Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റാഗിങ് ഇവിടെ: ജീ മലയിൽ എഴുതിയ നോവൽ നാൽപതാം ഭാഗം

റാഗിങ് ഇവിടെ: ജീ മലയിൽ എഴുതിയ നോവൽ നാൽപതാം ഭാഗം

ജീ മലയിൽ

മാഷ് പോയ ദിവസം വൈകുന്നേരം ആ വിഷയം ആയിരുന്നു ഹോസ്റ്റലിലെ ചര്ച്ച. ഒന്നാം വര്ഷ വിദ്യാര്ത്ഥിുകള്ക്ക്യ അതൊരു ആഹ്ലാദവാര്ത്തയായിരുന്നു.

അവർ പറയുന്നതൊന്നും കേള്ക്കാൊൻ വിനോദ് നിന്നില്ല. ഒരു പക്ഷേ തന്നെ ചേര്ത്തും അവിടെ അവർ പലതും പറയുന്നുണ്ടാകും എന്ന് അവൻ ചിന്തിച്ചു.

'അവർ എന്തും പറയട്ടെ. എനിക്കെന്ത്?'

അവൻ അന്നു വൈകുന്നേരം തന്റെഎ മുറിയിൽ നിന്നും ഇറങ്ങിയില്ല. മാഷിനെപ്പറ്റിയായിരുന്നു അവന്റെ യും ചിന്ത.

'ഒരു വിധത്തിൽ പറഞ്ഞാൽ തന്റെ് വ്യക്തിത്വം ഒരു പരിധി വരെ നശിപ്പിച്ചവൻ.അങ്ങനെയൊരു അപവാദം ഉണ്ടായതിലൂടെ തന്റെ ഇമേജിനു കളങ്കവും ഉണ്ടായി.'

വിനോദിനു അപ്പോൾ തോന്നി അയാൾ പോയതു തന്നെയാണു നല്ലത് എന്ന്.

'അയാൾ പോയാൽ എനിക്കെന്ത്? എന്നെക്കുത്തിയ ഒരു വിഷമുള്ളു പറിഞ്ഞ് കാറ്റിലൂടെ പറന്നുപോയതു പോലെ മാത്രം. മാഷുമായുള്ള ബന്ധം ഒരു വിധത്തിൽ വെറുപ്പാണ് എന്നിൽ ഉണ്ടാക്കിയത്. അതിനു കാരണം എന്നെക്കുറിച്ചു കേള്‌ക്കേഒണ്ടി വന്ന അപവാദം തന്നെ. അയാളെ നേരിൽ കാണുമ്പോഴൊക്കെ മനസ്സിൽ സംഘര്ഷം നിറയുമായിരുന്നു. അയാൾ എന്നെ സ്‌നേഹിച്ചിരുന്നു എന്നു പറഞ്ഞതിൽ എന്തെങ്കിലും സത്യമുണ്ടോ? സ്‌നേഹിക്കുന്ന ഒരുവന്റെര സ്വാതന്ത്ര്യത്തെ ഹനിക്കുന്നതൊന്നും ഒരുവൻ ചെയ്യില്ല. അയാളുടെ എല്ലാ പ്രതികരണങ്ങളും പരിഗണനകളും സ്‌നേഹത്തിൽ നിറഞ്ഞിരിക്കും. റാഗിംഗിൽ നിന്നും രക്ഷപ്പെടാൻ മാഷിന്റെസ കൂടെയുള്ള അവസരങ്ങൾ സഹായിച്ചിട്ടുണ്ടെങ്കിലും എന്റെം വ്യക്തിത്വത്തെ പരിഗണിക്കാതെയും അതു നശിപ്പിച്ചുക്കൊണ്ടുംഎന്റെ സമയത്തിനു വില കല്പിക്കാതെയുംകണ്ട കള്ളു ഷാപ്പുകളിലും മദ്യ സല്ക്കാിരങ്ങളിലും ലോഡ്ജുകളിലും മറ്റും ബലമായി കൊണ്ടു നടന്നത് എങ്ങനെ സ്‌നേഹമാകും? അതു പീഡനമായിരുന്നു. ആസ്‌നേഹം പോലും കപടമായിരുന്നു എന്നേ എനിക്കു തോന്നിയിട്ടുള്ളൂ.

എന്നെക്കുറിച്ച് അപവാദങ്ങൾ പറയാനുള്ള സാഹചര്യങ്ങൾ ഉണ്ടാക്കി സഹപാഠികളുടെ മുമ്പിൽ എന്നെ അപഹാസ്യനും മോശക്കാരനുമാക്കി. എന്റെയ മേൽ പതിച്ച ആ കറ എന്നെങ്കിലും പോകുമോ? മനുഷ്യന്റെു മേൽ പതിക്കുന്ന ഒരു കറയും ഒരിക്കലും പൂര്ണങമായി പോകുന്നില്ല. ചിലരുടെ മനസ്സിലെങ്കിലും അതു ബാക്കി കിടക്കുന്നുണ്ടാകും.

സത്യം എല്ലാവരും എല്ലായ്‌പോഴും ഒരേസമയം അറിയണമെന്നില്ലല്ലോ.

യാത്ര പറയാൻ തന്റെഴ മുറിയിൽ വന്നപ്പോൾ മാഷ് കരഞ്ഞിരുന്നു. എന്തിന്? അപ്പോൾ തന്റെയും കണ്ണുകൾ അറിയാതെ നിറഞ്ഞു പോയി.ആ കരച്ചിൽ മാഷിന്റെ ഹൃദയത്തിൽ നിന്നും വന്നതോ തലയുടെ ചുറ്റുവട്ടത്തെവിടെയോ അടിഞ്ഞു കിടന്നതോ? യഥാര്ത്ഥ സ്‌നേഹത്തിൽ നിന്നും ഉണ്ടായതോ, കപടസ്‌നേഹത്തിൽ നിന്നും വന്നതോ?

''നീ വരുന്നോ നടക്കാൻ.'' തമ്പാൻ മുറിയിലേക്കു കടന്നു വന്നു ചോദിച്ചപ്പോഴാണ് വിനോദ് ചിന്തയിൽ നിന്നും പുറത്തു വന്നത്.

''ഇല്ല. വല്ലാത്ത തലവേദന. നീ പൊയ്‌ക്കോ.''

തമ്പാൻ പോയിക്കഴിഞ്ഞപ്പോൾ കണ്ണകളടച്ചു പിടിച്ചുകൊണ്ട് അവൻ കട്ടിലിൽ ചാരിക്കിടന്നു. അപ്പോൾ ആ കോളേജിൽ വന്ന നാൾ മുതലുള്ള കാര്യങ്ങൾ അവന്റെച ചിന്തയിലൂടെ കയറിയിറങ്ങാൻ തുടങ്ങി.

പെട്ടെന്ന് അവൻ ഒരു ചോദ്യം ചോദിച്ചു. ''എന്തിനാണ് പ്രൊഫഷണൽ കോളേജുകളിൽ ഒന്നാം വര്ഷയ വിദ്യാര്ത്ഥി കളെ റാഗിങ് എന്ന ചൂളയിലൂടെ കടത്തി വിടുന്നത്? അതിന്റെട ആവശ്യം ഒട്ടും തന്നെ ഇല്ല. കുട്ടികളുടെ ശാരീരികവും മാനസികവും ബുദ്ധിപരവുമായ ആരോഗ്യത്തിനു നല്ലത്‌റാഗിങ് എന്ന അതിക്രമം ഇല്ലാതിരിക്കുന്നതു തന്നെയാണ് എന്ന് അനുഭവത്തിന്റെആ വെളിച്ചത്തിൽ എനിക്കു പറയാൻ സാധിക്കും.

ആര്ട്‌സ്് കോളേജിൽ രാഷ്ട്രീയ അതിപ്രസരം മൂലമുള്ള അസ്വാതന്ത്ര്യവും അടിപിടിയും ശാരീരിക ആക്രമണങ്ങളുംആണു പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നതെങ്കിൽ ഇവിടെ റാഗിംഗിൽ അരങ്ങേറുന്ന വെറിക്കൂത്തുകളും അഴിഞ്ഞാട്ടവും മൂലമുള്ള ലൈംഗികഅതിക്രമങ്ങളും ശാരീരിക ആക്രമണങ്ങളുമാണ് പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നത്. അവിടെ സാമൂഹ്യവിരുദ്ധർ ഉണ്ടാകുന്നുവെങ്കിൽ ഇവിടെ പ്രതികരിക്കാൻ ത്രാണിയില്ലത്ത അടിമകളാകുന്ന മറ്റൊരു തരം സാമൂഹ്യവിരുദ്ധര്‌സൃഞഷ്ടിക്കപ്പെടുന്നു.

ആര്ട്‌സ്മ കോളേജിൽ രാഷ്ട്രീയം ഉള്ളതിന്റെ പ്രശ്‌നം. ഇവിടെ അതില്ലാത്തതിന്റെട പ്രശ്‌നം. രണ്ടും സമാധാന ജീവിതം ആഗ്രഹിക്കുന്ന സംസ്‌കാരമുള്ള നല്ല ഒരു സമൂഹത്തിനു ചേര്ന്ന തല്ലെങ്കിൽ കൂടി ഏതാണുകൂടുതൽ ദോഷകരം എന്നു ചോദിച്ചാൽ റാഗിങ് തന്നെയെന്നു പറയാം.

എന്തു തന്നെയായാലും മനുഷ്യർ ആരും സമാധാനത്തോടെയും സൗഹൃദത്തോടെയും കഴിയരുതെന്നു ഏതോ ശക്തികൾ എവിടെയോ ഇരുന്നു തീരുമാനിക്കുന്നു.

റാഗിങ് കേള്ക്കാ നും പറയാനും കൊള്ളില്ല എന്നു വിചാരിക്കുകയും അതിനെപ്പറ്റി കേള്ക്കുനമ്പോൾ തല തിരിക്കുകയും ചെയ്യുന്നവർ ആണ് നേരിട്ടല്ലെങ്കിലും റാഗിങ് വളര്ത്താ ൻ കൂട്ടു നില്ക്കുന്നത്.

ഇവിടെ ആരും ഒന്നും അറിയാൻ ആഗ്രഹിക്കുന്നില്ല.

കണ്ണടച്ച് ഇരുട്ടാക്കുന്നവർ...കാര്യങ്ങൾ ശരിയായി മനസ്സിലാക്കാത്തവർ... ആ പീഡനങ്ങളൊക്കെ നമ്മുടെ നാട്ടിൽ നടന്നതു തന്നെയോ എന്നു ചോദിച്ചുകൊണ്ട് അവിശ്വാസികളെപ്പോലെ പ്രതികരിക്കുന്നവർ... അഥവാ അതു നടന്നതു തന്നെയെന്നു തോന്നിയാലും അശ്ലീലം എന്നു പറഞ്ഞു ഓടി ഒളിക്കുന്നവർ...അവര്ക്കനതു നാണക്കേടാണ്.

സമൂഹത്തിന്റെള അലിഖിത പ്രമാണങ്ങളും അതാണ്... പീഡിപ്പിക്കപ്പെടുന്നവർ അനുഭവിക്കുക. അതവരുടെ വിധി...അതു പുറത്തു പറയാതെ ജീവിതകാലം മുഴുവൻ മാനസിക പീഡനത്തിൽ കഴിയാൻ വിധിക്കപ്പെട്ട നിര്ഭാറഗ്യ ജന്മങ്ങൾ. അതിനാൽപീഡിപ്പിക്കുന്നവർ ഇവിടെ സമൂഹം അടക്കി വാഴുന്നു. വാണു കൊണ്ടേയിരിക്കുന്നു. കാലങ്ങളായി.... പ്രതികരണ ശേഷി നഷ്ടപ്പെട്ട സമൂഹത്തെ പാവകളാക്കി അവരുടെ മേൽ അധികാരത്തോടെതന്നെ...

സഭ്യവും അസഭ്യവും ശ്ലീലവും അശ്ലീലവും തമ്മിൽ തിരിച്ചറിയാൻ പറ്റാത്ത വിധം മാനസിക നിലയിൽ എത്തിയവരും ഒറ്റയ്ക്കു കിട്ടിയാൽ നഗ്‌നതയിലേക്ക് ഒളിഞ്ഞു നോക്കുന്നവരുമുള്ള റാഗിങ് വീരന്മാർ നിറഞ്ഞ പ്രൊഫഷണൽ കോളേജിനേക്കാൾ വ്യക്തിത്വവികസനത്തിന് ആര്ട്സ്സ കോളേജ് തന്നെ എന്തുകൊണ്ടും നല്ലത്. രാഷ്ട്രീയ അതിപ്രസരമില്ലാത്ത വ്യക്തിസ്വാതന്ത്ര്യം ഉള്ള ഒരു അന്തരീക്ഷം അവിടെ ഉണ്ടായാൽ മതി. അതു കൂടുതൽ അഭികാമ്യവും.

ഒരുഒന്നാംവർഷവിദ്യാർത്ഥിയുെടവ്യക്തിത്വത്തിൽറാഗിങ്ഉണ്ടാക്കുന്നചലനങ്ങളുംസീനിയർവിദ്യാർത്ഥികളുമായുള്ള സഹവാസത്തിലൂടെ ഒന്നാം വർഷം അവസാനമാകുമ്പോഴേക്കും അവനിൽ ഉണ്ടാകുന്ന മാറ്റങ്ങളും ചേർന്നുരൂപപ്പെടുന്ന ഒരു അദൃശ്യചങ്ങലയാണ്പിന്നീടുള്ള കോളേജ് ജീവിതകാലത്ത് അവനെ നയിക്കാൻ പോകുന്നത്.കാരണം,പുറത്തു തുറന്നു പറയാൻ പറ്റാത്ത വിധംഅശ്ലീലംനിറഞ്ഞ റാഗിങ് അപകർഷബോധവും ഉൽക്കർഷബോധവും ഒരേ വ്യക്തിയൽ ഒരേസമയം ഉണ്ടാക്കുന്നു.

ഇന്നത്തെ പ്രൊഫഷണൽ കോളേജ് പഠനകാലത്ത്മനുഷ്യബന്ധങ്ങളെ കോർത്തിണക്കുന്നഒരു ജീവിതദർശനം വിദ്യാര്ത്ഥി കളിൽഉണ്ടാകുന്നില്ല.പക്ഷേ പല മനുഷ്യജീവിതങ്ങൾ ഒന്നിച്ചുവസിക്കുമ്പോൾ ഉണ്ടാകുന്ന സ്‌നേഹബന്ധങ്ങളും ഇഷ്ടാനിഷ്ടങ്ങളും ചിലപ്പോൾ സമാധാനത്തെ  കെടുത്തുന്ന സംഘട്ടന സാഹചര്യങ്ങളുംസംഘർഷഭരിതവുംകലുഷിതവുമായ അന്തരീക്ഷവുംഅവിടെ കണ്ടെന്നിരിക്കും. അതുപോലെ, പലരും പുറത്തുപറയാൻ മടിക്കുന്ന നഗ്നമായജീവിതവും.

റാഗിങ് എന്ന ക്രൂരതക്ക് ഇരയായിട്ടും ആ കാലം കഴിഞ്ഞപ്പോൾ തങ്ങൾ അനുഭവിച്ച പീഡനങ്ങൾ എല്ലാം മറന്നുകൊണ്ട് അടുത്ത വര്ഷംി വരാൻ പോകുന്ന നവാഗതരെ റാഗ് ചെയ്യാനുള്ള ഉത്സാഹത്തോടെ കാത്തിരിക്കുന്ന ഇപ്പോഴത്തെ ഒന്നാം വര്ഷ്‌ക്കാരുടെ മാനസികാവസ്ഥ... കൗമാരയൗവനകാലത്ത്അർത്ഥമെന്തെന്ന് അറിയാതെ ആ കാലപ്രവാഹത്തിനൊത്ത്ഒഴുകുന്ന കോളേജ്ജീവിതാനുഭവങ്ങളെ ഒരു സാക്ഷ്യാഖ്യാനം എന്നോ ജീവിതാഖ്യാനം എന്നോ വിളിക്കാൻ മാത്രം ഇഷ്ടപ്പെടുന്നവരുടെ വഴി പിഴച്ച മാനസികാവസ്ഥ....

ഹോ... അതെത്ര കഷ്ടം...

(തുടരും.........)

(സന്ദർശിക്കുക: Writer's facebook page: www.facebook.com/geemalayil)

(അറിയിപ്പ്: ഈ നോവലിലെ കഥാപാത്രങ്ങൾ ഭാവനാ സൃഷ്ടികൾ മാത്രമാണ്. ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായി യാതൊരു സാമ്യവും ഇല്ല. ഏതു തരത്തിലുള്ള ലഹരി പദാർത്ഥങ്ങളും കഞ്ചാവും മദ്യവും ഉൾപ്പെടെ ഉപയോഗിക്കുന്നത് ആരോഗ്യത്തിനും ആയുസ്സിനും ഹാനികരമാണ്. നിയമവിരുദ്ധമായവ ഉപയോഗിക്കുന്നത് ശിക്ഷാർഹവുമാണ്. അതിനാൽ അവ ഒഴിവാക്കണമെന്നാണ് എഴുത്തുകാരന്റെ അഭിപ്രായം.)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP