Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മോഹൻലാൽ ഇടുന്ന അണ്ടർവെയർ ഏതാണെന്നു ഫോൺ വിളിച്ചു ചോദിച്ചപ്പോൾ ആന്റണി പെരുമ്പാവൂർ പറഞ്ഞത് പോടാ പട്ടിയെന്നു.... ജയന്ത് മാമന്റെ കഥ താളവട്ടം

മോഹൻലാൽ ഇടുന്ന അണ്ടർവെയർ ഏതാണെന്നു ഫോൺ വിളിച്ചു ചോദിച്ചപ്പോൾ ആന്റണി പെരുമ്പാവൂർ പറഞ്ഞത് പോടാ പട്ടിയെന്നു.... ജയന്ത് മാമന്റെ കഥ താളവട്ടം

ളമ്പാറയിലെ കക്കൂസിനു വൃത്തിയില്ലായെങ്കിലും മോഹൻലാലിനെ പോലെ തോൾ ഒരു വശം ചരിച്ചു പിടിച്ചാണ് ഞാൻ തൂറിയത്. ഇന്നു ഊളമ്പാറ ഭ്രാന്താശുപത്രിയിൽ എന്നെ വീട്ടുകാർ എത്തിച്ചിട്ട് 5 ദിവസം കഴിഞ്ഞിരിക്കുന്നു. തൂറിയിട്ടു അണ്ടർവെയർ ഇടാൻ എടുത്തപ്പോൾ എംസിആർ കമ്പനി എന്ന പേരു കണ്ടു. ചേട്ടൻ ഊളമ്പാറ കൊണ്ടുപോകാൻ ഡ്രസ്സ് വാങ്ങിയപ്പോൾ ഞാൻ ഒരു കാര്യമേ ആവശ്യപെട്ടുള്ളു. അണ്ടർവെയറും മുണ്ടും മോഹന്‌ലാൽ ധരിക്കുന്ന എംസിആർ തന്നെ വേണമെന്ന്. 2008 ൽ ദുബായിൽ നിന്നു ആന്റണി പെരുമ്പാവൂരിനെ വിളിച്ചു മോഹന്‌ലാൽ ഇടുന്ന അണ്ടർവെയർ ഏതാണന്നു ചോദിച്ചത് അദ്ദേഹത്തിന് ഇഷ്ടപെട്ടില്ല. 'പോടാ പട്ടിയെന്നു' വിളിച്ചു അദ്ദേഹം ഫോൺ വെച്ചു.

ഊളമ്പാറയിൽ പലതരം ആള്ക്കാരുണ്ട്. നരേന്ദ്ര മോദി ഭക്തി കൂടി ഭ്രാന്താവയരുണ്ട്. ആൾ ദൈവങ്ങളുടെ അടിമകളായി ഭ്രാന്തായവരുണ്ട്. എന്നെ പോലെ സിനിമാ മോഹം കൊണ്ടു ഭ്രാന്ത് ആയവരുണ്ട്. കുടുംബ പ്രശ്‌നങ്ങള് മൂലം സമനില തെറ്റിയവരുണ്ട്. പക്ഷെ നരേന്ദ്ര മോദി ഭക്തി കൂടിയവരെ കൊണ്ടു ജീവിക്കാൻ വയ്യാത്ത അവസ്ഥയിലായിട്ടുണ്ട് കാര്യങ്ങൾ. രാവിലെ 5 മണിക്കു തന്നെ ദേശിയ ഗാനവും വന്ദേമാതരവും തുടങ്ങും. ദേശിയ ഗാനം പാടത്തവരെ കയ്യിൽ കിട്ടുന്ന കമ്പ് എടുത്തു അവർ അടിക്കും. ആഴ്ചയിൽ ഒരിക്കൽ ഭക്ഷണത്തിന്റെ കൂടെ തരുന്ന കാളയിറച്ചിയും നിർത്തിയില്ലായെങ്കിൽ പാചകപ്പുര കത്തിക്കുമെന്നാണ് അവർ പറയുന്നത്.

ഞാൻ ജനിക്കുന്നതിനു മുൻപുള്ള കഥകൾ അച്ഛൻ പറയുമായിരുന്നു. അച്ഛന്റെ അച്ഛൻ ഒരു ജന്മിയായിരുന്നു. പാണവേലിൽ ഗോവിന്ദ മേനോൻ എന്ന എന്റെ മുത്തച്ഛൻ നാട്ടിലെ അറിയപ്പെടുന്ന ഭൂ പ്രഭു ആയിരുന്നു. 1957 ലെ ഇഎംഎസ് സർക്കാരിനെ അട്ടിമറിക്കാൻ മുത്തച്ഛൻ മന്നത്തു പത്മനഭാനോട് തോളോട് തോൾ ചേര്ന്നു പ്രവര്ത്തിച്ചെങ്കിലും ഇഎംഎസിനെ പിരിച്ചു വിടുന്നതിനു മുൻപ് ആ സർക്കാ ർ ഭൂ പരിഷ്‌കരണം നടപ്പാക്കി. എന്റെ അച്ഛനുള്പ്പടെയുള്ള എല്ലാ മക്കളുടെയും കൊച്ചുമക്കളുടെയും പേരിൽ വസ്തുവകകൾ എഴുതി വെച്ചിട്ടും സർക്കാർ മിച്ച ഭൂമി പിടിച്ചെടുത്തു. ഞങ്ങൾ നായന്മാരുടെ വസ്തു സർക്കാർ മിച്ച ഭൂമിയായി പിടിച്ചെടുത്തപ്പോൾ ക്രിസ്ത്യാനികൾ റബ്ബർ കുരു കുഴിച്ചിട്ടു കിളിർത്ത റബ്ബർ തൈ കാട്ടി പുരയിടം തോട്ടമാണ് എന്നു വരുത്തി തീര്ത്തും ഭൂമി സര്ക്കാെരിനു കൊടുക്കാതെ രക്ഷിച്ചെടുത്തു.

മുത്തച്ഛനു സാധാരണ എല്ലാ നായന്മാരെപോലെ തന്നെ ജോലി ചെയ്യാൻ താല്പര്യമില്ലാതെ ഇരുന്നതു കൊണ്ടു വസ്തു വകകൾ വിറ്റ് ഓണവും പിറന്നാളും കല്യാണങ്ങളും നടത്തി സുഖമായി ജീവിച്ചു. എന്റെപ അച്ഛന്റെ യൗവ്വന കാലമായപ്പോഴേക്കും തറവാട് ക്ഷയിച്ചു, അച്ഛൻ ആ.ഇീാ ഉം ടൈപ്പും ഷോര്ട്ട് ഹാന്ഡും പഠിച്ചു പാസ്സായി. 1970 ജോലിയും കൂലിയും ഇല്ലാതെ നടന്ന എല്ലാ ചെറുപ്പക്കാരും നക്‌സലൈറ്റായതു പോലെ അച്ഛനും അതിൽ ചേര്ന്നു പ്രവർത്തിച്ചു. തെരഞ്ഞെടുപ്പു ബഹിഷ്‌കരിക്കാൻ മതിലിൽ എഴുതി വെച്ചതിനു പൊലീസ് തിരയുന്നത് അറിഞ്ഞു അച്ഛൻ വിപ്ലവം പാതി വഴിയിൽ ഉപേക്ഷിച്ചു മുംബൈയിലെ അമ്മാവന്റെ് അടുത്തു പോയി.

മുംബൈയിൽ മാർവഡി കമ്പനിയിൽ ജോലി ചെയ്തിരുന്ന അച്ഛനു സൗദിഅറേബ്യയിൽ വിസയും ജോലിയും കിട്ടി, 4 വര്ഷ്ത്തിനു ശേഷം 555 സിഗരറ്റും സോണി കമ്പനിയുടെ ടേപ്പ് റെക്കോര്ഡറുമായി നാട്ടിൽ വന്ന അച്ഛനു കമ്മ്യൂണിസവും തോക്കിൻ കുഴലിലുടെയുള്ള വിപ്ലവവുമെന്നൊക്കെ കേള്ക്കുനന്നത് തന്നെ ദേഷ്യമായിരുന്നു. ആ വരവിൽ തന്നെ അച്ഛൻ സ്‌കൂൾ ടീച്ചറായ എന്റെു അമ്മയെ വിവാഹം കഴിച്ചു, എനിക്ക് ഒരു ചേട്ടനും ഒരു ചേച്ചിയും. അച്ഛന്റെ ഗള്ഫി ലെ അധ്വാനം കൊണ്ടു വീടു പച്ച പിടിച്ചു.

1980 ൽ മോഹൻലാലിന്റെ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ റിലീസ് ആയെങ്കിലും എനിക്കപ്പോഴും നസീറിന്റെ സിനിമ തന്നെ ആയിരുന്നു ഇഷ്ടം. പക്ഷെ ഗാന്ധി നഗർ സെക്കന്റ് സ്ട്രീറ്റ് , സന്മനസ്സുള്ളവർക്ക് സമാധാനം തുടങ്ങിയ സിനിമകൾ മോഹൻലമലിനോടുള്ള ഒരു ഇഷ്ടം വളർത്തി. 1986 ൽ ഇറങ്ങിയ രാജാവിന്റെ മകനോട് കൂടി ഞാൻ മോഹൻലാലിന്റെ കടുത്ത ആരാധകനായി. മോഹൻലാലും ഞാനും നായരാണല്ലോ എന്നത് എനിക്ക് കൂടുതൽ അഭിമാനമേകി. തുമ്പമൺ പഞ്ചായത്ത് മോഹന്‌ലാഎൽ ഫാന്‌സ് അസോസിയേഷൻ പ്രസിഡന്റ് ആയി എന്നെ തെരഞ്ഞെടുത്തപ്പോൾ എനിക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യായിരുന്നു. മോഹൻലാൽ ഫാൻസ് അസോസിയേഷനു വേണ്ടിയുള്ള അമിത പ്രവർത്തനം മൂലം പ്രീ ഡിഗ്രി ഞാൻ എട്ടു നിലയിൽ പൊട്ടി. 

ചേട്ടൻ ഡിപ്ലോമ പാസ് ആയപ്പോൾ അച്ഛന്റെ കമ്പനിയിൽ തന്നെ ജോലി ശരിയാക്കി സൗദിയിൽ പോയി. ചേച്ചിയുടെ കല്യാണം കഴിഞ്ഞു, നാട്ടിൽ പ്രീ ഡിഗ്രി തോറ്റ് ഫാൻസ് അസോസിയേഷൻ പ്രവർത്തനവുമായി നടന്നിരുന്ന എന്നെ അച്ഛന്റെ നിർബന്ധപ്രകാരം ഐടിസിയിൽ ഇലക്ട്രീഷൻ കോഴ്‌സ് പഠിക്കാൻ ചേർത്തു. അപ്പോഴേക്കും അച്ഛൻ ആരോഗ്യ സ്ഥിതി മോശമായതുകൊണ്ടു ജോലി മതിയാക്കി സൗദിഅറേബ്യയിൽ നിന്നു തിരിച്ചു വന്നിരുന്നു.

ചേട്ടൻ സൗദി അറേബ്യയിൽ എനിക്ക് വിസ ശരിയാക്കിയെങ്കിലും മോഹൻ ലാൽ ഫാൻസ് അസോസിയേഷൻ പ്രവർത്തനം അവസാനിപ്പിച്ച് പോകാൻ എനിക്ക് തീരെ മനസില്ലായിരുന്നു. എങ്കിലും പോയി. സൗദിയിൽ ഞാൻ ചെന്ന കമ്പനിയിൽ മലയാളി മുസ്ലിങ്ങൾ ആയിരുന്നു കൂടുതൽ. സിനിമയിൽ ജാതിയില്ലായെന്നു വെറുതെ സിനിമാക്കാർ തന്നെ പറയുമെങ്കിലും ഹിന്ദുക്കൾ പൊതുവേ മോഹൻലാൽ ആരാധകരും മുസ്ലിങ്ങൾ മമ്മൂട്ടി ആരാധകരുമായാണ് കണ്ടു വരുന്നത്. മമ്മൂട്ടി ആരാധകരുടെ ഇടയ്ക്കുള്ള എന്റെ ജീവിതം വളരെ ദുസ്സഹമായിരുന്നു. മോഹൻലാലിനെ മമ്മൂട്ടി ആരാധകർ തന്തയ്ക്കു വിളിക്കുമ്പോൾ സ്വന്തം അച്ഛനു പറയുമ്പോലെ എന്റെ ഹൃദയം വേദനിച്ചു.

ദേവാസുരം എന്ന സിനിമ എന്നെ വല്ലാതെ സ്വാധീനിച്ചു. എല്ലാം നഷ്ടപെട്ട മംഗലശേരി ഇന്ദുചൂടാനായി ഞാൻ സ്വയം മാറുകയായിരുന്നു. ഇന്ദു ചൂടനെ പോലെ നാട്ടുക്കാരെ മാത്രമല്ല സ്ഥലം എസ്ഐയെയയൂം ഞാൻ അടിച്ചു. അവസാനം സഹിക്ക വയ്യാതെ എന്നെ ഊളമ്പാറയിൽ ആക്കാൻ വീട്ടുകാർ തീരുമാനിച്ചു. ഞാൻ ഇവിടെയെത്തി. പത്രത്തിൽ നോക്കിയപ്പോഴാണ് പുലി മുരുകൻ നാളെ റിലീസ് ആണെന്ന് അറിയുന്നത്. വാർഡന്റെ കയ്യിൽ നിന്നു മോഷ്ടിച്ച 200 രൂപയുമായി പുളിമുരുകൻ റിലീസ് ചെയ്യുന്ന തിയേറ്റർ ലക്ഷ്യമാക്കി ഞാൻ ഓടി...2002 ൽ എന്റെ കല്യാണം നടക്കുമ്പോൾ മോഹൻലാലിനു തൊണ്ടയ്ക്കു ഓപ്പറേഷൻ നടത്തി ശബ്ദം പോയിരിക്കുകയായിരുന്നു. മോഹൻലാൽ ഫാൻസ് അസോസിയേഷൻ ജില്ല ഭാരവാഹിയുടെ കൂടെ പ്രിൻസ് സിനിമയുടെ ലൊക്കേഷനിൽ പോയി ഞാൻ കല്യാണ കുറി കൊടുത്തെങ്കിലും അദ്ദേഹം വിവാഹത്തിൽ പങ്കെടുത്തില്ല. കല്യാണ മണ്ഡപത്തിൽ നിൽക്കുമ്പോഴും മോഹൻലാലിനു ശബ്ദം തിരിച്ചു കിട്ടുമോയെന്ന ചിന്ത എന്നെ വല്ലാതെ ഉത്കണ്ഠാകുലനാക്കി. മമ്മൂട്ടി ആരാധകരുടെ കൂടെയുള്ള ജീവിതം മടുത്തു ഞാൻ 2006 ൽ ദുബായിൽ ജോലിക്കു വന്നു.

ആയിടയ്ക്കാണ് ദുബൈയിൽ ഒരു സ്റ്റേജ് ഷോയുമായി ബന്ധപെട്ട് കലാഭവൻ ഷാജിയെന്ന പ്രൊഡക്ഷൻ കണ്ട്രോളർ വരുകയും ഞാനുമായി പരിചയത്തിലാകുകയും ചെയ്തു. എന്റെ മോഹൻ ലാൽ ആരാധന തിരിച്ചറിഞ്ഞ ഷാജി എന്തു കൊണ്ടു എനിക്ക് മോഹൻലാൽ നായകനായ ഒരു സിനിമ ചെയ്തു കൂടായെന്നു ചോദിച്ചു. രണ്ടു കോടി രൂപാ ബഡ്ജറ്റിൽ ഒരു മോഹൻലാൽ സിനിമ ഞങ്ങൾ പ്ലാൻ ചെയ്തു. മോഹൻലാലിനെ കാണാൻ കൊച്ചിയിൽ എത്തിയപ്പോഴാണ് അറിയുന്നത് അടുത്ത 20 വർഷത്തേക്കുള്ള മോഹൻലാലിന്റെ ഡേറ്റ് ആന്റണി പെരുമ്പാവൂരും സുഹൃത്തുക്കളും കൂടി ബുക്ക് വാങ്ങിച്ചിരിക്കുകയാണെന്ന്. മമ്മൂട്ടിയെ വെച്ചു സിനിമ ചെയ്യാൻ എന്നിലെ മോഹൻലാൽ ആരാധകൻ സമ്മതിച്ചില്ല.

അവസാനം രണ്ടാം നിരയിലുള്ള ഒരു നായകനെ വെച്ചു സിനിമ ഷാജിയുടെ സുഹൃത്തായ സംവിധായകൻ സംവിധാനം ചെയ്തു. എന്റെ അച്ഛൻ അവകാശമായി തന്ന രണ്ടേക്കർ റബ്ബർ തോട്ടം രണ്ടു കോടി രൂപയിക്ക് വിറ്റ് സിനിമ പിടിക്കാൻ ഇറങ്ങിയെങ്കിലും പടം 3 കോടി രൂപയിക്കാന് തീര്ന്നറത്. സിനിമ തീര്ന്നറപ്പോഴേക്കും ഞാൻ ഒരു കോടി രൂപയുടെ കടക്കാരനായി മാറിയിരുന്നു. സിനിമ പ്രേക്ഷകരുടെ പ്രതീക്ഷയ്‌ക്കോട്ടു ഉയരാത്തതുകൊണ്ടു ആദ്യത്തെ ആഴ്ച തന്നെ തീയറ്ററിൽ നിന്നെടുത്തു മാറ്റി. സിനിമ തിയേറ്ററിൽ ഓടാത്തതുകൊണ്ടു ടിവി ചാനലുകൾ സാറ്റ്‌ലൈറ്റ് റൈറ്റ് എടുത്തില്ല. വസ്തുവിട്ട രണ്ടു കൊടിയും പോയി ഒരു കോടി കടവുമായി. സിനിമയ്ക്കു വേണ്ടി 6 മാസം നാട്ടിൽ നിന്നതുകൊണ്ടു ദുബായിലെ ജോലിയും നഷ്ടപെട്ടു. 

വീട്ടിൽ ബ്ലേഡ് പലിശയ്ക്കു കടം വാങ്ങിയവർ കയറിയിറങ്ങി ബഹളം വെച്ചതോടെ അച്ഛന്റെ ആരോഗ്യ സ്ഥിതി വഷളായി മരിച്ചു. എനിക്ക് ഒരു മകൾ ജനിച്ചു. മോഹൻലാലിന്റ മകളുടെ പെരു തന്നെ എന്റെ മകൾക്കും കൊടുത്തു. വിസ്മയ.അമ്മയുടെ പെന്ഷതൻ കൊണ്ടു എന്റെര കുടുംബവും ജീവിക്കേണ്ട സ്ഥിതിയായി. പക്ഷെ ഞാൻ മോഹന്‌ലാൽ ഫാന്‌സേ അസോസിയേഷൻ പ്രവര്ത്തയനങ്ങളിൽ കൂടുതൽ സജീവമായി പങ്കെടുത്തു എന്റെ വിഷമങ്ങൾ മറക്കാൻ ശ്രമിച്ചു.

കാസിനോവാ എന്ന സിനിമ റിലീസ് ചെയ്യുന്ന ദിവസം മില്മാേ സമരമാണ്.മോഹന്‌ലാലിന്റെ ഫ്‌ലെക്ഷൽ അഭിഷേകം ചെയ്യാൻ പാലില്ല. വീട്ടിൽ എന്റെ് മകള്ക്ക് കൊടുക്കാൻ വെച്ചിരുന്ന പാൽ ഞാൻ മോഹന്‌ലാ്‌ലിന്റെഎ ഫ്‌ലെക്‌സിൽ അഭിഷേകം ചെയ്യാൻ എടുത്തു കൊണ്ടു പോയത് എന്റെ ഭാര്യക്കും അമ്മയ്ക്കും വലിയ വിഷമം ഉണ്ടാക്കി.

ദേവാസുരം എന്ന സിനിമ എന്നെ വല്ലാതെ സ്വാധീനിച്ചു. എല്ലാം നഷ്ടപെട്ട മംഗലശേരി ഇന്ദുചൂടാനായി ഞാൻ സ്വയം മാറുകയായിരുന്നു. ഇന്ദു ചൂടനെ പോലെ നാട്ടുക്കാരെ മാത്രമല്ല സ്ഥലം എസ്ഐയെയയൂം ഞാൻ അടിച്ചു. അവസാനം സഹിക്ക വയ്യാതെ എന്നെ ഊളമ്പാറയിൽ ആക്കാൻ വീട്ടുകാർ തീരുമാനിച്ചു. ഞാൻ ഇവിടെയെത്തി. പത്രത്തിൽ നോക്കിയപ്പോഴാണ് പുലി മുരുകൻ നാളെ റിലീസ് ആണെന്ന് അറിയുന്നത്. വാർഡന്റെ കയ്യിൽ നിന്നു മോഷ്ടിച്ച 200 രൂപയുമായി പുളിമുരുകൻ റിലീസ് ചെയ്യുന്ന തിയേറ്റർ ലക്ഷ്യമാക്കി ഞാൻ ഓടി... 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP