Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202022Tuesday

ഇടയന്മാർക്കുള്ള ലേഖനം - കവിത

ഇടയന്മാർക്കുള്ള ലേഖനം - കവിത

ജോണി ജെ. പ്ലാത്തോട്ടം

ഴെഴുപത് എഴുനൂറും ക്ഷമിച്ചു കഴിഞ്ഞു
അത്യുന്നതങ്ങളിൽ അവൻ ചാട്ടവാരെടുക്കുന്നു;
അരമനപ്രഭുക്കന്മാരേ, നിങ്ങൾ അനുതപിക്കുവിൻ
*അൽമായരുടെ ചോര നീതിക്കുവേണ്ടി നിലവിളിക്കുന്നു;
അവരുടെ സമ്പത്തു തിരികെക്കൊടുക്കുവിൻ;
അവരുടെ മുതുകിൽ നിന്നും നിങ്ങൾ താഴെയുറങ്ങുവിൻ!

അരമനകളുടെ ഐശ്വര്യം ശാശ്വതമല്ല
മണിമന്ദിരങ്ങളും ആഡംബരപ്പള്ളികളും സുസ്ഥിരമല്ല
യരുശലേം ദേവാലയത്തോട് ദൈവം ചെയ്തതോർക്കുവിൻ!

വചനപ്രഘോഷണങ്ങൾ പ്രഹസനമാക്കുന്നവരേ
വചനങ്ങളുടെ വായ്ത്തല നിങ്ങളുടെ നേർക്കു തിരിയും!

Stories you may Like

മാർപ്പാപ്പാ മാപ്പു പറയുന്നതാർക്കു വേണ്ടി?!
- മഹാപാപികളേ, മാനസാന്തരപ്പെട്ടുകൊള്ളുവിൻ
അൾത്താരബാലകരുടെ ശാപം നിങ്ങളുടെ കുലം മുടിക്കും
തീയും ഗന്ധകവും നിങ്ങളുടെ മേൽ ചൊരിയപ്പെടും!

കന്യാമഠങ്ങളിൽ നിങ്ങൾക്കെന്തു കാര്യം?!
ക്രിസ്തുവിന്റെ മണവാട്ടികളെ തൊട്ടുകളിക്കുന്നോ?!
അവരുടെ ശിരോവസ്ത്രം ചോരിയിൽ കുതിർന്നതെങ്ങിനെ;
ഞാറയ്ക്കലിൽ നിങ്ങൾ നരകം സൃഷ്ടിച്ചില്ലേ?
ദൈവത്തിന്റെ കോടതിയിലും നിങ്ങൾ അഭിഭാഷകരെ വയ്ക്കുമോ?!
ഭൂമിയിൽ തന്നെ നിങ്ങൾ കണക്കുപറയേണ്ടി വരും.

തലയൊളിക്കാനിടം കിട്ടയ ഒട്ടകത്തെപ്പോലെയല്ലോ, നിങ്ങൾ!
അന്യന്റെ മുതലുകൾ തിരികെക്കൊടുത്താൽ നിങ്ങളിൽ ശേഷിക്കുന്നതെന്ത്?!

**ദൈവജനത്തിനു മുന്നിൽ കണക്കുവയ്ക്കുവിൻ
രസീതുകൊടുത്ത് പരിശീലിക്കുവിൻ
മിനിമം മാന്യത പരിപാലിക്കുവിൻ

കറുത്ത കുർബാന ചൊല്ലിയത് നിങ്ങളിലൊരുവനല്ലേ?
- ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റെടുത്തവൻ!
ആർത്തവ രക്തത്തിന്റെ ആരാധകൻ!
- തട്ടുങ്കൽ മെത്രാന്റെ അനുയായികൾ
ഇനിയും നിങ്ങളിലില്ലേ?
സ്വന്തം ദുർഗന്ധത്തിനുമേൽ കുന്തിരിക്കം പുകയ്ക്കാതിരിക്കുവിൻ!

ഉപദേശിക്കുവാൻ നിങ്ങൾക്ക് ഉളുപ്പുമില്ലയോ?
അറിവും നെറിവുമുള്ള അൽമായരിൽ നിന്ന്
നിങ്ങൾ ധ്യാനം കേൾക്കുവിൻ
അവരുടെ മുന്നിൽ വിനയപ്പെടുവിൻ

മാധ്യമങ്ങൾക്കു മറവി രോഗമില്ല,
വാർത്തകൾ മരിക്കുന്നുമില്ല,
വേദികളിൽ വെറുതെ വീമ്പുപറയരുതേ,
മറു ജാതിക്കാരും പൊതു സമൂഹവും
നിങ്ങളെയോർത്ത് ഊറിച്ചിരിക്കുന്നു.
നിങ്ങൾ മുക്കുപണ്ടങ്ങളെന്ന്
അവർ അടക്കം പറയുന്നു.
- ഞങ്ങളുടെ തൊലി ഉരിഞ്ഞു പോകുന്നു
എന്നാൽ നിങ്ങളുടെ ചർമ്മം ബലവത്താണല്ലോ.

പൗലോസിനെ ഉദ്ധരിച്ച് ഉറഞ്ഞു പ്രസംഗിക്കുന്നവരേ,
വിശുദ്ധ പൗലോസിനെ നിങ്ങൾ അനുസരിക്കാത്തതെന്ത്?
''കാമത്താൽ എരിഞ്ഞു നടക്കുന്നതിലും
ഏകഭാര്യയുടെ ഭർത്താവാക്കുവിൻ...''
മനുഷ്യരെപ്പോലെ ജീവിച്ചു പോകുവിൻ 

*പുരോഹിതരല്ലാത്ത സാധാരണ വിശ്വാസികൾ

**ക്രൈസ്തവ സമൂഹം

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP