Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്‌കൂളുകളിലും കോളേജുകളിലും തന്റെ കവിതകൾ പഠിപ്പിക്കരുതെന്ന ആവശ്യവുമായി കവി ബാലചന്ദ്രൻ ചുള്ളിക്കാട്; പാഠ്യപദ്ധതികളിലും ഗവേഷണങ്ങളിൽ നിന്നും തന്റെ രചനകളെ ഒഴിവാക്കണമെന്നും ആവശ്യം; കടുത്ത നിലപാടിലേക്ക് നീങ്ങുവാനുള്ള കാരണം വിശദീകരിച്ച് അധികൃതർക്ക് കത്ത് നൽകി ചുള്ളിക്കാട്

സ്‌കൂളുകളിലും കോളേജുകളിലും തന്റെ കവിതകൾ പഠിപ്പിക്കരുതെന്ന ആവശ്യവുമായി കവി ബാലചന്ദ്രൻ ചുള്ളിക്കാട്; പാഠ്യപദ്ധതികളിലും ഗവേഷണങ്ങളിൽ നിന്നും തന്റെ രചനകളെ ഒഴിവാക്കണമെന്നും ആവശ്യം; കടുത്ത നിലപാടിലേക്ക് നീങ്ങുവാനുള്ള കാരണം വിശദീകരിച്ച് അധികൃതർക്ക് കത്ത് നൽകി ചുള്ളിക്കാട്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: തന്റെ കവിതകൾ പഠിപ്പിക്കരുതെന്ന് പ്രശസ്ത കവി ബാലചന്ദ്രൻ ചുള്ളിക്കാട്. പാഠ്യപദ്ധതികളിൽ നിന്ന് തന്റെ രചനകളെ ഒഴിവാക്കണമെന്നും തന്റെ കവിതകളിൽ ഗവേഷണം അനുവദിക്കരുതെന്നും ചുള്ളിക്കാട് ആവശ്യപ്പെട്ടു. ഭാഷയും സാഹിത്യവും പഠിപ്പിക്കാൻ അറിവില്ലാത്തവർ അദ്ധ്യാപകരാകുന്ന സാഹചര്യത്തിലാണ് ഈ ആവശ്യമുന്നയിച്ച് കവി അധികൃതർക്ക് കത്ത് നൽകിയത്.

തന്റെ കവിതകൾ ഇനി മുതൽ സ്‌കൂളുകളിലോ കോളജുകളിലോ പഠിപ്പിക്കരുതെന്നും തന്റെ രചനകളിൽ ഗവേഷണം അനുവദിക്കരുതെന്നുമുള്ള ആവശ്യവുമാണ് കവി ബാലചന്ദ്രൻ ചുള്ളിക്കാട് ഉന്നയിച്ചത്. വാരിക്കോരി മാർക്ക് നൽകുന്നതിലും കോഴ വാങ്ങി അദ്ധ്യാപകരെ നിയമിക്കുന്നതിലും പ്രതിഷേധിച്ചാണ് ചുള്ളിക്കാട് ഇത്തരത്തിലുള്ള ഒരു നിലപാട് സ്വീകരിച്ചത്. കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

സ്‌കൂളുകളിലും കോളേജുകളിലും സർവകലാശാലകളിലും തന്റെ കവിതകൾ പഠിപ്പിക്കരുത്. എല്ലാ പാഠ്യപദ്ധതികളിൽ നിന്നും തന്റെ രചനകൾ ഒഴിവാക്കണം. തന്റെ കവിതയിൽ ഗവേഷണം അനുവദിക്കരുതെന്നും അക്കാദമിക് ആവശ്യങ്ങൾക്ക് കവിത ദുരുപയോഗം ചെയ്യരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇത്തരമൊരു നിലപാടിനുള്ള കാരണങ്ങളും അദ്ദേഹം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. അക്ഷരത്തെറ്റും വ്യാകരണത്തെറ്റും ആശയത്തെറ്റും പരിശോധിക്കാതെ വാരിക്കോരി മാർക്കു കൊടുത്ത് വിദ്യാർത്ഥികളെ വിജയിപ്പിക്കുകയും അവർക്ക് ഉന്നത ബിരുദങ്ങൾ നൽകുകയും ചെയ്യുന്നു. മലയാള ഭാഷയും സാഹിത്യവും പഠിപ്പിക്കാൻ ആവശ്യമായ അറിവും കഴിവും ഇല്ലാത്തവരെ കോഴ, മതം, ജാതി, രാഷ്ട്രീയ സ്വാധീനം, സ്വജനപക്ഷപാതം എന്നിവയുടെ അടിസ്ഥനത്തിൽ അദ്ധ്യാപകരായി നിയമിക്കുന്നു. അബദ്ധപ്പഞ്ചാംഗങ്ങളായ മലയാള പ്രബന്ധങ്ങൾക്കു പോലും ഗവേഷണ ബിരുദം നൽകുന്നതായും ചുള്ളിക്കാട് ആരോപിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP