിവായപോലെ. ആ കൈകളിൽനിന്നും പ്രസരിക്കുന്ന ഇളം ചൂടിൽ അപ്പാടെ നിറഞ്ഞുനിന്നത് സ്വാന്തനം മാത്രമായിരുന്നു.
'എന്താണ് നിനക്ക് പറ്റിയത്? അകെ വിഷമിച്ചപോലെ..?'
'അമ്മേ ...' അത്രയും പറയുമ്പോഴേക്കും വാക്കുകൾ വിറച്ചിരുന്നു. പിന്നെയൊരു ആലിംഗനമായിരുന്നു. ഇനിയൊരിക്കലും ലഭിക്കാനിടയില്ലാത്ത മാതൃത്വത്തിന്റെ പുൽകിയുണർത്തൽ. നാലുകണ്ണുകളിൽ നിന്നും ധാരധാരയായി കണ്ണുനീർ ഒഴുകികൊണ്ടേയിരുന്നു. നാലുകണ്ണുകളിൽ നിന്നും വേദനയുടെ ഉപ്പുരസം ഒലിച്ചിറങ്ങി.
അമ്മ പറഞ്ഞു, 'പോകൂ,... പോയ്വരൂ... ഗുരു നിന്നെ വിളിക്കുന്നു'
അയ്യപ്പൻ പിള്ള ഞെട്ടി. അമ്മയിതെങ്ങനെ അറിഞ്ഞു?!
പടിയിറങ്ങി നടന്നുപോകുന്ന മകനെ ഒരു ബുദ്ധ ഭിക്ഷുവിനെപ്പോലെ കാണാനേ ആ അമ്മയ്ക്ക് സാധിച്ചുള്ളൂ. വെറും കയ്യോടെയെങ്കിലും വിലയേറിയതെന്തൊക്കെയോ നേടാനുള്ള യാത്രയാണിത്. അത് തടയാൻ പാടില്ല. വിഷാദമെങ്കിലും വിരഹം നൽകിയ വേദനയ്ക്ക് മുകളിൽ മന്ദസ്മിതത്തിന്റെ മൂടുപടം അവർ വാശിയോടെ വലിച്ചിട്ടിരുന്നു.
ആ യാത്രയിൽ അയ്യപ്പൻ പിള്ളയുടെ മനസ്സിൽ നിറഞ്ഞുനിന്നത് മുക്കുവരോട് പരമേശ്വരപുത്രൻ പറഞ്ഞ വചനമായിരുന്നു.
'വരൂ.. നിങ്ങളെ ഞാൻ മനുഷ്യരെ പിടിക്കുന്നവരാക്കാം'
മലയാള മാസം ആയിരത്തി തൊണ്ണൂറ്റൊമ്പത്.
രാത്രി.
നാളെ സമ്മേളനം തുടങ്ങുകയാണ്. ചിന്താഭാരം നിറഞ്ഞ മനസ്സോടെ സത്യവ്രതസ്വാമികൾ കിടക്കയിൽ തിരിഞ്ഞും, മറിഞ്ഞും കിടന്നു. അന്ധകാരമായാലും, കണ്ണുകൾ ഇറുക്കിയടച്ചാലും മുന്നിൽ കാണുന്നത് പ്രകാശം മാത്രം. വിശ്വപ്രകാശം. നാളെ, അദ്വൈതാശ്രമം ചരിത്ര വേദിയാവുകയാണ്. രാജ്യത്തെ വലിയ സർവ്വമത സമ്മേളനം. 1893 - ൽ ഷിക്കാഗോയിൽ നടത്തിയ ലോക മതസമ്മേളന വേദി സ്വാമിയുടെ മനസ്സിലേക്ക് ഓടിവന്നു. അവിടെ മുഴങ്ങിയ വാക്കുകൾ 'അമേരിക്കയിലെ എന്റെ സഹോദരീ സഹോദരന്മാരെ...' ലോകം എണീറ്റ് നിന്ന് കരഘോഷം മുഴക്കുന്നു. മുഴങ്ങികേട്ടത് സർവ്വമത സഹോദര്യമാണ്. ദേശീയതയ്ക്ക് മുന്നിൽ മനുഷ്യത്വത്തെ അടിയറവയ്ക്കില്ല എന്ന ടാഗോറിന്റെ വാക്കുകൾ അന്ധകാരത്തിലേക്ക് അതിവേഗം ഓടിയെത്തി കിടയ്ക്കകരുകിൽ കിതപ്പടക്കിനിന്നു.
സർവമത സമ്മേളനം നാരായണ ഗുരുവിന്റെ ചിരകാലാഭിലാഷ സാക്ഷാത്കാരമാണ് . ഒരുക്കങ്ങൾ എല്ലാം പൂർത്തിയായി. 'വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനാണ്'. വലിയ കമാനങ്ങൾ, സമ്മേളന പന്തലിലും പുറത്തും നിറഞ്ഞുനിന്ന ഗുരുവചനങ്ങൾ അതുമാത്രമായിരുന്നു വിളിച്ചുപറഞ്ഞത്.
പെരിയാറിന്റെ തീരത്ത് നടക്കുന്നത് പലകോണുകളിൽ നിന്നും വന്ന അതിഥികളുടെ സമ്മേളനം കൂടിയാണിത്. ഗുരു നടത്തിപ്പുകൾ എല്ലാം തന്നെ ഏൽപ്പിക്കുമ്പോൾ ആ കണ്ണുകളിൽ കണ്ടത് ആത്മവിശ്വാസം മാത്രമല്ല, ആത്മാർത്ഥതയും കൂടിയാണ്. ആദ്യ ദർശനത്തിൽ തന്ന അതേ സ്നേഹവായ്പ്, ശാന്തത, ധൈര്യം. അത് മാത്രം മതി നെഞ്ചിനുള്ളിലെ അവസാന ശ്വാസംവരെയും ചുമന്നുനടക്കാൻ.
മദിരാശി ഹൈക്കോടതിയിലെ ജഡ്ജ് സർ ടി. സദാശിവ അയ്യർ ആണ് അധ്യക്ഷൻ. ആര്യസമാജത്തിലെ ഋഷിറാം, ബ്രഹ്മോസമാജത്തിലെ സ്വാമി ശിവപ്രസാദ്, മുഹമ്മദ് മതത്തിലെ മുഹമ്മദ് മൗലവി, ക്രിസ്തുമത പ്രതിനിധി കെ.കെ കുരുവിള, ബുദ്ധ മതത്തിൽ നിന്ന് മഞ്ചേരി രാമയ്യർ, സി. കൃഷ്ണൻ എന്നുവേണ്ട വൻനിര സമ്മളന പന്തലിലേക്ക് വരികയാണ്. സർവ്വമത സമ്മേളനത്തിന് തിരശീല ഉയരുകയായി.
സമ്മേളന വേദി.
നിശബ്ദതയുടെ പര്യായമാണ് ഗുരു. പക്ഷേ ആ നിശബ്ദത കടലിന്റെ ശാന്തത പോലെയാണ്.
വേദിയിൽ ഗുരുവിനൊപ്പം ഒട്ടനവധി വിശിഷ്ടാതിഥികൾ. തന്റെ ഊഴം, സത്യവ്രത സാമികൾ എണീറ്റു. ലോകത്തോട് തനിക്ക് പറയാനുള്ളത് പറയാനുള്ള സമയം. ഗുരുവിന്റെ ജീവിത തത്വം സ്വാംശീകരിച്ച സന്ദേശം നൽകാനുള്ള വേദി. സ്വാമി പറഞ്ഞു തുടങ്ങി.
'.... ഹിന്ദുവിന്റെ ജ്ഞാനവും, ബുദ്ധന്റെ കരുണയും, ക്രിസ്തുവിന്റെ സ്നേഹവും, മുഹമ്മദിന്റെ സാഹോദര്യവും ചേർന്നെങ്കിൽ അല്ലാതെ ലോക ശാന്തിക്ക് മനുഷ്യമതം പൂർണ്ണമാകില്ല...'
വിവേകാനന്ദനും, ശ്രീ രാമകൃഷ്ണ പരമഹംസനും, ഗാന്ധിയും ഒക്കെ നിറഞ്ഞുനിന്ന വാക്കുകൾ പെരിയാറിന്റെ കുഞ്ഞോളങ്ങളെ തഴുകി. അത് പരന്നൊഴുകി. സാകൂതം സ്വാമിയിലേക്ക് തറച്ചുനിൽക്കുന്ന ഗുരുവിന്റെ ഉൾപ്പെടെ ഒട്ടനവധി കണ്ണുകൾ. സത്യവ്രത സ്വാമികൾ തുടർന്നു.
'അലോപ്പതി കണ്ടുപിടിച്ചത് പാശ്ചാത്യരായ ക്രിസ്ത്യാനികൾ ആയതുകൊണ്ട് ഇന്ത്യയിലെ ഹിന്ദുക്കളോ മുസ്ലീങ്ങളോ രോഗം വരുമ്പോൾ അത് സ്വീകരിക്കാതിരിക്കുന്നുണ്ടോ?'
കേൾവിക്കാരെല്ലാം പരസ്പരം നോക്കി. സ്വാമി ചിരിച്ചുകൊണ്ട് തുടർന്നു.
'....ആയുർവേദ മരുന്ന് വയസ്കര മൂസ്സതിന്റെ ആണെന്ന് വച്ച് കൃസ്ത്യാനികളും, മുഹമ്മദീയരും അത് സ്വീകരിക്കാതിരിക്കുന്നുണ്ടോ? ഏകാദശിയിൽ ബുദ്ധ കൃതിയായ അഷ്ടാംഗഹൃദയം വായിക്കരുത് എന്ന് മലയാള ബ്രാഹ്മണർക്ക് വിലക്കുണ്ടെങ്കിലും അന്നേ ദിവസം രോഗം വന്നാൽ അഷ്ടാംഗഹൃദയം നിർദ്ദേശിക്കുന്ന ധാന്വന്തരം ഗുളിക അവർ കഴിക്കുന്നുണ്ടല്ലോ?'
സ്വാമിയുടെ മുഖത്തുദിച്ച പ്രകാശം കേൾവിക്കാരുടെ ഇരുട്ടിനെ കീഴടക്കി പ്രഭചൊരിഞ്ഞു. അത് കേട്ടവരിൽ, അറിഞ്ഞവരിൽ മന്ദഹാസം വിരിഞ്ഞു. സമത്വ സിദ്ധ്വാന്തപ്പൊരുൾ വസന്തത്തിൽ വിരിഞ്ഞ പൂക്കൾപോലെ മധുവും, പ്രഭയും, വാസനയും പകർന്നുനൽകി.
'... ശരീരത്തിന്റെ രോഗങ്ങൾക്ക് മതഭേദം കൂടാതെ ചികിത്സിക്കാമെങ്കിൽ, ആത്മാവിന്റെ അന്വേഷണങ്ങൾക്ക് എന്തിനാണ് ഈ മതഭേദം?'
പെരിയാർ തീരത്ത് ഓളങ്ങൾ നിശ്ചലം നിന്നു. പിന്നെ തിരിഞ്ഞുനോക്കി, വാക്കുകൾ കേട്ടിട്ട് മുന്നോട്ട് പോകാം.
ആർത്തിരമ്പുന്ന കരഘോഷം. പറയുവാൻ ആഗ്രഹിച്ചതൊക്കെ പറഞ്ഞ് തന്റെ പ്രസംഗം സ്വാമികൾ അവസാനിപ്പിച്ചു. എന്നിട്ട് നാരായണ ഗുരുവിനെ നോക്കി. അപ്പോളും ഗുരുവിന്റെ മുഖത്ത് മന്ദസ്മിതം മാത്രം. ഒരുപാട് അർത്ഥങ്ങൾ ഗൂഢമായി ഉള്ളിലൊളിപ്പിച്ച ഉള്ളിലൊളിപ്പിച്ച മുഖപ്രസാദം.
വീണ്ടും ഒരു രാത്രി.
അറിയാനും അറിയിക്കാനും നടത്തിയ സർവ്വമത സമ്മേളനത്തിന്റെ അവസാന അതിഥിയും പോയിക്കഴിഞ്ഞ് സ്വാമി കിടക്കയിൽ നീണ്ട് നിവർന്ന് കിടന്നു. കാറ്റും കോളും അടങ്ങിയ ശാന്തമായ സമുദ്രം പോലെയായിരുന്നു അപ്പോൾ ആ മനസ്സ്. മാമ്പഴക്കരയിലെ തന്റെ വീടിന്റെ കോലായിലിരുന്ന് ചിന്തിച്ചതും ഇന്നത്തെ ചിന്തകളും ഒന്നൊന്നായി ഓർമ്മയിൽ കോർത്തെടുത്ത് ശാന്തമായിക്കിടന്നു.
സ്വാമി ഉറങ്ങി. പെരിയാറും ശാന്തമായിരുന്നു. കിഴക്കും പടിഞ്ഞാറും ആകാശക്കോണുകളിൽ തെളി മാനത്ത് നിലാവ് നെയ്ത കമ്പളം പരന്നുകിടക്കുന്നുണ്ടായിരുന്നു.
രാതിയുടെ ഏതോ യാമത്തിൽ സ്വാമി ഞെട്ടിയുണർന്നു. ഉറക്കത്തിൽ കണ്ട കാഴ്ച്ചകൾ കണ്ണും മനസ്സും, ശരീരവും ഭീതിയുടെ ഗർത്തത്തിലേക്ക് എടുത്തെറിഞ്ഞു. കാർമേഘം എങ്ങും ഉരുണ്ടുകൂടുന്നു. കോരിച്ചൊരിയുന്ന മഴ.. മഴമാത്രം. മനുഷ്യനും, മരങ്ങളും, മൃഗങ്ങളും, കാളവണ്ടികളും എല്ലാം എല്ലാം കോരിയെടുത്ത് അലറിപ്പായുന്ന ജലതാണ്ഡവം. ഒഴുകിപ്പോകുന്ന കാളവണ്ടികൾ. പാതിരിമാർ അമ്പലത്തിലും പൂജാരിമാർ പള്ളിയിലും അഭയം തേടുന്നു.
പ്രകൃതിക്ഷോഭത്തിന്റെ സർവമതസമ്മേളനം! ദൈവമേ...!? എന്താണ് താൻ കണ്ടത്? സ്വാമി നെഞ്ചത്ത് കൈവച്ചു. എണീറ്റ് കൂജയിൽ നിന്ന് ഒരുകവിൾ വെള്ളം കുടിച്ചു. വീണ്ടും കിടന്നു. കാറ്റിന്റെ സീൽക്കാരം. ഉയർന്നുയർന്നു വരുന്ന തിരമാലകൾ ലോകം മുഴുവൻ മുക്കിക്കളയുന്നു.
മാസങ്ങൾക്ക് ശേഷം ആ ദുരന്തം സംഭവിച്ചു. മലയാളക്കര വെള്ളത്തിൽ വിറച്ചുനിന്നു. കാടും, പുഴയും എല്ലാം വെള്ളം നിറഞ്ഞു. സമുദ്രനിരപ്പിൽ നിന്നും അയ്യായിരം അടിയൽകൂടുതൽ ഉയരത്തിൽ ബ്രിട്ടീഷുകാർ മൂന്നാറിൽ സ്ഥാപിച്ച മോണോറെയിൽ വരെ ഒഴുകിപ്പോയി. അങ്ങ് കുട്ടനാട്ടിൽ ചേന്നപറയന്റെ നായവരെ* വെള്ളപ്പൊക്കത്തിൽ വീണ് അഴുകികിടന്നു.
ദേശമെല്ലാം മഴ. മനുഷ്യകുലത്തിന്റെ അധഃപതനത്തിൽ മനം നൊന്ത ദൈവം ഒരിക്കൽ നീതിമാനായ നോഹയെയും കുടുംബത്തെയും, എല്ലാ ജീവജാലങ്ങളിലെയും ഓരോ ജോഡി ആണിനേയും പെണ്ണിനേയും ഒഴിച്ച് ഭൂലോകം മുഴുവൻ പേമാരിയാലും, പ്രളയത്താലും ശിക്ഷിച്ചിരുന്നത്രെ. പ്രളയത്തിൽ ഗോഫർ മരം കൊണ്ടുണ്ടാക്കിയ പെട്ടകം ഒഴുകിനടന്നു. നാൽപ്പത് ദിവസത്തെ മഹാമാരി. നൂറ്റമ്പത് ദിവസത്തെ മഹാപ്രളയം. അവസാനം അരാരത്ത് പർവതത്തിൽ പെട്ടകം ഉറച്ചപ്പോൾ നോഹ ഒരു പ്രാവിനെ പുറത്തേക്ക് വിട്ടു. ഒലിവിന്റെ ഇലയുമായി പ്രാവ് തിരിച്ച് വരുന്നു ഒലിവും പ്രാവും സമാധാനവും.
മഹാസമ്മേളനം കഴിഞ്ഞ് രണ്ട് വർഷത്തിന് ശേഷം ചെറുപ്പം കോലായിൽനിന്നും പടിയിറങ്ങും മുമ്പ് സത്യവ്രത സ്വാമികൾ ലോകത്തുനിന്നും വിടവാങ്ങി.
എങ്കിലും ഒരു പ്രളയവും തച്ചുടക്കാതെ മലയാളക്കരയിൽ ആ ശബ്ദം മുഴങ്ങി 'ശരീരത്തിന്റെ രോഗങ്ങൾക്ക് മതഭേദം കൂടാതെ ചികിത്സിക്കാമെങ്കിൽ ആത്മാവിന്റെ അന്വേഷണങ്ങൾക്ക് എന്തിനാണ് മതഭേദം?'
ആ ചോദ്യത്തിന്റെ ശബ്ദ തരംഗം പല്ലനയാറ്റിലും, പെരിയാറിന്റെ തീരത്തും, അങ്ങ് ശിവഗിരിയിലും എല്ലാമെല്ലാം ഒഴുകിയൊഴുകി നടന്നു.
- *തകഴിയുടെ 'വെള്ളപ്പൊക്കത്തിൽ' എന്ന കഥയിൽ നിന്നും അവലംബം
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- മാപ്പ് പറയാം..അല്ലെങ്കിൽ ഇറങ്ങിപ്പോകാം എന്ന് ബിജെപി വക്താവ് സംപിത് പത്രയോട് തുറന്നടിച്ച മാധ്യമപ്രവർത്തക; എൻഡി ടിവിയിൽ നിന്ന് രാജിവച്ചത് ജൂണിൽ; ഹാർവാർഡ് സർവകലാശാലയിൽ ജേണലിസം അസോ.പ്രൊഫസറായി ചേരുന്നുവെന്ന് പ്രഖ്യാപനം; ഒടുവിൽ പണി കിട്ടിയില്ലെന്നും ഇന്റർനെറ്റ് തട്ടിപ്പിന് ഇരയായെന്നും ട്വീറ്റ്
- കെ എസ് ശബരീനാഥ് വെള്ളിമൂങ്ങയിലെ മണിമല മാമച്ചൻ; രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്
- കുഞ്ഞാലിക്കുട്ടിയെ അടിയറവ് പറയിച്ച ജലീലിന്റെ മണ്ഡലം തിരിച്ചു പിടിക്കാൻ മുസ്ലിംലീഗ് ഇറക്കുന്നത് ഫിറോസ് കുന്നുംപറമ്പിലിനെയോ? കോൺഗ്രസിന്റെ സീറ്റായ തവനൂരിൽ ലീഗിന്റെ സ്ഥാനാർത്ഥി വരണമെന്നും ആവശ്യം; മലപ്പുറം തൂത്തുവാരാൻ ലീഗ് ശ്രമിക്കുമ്പോൾ ഇത്തവണ ഇരട്ടി സീറ്റിൽ വിജയം പ്രതീക്ഷിച്ച് എൽ.ഡി.എഫും; മലപ്പുറത്തെ നിയമസഭാ തെരഞ്ഞെടുപ്പ് രാഷ്ട്രീയ ചർച്ചകൾ ഇങ്ങനെ
- കോൺഗ്രസ് നേതാവ് കെ സുധാകരന്റെ മകൻ വിവാഹിതനായി; സൻജോഗ് സുധാകരനും ശ്രീലക്ഷ്മിയുമായുള്ള വിവാഹ ചടങ്ങുകൾ നടന്നത് ലളിതമായി
- ഇവാൻക ശുചിമുറി പൂട്ടിയിട്ടു; യുഎസ് സീക്രട്ട് സർവീസ് ഏജന്റുമാർക്ക് ബാത്ത്റൂം ഉപയോഗിക്കുന്നതിന് മാത്രം അധികച്ചെലവായത് 1,44,000 ഡോളർ; അമേരിക്കൻ പ്രസിഡന്റ് ട്രംപ് വൈറ്റ് ഹൗസിന്റെ പടിയിറങ്ങുന്നതിന് മുമ്പ് പുറത്തുവരുന്നത് മകളുടെ ശുചിമുറി ധൂർത്തിന്റെ കഥകൾ
- അമ്മ മകളെ കാണാനെത്തിയപ്പോൾ വീട്ടിൽ ആരുമില്ല; ശരത് എത്തി ബാത്ത്റൂമിന്റെ വാതിൽ ചവിട്ടിപ്പൊളിച്ചപ്പോൽ കണ്ടത് കഴുത്തറുത്ത് മരിച്ച നിലയിൽ ആതിരയെ; തിരുവനന്തപുരം കല്ലമ്പലത്ത് ഒന്നര മാസം മുമ്പ് വിവാഹിതയായ യുവതിയുടെ മരണത്തിന്റെ കാരണം തേടി പൊലീസ്
- നമ്പർ ചോദിച്ചത് അവർ ഒറിജിനൽ ആള് തന്നെ ആണോ എന്നറിയാൻ; അശ്വതിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി നടൻ മുരളീമോഹൻ
- വിവാഹം കഴിഞ്ഞിട്ട് 10 വർഷം; ഭാര്യയ്ക്ക് ഉയരക്കുറവെന്നും വിവാഹമോചനം വേണമെന്നും ഗൾഫുകാരൻ ഭർത്താവ്; പൊക്കം കുറവാണെന്ന് ഇപ്പോഴാണോ അറിഞ്ഞതെന്ന് ഭാര്യ; നാട്ടിൽ പുതിയ വീട്ടിൽ കയറ്റാതെ ഭർതൃവീട്ടുകാർ; നാദാപുരത്ത് ഭർത്താവിന്റെ വീടിന് മുന്നിൽ ഷഫീന കുത്തിയിരിപ്പ് സമരം നടത്തുന്നത് മുത്തലാഖ് ക്രൂരതയ്ക്കെതിരെ
- നാലു മീറ്ററായിരുന്ന റോഡുകളെ 14 മീറ്ററാക്കിയ വികസന വിപ്ലവം; പിഡബ്ല്യൂക്കാർ നോ പറഞ്ഞപ്പോൾ തുണയായത് കോടതി; തടയാൻ സർക്കാർ ശ്രമിച്ചത് സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചും; കിഴക്കമ്പലം പഞ്ചായത്തിനെതിരെ നടന്നത് സമാനതകളില്ലാത്ത ജനാധിപത്യ അവഗണന; ആ റോഡുകളെ നന്നാക്കിയ കഥ പറഞ്ഞ് സാബു ജേക്കബ്; കിറ്റക്സ് വിരുദ്ധർ വായിച്ചറിയാൻ
- ലോക്ഡൗൺ കാലത്ത് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനെ തേടി പുറപ്പെട്ട യുവതിയും കൂടെപോയ സഹോദരിയും പയ്യന്നൂരിൽ പിടിയിൽ; ഫേസ്ബുക്ക് പ്രൊഫൈൽ വ്യാജമാണെന്ന് സൂചന; സൈബർ ലോകത്തെ ചതിക്കുഴികളിൽ വീഴരുതെന്ന് ആവർത്തിച്ച് പൊലീസ്
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- കന്യാസ്ത്രീയെ പ്രണയിച്ച വൈദികനെ ഉൾക്കൊള്ളാനാകാതെ സഭയും ബിഷപ്പും; യാക്കോബായ സഭയിൽ ചേർന്ന ശേഷം പ്രണയിനിയെ ജീവിത സഖിയാക്കി; ഫാ. പ്രിൻസൺ മഞ്ഞളിക്ക് വിവാഹ മംഗളാശംസകൾ നേർന്ന് സോഷ്യൽ മീഡിയ
- എന്റെ റോഡ് അവർ പണിയുകയാണ്; പ്രശ്നമുണ്ടാക്കേണ്ടെന്ന് കരുതി കിഴക്കമ്പലത്ത് പോകുന്നില്ലെന്ന് മാത്രമെന്ന് മന്ത്രി സുധാകരൻ; കോടതി അനുമതിയോടെ ടാറു ചെയ്ത റോഡ് വേണമെങ്കിൽ വീണ്ടും കുണ്ടും കുഴിയുമാക്കി നൽകാമെന്ന് തിരിച്ചടിച്ച് സാബു ജേക്കബും; കിഴക്കമ്പലത്തെ റോഡ് പണി സോഷ്യൽ മീഡിയ ചർച്ച ചെയ്യുമ്പോൾ
- മണ്ണു സംരക്ഷണത്തിലെ ജോലി പോയത് ഉഴപ്പുമൂലം; അഞ്ച് കല്യാണം; മാലിന്യ കൂമ്പാരത്തിൽ നിന്നും ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങളുമായി സഹാതാപം നേടിയ കുബുദ്ധി; സിവിൽ സർവ്വീസിന് പഠിക്കുന്ന മകളെയും ഉപയോഗിച്ച് വ്യാജ പ്രചരണം; വീട്ടിൽ രണ്ടു ടൂ വീലറും മൂന്ന് മാസം മുൻപ് വാങ്ങിയ സെക്കൻ ഹാൻഡ് കാറും; പൊയ്ക്കാട് ഷാജിയുടെ കള്ളക്കളി മറുനാടന് മുമ്പിൽ പൊളിയുമ്പോൾ
- രാഷ്ട്രീയ പോസ്റ്റുകൾ പാടില്ലെന്ന അംബാനിയുടെ സർക്കുലറിന് പുല്ലുവില; സനീഷനും അപർണ്ണ കൂറുപ്പിനും ലല്ലുവിനും ഒരാഴ്ച ശമ്പളവുമില്ല ജോലിയുമില്ല; തദ്ദേശത്തിലെ ട്വീറ്റ് രാഹുൽ ജോഷിയുടെ കണ്ണിൽ പെട്ടത് നിർണ്ണായകമായി; ന്യൂസ് 18 കേരളയിൽ തീവ്ര ഇടതുപക്ഷം പ്രതിസന്ധി നേരിടുമ്പോൾ
- ഹെൽമറ്റിട്ടിട്ടും അലക്സേ വിടെടാ എന്ന് വൃദ്ധ കരഞ്ഞു പറഞ്ഞതോടെ കൊല; മരണം ഉറപ്പാക്കാൻ 10 മിനിറ്റ് കൂടെയിരുന്നു; മോഷണ മുതൽ വിറ്റ് പെൺസുഹൃത്തുമായി കാട്ടക്കടയിൽ അടിച്ചു പൊളി; നാട്ടുകാർക്ക് മുന്നിൽ 'മരിച്ചു പോയല്ലോ' എന്ന് പറഞ്ഞത് കുടുക്കായി; തിരുവല്ലത്ത് അലക്സിനെ കുടുക്കിയത് ആഡംബര ഭ്രമം
- ഒരുനേരത്തെ ആഹാരത്തിന് വകയില്ലാതെ അറവ് മാലിന്യം കഴിച്ച് വിശപ്പടക്കുന്നു; താമസസ്ഥലം ഒഴിയണമെന്ന സർക്കാർ ഉത്തരവ് വന്നതോടെ പോകാനിടമില്ലാതെ കൊല്ലത്ത് ഷാജിയും അഞ്ചുമക്കളും; സത്യമറിയാൻ എൻജിഒ ക്വാർട്ടേഴ്സിലെ താമസക്കാരനായ ഷാജിയെ തേടി മറുനാടൻ എത്തിയപ്പോൾ കണ്ടെത്തിയത് ഇങ്ങനെ
- ചുറ്റിലും അർദ്ധനഗ്നരായ സുന്ദരികളുമായി ചുറ്റി നടന്നു ഇസ്ലാമിക പ്രഭാഷണം നടത്തി; ആയിരത്തിലേറെ സ്ത്രീകളേയും കുട്ടികളേയും ദുരുപയോഗിച്ചതിന് അകത്താകുന്നത് 1000 വർഷം; ഇസ്ലാമിന്റെ പേരിൽ പീഡനം തൊഴിലാക്കിയവന്റെ അവസ്ഥയിങ്ങനെ
- ഇതുവരെ കെട്ടിപ്പൊക്കിയ നുണകൾ പൊളിഞ്ഞു; ബാലാകോട്ട് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത് 300 പാക് ഭീകരർ; സത്യം തുറന്നുപറഞ്ഞ് മുൻ പാക് നയതന്ത്ര പ്രതിനിധി ആഗ ഹിലാലി; തങ്ങളുടെയും ഇന്ത്യയുടെയും ആക്രമണ ലക്ഷ്യങ്ങൾ വ്യത്യസ്തമായിരുന്നെന്നും ഹിലാലി; റഡാറിന്റെ ചാരക്കണ്ണുകളെ വെട്ടിച്ച് വ്യോമസേന നടത്തിയ ഓപ്പറേഷൻ ബന്ദർ വിജയിച്ചത് ഇന്റലിജൻസിന്റെ ക്യത്യത കൊണ്ട്; ഹിലാലിയുടെ വെളിപ്പെടുത്തലിൽ ഞെട്ടി പാക് നേതാക്കൾ
- ആഴക്കടലിൽ ഇരുട്ടാണെന്ന് ഖുർആനിൽ പറയുന്നുണ്ടെന്നും അത് പിൽക്കാലത്ത് ശാസ്ത്രം ശരിവെച്ചതാണെന്നും എം എം അക്ബർ; 'ഹൃദയത്തിനു ചിന്തിക്കാൻ പറ്റു'മെന്നും വാദം; എല്ലാം ബാലിശമെന്ന് ഇ എ ജബ്ബാർ; ഇസ്ലാമും യുക്തിവാദവും നേരിട്ട് ഏറ്റുമുട്ടിയ സംവാദത്തിൽ വിജയം ആർക്ക്?
- വെളുപ്പിന് വെള്ളമെടുക്കാൻ അടുക്കളയിൽ വന്ന സിസ്റ്റർ അഭയ കണ്ടത് കോട്ടൂരും പിതൃക്കെയിലും സെഫിയും ഗ്രൂപ്പ് സെക്സിൽ ഏർപ്പെടുന്നത്; മാനം രക്ഷിക്കാൻ അഭയയെ ചുറ്റികകൊണ്ട് അടിച്ച് കൊന്ന് കിണറ്റിലിട്ടു; ആ രാത്രിയിൽ സംഭവിച്ചത്
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- വൈശാലിയും ഋഷ്യശൃംഗനും പുനരവതരിച്ചു; വ്യത്യസ്ത ഫോട്ടോഷൂട്ട് ഏറ്റെടുത്ത് സൈബർലോകം
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്