Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

റാഗിങ് ഇവിടെ: ജീ മലയിൽ എഴുതിയ നോവൽ മുപ്പത്തിയൊന്നാം ഭാഗം

റാഗിങ് ഇവിടെ: ജീ മലയിൽ എഴുതിയ നോവൽ മുപ്പത്തിയൊന്നാം ഭാഗം

ജീ മലയിൽ

ഗോപകുമാറിന്റെ മുറിയിൽ നിന്നും ഇറങ്ങിയ വിനോദും പ്രദീപും വിനോദിന്റെ മുറിയിൽ എത്തി.

പ്രദീപ് ചോദിച്ചു. ''നിനക്ക് തോന്നുന്നുണ്ടോ ഗോപകുമാർ പറഞ്ഞത് സത്യമാണെന്ന്?''

അപ്പോൾ തന്റെറ മുറിയിലേക്കു പോകുകയായിരുന്ന തമ്പാനും അവരുടെ സംസാരം കേട്ട് ആ മുറിയിലേക്കു കയറിവന്നു.

വിനോദ് പറഞ്ഞു. ''നമുക്ക് തമ്പാനോടു ചോദിക്കാം. തമ്പാനെ, ഗോപകുമാർ പറഞ്ഞ ലേഡിഡോക്ടർ ബന്ധം സത്യമാണെന്ന് നിനക്കു തോന്നുന്നുണ്ടോ?''

''അവന്റെന കഥയിൽ പല പാകപ്പിഴകൾ കാണുന്നു. അതുകൊണ്ട് നടക്കാനും നടക്കാതിരിക്കാനുമുള്ള സാദ്ധ്യതയുണ്ട്.'' തമ്പാൻ ഒരു കസേരയിൽ ഇരുന്നുകൊണ്ടു പറഞ്ഞു.

വിനോദ് തന്റെ. കട്ടിലിൽ ചാരിക്കിടന്നിട്ട് ചോദിച്ചു. ''അതെന്താ.?''

പ്രദീപ് വിനോദിനെ അല്പം തള്ളിയിട്ട് അവന്റെ് അടുത്തു ചാരി ഇരിക്കുമ്പോൾ തമ്പാൻ പറഞ്ഞു. ''അവൻ പറഞ്ഞതു വെടിയാണെന്നു തോന്നാനുള്ള കാരണങ്ങൾ ആദ്യം പറയാം...

ഒരു ലേഡിഡോക്ടറും എസ്റ്റേറ്റ് മാനേജരായ ഭര്ത്താകവും ഉറങ്ങുമ്പോൾ കതകു നല്ലതു പോലെ അടച്ചില്ല എന്നു പറയുന്നത് എങ്ങനെ വിശ്വസിക്കും? അതു ശരിയാവാൻ സാദ്ധ്യതയില്ല.

ലേഡിഡോക്ടർ കുളിച്ചു കൊണ്ടിരിക്കുമ്പോൾ അവിടെ മറ്റാരും ഇല്ലാത്ത സമയത്ത് അവരുടെ ബെഡ് റൂം വരെ അവൻ കയറിച്ചെന്നു എന്നു പറയുന്നതും എനിക്ക്അവിശ്വസനീയമായി തോന്നുന്നു.

പിന്നെ ഒരു ലേഡിഡോക്ടർക്ക് ഈ പീറ ചെറുക്കനിൽ ലൈംഗിക അഭിനിവേശം തോന്നേണ്ട ഒരു കാര്യവുമില്ല. അവർ അവനിൽ എന്തു സവിശേഷത ആണു കണ്ടത്? അവന് എന്തു സെക്‌സ് അപ്പീൽ ആണുള്ളത്? അവന് സെക്‌സ് വിഷയത്തെപ്പറ്റി ഈ പ്രായത്തിൽ എന്തറിയാം? സെക്‌സ് വിഷയം കൈകാര്യം ചെയ്യേണ്ടത് എങ്ങനെയെന്നു പോലും നിശ്ചയം ഉണ്ടാകാത്ത അവന്റെര പ്രായത്തിൽ അവരെപ്പോലെയുള്ള ഒരു സ്ത്രീ അതും ഒരു ഡോക്ടർ തന്റെ ലൈംഗിക സംതൃപ്തിക്കു വേണ്ടി അവനുമായി ബന്ധപ്പെട്ടു എന്നു പറയുന്നത് വെറും പൊളി. അതു കസിൻ ആയിരുന്നാൽ കൂടി......അതിനാൽ അവൻ പറഞ്ഞത് കള്ളക്കഥയാകാനുള്ള സാദ്ധ്യത തള്ളിക്കളയാൻ പറ്റില്ല.

ഇനീം ആ ലേഡി ഡോക്ടറുമായി ഒരു ബന്ധം ഉണ്ടായെന്നു തന്നെ ഇരിക്കട്ടെ. എങ്കിൽ അവരുടെ മകളുമായി അവൻ അടുക്കാൻ അവർ അവസരം നല്കില്ല. തീര്ച്ചി. ഒരു സ്ത്രീയും അമ്മയുമായ അവർ അതിന് അനുവദിക്കില്ല.അഥവാ അവൻ അതിനു ശ്രമിക്കുന്നുണ്ടെന്നു മനസ്സിലായാൽ അവർ തീര്ച്ചിയായും അതു വിലക്കുകയും അവനെ അകറ്റുകയും ചെയ്യും. അതു കേരളത്തിലെസംസ്‌കാരമുള്ള ജനങ്ങള്ക്കി ടയിൽ നടക്കാത്ത കാര്യമാണ്.അതിനാൽ അവരുടെ മകളെപ്പറ്റി പറഞ്ഞതും വെടിയാകും.

പിന്നെ അവൻ പറഞ്ഞതു നടക്കാനുള്ള സാദ്ധ്യതകളെപ്പറ്റി ആലോചിക്കുമ്പോൾപറയാവുന്നത്...

മനുഷ്യരല്ലേ.. എന്തും എപ്പോഴും സംഭവിക്കാം. മനുഷ്യബോധമനസ്സിനു മേൽ മേല്‌ക്കോയ്മ നേടുന്ന ഒരു കാര്യമാണ് ലൈംഗികാസക്തി എന്നത്. ആ അവസ്ഥയിൽചിലര്‌ക്കൊ ക്കെ പിടിച്ചു നിര്ത്താ ൻ പറ്റാതെ വന്നെന്നിരിക്കും. സാഹചര്യം ഒത്തു കിട്ടുകയാണെങ്കിൽ പിന്നെ പറയുകയും വേണ്ടാ.... മറ്റുള്ളവർ കാണുമെന്നോ കതക് അടക്കണമെന്നോ പോലും തോന്നിയെന്നു വരില്ല. കാമം അവരെ അപ്പോൾ അന്ധരാക്കാം. തലയെ മരവിപ്പിക്കാം. വിവേകവും പരിജ്ഞാനവും അപ്പോൾ സഹായിച്ചെന്നു വരില്ല. മുറി അടക്കണമെന്നറിയാം, പക്ഷേ അടയ്ക്കാൻ എഴുന്നേല്ക്കിവല്ല. മറ്റുള്ളവർ കാണാനുള്ള സാദ്ധ്യത ഉണ്ടെന്നും അറിയാം പക്ഷേ മുന്കംരുതൽ എടുക്കില്ല. മക്കൾ അടുത്ത മുറിയിൽ ഉണ്ടെന്നറിയാം. പക്ഷേ അവർ ഉറങ്ങിക്കാണും എന്ന് അവരുടെ അപ്പോഴത്തെ മനസ്സ് മന്ത്രിക്കും. ആരും വരില്ല എന്ന് അവരുടെ അന്ധമായ മനസ്സ് അപ്പോൾ അവരെ ഉപദേശിച്ചു കൊണ്ടിരിക്കും. അതാണ് അനിയന്ത്രിതമായ ലൈംഗികാസക്തിയുടെ പ്രത്യേകത.''

തമ്പാൻ നിര്ത്തി യിട്ട് ഒന്ന് ആലോചിച്ചശേഷം തുടര്ന്നു . ''ഇനിയും ഗോപൻ അത് ഉണ്ടാക്കിപ്പറഞ്ഞതാണെങ്കിൽ കൂടി... അത് അവന്റെമമനസ്സിനുള്ളിലെ ആഗ്രഹം ആണ്.''

വിനോദ് പറഞ്ഞു. ''ഗോപന്റെകവാചകമടി കേട്ടപ്പോൾ ഒരു കാര്യം മനസ്സിലാകുന്നു. മാതാപിതാക്കൾ മക്കളുടെ കാര്യത്തിൽ യാതൊരു അലംഭാവവും കാട്ടരുത് എന്ന്.മക്കള്ക്ക്പ ഉത്തരവാദിത്വബോധം ഉണ്ടാകുന്നതു വരെ അവരുടെ മേൽ ആവശ്യത്തിനുള്ള നോട്ടവും നിയന്ത്രണവും ഉണ്ടാവണം എന്ന്. ഇപ്പോൾ എന്റൈ ഓര്മായിൽ വരുന്ന ഒരു നടന്ന സംഭവം പറയാം.''

വിനോദ് തുടര്ന്നു . ''ഞാൻ പ്രീഡിഗ്രിക്കു പഠിക്കുമ്പോൾ ഒരു ക്ലാസ്സ്മേറ്റ് പറഞ്ഞ കാര്യമാ. പ്രീഡിഗ്രി രണ്ടാം വര്ഷ് പരീക്ഷ കഴിഞ്ഞ് ഒരു ദിവസം ഞാൻ അവന്റെക വീട്ടിൽ ചെന്നു. ചെന്നതല്ല. ചെല്ലാൻ ഇടയായി എന്നു പറയുന്നതാണ് കൂടുതൽ ശരി. എന്റ അമ്മയുടെ വീട്ടിൽ പോകുന്നത് അവന്റെപ വീടിനു മുമ്പിൽ കൂടിയായിരുന്നു.

അന്നു ഞാൻ അമ്മവീട്ടിലേക്കു സൈക്കിളിൽ പോകുമ്പോൾ അവൻ തേെന്റാ വീടിനു മുമ്പിൽ നില്ക്കുന്നു. അവൻ എന്നെ തന്റെ വീട്ടിലേക്കു ക്ഷണിച്ചപ്പോൾ ഞാൻ കയറി.ആ അവധിക്ക് അവന്റെഗ അമ്മ അപ്പനെ കാണാൻ പേര്ഷ്യുയിൽ പോയിരിക്കുന്നു സമയമായിരുന്നു അത്. അന്ന് അവന്റെക പെങ്ങൾ ഹോസ്റ്റലിൽ ആയതിനാൽ അവൻ മാത്രമേ അപ്പോൾ വീട്ടിലുള്ളു. അവന്റെ ആഹാരം അമ്മ മടങ്ങി വരുന്നതു വരെ അടുത്ത വീട്ടിൽ താമസിക്കുന്ന അവന്റെത ഉപ്പാപ്പന്റെ., അതായത് അപ്പന്റെആ അനുജന്റെര വീട്ടിൽ നിന്നാണ് ക്രമീകരിച്ചിരുന്നത്.

ഞാൻ അവിടെ ചെന്നപ്പോൾ അവൻ എന്നെ അവന്റെച മുറിയിലേക്കു കൂട്ടിക്കൊണ്ടുപോയി. എന്നിട്ട് ചില കൊച്ചുപുസ്തകങ്ങൾ എന്നെ കാണിക്കാൻ തുടങ്ങി. അതു ഞാൻ നോക്കിക്കൊണ്ടിരിക്കുമ്പോൾ അവൻ പറഞ്ഞ ഒരു കാര്യം എന്നെ ഞെട്ടിച്ചു കളഞ്ഞു.''

''കൊച്ചുപുസ്തകത്തിലെ കഥയാണോ... അതിന് ഇത്ര ഞെട്ടാൻ എന്തിരിക്കുന്നു?''

''അതല്ല.''

''പിന്നെ?''

''അവൻ എന്നോടു പറഞ്ഞ കാര്യം പറയാം.

ആ പ്രീഡിഗ്രി പരീക്ഷയ്ക്കു പഠിക്കാൻ സ്റ്റഡി ലീവിന് അവന്റെന അമ്മ അവനെ അമ്മമ്മയുടെ വീട്ടിലേക്ക് അയച്ചിരുന്നു.അവന്റെക പെങ്ങളും സ്റ്റഡി ലീവിനു ഹോസ്റ്റലിൽ നിന്നും വീട്ടിൽ വന്നിട്ടുള്ള സമയമായിരുന്നു അത്. അവർ രണ്ടുപേരും അവിടെയുണ്ടെങ്കിൽ രണ്ടു പേരുടെയും പഠിത്തം നടക്കില്ല എന്നു പറഞ്ഞാണ് അവനെ അമ്മവീട്ടിലേക്ക് അയച്ചത്.

അമ്മവീട്ടിൽ പ്രായമായ അവന്റെവ വല്യമ്മയും,അതായത് അമ്മയുടെ അമ്മയും അവന്റെം അമ്മയുടെ ഏറ്റവും ഇളയ സഹോദരിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ.എം എസ്സിക്കു ഫൈനൽ പരീക്ഷയ്ക്കു പഠിക്കുകയായിരുന്നു അമ്മയുടെ ഇളയ സഹോദരി. അവരുടെ വിവാഹം അപ്പോൾ കഴിഞ്ഞിട്ടില്ല.''

''ഏ... അത്ര ചെറുപ്പമായിരുന്നോ അമ്മയുടെ അനിയത്തിക്ക്.''

''അതേ. ഞാനും അന്നു അത് അവനോടു ചോദിച്ചതാണ്. അവന്റെക അമ്മയും അവരും തമ്മിൽ ഒരു പതിനേഴു വയസ്സ് പ്രായ വ്യത്യാസം ഉണ്ടാവുമെന്നാ അവൻ പറഞ്ഞത്. അവന്റെ അമ്മയ്ക്ക് പത്ത് സഹോദരങ്ങളായിരുന്നു. ആ അനിയത്തിയാണ് ഏറ്റവും ഇളയത്.

അവനു പഠിക്കാൻ അവിടെ ഒരു പ്രത്യേക മുറി കിട്ടി. അടുത്തൊരു മുറിയിൽ അമ്മയുടെ അനിയത്തിയും.

അവൻ ഒരു ദിവസം രാത്രിയിൽ പഠിച്ചുകൊണ്ടിരിക്കുമ്പോൾ ചെറിയമ്മ അതായത് അമ്മയുടെ ഇളയ സഹോദരിഅവന്റെവ മുറിക്കുള്ളിലേക്കു ചെന്നു. അവനു കട്ടൻകാപ്പി വേണോന്നു ചോദിക്കാൻ ചെന്നതാണ്.അവൻ പെട്ടെന്ന് വായിച്ചുകൊണ്ടിരുന്ന നോട്ട് ബുക്ക് മടക്കി വെയ്ക്കുന്നതും വല്ലാതെ പരിഭ്രമിക്കുന്നതും കണ്ടിട്ട് അവർ അവന്റെര കൈയിൽ നിന്നും നോട്ട് ബുക്ക് പിടിച്ചു വാങ്ങി നോക്കി. അതിനുള്ളിൽ ഒരു കൊച്ചുപുസ്തകം ഉണ്ടായിരുന്നു. അതവർ എടുത്തു കൊണ്ടു പോയി.അവൻ വല്ലാതെ വിയര്ക്കാ ൻ തുടങ്ങി.അന്നു രാത്രിയിൽ അവനു ഉറക്കം വന്നില്ല.

അടുത്ത ദിവസം അവൻ അവരുടെ മുമ്പിൽ ചെല്ലാതെ ഒഴിഞ്ഞു മാറി നടന്നു. ഒരു പ്രാവശ്യം മുമ്പിൽ പെട്ടപ്പോൾ അവരുടെ മുഖത്തുപോലും നോക്കിയില്ല. അന്നു രാത്രിയിൽ അതേപ്പറ്റി ചിന്തിച്ചുകൊണ്ട് ഒന്നും പഠിക്കാൻ സാധിക്കാതെ വിഷമത്തോടെ മുറിയിൽ കിടക്കുമ്പോൾ അവർ അവന്റെ മുറിയിലേക്കു കടന്നു ചെന്നു. പാതിരാത്രിയോടടുത്ത സമയം. അവരെ കണ്ടതും അവൻ കിടക്കയിൽ നിന്നും ചാടിയെഴുന്നേറ്റു.

അവരുടെ കൈയിൽ ആ കൊച്ചു പുസ്തകം ഉണ്ടായിരുന്നു. അതു കണ്ട് അവൻ ഒന്നു ഞെട്ടി.

ആ കൊച്ചുപുസ്തകം അവന്റെ നേരേ നീട്ടിക്കൊണ്ടു ചോദിച്ചു. ''നീ ഇതൊക്കെയാണോ വായിക്കുന്നത്?''

അതു കേട്ടപ്പോൾഅവൻ വല്ലാതായി. അവൻ ഒന്നും മിണ്ടാതെ തല കുനിച്ചുനിന്നു.

അവർ ലൈറ്റ് അണച്ചിട്ട് പെട്ടെന്ന് അവനെ കേറി കെട്ടിയങ്ങു പിടിച്ചു. അപ്പോൾ അവർ വല്ലാതെ അണയ്ക്കുന്നുണ്ടായിരുന്നു. അതിനു ശേഷം അവർ രണ്ടു പേരും അവന്റൊ മുറിയിൽ ഒരേ കട്ടിലിൽ ആണു കിടന്നുറങ്ങിയത്.

അന്നു അവർ തമ്മിൽ ചെയ്യാൻ പാടില്ലാത്തതൊക്കെ ചെയ്തു എന്നാണ് അവൻ എന്നോടു പറഞ്ഞത്. എന്നു തന്നെയല്ല, ആ സ്റ്റഡി ലീവിന്റെ് ബാക്കിയുള്ള അത്രയും ദിവസങ്ങളും രാത്രിയിൽ അവർ ഒരു കിടക്കയിൽ തന്നെയാണു പിന്നീടു കിടന്നതും. അവരുടെ പ്രായം ചെന്ന വല്യമ്മ ദീനക്കാരിയും രാത്രിയിൽ നേരത്തേ ഉറങ്ങുന്നവരും ആയതിനാൽ ആരും അവരെ ശല്യം ചെയ്യാൻ അവിടെ ഉണ്ടായിരുന്നില്ല.''

''ഏഹ്..സത്യമാണോ നീ പറയുന്നത്?''

''സത്യം.. അവൻ പറഞ്ഞത് സത്യമാണെങ്കിൽ അതു തന്നെയാ ഞാനും പറഞ്ഞത്. അവൻ ഒരു കൃസ്ത്യാനിയുമാണെന്ന് ഓര്ക്കതണം. അമ്മയുടെ അനിയത്തിയെ അമ്മയെപ്പോലെ കരുതേണ്ട ബന്ധമാ അത്...''

''കൃസ്ത്യാനിക്കു മാത്രമല്ല എല്ലാവര്ക്കും അമ്മയുടെ അനിയത്തി അമ്മയെപ്പോലെയാ.എങ്കിലും അതു വിശ്വസിക്കാൻ തോന്നുന്നില്ല. മനുഷ്യശരീരം എല്ലാ മനുഷ്യര്ക്കും ഒരേ തരത്തിൽ ഉള്ളതാ നല്കപ്പെട്ടിരിക്കുന്നത്.എല്ലാവരുടെയും ശരീരത്തിന്റെശ ആവശ്യങ്ങളും ഒരുപോലെയാണ്. അതിൽ കൃസ്ത്യാനിയെന്നോ മറ്റേതെങ്കിലും ജാതിയെന്നോ മതമെന്നോ ഉള്ള വ്യത്യാസം ഒന്നുമില്ല. ഓരോരുത്തരിലും ഉള്ള നന്മതിന്മകള്ക്കും ധര്മ്മാ ധര്മ്മനങ്ങള്ക്കും അവരെ വളര്ത്തി യ രീതികള്ക്കും അനുസൃതമായി വ്യക്തികൾ തമ്മിലുള്ള മാറ്റങ്ങൾ ഉണ്ടാകുന്നു എന്നേയുള്ളൂ.''

തമ്പാൻ പറഞ്ഞതു കേട്ടിട്ട് വിനോദ് തുടര്ന്നു . ''എനിക്കും ആദ്യം കേട്ടപ്പോൾ അതു വിശ്വസിക്കാൻ തോന്നിയില്ല. അവൻ ആണയിട്ടു പറഞ്ഞപ്പോൾ പിന്നെ ഞാനെന്തിനു അവിശ്വസിക്കണം. അതും സ്വന്തം അമ്മയുടെ അനിയത്തിയുമായുള്ള കിടക്കബന്ധം ആരെങ്കിലും കള്ളം പറയുമോ? അതുകൊണ്ട് അതു സംഭവിച്ചതു തന്നെയായിരിക്കും.''

''ഇങ്ങനെ ലോകത്തിൽ വിശ്വസിക്കാൻ പറ്റാത്ത ഒരു പാടു കാര്യങ്ങൾ നടക്കുന്നുണ്ട്. അല്ലേ? അതു നടന്നതാണെങ്കിൽ പിന്നെ ഗോപകുമാർ പറഞ്ഞതും നടക്കാൻ സാദ്ധ്യതയുള്ള കാര്യം തന്നെയാണെന്ന് എനിക്കിപ്പോൾ തോന്നുന്നു.'' പ്രദീപ് ഉരുവിട്ടു.

അതു കേട്ടപ്പോൾ വിനോദും തലകുലുക്കി സമ്മതിച്ചു.

തമ്പാൻ പറഞ്ഞു. ''ഏറ്റവും സൂക്ഷിക്കേണ്ട പ്രായമാണ് കൗമാരം എന്നത്. കൗമാരപ്രായത്തിൽ മഞ്ഞപ്പുസ്തകങ്ങൾ കണ്ടോ നീലച്ചിത്രങ്ങൾ കണ്ടോ വഷളരായ കൂട്ടുകാർ മുഖേനെയോ തെറ്റായ ദിശയിലേക്കു പോയാൽ അതിനു തുടര്ച്ചനയാകും അവരുടെ യൗവനകാലവും. ശരിയും തെറ്റും നന്മയും തിന്മയും തിരിച്ചറിയാൻ പറ്റാത്തവിധം മനസ്സു കുരുടാകും. അതിനാൽ കൗമാരപ്രായം പളുങ്കു പാത്രം പോലെ സൂക്ഷിക്കേണ്ടതാണ്. വഴുതെറ്റിപ്പോയാൽ മിക്കവാറും ആജന്മം പാഴായതു തന്നെ.''

''ഇതാര് പറഞ്ഞതാണ്?'' പ്രദീപ് ചോദിച്ചു.

തമ്പാൻ മറുപടിയായി പുഞ്ചിരിക്കുക മാത്രം ചെയ്തു.

പ്രദീപും തമ്പാനും പോയി കഴിഞ്ഞപ്പോൾ വിനോദ് ചിന്തിക്കുകയായിരുന്നു, എന്തുകൊണ്ടാണ് നടക്കാൻ പാടില്ലാത്ത അത്തരം കാര്യങ്ങളൊക്കെ നമ്മുടെ സമൂഹത്തിൽ നടക്കുന്നത് എന്ന്.

കാരണം മറ്റൊന്നുമല്ല. ചെറുപ്പത്തിന്റെങ തിളയ്ക്കുന്നപ്രായത്തിൽ മാതാപിതാക്കൾ ശ്രദ്ധ വയ്‌ക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. അതിരു വിട്ടുള്ള അടുപ്പവും സഹവാസവും ആരുമായുംമക്കള്ക്ക്ടഉണ്ടാവാതെ മാതാപിതാക്കളാണ് നോക്കേണ്ടത്. അത് അടുത്ത ബന്ധം ഉള്ളവരുമായി ആണെങ്കിൽ കൂടി അത്തരം കാര്യങ്ങൾ ഒന്നു ശ്രദ്ധിക്കുന്നതു നല്ലതാണ്. ആവശ്യമെങ്കിൽ വിലക്കുകയും വേണം. ആ പ്രായത്തിലെ അവരുടെ വായനയും താല്പ്ര്യവും മഞ്ഞപ്പുസ്തകങ്ങളോട് ആവാതിരിക്കാൻ തക്ക മുന്ക രുതലുകൾ എടുക്കണം. ആ പ്രായത്തിലെ കൂട്ടുകാരെ തെരഞ്ഞെടുക്കുന്നതിൽ അവര്ക്കു വേണ്ട നിര്‌ദ്ദേ ശങ്ങൾ നേരത്തേ നല്കിയിരിക്കണം. സാഹചര്യങ്ങളും അവസരങ്ങളും മഞ്ഞപ്പുസ്തകങ്ങളും ദുഷിച്ച കൂട്ടുകാരുമാണ് അത്തരം ദുഷിച്ച ചിന്തകളിലും അരുതാത്ത ബന്ധങ്ങളിലും അവരെ കൊണ്ടെത്തിക്കുന്നതെന്നുതമ്പാൻ പറഞ്ഞതു വളരെ ശരിയാണ്.

തൊട്ടാൽ ഉരുകുന്ന ഇളം പ്രായത്തിൽ പെണ്കു്ട്ടികളെ പ്രത്യേകമായി വളരെ സൂക്ഷിക്കണം... അത്യാവശ്യമായും സൂക്ഷിക്കണം.

ഗോപകുമാറിന്റെമ കാര്യത്തിൽ നടന്നതെന്താണ്? ഭര്ത്താേവില്ലാത്ത സമയത്ത് പ്രത്യേകിച്ച് ഭര്ത്താുവ് ദൂരെ ജോലിയിൽ ആയിരിക്കുമ്പോൾ ഒറ്റയ്ക്കു താമസിക്കുന്ന ഒരു സ്ത്രീയുടെ വീട്ടിൽ എപ്പോഴും കടന്നു ചെല്ലാൻ ഒരു ചെറുപ്പക്കാരന് എന്തിനു സ്വാതന്ത്ര്യം നല്കി. രക്തബന്ധമോ, സ്വന്തബന്ധങ്ങളോ എന്തുമായിക്കൊള്ളട്ടെ. അതിനുള്ള അവസരങ്ങൾ എന്തിനു ഉണ്ടാക്കി കൊടുക്കണം?

ഇനിയും മറ്റൊരു പ്രധാന ചോദ്യം. ഒരു ഭര്ത്താങവ് എന്തിനു ഭാര്യയിൽ നിന്നകന്നു ജീവിക്കണം? ആര്ക്കുോ വേണ്ടിയാണ് അത്?

അകന്നു ജീവിക്കാൻ ആണെങ്കിൽ പിന്നെ വിവാഹത്തിന്റെവ ആവശ്യം എന്താണ്? വിവാഹജീവിതത്തിന്റെ അര്ത്ഥകമെന്താണ്?

പ്രീഡിഗ്രി സുഹൃത്തിന്റെ കാര്യത്തിൽ നടന്നതെന്താണ്?

ആ പ്രായത്തിൽ അവൻ വായിച്ച പുസ്തകങ്ങൾ ഏതു തരത്തിലുള്ളതായിരുന്നു എന്ന് അവന്റെത മാതാപിതാക്കൾ ശ്രദ്ധിക്കണമായിരുന്നു. അമ്മയുടെ അനിയത്തിയാണെങ്കിലും അവരുടെ അപ്പോഴത്തെ പ്രായവും സാഹചര്യവും അപകടം നിറഞ്ഞതാണെന്ന് ആര്ക്കും തോന്നാതിരുന്നത് എന്തു കൊണ്ടാണ്? എവിടെയൊക്കെയോ എന്തിലൊക്കെയോ നമ്മുടെ വ്യക്തികള്ക്കും കുടുംബങ്ങള്ക്കും സമൂഹത്തിനും പിഴവു പറ്റിയിരിക്കുന്നു. അവരുടെ കാഴ്ചപ്പാടുകളിൽ വലിയ തെറ്റുകൾ കടന്നു കൂടിയിരിക്കുന്നു.... അവരുടെ ബോധ്യങ്ങളിൽ പാളിച്ച പറ്റിയിരിക്കുന്നു.

എല്ലാവരും ഭോഷ്‌ക്കു നിറഞ്ഞതും ഇരുട്ടിൽ മുങ്ങിയതുമായ തടവറകളാകുന്ന കൊട്ടാരങ്ങളിൽ കഴിഞ്ഞുകൊണ്ട് എല്ലാം നല്ലത്, എല്ലാം നല്ലതിന് എന്ന മിഥ്യാധാരണയിൽ ജീവിക്കുന്നു. അത്തരം സംഭവങ്ങളെപ്പറ്റി കേള്ക്കു ന്നതു തന്നെ ആര്ക്കും ഇഷ്ടമുള്ള കാര്യമല്ല. കേട്ടാൽ വിശ്വസിക്കുകയുമില്ല. വിശ്വസിച്ചാലും അതു തടയാനുള്ള ഒരു ചുവടു പോലും വയ്ക്കാൻ മുതിരില്ല....ഒരു ചെറുവിരൽ പോലും അനക്കുകയുമില്ല.

ഒരു കുടുംബത്തിൽ നടക്കാൻ പാടില്ലാത്ത എത്ര അപമാനകരമായ കാര്യങ്ങൾ ആണ് മനുഷ്യരുടെ അറിവില്ലായ്മ കൊണ്ടു നടന്നു കൊണ്ടിരിക്കുന്നത്. പ്രത്യേകിച്ച് മാതാപിതാക്കളുടെ അറിവില്ലായ്മ കൊണ്ട് അവരുടെ കുഞ്ഞുങ്ങളിലും കുടുംബങ്ങളിലും സംഭവിച്ചു കൊണ്ടിരിക്കുന്നത്....കഷ്ടം എന്നല്ലാതെന്തു പറയാനാണ്?.

ലൈംഗിക വികാരത്തിനു കണ്ണില്ല. കാതില്ല. അതിന്റെക ഊര്ജ്ജംട ഉള്ളിൽ നിറയുമ്പോൾ മനുഷ്യരുടെ ഗ്രഹണശക്തിയും ഇല്ലാതാവുന്നു.രക്തബന്ധങ്ങളിലെ പാവനമായ സ്‌നേഹം പോലുംഅവർ മറന്നു പോകുന്നു.അപ്പോൾ അവര്ക്ക് ഒന്നേ മനസ്സിലാവുകയുള്ളൂ. ഗന്ധം....കാമത്തിന്റെു ഗന്ധം...കാമത്തിന്റെഹ ലഹരി പിടിപ്പിക്കുന്ന മണം. അപ്പോൾ അവരിൽഒരു ഭാവമേ ഉണ്ടാവുകയുള്ളൂ. കാമമനസ്സിന്റെ ആസക്തഭാവം.

നന്മ ചെയ്യാൻ ആഗ്രഹിച്ചാലും അവരുടെ ഇന്ദ്രിയങ്ങൾ തിന്മ ചെയ്യാനും തിന്മ ആസ്വദിക്കാനും അവരെ പ്രേരിപ്പിക്കുന്നു. കേള്വിഅയിൽ, കാഴ്ചയിൽ,രുചിയിൽ,മണത്തിൽ, സ്പര്ശഷനത്തിൽ...ഇവയിൽ മാത്രമല്ല, ചിന്തയിൽപോലും അവർ തിന്മ ചെയ്യാൻ അഭിലഷിക്കുന്നു. സമൂഹം തിന്മയെന്നു പറയുന്നതൊക്കെയും ചെയ്യാൻ അവരുടെ മനസ്സും ശരീരവുംഇഷ്ടപ്പെടുന്നു.അങ്ങനെയുള്ള അവർ തിന്മ ആസ്വദിച്ചില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളൂ. അവരുടെ അരികെ എപ്പോഴും തിന്മ വസിക്കുന്നു. മനസ്സിൽ അതു നിറഞ്ഞുമിരിക്കുന്നു.

വംശപരമ്പരയിലൂടെയും ജനിതകമാറ്റങ്ങളിലൂടെയും വളരുന്ന സാഹചര്യങ്ങളിലൂടെയും അത്തരം ദുഷിച്ച സ്വഭാവങ്ങൾ ഒരുവനിൽ കടന്നു കൂടാം.അനുകൂല അവസരം കിട്ടുമ്പോൾ ഒളിഞ്ഞു കിടക്കുന്ന അത്തരം സ്വഭാവങ്ങൾ മറയില്ലാതെ പുറത്തു വരുന്നുവന്നേയുള്ളൂ.

മോഷ്ടിക്കാൻ അവസരം കിട്ടിയാൽ മാത്രം മോഷ്ടിക്കുന്നവർ ഉണ്ട്. അങ്ങനെയൊരു അവസരം കിട്ടുന്നില്ലെങ്കിൽ ഒരിക്കലും മോഷ്ടിക്കാത്തവരും അതിനു താല്പര്യം ഇല്ലാത്തവരും അത്രേ അവർ.

എന്നാൽ അവസരം കിട്ടിയിട്ടും ഒരുവൻ മോഷ്ടിക്കുന്നില്ലെങ്കിൽ അതാണ് അവനിൽ നേരത്തേ വിതറിയ നന്മയുടെ വിത്തിന്റെം പ്രസക്തി...

നീ മോഷ്ടിക്കരുത്, അതു തിന്മയാണ് എന്നപ്രമാണമാകുന്ന വിത്തിന്റെല പ്രസക്തി...പങ്ക്.

ഒരു മൃഗം തന്റെത ഇണയെ തേടുന്നതു പോലെ മനുഷ്യന് ഇണയെ തേടാൻ പറ്റുമോ?

പറ്റില്ല.....അതു പാടില്ല.

മനുഷ്യര്ക്കു വേണ്ടി ചില അതിർവരമ്പുകൾ നിശ്ചയിച്ചിട്ടുണ്ട്. ചില വേലിക്കെട്ടുകളും ഉണ്ട്...അവ ഉണ്ടാവണം. അല്ലെങ്കിൽ മനുഷ്യകുലമില്ല. മനുഷ്യരാശിക്കു നിലനില്പുമില്ല.

അതാണു മനുഷ്യനും മൃഗവും തമ്മിലുള്ള വ്യത്യാസം.

ആ അതിര്വുരമ്പു ലംഘിക്കുന്നത് രാജാക്കന്മാര്ആനയാൽ പോലും അവരുടെ അവസാനം അടുത്തിരിക്കുന്നു എന്നു കരുതിയാൽ മതി.

അത്തരം തെറ്റുകളിൽ വീഴാതിരിക്കാൻ എല്ലാവര്ക്കും ഒരു സുരക്ഷാവലയം ആവശ്യമാണ്. ആ സുരക്ഷാവലയംസാരോപദേശങ്ങളിൽ നിന്നും ലഭിക്കുന്നതാണ്.

എല്ലാ നന്മതിന്മകളെപ്പറ്റിയുള്ള അറിവുകളും ബന്ധങ്ങളിലെ പാവനമായ ശുദ്ധിയും ആ സാരോപദേശങ്ങളിൽ ഉണ്ടാവണം. അതു തക്ക സമയത്തു നല്കാനുള്ള കടമ മാതാപിതാക്കള്ക്കും ഗുരുക്കന്മാര്ക്കും ഉള്ളതാണ്.

മക്കളെ ചൊല്ലും ചോറും കൊടുത്തു വളര്ത്ത ണമെന്നല്ലേ പറയുന്നത്. അല്ലെങ്കിൽ തീര്ച്ചുയായും തെറ്റിപ്പോകും.

ബാലനായിരിക്കുമ്പോൾ അവനെ അഭ്യസിപ്പിക്ക, അത് അവനെ വിട്ടുമാറുകയില്ല എന്നതാണു പ്രമാണം.

ബാല്യം മുതൽ ദൈവികപ്രമാണങ്ങൾ പഠിപ്പിച്ചു കൊടുക്കുന്നത് അധര്മ്മഎത്തിൽ നിന്നും തിന്മയിൽ നിന്നും മക്കളെ അകറ്റി നിര്ത്താഭൻ സഹായിക്കും.

തെറ്റിലേക്കു നയിക്കുന്ന വഴികൾ മാത്രമാണ്, നമുക്കു ചുറ്റും.

എന്നാൽ ഒരേയൊരു വഴിയേയുള്ളൂ ശരിയിലേക്ക്. അതു സത്യത്തിന്റെച വഴി മാത്രമാണ്. അതു നേര്രേ്ഖ പോലെ മുമ്പിൽ തന്നെയുണ്ട്. എല്ലാവരുടെയും മുമ്പിൽ ഉണ്ട്. എപ്പോഴും ഉണ്ടാവണംതാനും.

അങ്ങനെ ഉണ്ടെങ്കിൽ അതാണ് അവരുടെ സുരക്ഷാവലയം. അപ്പോൾ അത്തരം ദുഷിച്ച കാര്യങ്ങൾ ഒന്നും ഒരു ഭവനത്തിലും നടക്കുകയില്ല. 

ദൈവികപ്രമാണങ്ങൾ ഒരിക്കലും തെറ്റാറില്ലല്ലോ.

(തുടരും.........)

(സന്ദർശിക്കുക: Writer's facebook page: www.facebook.com/geemalayil)

(അറിയിപ്പ്: ഈ നോവലിലെ കഥാപാത്രങ്ങൾ ഭാവനാ സൃഷ്ടികൾ മാത്രമാണ്. ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായി യാതൊരു സാമ്യവും ഇല്ല. ഏതു തരത്തിലുള്ള ലഹരി പദാർത്ഥങ്ങളും കഞ്ചാവും മദ്യവും ഉൾപ്പെടെ ഉപയോഗിക്കുന്നത് ആരോഗ്യത്തിനും ആയുസ്സിനും ഹാനികരമാണ്. നിയമവിരുദ്ധമായവ ഉപയോഗിക്കുന്നത് ശിക്ഷാർഹവുമാണ്. അതിനാൽ അവ ഒഴിവാക്കണമെന്നാണ് എഴുത്തുകാരന്റെ അഭിപ്രായം.)

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP