Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202019Saturday

മാവേലി മന്നന് വരവേൽപ്പ് - കവിത

മാവേലി മന്നന് വരവേൽപ്പ് - കവിത

എ.സി. ജോർജ്ജ്

ന്ദ്രനിലോ.. ചന്ദ്രനിലോ.. . പാതാളത്തിലോ.. .
മാവേലിമന്നാ.. സമ്പൽ.. സമൃദ്ധിയുടെ.. രാജനാഥാ..
ഇങ്ങെഴുന്നള്ളിയാലും........ നാട്ടിലും........ മറുനാട്ടിലും.. .
ഏഴാം കടലിനക്കരെയും.. . ഓണമാണോണം.. പൊന്നോണം..
എങ്ങെങ്ങും മുഴങ്ങട്ടെ.. ഓണഗീതങ്ങൾ........ പാട്ടുകൾ.. .

മാവേലിമന്നനായ്.. ചുവടുവയ്ക്കാം.. സഹർഷം.. സഹജരെ.. .
ഓണം.. .പൊന്നോണം.. മനസ്സിൽതുടികൊട്ടും.. .ഓണം.. .
ഉത്തിഷ്ഠതാ.. .സത്യസന്ധതാ.. .നീതിബോധ.. സന്ദേശ.. .
ദൂതനായെത്തും പ്രജാവൽസലാ.. .മാവേലിമന്നാ.. .

Stories you may Like

സ്വാഗതം.. .സ്വാഗതം.. നാട്ടിലും.. മറുനാട്ടിലുംസ്വാഗതം.. .
ഓണനാളിലെന്നല്ലാ.. എന്നുമെന്നുംസ്വാഗതം.. സുസ്വാഗതം.. .
മണ്ണിലെ മാനവരെ.. .ഒരേചരടിൽ.. .മോഹനമായ്.. .
കോർത്തിണക്കും.. .മാവേലിമന്നന്റെ.. .പാടവം.. .

നീതി.. നന്മബോധമിന്നകലെ.. മരീചിക മാത്രം........
എങ്ങും പ്രകൃതി നശീകരണങ്ങൾ.. ദുരന്തങ്ങൾ........
കണ്ണീരുംകയ്പുമായ ഭൂമിദേവിക്കിന്ന്കണ്ണീർക്കയം........
ജനാധിപത്യത്തിൻ പേരിൽ.. .ഭാരതീയരെ..

ചങ്ങലക്കിടും.. അഴിമതികളാൽഞെക്കിപ്പിഴിയും........
ഭരണമേധാവി.. അഭിനവ.. തമ്പുരാക്കന്മാർ..
വർദ്ധിതമാം.. പീഡനവീരർവാഴുന്ന.. നാട്.. .
ആരേയും.. ഫലത്തിൽകയ്യൂക്കുള്ളവർ.. .പീഡിപ്പിക്കും.. .

രാഷ്ട്രീയ.. സിനിമാ.. മത.. .സാംസ്‌കാരിക.. മേധാവികൾ തൻ.. .
പീഡനഗാഥകൾ.. പലമാനങ്ങളിൽവ്യാപകമിന്ന്..
തെളിവെല്ലാമൊതുക്കി.. വിശുദ്ധരാകുമവർ........
സമൂഹത്തിൽഅന്തസ്സായിവിരാജിക്കുമവർ........ .

എങ്കിലുംമന്നവാ.. മൺമറഞ്ഞ ആ.. സുവർണ്ണകാലം..
മധുരിക്കും.. എന്നെന്നും മധുരിക്കും.. ഓർമ്മചെപ്പുകൾ..
തുറന്നൊന്ന്‌സ്മരിക്കട്ടെ.. ആസ്വദിക്കട്ടെ.. .ഞങ്ങൾ.. .
കള്ളവുംചതിയുംകാലുമാറ്റവുംകാലുവാരലും.. .

ഇല്ലാതിരുന്നൊരുസമത്വമോഹന സുന്ദരകാലം.. .
പാതാളത്തിൽ.. സൂര്യചന്ദ്രനിൽ നിന്നെത്തിയാലും..
മലയാള മനസ്സിൽഅന്നുപൊലീന്നുംചിരപ്രതിഷ്ഠിതൻ.. .
ധർമ്മിഷ്ടനാം മാവേലിമന്നാ.. തമ്പുരാനെ.. വരവേൽപ്പ്.. .

മാവേലിനാടിന്റെധന്യമാം.. ഓർമ്മകൾ ഓടിഎത്തും..
ഓണമാണ്.. .പൊന്നോണമാണീസുവർണ്ണനാളിൽ.. .
തിരുവാതിരതാലപ്പൊലി ചെൻടമേളങ്ങൾ മുഴക്കിആടിപ്പാടി..
ഹർഷോത്മാദങ്ങളോടെമാവേലിമന്നനെ എതിരേൽക്കാം........

ആടാം.. പാടാം.. .മാവേലിമന്നാ.. .ആടിപ്പാടിതിമിർക്കാം........
കാലുപൊക്കിചവിട്ടിതാഴ്‌ത്താനെത്തും അഭിനവ.. .
വാമന പരിഷകളെ പൊക്കിയകാലുകൾതാഴ്‌ത്തു നിങ്ങൾ........
കാലിൽ പിടിച്ച്കീഴോട്ടുവലിക്കും ഞൻടുകളെ അടങ്ങൂ..
വാമനന്മാരെ.. .ഞൻടുകളെ.. ആശംസകൾ.. ഓണാശംസകൾ.. .

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP