Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

റാഗിങ് ഇവിടെ: ജീ മലയിൽ എഴുതിയ നോവൽ അവസാന ഭാഗം

റാഗിങ് ഇവിടെ: ജീ മലയിൽ എഴുതിയ നോവൽ അവസാന ഭാഗം

പിറ്റേദിവസം വിനോദും തമ്പാനും തങ്ങളുടെ വീടുകളിലേക്ക് പോകാൻ ഹോസ്റ്റലിൽ നിന്നും ഇറങ്ങികോളേജ് കവലയിലേക്കു നടക്കുമ്പോൾ വിനോദ് ഒന്നു തിരിഞ്ഞു നോക്കി.

കഴിഞ്ഞു പോയ ഒരു വര്ഷകക്കാലം തന്റെു ജീവിതത്തിൽ ഒരുകാലത്തും മറക്കാൻ കഴിയാത്ത വര്ഷ മായിരുന്നു. അത്ര സംഭവബഹുലം. അന്നു വരെ കണ്ടിട്ടോകേട്ടിട്ടോഇല്ലാത്ത ജീവിതാനുഭവങ്ങളിലൂടെ കടന്നു പോയി ജീവിതത്തിലെ കാഴ്ചപ്പാടുകളെ ആകെ മാറ്റിമറിച്ചവര്ഷം.

''ഇന്നാണ്, ഇപ്പോഴാണ് ശരിക്കും എന്റെക മനസ്സിൽ സ്വാതന്ത്ര്യചിന്ത ഉണ്ടാകുന്നത്. അതും അടുത്തഅദ്ധ്യയനവര്ഷകത്തിന്റൊ ആരംഭം മുതൽ പൂര്ണര സ്വാതന്ത്ര്യം കിട്ടുമെന്നോര്ക്കുഥമ്പോൾ.''അവൻ പറഞ്ഞു.

''അതെന്താ നീ അങ്ങനെ പറഞ്ഞത്? റാഗിങ് കാലം കഴിഞ്ഞപ്പോൾ തന്നെ സ്വാതന്ത്ര്യം കിട്ടിയതല്ലേ?''

''ഒന്നാം വര്ഷം മുഴുവൻ നാം എപ്പോഴും അസ്വാതന്ത്ര്യത്തിന്റൊ നിഴലിലായിരുന്നു. ഏതു സമയവും ഒന്നാം വര്ഷംക്കാരനെ സീനിയർ വിദ്യാര്ത്ഥി കള്ക്കുന പിടിച്ചു വിരട്ടാം, പീഡിപ്പിക്കാം, റാഗ് ചെയ്യാം. ആരും അനങ്ങില്ല. ആരും ചോദിക്കില്ല. ഒരു സീനിയർ വിദ്യാര്ത്ഥി യും നമുക്ക് വേണ്ടി അതിൽ ഇടപെടില്ല. പഠിത്തം ഉപേക്ഷിച്ചു പോയ ശശിയുടെ അനുഭവം ഉദാഹരണം.''

''അത് അത്തരം സാഹചര്യങ്ങളെ നേരിടാനുള്ള ഒന്നാം വര്ഷ വിദ്യാര്ത്ഥിനകളുടെധൈര്യം പോലെയും അവരുടെ ഇടയിലെ ഒത്തൊരുമ പോലെയുംഇരിക്കും.''

''ഇതാഇവിടെഒന്നിന്റെഅവസാനം. മറ്റൊന്നിന്റെആരംഭവും.'

'എന്നു വച്ചാൽ?''

'മറ്റൊരു അദ്ധ്യയന വർഷത്തിന്റെഅരങ്ങേറ്റത്തിനു വേണ്ടി ഈ കുന്നും കോളേജും ഹോസ്റ്റലുകളും എല്ലാം തയ്യാറാകാൻ പോകുന്നു. ഒരു പുതിയജീവിതാനുഭവത്തിനു വേണ്ടിഈഅദ്ധ്യയന വർഷത്തിന്റെതിരശ്ശീലയുംവീണു..

ബസിൽ ഇരിക്കുമ്പോൾ വിനോദ് ചിന്തിക്കുകയായിരുന്നു.

കൗമാരയൗവന കളങ്കങ്ങൾ ഏല്ക്കാതെഎഞ്ചിനീയറിങ്‌വിദ്യാഭ്യാസം ചെയ്യാൻ ഗ്രാമീണസാഹചര്യങ്ങളിൽ നിന്നും എത്തുന്ന നിഷ്‌കളങ്ക വിദ്യാർത്ഥികളിൽ റാഗിങ്ഉണ്ടാക്കുന്ന മാറ്റങ്ങളുംഹോസ്റ്റൽജീവിതത്തിൽഅവർനേരിടുന്ന നാശകരമായ പരിവർത്തനങ്ങളും. അവആര്ക്കും മനസ്സിലാകണമെന്നില്ല.എങ്കിലും അവരുടെരോദനം മാതാപിതാക്കളുടെ ചെവിയിൽ വരെയെങ്കിലും എത്തണം.

നന്മക്കു പകരം തിന്മ ആവോളം നിറച്ച് സാമൂഹ്യവിരുദ്ധരായ ഒരു പറ്റം പ്രോഫഷനലുകളെ വാര്‌ത്തെ ടുക്കുന്നു, റാഗിങ്.പണക്കൊതി മൂലം രോഗിയുടെ മുഖത്തു നോക്കാൻ മടിക്കുന്ന ഡോക്ടർ, ജനങ്ങളുടെ ആവശ്യങ്ങള്ക്കു മേൽ കണ്ണുടയ്ക്കുന്ന എഞ്ചിനീയർ,നീതിക്കുവേണ്ടി കരഞ്ഞു സമീപിക്കന്നവര്ക്കു പോലും നീതി നിഷേധിക്കുന്ന നീതിപാലകർ. അവരുടെയൊക്കെ മനസ്സാകെ മറ്റെന്തോ വികാരമാണ്. ജീവന്റെു തുടിപ്പില്ലാത്ത നിര്വ്വി കാരതയുടെയും മരിച്ചവന്റ്യെുംഭാവമാണ്.

കൗമാരം എന്നതു വഴിതെറ്റാൻ ഇടയുള്ള പ്രായമാണ്. ശരിയായ അറിവൊന്നിലും ഇല്ലെങ്കിലും എല്ലാ അറിവുമുണ്ടെന്നു ധരിച്ചു നടക്കുന്ന മനസ്സിലും ശരീരത്തിലും ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളുടെപ്രായം. സ്വന്തം കാലിൽ നില്ക്കുന്നതു വരെയെങ്കിലും മാതാപിതാക്കളെ അനുസരിച്ചു നടക്കണമെന്ന പ്രമാണം മറന്നു കൊണ്ട് ഇനിയും അവരെ അനുസരിക്കേണ്ടാ എന്നതെറ്റായ തീരുമാനം ഉള്ളിൽ ഉദിക്കുന്ന രക്തം തിളച്ചു മറിയുന്ന പ്രായം.

ആ പ്രായത്തിൽ പ്രൊഫഷണൽ കോളേജിൽ എത്തുന്ന ഒന്നാം വര്ഷയ വിദ്യാര്ത്ഥിയകളുടെ ജീവിതങ്ങളെ റാഗിംഗും അതിനു ശേഷമുള്ള കലാലയ ജീവിതവുംവികൃതമാക്കുന്നു. ആ കാലത്തെ മാനസികവും ശാരീരികവുമായ സംഘര്ഷളങ്ങൾ അവരെ സ്വയം മനസ്സിലാക്കാൻ സാധിക്കാത്ത മറ്റാരൊക്കെയോ ആക്കി മാറ്റുന്നു. തെറ്റിന്റെര വഴിയിൽ തെന്നി വീഴാൻ വേണ്ടി സ്വയംതീരുമാനിച്ചുകൊണ്ട് ആ വഴിയിലൂടെ സഞ്ചരിക്കാൻ അവർ മടിക്കില്ല.രക്തം തിളയ്ക്കുമ്പോൾ ബോധമനസ്സിനു ഇടമില്ലല്ലോ.

റാഗിംഗിന്റെഇരകൾഅതിലെതി• തിരിച്ചറിയുകയുംഅതിനെ അതിജീവിക്കാൻ ശ്രമിക്കുകയുംചെയ്യുമെങ്കിലും അനുഭവങ്ങൾ അവരിൽപലരെയുംകൊണ്ടെത്തിക്കുന്നത് മനസ്സും മനസ്സാക്ഷിയുംകല്ലാകുന്നപരിവർത്തനത്തിലേക്കാണ്. തങ്ങൾ ചെന്നു പെടുന്ന കൂട്ടംഎങ്ങനെ ഒരുവ്യക്തിയെരൂപപ്പെടുത്തുന്നു, അതിലുപരികീഴ്‌പ്പെടുത്തുന്നുഎന്നതുംഅവിടെ പ്രസക്തമാണ്. ഇരകൾഒടുവിൽവേട്ടക്കാരാകുന്ന അവസ്ഥയിലെത്തുമ്പോഴേക്കുംഎല്ലാംകൈവിട്ടു പോയിരിക്കും.

ദുര്വൃിത്തിയുടെ കേളീരംഗവും പ്രകൃതിവിരുദ്ധരുടെ വിളയാട്ടകേന്ദ്രവും ക്രൂരതയുടെ പടക്കളവും, അസഭ്യവര്ഷൃത്തിന്റെഗ സാമ്രാജ്യവുമായ റാഗിങ് ദുഷ്ടതയുടെ പര്യായം എന്നു തന്നെപറയാം.

റാഗിങ് അതിക്രമത്തിന്റെറ കാര്യവിചാരകൻ... ലൈംഗിക അരാജകത്വത്തിന്റെക സംരക്ഷകൻ... സാഡിസത്തിന്റെ് കൂട്ടാളി...അടിമത്തത്തിന്റെര യജമാനൻ... അപകര്ഷ്തയുടെയും ഉല്ക്ക്ര്ഷമതയുടെയുംജനയിതാവ്....ഭീരുത്വത്തിന്റെ കാവല്ക്കാ രൻ... വഷളത്തരത്തിന്റെസ പ്രബോധകൻ... ദുര്വൃ്ത്ത നീചപ്രവൃത്തികളുടെ പ്രവാചകൻ...

റാഗിങ് ഒരു പ്രതിഭാസം തന്നെയാണ്.സാമൂഹ്യ ജീവിതത്തിനു യോജിക്കാത്ത അപരിഷ്‌കൃതരെ ഉണ്ടാക്കുന്ന നിന്ദ്യവും അപഹാസ്യവും അക്രമാസക്തവുമായ റാഗിങ് സകല തിന്മകളുടെയും ഉറവിടമാണ്.

വീട്ടിൽ എത്തി കുറെ നാളുകൾ കഴിഞ്ഞപ്പോൾ ഒരു കോളേജ് വാര്ത്ത് കേട്ട് വിനോദ് ഞെട്ടിപ്പോയി.തമ്പാൻ ആണ് അതു കത്തിലൂടെ എഴുതി അറിയച്ചത്.

ലൂയി ഒരു മോട്ടോർ ബൈക്ക് അപകടത്തിൽ മരിച്ചു എന്നതികച്ചും അപ്രതീക്ഷിതമായവാര്ത്ത.

കോളേജ് പരീക്ഷകൾ എല്ലാം കഴിഞ്ഞ് എന്‌കോ്‌സ് ലോഡ്ജിൽ വച്ച് ആ വര്ഷ ത്തെ അവസാന ആഘോഷം നടക്കുമ്പോൾ ലൂയി കുടിച്ചു ലക്കില്ലാതെ ഒരു മോട്ടോർ ബൈക്ക് വാടകക്ക് എടുത്തു കൊണ്ടു പോയതാണ്. അതും പാതിരാത്രിയോടടുത്ത സമയം തന്റെല ഒരു ഗേൾ ഫ്രണ്ടിനെ കാണാൻ എന്നും പറഞ്ഞ്. ആ രാത്രി ലൂയിയുടെ അവസാന രാത്രി മാത്രമായിരുന്നില്ല. അയാളുടെ എന്നെന്നേക്കുമുള്ള ഇരുട്ടിലെ വാസവും ആയിത്തീര്ന്നു .തലപൊട്ടിച്ചിതറി ആളെ തിരിച്ചറിയാൻ പാടില്ലാത്ത വിധം ശരീരം മുഴുവൻ തകര്ന്നു റോഡു വക്കിൽ കിടക്കുകയായിരുന്നു.

ആ സംഭവത്തിൽ കോളേജ് ആകെ ഞെട്ടിപ്പോയിരുന്നു.

ലോകത്തെ കീഴടക്കിയെന്നു സ്വയം ധരിച്ച് അഹന്തയിൽ മുങ്ങിത്തുടിച്ചു നടന്നവൻ ഇന്നു ക്രിമികളുടെയും പുഴുക്കളുടെയും മണ്ണിലെ മറ്റു കീടങ്ങളുടെയും ആഹാരമായി തീര്ന്നി രിക്കുന്നു.

ദുഷ്ടന്റെുനാശം തന്റെ് ചിന്തയ്ക്കും അപ്പുറംനിനച്ചിരിക്കാത്ത നേരത്ത് വളരെ വേഗത്തിൽഅവന്റെ് തലമേൽ പതിക്കുന്നു എന്നു പറയുന്നത് എത്രയോ ശരിയാണ്.ദുഷ്ടൻ പനപോലെ തളിര്ത്താ ലും പനയേക്കാൾ ഉയരത്തിൽ പടര്ന്നു പന്തലിച്ചു വളര്ന്നാ്‌ലും ഒഴിവാക്കാനാകാത്ത ആ നാശം അവനെ പിടികൂടുന്ന ദിവസം അവന്റെയ അരികിൽ തന്നെയുണ്ട്. തന്റെു ശിക്ഷാവിധിയും അവൻ തന്നെ എഴുതിക്കഴിഞ്ഞിരിക്കുന്നു.

അതു വേഗം നടപ്പാകുന്നു.അവനു പശ്ചാത്തപിക്കാൻ അവസരം കിട്ടും മുമ്പേ അവന്റെഷ നാശം പെട്ടെന്നു വന്നു ചേരുന്നു.

ഏതാനും വര്ഷ ങ്ങൾ കഴിഞ്ഞു.

ആ കലാലയത്തിൽ ഒരേകാലം പഠിച്ചവരെല്ലാം തങ്ങൾ ചെന്നു ചേര്ന്നാ ജീവിതപന്ഥാവിന്റെത ഓരങ്ങളിൽ സ്വന്തം ജീവിതം കെട്ടിപ്പടുത്തു കഴിഞ്ഞു. ജീവിതയാത്ര തുടങ്ങിയപ്പോൾ ജിവിതത്തിലെ കയ്പും മധുരവും അവർ രുചിച്ചറിഞ്ഞു. ജീവിതയാഥാര്ത്ഥ്യ ങ്ങൾ തങ്ങൾ കണ്ട സ്വപ്നങ്ങൾ പോലെയല്ല എന്ന് അവർ തിരിച്ചറിഞ്ഞു.

വിനോദ് ഒരു കമ്പനിയിൽ മാനേജ്മെന്റ് ട്രെയിനി ആയി ജോലിക്കു ചേര്ന്നു . അവിടെ വച്ച് വിനോദിനു അപ്രതീക്ഷിതമായി ഒരു കത്തു കിട്ടി.കത്തയച്ച ആളുടെ അഡ്രസ് വായിച്ചപ്പോൾ അവൻ ഒന്ന് അമ്പരന്നു.

മാഷിന്റെത കത്തായിരുന്നു അത്.

വീട്ടിൽ വന്ന കത്ത് ജോലിസ്ഥലത്തേക്കു അഡ്രസ് മാറ്റി എഴുതി വന്നതായിരുന്നു.

നാട്ടിലുള്ള തന്റെന വീടിന്റെി അഡ്രസ് മാഷിന് എങ്ങനെ കിട്ടി എന്നു വിനോദ് അത്ഭുതപ്പെട്ടു. ആ കത്തിൽ തന്നോടുള്ള സ്‌നേഹം നിറച്ചു വച്ച് താൻ അറിയാത്ത കാര്യങ്ങള്ക്കുദ പോലും തന്നോടു ക്ഷമ ചോദിച്ചു കൊണ്ട് എഴുതിയിരുന്നു.

അയാൾ എന്തിനു തന്നോടു ക്ഷമ ചോദിക്കുന്നു എന്ന് വിനോദ് സ്വയം ചോദിച്ചു നോക്കി. അതും ഇത്രയും വര്ഷ ങ്ങൾ കഴിഞ്ഞ്.അതിലെ അവസാന വാചകംമാഷിന്റെി കണ്ണീർ വീണു പടര്ന്ന തു പോലെ വിനോദിനു തോന്നി. മറുപടി എഴുതാൻ ആവശ്യപ്പെട്ടിരുന്നില്ല എങ്കിലും, അതു വായിച്ചശേഷം കത്തിൽ ഉണ്ടായിരുന്ന മാഷിന്റെ മേല്വിവലാസത്തിലേക്ക് വിനോദ് ഒരു മറുപടി അയച്ചു.

വിനോദിന്റെം മറുപടി കിട്ടിയപ്പോൾ മാഷ് വീണ്ടും ഒരു കത്ത് കൂടി വിനോദിന് എഴുതി. വളരെ ചെറിയ അക്ഷരത്തിൽ പത്തു പേജുകൾ നിറയെ വാരി വലിച്ച് എന്തൊക്കെയോ എഴുതി കൂട്ടിയിരിക്കുന്നതായി വിനോദിനു മനസ്സിലായി.

കോളേജിൽ വച്ചു താൻ കേട്ടിട്ടു പോലുമില്ലാത്ത പല കാര്യങ്ങളും അതിൽ ഉണ്ടായിരുന്നു. ഒന്നാം വര്ഷംി പഠിക്കുമ്പോൾ ഹോസ്റ്റലിൽ വച്ച് തന്റെഅ രണ്ടു പുതിയ കളർ ഷര്ട്ടുംകൾ കഴുകി ഉണക്കാനിട്ടപ്പോൾ മാഷ് ഒതുക്കിയതും അവ പിന്നീടു മാഷ് കത്തിച്ചു കളഞ്ഞതും അതിൽ എഴുതിയിരുന്നു. ഒരു ഒന്നാം വര്ഷ് വിദ്യാര്ത്ഥി അത്ര കളറുള്ള ഷര്ട്ട് ഇടേണ്ട എന്നു തോന്നിയതിനാൽ അങ്ങനെ ചെയ്തതാണെന്നും താൻ അങ്ങനെ ചെയ്യരുതായിരുന്നു എന്നും അതിനു ക്ഷമിച്ചു എന്നൊരു വാക്കെങ്കിലും തനിക്കു എഴുതി അയക്കണം എന്ന അപേക്ഷയും അതിൽ ഉണ്ടായിരുന്നു.

ഒന്നാം വര്ഷം. റാഗിങ് കാലം കഴിഞ്ഞയുടൻ തന്റെയ പുതിയ രണ്ടു ഷര്ട്ടു കൾ കാണാതായതിനെപ്പറ്റി വിനോദ് അപ്പോൾ ഓര്ത്തു .ആരെങ്കിലും ഒതുക്കിയതാവും എന്നു കരുതി അന്നേ മറന്നു പോയ സംഭവം.

അല്പനേരത്തെ ആലോചനയ്ക്കു ശേഷം ആ കത്തിനും ഒരു മറുപടി എഴുതാൻ വിനോദ് തീരുമാനിച്ചു. അതു പ്രകാരം പഴയ കാര്യങ്ങൾ എല്ലാം മറക്കാനും താൻ അത്തരം കാര്യങ്ങൾ ഒന്നും ഓര്ക്കുിന്നില്ലെന്നുംഎല്ലാത്തിനും അന്നേ ക്ഷമിച്ചതാണെന്നും വിനോദ് മറുപടിയിൽ എഴുതി അറിയിച്ചു.

ആ കത്തിനു മറുപടിയായി വീണ്ടും പത്തു പേജുള്ള ഒരു കത്തു കൂടി മാഷിൽ നിന്നും വിനോദിനു കിട്ടി. അതിലും തനിക്കറിയാത്ത പഴയ കോളേജ് സംഭവങ്ങളും മാഷ് അപ്പോൾ എന്തു ചെയ്യുന്നു എന്നും എങ്ങനെ അവിടെയെത്തി എന്നും മറ്റുമുള്ള കാര്യങ്ങളും വിവരിച്ചിരുന്നു.

പഠനം പൂര്ത്തി യാക്കാതെ എല്ലാം ഉപേക്ഷിച്ച് ഹോസ്റ്റലിൽ നിന്നും രാത്രിയിൽ ഇറങ്ങിപ്പുറപ്പെട്ട മാഷ്മൂന്നു വര്ഷ്‌ത്തോളം ഇന്ത്യ മുഴുവൻ കറങ്ങി നടന്നു. ആ ജീവിതം മടുത്തപ്പോൾ സ്വന്തം വീട്ടിൽ തിരിച്ചെത്തി. അവിടെ ആരും അയാളെ ഗൗനിക്കുകയോ ഒരു തരി സ്‌നേഹമെങ്കിലും കാണിക്കുകയോ ചെയ്തില്ല. പിതാവ് അപ്പോഴേക്കും മരിച്ചിരുന്നു.മാതാവും സഹോദരന്മാരും ഒറ്റക്കെട്ടായി നിന്നുകൊണ്ട് എല്ലാ ദിവസവും വഴക്കായപ്പോൾ മാഷിനു അവിടുത്തെ ജീവിതവും മടുത്തു. കുടുംബമായി ജീവിക്കുമ്പോൾ അതിനിടയിൽ കഞ്ചാവടിച്ചു കിറുങ്ങി നടക്കുന്ന മാഷിന്റെന സാന്നിദ്ധ്യം അവര്ക്കു സമാധാനക്കേട് ഉണ്ടാക്കുന്നു എന്നു പറഞ്ഞ് മാതാവും സഹോദരന്മാരും മാഷിനോട് വീട്ടിൽ നിന്നും ഇറങ്ങിപ്പോകാനും ആവശ്യപ്പെട്ടു. അതു കേട്ടയുടൻ മാഷ് ഒറ്റ അക്ഷരവും പറയാതെ വീട്ടിൽ നിന്നും ഇറങ്ങി. എങ്ങോട്ടു പോകണമെന്നു നിശ്ചയമില്ലാതെ രണ്ടു ദിവസം നടന്നു. ചെന്നെത്തിയത് തന്റെഎ കൂടെ എന്ജിാനീയറിംഗിനു പഠിച്ച ഒരു സുഹൃത്തിന്റെഅ നാട്ടിൽ. അയാൾ അവിടെ ഒരു ബിസിനസ് സ്ഥാപനം കെട്ടിപ്പടുത്തിരുന്നു.

ആ സുഹൃത്ത് തന്റെയ സ്ഥാപനത്തിൽമാഷിന് ഒരു ജോലി കൊടുത്തു. ആ സ്ഥാപനത്തിലെ ഒരു സിനിമാ തിയേറ്ററിന്റെത മാനേജർ ആയി.

അവിടെ അങ്ങനെ ജോലി ചെയ്യുമ്പോഴായിരുന്നു മാഷ് വിനോദിനു കത്തെഴുതിയത്.മാഷുമായി കത്തിടപാടു തുടരുന്നതിൽ വിനോദിനു താല്പ്ര്യം ഉണ്ടായിരുന്നില്ല. അതിനാൽ വിനോദ് ആ കത്തിനും പിന്നീടു വന്ന രണ്ടു കത്തുകള്ക്കും മറുപടി അയച്ചില്ല.

മാസങ്ങൾ കഴിഞ്ഞു. മാഷിൽ നിന്നും പിന്നീട് ഒന്നും കേട്ടില്ല.

ഒരു വര്ഷ ത്തിനു ശേഷം വിനോദ് ഒരു എഞ്ചിനീയറിങ് കോളേജ് സുഹൃത്തിനെ മദ്രാസിൽ വച്ചു കണ്ടു മുട്ടിയപ്പോൾ മാഷിന്റെഎ ആത്മഹത്യയെപ്പറ്റി അയാൾ പറഞ്ഞതു കേട്ട് വിനോദ് ഏതാനും നിമിഷങ്ങൾ സ്തബ്ദനായി നിന്നു പോയി.

മാഷ് സുഹൃത്തിന്റെയ സ്ഥാപനത്തിൽ ജോലി ചെയ്യുമ്പോൾ ഒരു ദിവസം താമസിക്കുന്ന ലോഡ്ജ് മുറിയിൽ തൂങ്ങിക്കിടന്നു എന്നതായിരുന്നു അയാളിൽ നിന്നു കേട്ട വാര്ത്താ.

ജീവിതം മടുത്തതിനാൽ ഞാന്ഈന ലോകം വിടുകയാണ് എന്ന് ഒറ്റ വാചകത്തിൽ ആത്മഹത്യാകുറിപ്പും എഴുതി വച്ചിരുന്നു.

വിനോദ് ചിന്തിച്ചു. 'ആത്മഹത്യ ചെയ്യില്ലെന്നു പറഞ്ഞു നടന്ന മാഷ് ഇതാ ആത്മഹത്യ ചെയ്തിരിക്കുന്നു.'

ജീവിതത്തോടുള്ള വിരക്തിയും വെറുപ്പും മൂലമാകും മാഷ് ജീവിതം അവസാനിപ്പിച്ചത് എന്നു വിനോദിനു തോന്നി.

'പക്ഷേ ജീവിതത്തോടുള്ള ആ വിരക്തിയും വെറുപ്പും എങ്ങനെ ഉണ്ടായി? കഞ്ചാവല്ലേ അതിനു കാരണക്കാരൻ? ജീവിതം അപ്രതീക്ഷിതമായഎന്തെല്ലാം കാര്യങ്ങളാണ് കാണിച്ചു തരുന്നത്? ഝടുതിയിൽ പലതും തീരുമാനിക്കുന്നു. മുമ്പു തീരുമാനിച്ചുറച്ച കാര്യങ്ങൾ മാറി മറിയുന്നു. പലതും മാറ്റിപ്പറയേണ്ടി വരുന്നു.'

ജോലി ചെയ്യുന്ന സ്ഥലത്തെ തന്റെു വാടക വീട്ടിൽ തിരിച്ചെത്തിയ വിനോദ് മാഷ് തനിക്കയച്ച കത്തുകളെല്ലാംവീണ്ടും വായിച്ചു നോക്കി. അവയിലൊന്നും ആത്മഹത്യയുടെയോ തന്റെ് മരണത്തിന്റൊയോ ലാഞ്ഛനം പോലും ഉണ്ടായിരുന്നില്ല. പക്ഷേ വിനോദ് ഒരു കാര്യം ആ കത്തുകളിൽ നിന്നും മനസ്സിലാക്കി. മാഷിന്റെു മനസ്സും ശരീരവും എന്നേചത്തതായിരുന്നു.ബാക്കി ഉണ്ടായിരുന്ന അല്പം ജീവൻ വിറങ്ങലിച്ചു പോയിരുന്നു. മാഷിലെ ആത്മാവും മരവിച്ചതായിരുന്നു.

മാഷ് ഇന്നെവിടെ??

ലൂയി ഇന്നെവിടെ?

റാഗിംഗിൽ വീണു പോകുന്ന ധാരാളം പേരുണ്ട്. അവരിൽ ചിലർ ഇപ്പോഴും തെറ്റിൽ ജീവിക്കുന്നു. മറ്റു ചിലർ ചെയ്തു പോയ തെറ്റുകൾ ഓര്ത്തുയകൊണ്ട് അനുതാപത്തോടെ മാനസന്തരപ്പെട്ടു ജീവിക്കുന്നു.

താൻ അറിയുന്ന മാഷിനും ലൂയിക്കും തമ്മിൽ സാരമായ വ്യത്യാസം ഉണ്ടായിരുന്നതായി വിനോദിനു തോന്നി.

'മാഷ് വെറുമൊരു ദുഷ്ടനായിരുന്നില്ല. അയാളിൽ നന്മയുടെ ഒരംശം ആരും കാണാതെ ഒളിഞ്ഞു കിടക്കുന്നുണ്ടയിരുന്നു. ഒന്നാം വര്ഷംിതകര്ച്ചവയുടെ വക്കത്തെത്തിയപ്പോൾ എന്നെ സ്വതന്ത്രനാക്കി വിട്ടയച്ചത് അയാളുടെ നല്ല മനസ്സായിരുന്നു. അല്ലെങ്കിൽ ഞാൻ ഇന്നെവിടെ എത്തുമായിരുന്നു?

ലൂയിയെപ്പോലെ ദുഷ്ടതയുടെ നിറകുടമായിരുന്നില്ല,മാഷ്. ജനിച്ചു വളര്ന്ന് വീട്ടിലെ സ്‌നേഹമില്ലാത്ത ജീവിത സാഹചര്യങ്ങൾ മാഷിനെ വീര്പ്പുമ മുട്ടിച്ചപ്പോൾ കഞ്ചാവിലും കള്ളിലും ആനന്ദം കണ്ടെത്തിയ മാഷ് സ്വന്ത ജീവിതം തന്നെ ഇല്ലാതാക്കിക്കൊണ്ട് അവരോടു പ്രതികാരം ചെയ്തു. കഞ്ചാവിൻ പുകയിൽ ബുദ്ധി വിറങ്ങലിച്ചു പോയ മാഷ് ജീവിതം അവസാനിപ്പിച്ചില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളൂ എന്ന് വിനോദിനു അപ്പോൾ തോന്നി. പഠിക്കാൻ അതിസമര്ത്ഥ്‌നായിരുന്ന മാഷിന്റെത തകര്ച്ചൂയുടെ കാരണക്കാർ ആരൊക്കെയാണ്?

താൻ ചെയ്ത തെറ്റുകളിൽ മാഷ് അനുതപിച്ചിരുന്നു. പക്ഷേ ജീവിതം മുന്നോട്ടു കൊണ്ടു പോകാനുള്ള ശക്തി വീണ്ടും ആര്ജ്ജിലച്ചെടുക്കാൻ അയാള്ക്കു സാധിച്ചില്ല. അതാണ് ആത്മഹത്യ വരെ അയാളെ കൊണ്ടെത്തിച്ചത്. മാഷ് അങ്ങനെ നശിച്ചു പോയെങ്കിൽ ലൂയി തന്റെസ ദുഷ്ടതയിൽ തന്നെ വീണുടഞ്ഞ് ഇല്ലാതായി.'

വിനോദ് തന്റെി കിടക്കമുറിയിലെ ജനാലയിലൂടെ ആകാശത്തേക്കു നോക്കി നിന്നു. അപ്പോൾ രാഹു എന്ന മാഷ് തന്റെം മുമ്പിൽ ആകാശത്തിൽ ഒരു കയറിൽ തൂങ്ങിയാടുന്നതായി വിനോദ് കണ്ടു.

ഹാ... അതെത്ര പരിതാപകരം... എത്ര വേദനാജനകം.

കൗമാരയൗവന കാലത്ത്‌വിദ്യാർത്ഥികളെ പ്രലോഭിപ്പിച്ച്ആകർഷിക്കുന്ന നാശത്തിന്റെ വഴികൾനിറഞ്ഞ റാഗിംഗേ...

ഹാ! എത്ര കഷ്ടം............  റാഗിങ് എന്ന അതിക്രമം.............. ഇതെന്ന് അവസാനിക്കും? ഇതെന്ന് അവസാനിപ്പിക്കും? റാഗിങ്...........റാഗിങ്ഒരു പ്രതിഭാസം പോലെതുടർന്നുകൊണ്ടേയിരിക്കുന്നു. മനുഷ്യസമൂഹത്തിനു കിട്ടിയശാപം പോലെ............. ഇന്നും.

(നോവൽ അവസാന ഭാഗം....)

(സന്ദർശിക്കുക: Writer's facebook page: www.facebook.com/geemalayil)

(അറിയിപ്പ്: ഈ നോവലിലെ കഥാപാത്രങ്ങൾ ഭാവനാ സൃഷ്ടികൾ മാത്രമാണ്. ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായി യാതൊരു സാമ്യവും ഇല്ല. ഏതു തരത്തിലുള്ള ലഹരി പദാർത്ഥങ്ങളും കഞ്ചാവും മദ്യവും ഉൾപ്പെടെ ഉപയോഗിക്കുന്നത് ആരോഗ്യത്തിനും ആയുസ്സിനും ഹാനികരമാണ്. നിയമവിരുദ്ധമായവ ഉപയോഗിക്കുന്നത് ശിക്ഷാർഹവുമാണ്. അതിനാൽ അവ ഒഴിവാക്കണമെന്നാണ് എഴുത്തുകാരന്റെ അഭിപ്രായം.)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP