Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202029Thursday

റാഗിങ് ഇവിടെ: ജീ മലയിൽ എഴുതിയ നോവൽ മുപ്പതാം ഭാഗം

റാഗിങ് ഇവിടെ: ജീ മലയിൽ എഴുതിയ നോവൽ മുപ്പതാം ഭാഗം

ജീ മലയിൽ

''വല്ലതുമുണ്ടെങ്കിൽ എടുക്കുവ്വേ.'ജയരാജ് അഭ്യർത്ഥിച്ചു.

'ഒന്നൂല്ല.''അവർ പിന്നാലെ വന്നതു കണ്ടിട്ട് ഗോപകുമാർ ഇഷ്ടപ്പെടാത്തവനെപ്പോലെ പറഞ്ഞു. എന്നിട്ട് മുഖം തിരിച്ചു കളഞ്ഞു.

'ഞങ്ങളൊന്നു നോക്കട്ടെ നിന്റെ പെട്ടിയിങ്ങു താ.' ജയരാജ് പെട്ടിയെടുക്കാൻ തുനിഞ്ഞപ്പോൾ ഗോപകുമാർ പെട്ടിയെടുത്തു മാറ്റി.''ഞാൻ തരാം. ഞാൻ തരാം.'

ഗോപകുമാർ പെട്ടി തുറന്ന് ഒരു പൊതിഎടുത്തു കട്ടിലിലേക്കിട്ടു. ജയരാജ് അതെടുത്തു മണപ്പിച്ചു നോക്കി.

'അങ്ങനെ ഇങ്ങോട്ടു താ. ഇതെന്തോന്നാ. മണപ്പിച്ചിട്ട് ഉപ്പേരിയാണെന്നു തോന്നുന്നല്ലോ.'

'ഉപ്പേരിയാ'.

''മറ്റൊന്നും ഉണ്ടാക്കി തരാൻ നിന്റെ ലേഡിഡോക്ടർക്കു സമയം കിട്ടിയില്യോ?'

'ഇത് ലേഡിഡോക്ടറുടെ അല്ല. എന്റെ അമ്മ തന്നു വിട്ട്താടാ ആശാനെ.'

ജയരാജ് പൊതിയഴിച്ചു കളഞ്ഞിട്ട് ഉപ്പേരിവച്ചിരിക്കുന്ന കൂടു തുറന്ന്‌മേശപ്പുറത്തു വച്ചു.അവർ ഉപ്പേരി തിന്നു തുടങ്ങി.

ഗോപകുമാർ ഷർട്ടും പാന്റസും അഴിച്ചു മാറ്റിഅണ്ടർവെയർ മാത്രം ധരിച്ചുകൊണ്ടു കൈലിയെടുക്കാൻ പെട്ടി തുറന്നു. കൈലി വലിച്ചെടുക്കുമ്പോൾ തുണികൾക്കിടയിൽ നിന്നും ഒരു കവർ താഴെ വീഴുന്നതു കണ്ട്പ്രദീപ് അതു ചാടിയെടുത്തു.

കവർ തുറന്നു നോക്കിയിട്ട് അവൻ വിളിച്ചു പറഞ്ഞു. 'ഒരു ചരക്കിന്റെ ഫോട്ടോ.'

യൗവനത്തിൽ കാലെടുത്തു കുത്തിയ ഒരു ശാലീന സുന്ദരിയുടെ മുഖം മാത്രമുള്ളഫോട്ടോ.

അവളുടെ അഴകിനു മാറ്റു കൂട്ടുന്നസജീവമായ കണ്ണുകളുംകറുത്ത നേരിയ പുരികങ്ങളും വെളിയിലേക്ക് അല്പം മലർന്ന കീഴ്്ച്ചുണ്ടും കണ്ട് 'അവളെ കയ്യിൽ കിട്ടിയിരുന്നുവെങ്കിൽ കെട്ടിപ്പിടിച്ചൊരുമ്മ കൊടുക്കാമായിരുന്നു' എന്ന് അവൻ ഉറക്കെപ്പറഞ്ഞു.

അതിനു ശേഷം കുറെ നേരം ഫോട്ടോയിൽ നോക്കി നിന്നിട്ട്, ചിരിച്ചുകൊണ്ടു നില്ക്കുന്ന ഗോപകുമാറിനോടുചോദിച്ചു. 'ഇതാരുടെയാ? '

'ഒരു ചരക്കിന്റെ.'ഗോപകുമാർ കുണുങ്ങിച്ചിരിച്ചു.

'ഏതാണെന്നാ ചോദിച്ചെ.എനിക്കും കണ്ടാലറിയം ഇത് ചരക്കാണെന്ന്.'

'നമ്മുടെ ലേഡിഡോക്ടറുടെ മോൾടെയാ.'

'അപ്പം മോളേം കയ്യിലാക്കിയോ ഉവ്വെ?എന്തിയേ കാണട്ടെ.'ജയരാജ് ഫോട്ടോ വാങ്ങി നോക്കി.

എല്ലാവരുടെയും കൈകളിൽക്കൂടി ഫോട്ടോകയറിയിറങ്ങി. തമ്പാൻആഫോട്ടോയിൽ അല്പനേരം നോക്കി ഇരുന്നിട്ട് തന്റെ ചുണ്ടോടടുപ്പിച്ചു.

ഗോപകുമാർപറഞ്ഞു. 'എടോ ആശാനെ എന്താ ഈ കാട്ട്ണത്?'

'നിനക്കു മാത്രമേ ആവാവോ? പെണ്ണ് എന്നു പറഞ്ഞാൽ എല്ലാവർക്കുംകാണാനുള്ളതാ. മനസ്സിലായോടാ കഴുതേ?'

തമ്പാന്റെ അഭിപ്രായം കേട്ടു ഗോപകുമാർപെട്ടെന്നു ചോദിച്ചു. 'അപ്പം നിന്റെവീട്ടിലെപെണ്ണുങ്ങളും...?''

അതു കേട്ട്എല്ലാവരും പൊട്ടിച്ചിരിച്ചു. തമ്പാനും ചിരിച്ചു.

'അതിനു നീ എല്ലാവരെയും പോലെയാണോ?നീ ഒരുപുരുഷനാണെന്ന് ആരു പറഞ്ഞു?'ഗോപകുമാർ ചോദിച്ചു.

തമ്പാൻ ചാടിയെഴുന്നേറ്റിട്ടു ചോദിച്ചു.'കാണണോ?'

'അയ്യോ കാണണ്ടായേ..... സമ്മതിച്ചേ...മതി മതി.'

'ഇതൊക്കെ പറഞ്ഞാലുംനീ കഴിഞ്ഞആഴ്ച എന്താ വരാതിരുന്നത്? കോളേജ് തുറന്നത് അറിഞ്ഞില്ലേ?'

'അറിഞ്ഞാശാനേ. പക്ഷേ ഞാൻ അമ്മാവന്റെ വീട്ടിലാരുന്നു.'

'അതായത് നിന്റെ കസിൻ ലേഡിഡോക്ടറുടെ വീട്ടിൽ.'ജയരാജ് വിശദമാക്കി.

'അപ്പോൾ ആ ലേഡിഡോക്ടർ ഇവന്റെ അമ്മാവന്റെ ആരാ?'പ്രദീപിന്റെ സംശയം.

'കെട്ടിയോള്.'ജയരാജ് ഉത്തരം നല്കി.

'ച് ച് ച് ....മോശം മോശം. അതെങ്ങനാ ഗോപകുമാറേ, അമ്മാവൻ അവിടില്യോ?'

'അവന്റെ അമ്മാവൻ അങ്ങ്് മലയായിലാ. ആണ്ടിലൊരിക്കൽ ഒരു മാസത്തെ അവധിക്കു വന്ന് ഭാര്യയ്ക്ക് അടുക്കളേൽ കുറെ ആട്ടിക്കൊടുത്തിട്ട് അങ്ങു പോവും. പിന്നെ പതിനൊന്നു മാസവും വെറുതെ കഴിയാനൊക്കുമോ? അങ്ങനെയങ്ങനെ അടുക്കളയിൽ അവർക്കു ആട്ടിക്കൊടുക്കാൻ ഗോപകുമാറിനെ വശത്താക്കിയെടുത്തു. അല്ലേ ഗോപകുമാറേ?''ജയരാജ് തന്റെ സ്വതസ്സിദ്ധമായ ശൈലിയിൽ പറഞ്ഞുനിർത്തി.

'നീ ഇതൊക്കെയെങ്ങനെ അറിഞ്ഞു? നിനക്കവിടെ വിളക്കു പിടിത്തമായിരുന്നോ തൊഴില്?' തമ്പാൻ എഴുന്നേറ്റുകൊണ്ടു ചോദിച്ചു.

'ഇവൻ തന്നെയാ ഇതെല്ലാം പറഞ്ഞത്.'അവർ എല്ലാവരും ഗോപകുമാറിന്റെുമുഖത്തേക്കു നോക്കി.

ഗോപകുമാറിന്റൊ ചിരിക്കുന്ന മുഖം. കള്ളച്ചിരി.

തമ്പാൻ തന്റെികയ്യിലിരുന്ന ഫോട്ടോ ഗോപകുമാറിന്റെന കയ്യിലേക്കു വച്ചു കൊടുത്തിട്ട് പഴയ സ്ഥാനത്തു വന്നിരുന്നു..

വിനോദ് ചോദിച്ചു. 'എങ്ങനെയാ ഗോപകുമാറേ പറ്റിച്ചെ?'

ഉപ്പേരി ചവച്ചിറക്കികഴിഞ്ഞ്ജയരാജ്്എന്തോ പറയാൻ വന്നതിനെ തമ്പാൻതടുത്തു.'നീ നില്ല്. അവൻ പറയട്ടെ.'

'ഞാൻ നിൽക്കണോ?'ചിരിച്ചുകൊണ്ട് ജയരാജ് ചാടിയെഴുന്നേറ്റു. അതുകണ്ട്്എല്ലാവരും പൊട്ടിച്ചിരിച്ചു.

ആപൊട്ടിച്ചിരിയുടെ അലകൾ ഇല്ലാതായിട്ടുംഗോപകുമാർകുറെനേരംകൂടി ചിരിച്ചുകൊണ്ടിരുന്നു.

ഗോപകുമാറിന്റെയ സ്വഭാവവിശേഷത്തിൽ ഒന്നായിരുന്നു, ആര് എന്തു അറിയാൻ ചോദിച്ചാലും മനസ്സിലുള്ളതു മുഴുവൻ വിളിച്ചു പറയുക എന്നത്. ഒന്നും ഒളിച്ചു വയ്ക്കാൻ പറ്റാത്ത പ്രകൃതി.

അവൻ ഒന്നും പറയാതെ ഇരിക്കുന്നതു കണ്ട് തമ്പാൻ ഉരുവിട്ടു. 'ഞങ്ങൾക്കു കൂടി അറിയാനാ ഗോപകുമാറേ, ഈ കസിൻ അമ്മായിയേം മോളേം കയ്യിലെടുത്ത ടെക്‌നിക്.'

'അത്‌ക്കെ വല്യ കഥയാ ആശാനെ.ഇന്നെങ്ങും തീരില്ല.പറഞ്ഞാൽ.''

ആദ്യം അവൻ അങ്ങനെ പറഞ്ഞൊഴിയാൻ ശ്രമിച്ചു നോക്കിയെങ്കിലും വീണ്ടും നിർബന്ധം ഉണ്ടായപ്പോൾ ആടെക്‌നിക് വിവരിക്കാൻ തുടങ്ങി.

'ശരി.ചുരുക്കിപ്പറയാം.''

എല്ലാവരും അവന്റെ മുഖത്തേക്കു നോക്കി ഉപ്പേരി കൊറിച്ചു കൊണ്ടിരുന്നു. ഗോപകുമാർ ഒന്നു ചുമച്ചിട്ട് ഒരു ഉപ്പേരി എടുത്ത് വായിലിട്ടു ചവച്ചുകൊണ്ട്കുറേ നേരം ആലോചിച്ചു. അതിനുശേഷം അവൻകഥ ആരംഭിച്ചു.

' ആദ്യായി അവരുമായി അടുക്കണെ ഒരു മൂന്നു കൊല്ലം മുമ്പാണ്. അതായത് എനിക്ക് പതിനേഴ് വയസ്സുള്ളപ്പോൾ.''

' അപ്പം ഇപ്പോ നിനക്കെത്ര വയസ്സുണ്ട്?''

' ഇരുപതു കഴിഞ്ഞു.''

'നിനക്കിരുപത് വയസ്സുണ്ടോ. ഓ...നീ ബി എസ്സി കഴിഞ്ഞു വന്നതാണല്ലേ.ആ പറ പറ കേക്കട്ടെ.''

ഗോപകുമാർതുടർന്നുപറഞ്ഞു. 'ആദ്യത്തെ സംഭവം അതുപോലെ പറ്‌യാം.ഒരു ദിവസംഞാൻ അവരുടെ വീട്ടിൽ ചെന്നപ്പോൾ അവർ ബാത്‌റൂമിൽ കുളിച്ചോണ്ട് നിൽക്കുവാരുന്നു.ഞാൻ അവരുടെ മുറിക്കകത്തേക്കു കയറിച്ചെന്നു. അവിടേ ആരൂണ്ടാര്ണില്ല. സഹായത്തിനു നിൽക്കണ ഒരു വയസ്സായ സ്ത്രീ മാത്രം അടുക്കളയിൽ. ഞാൻ അമ്മായീടെ കിടക്ക മുറിയിൽ മാഗസ്സിൻ വല്ലതും ഉണ്ടോന്നു നോക്കാൻ കേറീതാ. അപ്പോൾ അവിടെ ഒരു പുസ്തകം ഇരിക്ക്ണു.ഗൈനക്കോളജി എന്നോ മറ്റോ ആണ് പുസ്തകത്തിന്റെ പേര്. അതു മലർത്തി വച്ചിരിക്കാരുന്നു. ആ പേജിലെ ഒരു പടം കണ്ടപ്പോ രസം തോന്നി.. അതും നല്ല കളറിൽ.എന്താരുന്നു എന്നറിയണോ.പെണ്ണുങ്ങടെ നെഞ്ച്.കാണാൻനല്ല രസം. അന്നു പെണ്ണുങ്ങടെ ഏതു ഭാഗം കണ്ടാലും രസം കയറി വര്ണ പ്രായല്യോ. ഞാൻ അതു മുഴുവൻ മറിച്ചു നോക്കി. മുഴുവൻ പെണ്ണുങ്ങടെ ഓരോ അവയവത്തിന്റേം പടങ്ങൾ. അതു കണ്ടു രസിച്ചോണ്ടു നിൽക്കുമ്പോ ദേ വന്നു നിൽക്കണു അമ്മായി.'

അമ്മായി ചിരിച്ചുകൊണ്ടു ചോദിച്ചു. ' എന്താ ചെറുക്കൻ നോക്കി രസിക്കണേ?'

''ഞാനങ്ങ് ചമ്മിപ്പോയി. എങ്കിലും നോട്ടം മാറ്റിയില്ല. പിന്നെ അമ്മായി കുറെ നേരം ഒന്നും മിണ്ടിയില്ല. ഞാൻ ഇടയ്ക്കിടയ്ക്കു അമ്മായി എന്നാ ചെയ്യണതെന്നു നോക്കും.അവർ ഈറന്മുടി കൈകൊണ്ട് ഇങ്ങനെ കോതിക്കൊണ്ടു നിൽക്കുവാരുന്നു. അമ്മായിയും ഏറുകണ്ണിട്ട് എന്നെ നോക്കുന്നുണ്ടാരുന്നു.

കുറെ നേരം കഴിഞ്ഞപ്പം അമ്മായി ചോദിച്ചു.'എന്തോന്നാ കൊച്ചുചെക്കന്റെ പരിപാടി'യെന്ന്?

അമ്മായീടെ ചോദ്യം കേട്ടപ്പോ ഞാനും ധൈര്യം സംഭരിച്ചു പറഞ്ഞു. 'എന്താ ഞാൻ കാണണ്ടാത്തെ വല്ലോം ഉണ്ടോ ഇതിൽ?'

'എല്ലാം കാണണ്ടതു തന്നെ. പക്ഷേ ഇപ്പഴേ ചെറുക്കൻ ഇതൊന്നും കാണണ്ടാ ട്ടോ?. വഷളായിപ്പോം.'

'അമ്മായി ചിരിച്ചുകൊണ്ടു നടന്നു വന്ന് എന്റെ കയ്യിൽ നിന്നും പുസ്തകം പിടിച്ചു വാങ്ങി മടക്കി വച്ചു. അവർ തൊട്ടപ്പോ എന്റെ ശരീരം മുഴുവൻ രോമാഞ്ചം ഉണ്ടായി ആശാനെ.'

'എന്നിട്ട് നീ കേറിയങ്ങ് ഊം.......?'

'അവർ ഉടനെ ചെന്നു തുണി മാറാൻ തുടങ്ങി. അവര് തുണി അഴിക്കണേം നോക്കി ഞാനുംഅങ്ങു നിന്നു കൊടുത്തു. അവർ തിരിഞ്ഞു നോക്കിയപ്പം ഞാൻ വായും പൊളിച്ച് വെള്ളോം എറക്കി നിൽക്കണു. ആന്റി പറഞ്ഞു... ഞാൻ ആന്റിയെന്നാ വിളിക്കണെ.

അമ്മായി പറഞ്ഞു. ' പുസ്തകം കഴിഞ്ഞ് ഇനിയും എന്നെയാണോനോക്ക്‌ണെ? മതി മതി ഇറങ്ങിപ്പോയാട്ടെ.'

ഞാൻ ഇറങ്ങിപ്പോണെന്നുള്ള ഭാവത്തിൽ മെല്ലെ നടന്നു ചെന്ന് അവരെ കെട്ടിയങ്ങു പിടിച്ചു.''

അവർ ചിരിച്ചോണ്ടു പറഞ്ഞു. ' ചെക്കന് വഷളത്തരം ഇത്തിരി കൂടുതലായിട്ടുണ്ട്.''

'എങ്കിലും അവർ എന്നെ പിടിച്ചു മാറ്റാനൊന്നും മുതിർന്നില്ല. പിന്നെ ബാക്കിയെല്ലാം.....''ഗോപകുമാർ നിർത്തിയിട്ടു ചിരിച്ചുകൊണ്ടേയിരുന്നു.

വിനോദ് ചോദിച്ചു.' ആ ഡോക്ടർക്ക് എത്ര വയസ്സു കാണും ഉവ്വേ.''

'ഇപ്പം ഒരു നാല്പതു വയസ്സുണ്ട്.''

'അപ്പോൾ മോള് എവിടാരുന്നു? ''

'മോൾ അന്ന് ബോർഡിങ് സ്‌കൂളിൽ പഠിക്കുവാരുന്നു. ഇപ്പോ വിമലാ കോളേജിലാ... എടായെടാ എന്നതാ..... നീ എന്നെ ക്രോസ് ചെയ്യുവാണോ?''

'അല്ല ... കഥയിൽ നിന്റെ പുളുവടി എത്രയുണ്ടെന്നറിയണ്ടേ... വേണ്ടേ പ്രദീപേ?''

''തീർച്ചയായും വേണം.''പ്രദീപും തലയാട്ടി.

'അവരുടെ വീടെവിടെയാ?നിങ്ങടെ വീടിനടുത്തു തന്നെയാണോ?'' വിനോദ് വീണ്ടും ചോദിച്ചു.

'ഞങ്ങടെ വീട്ടീന്ന് ഒരു മൂന്നുമൈൽ കഷ്ടിച്ചൊണ്ട്.സ്ഥലം പാലക്കാടു തന്നെ.''

'എന്നാലും നീ അമ്മായിയെ..... മോശംമോശം..... ഞാൻ വിശ്വസിക്കുന്നില്ല. അതും എല്ലാം പഠിച്ച നിന്നെക്കാൾ ലോകം കണ്ട ഒരു ലേഡിഡോക്ടർ. വെടി പൊട്ടിക്കാതെ പോടാ. നീ കഥ മെനയാൻ മിടുക്കനാ.....''പ്രദീപ് അവനെ കളിയാക്കി.

അപ്പോഴേക്കും ഉപ്പേരി മുഴുവൻ തീർന്നിരുന്നു. പ്രദീപ് ചോദിച്ചു. 'ഉപ്പേരി ഇനീമുണ്ടോ?''

'ഇല്ല തീർന്നു. എന്താ നീ പറഞ്ഞെ? അമ്മായിയെ? അമ്മായി സത്യത്തിൽ എന്റെ കസിൻ സിസ്റ്ററാടാ ആശാനെ.''

'എന്നുവച്ചാൽ?''

'എന്റെ അപ്പന്റെ പെങ്ങടെ മോള്. കുഞ്ഞിലെ എന്നെ എത്ര എടുത്തോണ്ടു നടന്നിട്ടുള്ളതാണെന്നറ്യോ? അവരെ കേറി അമ്മാവൻ കെട്ടി. കസിൻ സിസ്റ്ററാകുമ്പം അതിൽ തെറ്റുണ്ടോ?''

'ഓ. മുറപ്പെണ്ണ് അല്ലേ?'' വിനോദ് ചോദിച്ചു.

'മുറപ്പെണ്ണല്ല. ഞങ്ങടെ ഇടയിൽ മുറപ്പെണ്ണ് എന്നു പറയണത് അമ്മാവന്റെ മോളെയാ. ഇത് ഞങ്ങടെ ജാതീൽ ഒരു പെങ്ങളായി വരും.''

'അതിനെന്തുവാ. അമ്മാവന്റെ മോളെ കെട്ടാമെങ്കിൽ അപ്പച്ചീടെമോളേം ആവാം. രണ്ടിന്റേംരക്തബന്ധം ഒരുപോലല്ലേയുള്ളു.''പ്രദീപിന്റെ കമന്റടി.

'ഇതൊക്കെപ്പറഞ്ഞാലും ഒന്നു ചോദിക്കട്ടെ.അത് ആദ്യമായിട്ടായിരുന്നോ?''

'മ് ച്....'' അല്ല എന്നർത്ഥത്തിൽ ചുണ്ടുകൾക്കിടയിലൂടെ ഒരു ശബ്ദം അവൻ പുറത്തേക്കു വിട്ടു.

'നേരത്തേം ഉണ്ടാശാനേ.മൂത്തഅമ്മാവന്റെ മോളെ.എന്റെ പതിമൂന്നാമത്തെ വയസ്സിൽ തുടങ്ങീതാ. അന്ന് മൂത്തമ്മാവന്റെ മോക്ക് പതിനേഴു വയസ്സുണ്ടാരുന്നു. അവൾ തന്നാ മുൻകൈയെടുത്ത് എന്നെ പിടിച്ചു ബലായി കിടത്യേ. വേണേ എന്നെ ബലാൽസംഗം ചെയ്‌തെന്നു പറയാം. ഈ കഴിഞ്ഞയാഴ്ചയും അവളെ കണ്ടു.''

'അപ്പം അവളെ ഇതുവരേം കെട്ടിച്ചു വിട്ടില്ലേ?''

'കെട്ടിച്ചു വിട്ടതാ. പ്രസ്വം കഴിഞ്ഞ് കിടക്കുവാരുന്നു. പ്രസ്വച്ചിട്ട് മൂന്നു മാസം കഴിഞ്ഞു.''

'ഇവന്റെ ഒരു ഭാഗ്യമേ.... ദേ.... ഞങ്ങൾ നടക്കുന്നു. കൊറെ കർമ്മദോഷികള്. ഒരു മുതുപെണ്ണും ഒന്നു തിരിഞ്ഞു നോക്കില്ല.''പ്രദീപ് ആവേശത്തോടെ ഉരുവിട്ടു.

'ഭാഗ്യം വേണം. അല്ലെങ്കി അറ്റത്ത്കറുത്ത മറുകു വേണം. മനസ്സിലായോ?'' തമ്പാൻ തട്ടിവിട്ടു.

'നീ വലിയ വാചകമടിക്കുന്നു. ഇത്രേം പ്രായായിട്ടും നീ വല്ലോം.. ഏ.. ഏ?''

'ഞാനുമില്ല.എനിക്കും ഭാഗ്യം ഇത്തിരി കുറവാണ്.പക്ഷേ അവസരങ്ങളൊക്കെ കിട്ടിയിട്ടുണ്ട്.''

'പഴം കിട്ടിയിട്ടുണ്ട്. അവസരം കിട്ടിയാ ആരാടാ വിടുന്നെ?''

'നീ ഇപ്പം മോളുടെ ഫോട്ടോയും കൊണ്ടു നടക്കുന്നതെന്തിനാ?'' ജയരാജ് ചോദിച്ചു.

'അതിനേം കൊണ്ടു നടക്കുവാണോഇഷ്ടാ?'' വിനോദ് ജയരാജിനെ നോക്കി ഊറിച്ചിരിച്ചു.

ഗോപകുമാർ ചിരിച്ചതേയുള്ളു. മറുപടി പറഞ്ഞില്ല.

'എടാ ഭയങ്കരാ. അതു ദോഷമല്ലേടാ.'' വിനോദ് മൂക്കി•േൽ വിരൽ വച്ചു.

'അതിനെന്തുവാ?മോളാണെങ്കി മുറപ്പെണ്ണ്. അമ്മായി കസിൻ സിസ്റ്ററും.രണ്ടും പെങ്ങന്മാര്. അല്ലേ ഗോപകുമാറെ?''ജയരാജ് ഗോപകുമാറിനെ കളിയാക്കി.

'എന്നാലും അതിത്തിരി കടന്ന കയ്യായിപ്പോയി..... മോളേ എന്നാവളച്ചെടുത്തെ?''

ഗോപകുമാർപറഞ്ഞു. 'നിങ്ങള് വിചാരിക്ക്ണ പോലൊന്നൂല്ലാശാനെ. ഞങ്ങള് തമ്മില് അടുപ്പമുണ്ടെന്നേയുള്ളൂ.''

'അല്ലാതെ ഒന്നൂല്ല?''

'ഇല്ല ആശാനെ.''

''പിന്നീ അടുപ്പത്തിന്റെ രഹസ്യമെന്താ?''

'അത് ഒരു വല്യ തമാശാ.''ഗോപകുമാറിനു പറയാൻ ആവേശം കയറി.

'അമ്മാവൻ മലയായീന്നു വന്നപ്പഴാ. ക്രിസ്മസ് അവധീടെ സമയത്ത്. അതായതു ഈ കഴിഞ്ഞ ക്രിസ്മസിന്. ഞാൻ ഒരു ദെവസം സന്ധ്യയ്ക്ക് അവിടെ ചെന്നു.അമ്മാവനോടു സംസാരിച്ചു സംസാരിച്ച് അങ്ങിരുന്നു. അമ്മാവൻ നല്ല തമാശക്കാരനാ.''

'അങ്ങേർക്കെന്നാ ജോലി?'' തമ്പാൻ ഇടയ്ക്കു കയറിച്ചോദിച്ചു.

'അങ്ങേര് അവിടെയെങ്ങാണ്ട് ഒരു എസ്റ്റേറ്റു മാനേജരാന്നാ പറഞ്ഞെ'.

''എന്തോ പഠിച്ചതാ?'

'എം.എ.വരെ പഠിച്ചതാ. പിന്നെ സിംഗപ്പൂരിനു കപ്പൽ കയറി. അവിടെ നിന്നും മലയായിൽ ചെന്നു പറ്റി.... ആ...... നമ്മ്‌ടെ കഥ പറയട്ടെ....... അന്ന് അമ്മാവൻ പറഞ്ഞു. ഇന്നു പോണ്ടായെന്ന്. മോളും അന്ന് അവിടുണ്ട്. രാത്രി പതിനൊന്ന് മണി കഴിഞ്ഞാ ഞങ്ങൾ കിടന്നെ. ലൈറ്റെല്ലാം അണച്ചിട്ട് അവർ ഭാര്യയും ഭർത്താവും അവര്‌ടെ മുറിയിൽ കയറി കതകടച്ചു.ഞാൻ അതിനടുത്തഒരു മുറീലാ കെടന്നെ.കെടന്ന് ഒത്തിരി നേരം കഴിഞ്ഞപ്പം അമ്മാവന്റേം അമ്മായിയേടേംമുറീലൊന്നു നോക്കണംന്നു തോന്നി. എനിക്കാണേ കെടക്കാനും വയ്യാ. നിക്കാനും വയ്യാ. തിരിഞ്ഞും മറിഞ്ഞുമൊക്കെ കിടന്നു നോക്കി. ഞാൻ മെല്ലെ എഴുന്നേറ്റ് ഇടനാഴിയിൽ ഇറങ്ങി.മോള് കിടക്കണ മുറീൽ കൂടി വേണം അമ്മാവന്റെ മുറീൽ പോകാൻ. മോൾ കിടക്കണ മുറീൽ നല്ല ഇരുട്ടാരുന്നു. ഞാൻ ശബ്ദമുണ്ടാക്കാതെഅമ്മാവന്റെ മുറീടെ വാതിലിനെ ലക്ഷ്യമാക്കി നടന്നു. മോൾ അവിടെക്കിടക്കണതേ അറിയാനില്ല. ഞാൻ കരുതി അവൾ ഉറങ്ങിക്കാണൂന്ന്. അമ്മാവന്റെ മുറീടെ വാതിൽ ചാരീട്ടേ ഉണ്ടാരണുള്ളു. ഞാൻ കതകിന്റെ വിടവിലൂടെ നോക്കാൻ അടുത്തു ചെന്നപ്പോൾ ഒരു രൂപം അവിടെ നിൽക്കിണു.'

'ആരാ?'പ്രദീപ് വേഗം ചോദിച്ചു.

'നമ്മടെ കക്ഷി തന്നെ.അവൾ അപ്പന്റേം അമ്മേടേം മുറീടെ വാതിലിനടുത്ത് നിൽക്കാണ്. ഞാൻ ചെന്ന് അവളുടെ പുറകിൽ അനങ്ങാണ്ടു നിന്നു. കുറെ കഴിഞ്ഞപ്പം മെല്ലെ അവളുടെ ദേഹത്തു തൊട്ടു. അവൾ പെട്ടെന്ന് ഞെട്ടിത്തിരിഞ്ഞു നോക്കി. ഞാൻ ചെവീൽ പറഞ്ഞു.പേടിക്കേണ്ട. ഞാനാ. അവൾ ശബ്ദമൊന്നുമുണ്ടാക്കാതെ കട്ടിലിൽ പോയിക്കിടന്നു. ഞാൻ കിടന്ന മുറീലേക്ക് ഞാനും പോയി കിടന്നു. പക്ഷേ ഉറക്കം വരണില്ല. രണ്ടാഴ്ച കഴിഞ്ഞ്ആ കേറോഫിൽ ഞാൻ അവടടുത്ത് ഒന്നു മുട്ടി നോക്കി. അവൾ എതിർത്തില്ല.'

'അവൾ നോക്കിനിൽക്കുന്നെ കയ്യോടെ പിടിച്ചതുകൊണ്ടു കൂടി ആയിരിക്കും സമ്മതിച്ചത്. ' ജയരാജ് ഒരു അഭിപ്രായം തട്ടി വിട്ടു.

ഗോപകുമാർ തുടർന്നു. 'പക്ഷേ ഒന്നും നടന്നില്ലാശാനേ. കെട്ടിപ്പിടിച്ചതു മിച്ചം.'

ഗോപകുമാർ കഥ പറഞ്ഞു നിർത്തിയിട്ടു ശ്വാസം വലിച്ചെടുത്തു.

'ഠോ...'അപ്പോൾ വിനോദ് ഉറക്കെ ഒരു ശബ്ദമുണ്ടാക്കി.

'നല്ല ഒന്നാന്തരം ഭാവന.ഒരു ലേഡിഡോക്ടറും എസ്റ്റേറ്റുമാനേജരും മോൾ അടുത്ത മുറിയിൽ കിടക്കുമ്പോൾ.....അതുംകതകടയ്ക്കാതെ......കഥക്കുകുറച്ചൂടെ ഭാവനവരാനുണ്ട്....കേട്ടോ. ഗോപകുമാരാ.ഏതായാലും ഞാൻ ഒട്ടും വിശ്വസിക്കുന്നില്ല. വിവരമുള്ള ആരും വിശ്വസിക്കില്ല. എട്ടു നിലയിൽ പൊട്ടേണ്ട ഒന്നാന്തരം ഗുണ്ട് അമിട്ടാ നീ വിട്ടത്.. കേട്ടോടാ...വെടി ആശാനേ?' വിനോദ് തട്ടി വിട്ടു.

ആരും ഒന്നും മിണ്ടാതെ ഇരിക്കുന്നതു കണ്ടു വിനോദ് പറഞ്ഞു ''നിന്നേക്കാൾ അറിവുംയോഗ്യതയും ഉള്ള ഒരു ലേഡിഡോക്ടർ....നീയാണേൽ സ്വന്തമായി ഒന്നും അവകാശപ്പെടാനില്ലാത്ത, ഒരു യോഗ്യതയും ഇതുവരെയും നേടിയിട്ടില്ലാത്ത,പുരുഷാവയവങ്ങള്ക്ക് വളര്ച്ച പോലുംമുറ്റിയിട്ടില്ലാത്ത വെറും ഒരു ചിന്നപ്പയ്യൻ. അതും ഒരു വിദ്യാര്ത്ഥി ...അവർ ഇത്രയും പ്രായവ്യത്യാസമുള്ള നിന്നെ കണ്ടു മോഹിക്കാൻ എന്തായിരുന്നു നിന്നിൽ ഉണ്ടായിരുന്നത് എന്നു കൂടി ചേര്ക്കരണമായിരുന്നു, കഥ കേള്ക്കു മ്പോൾ വിശ്വാസം തോന്നാൻ. അതു കൂടി പറയൂ...കേക്കട്ടെ.''

ഗോപകുമാർ മിണ്ടുന്നില്ലെന്നു കണ്ടപ്പോൾ തമ്പാൻ പറഞ്ഞു. ''നീ ജീവിതം തന്നെ ഇതു വരെയും കണ്ടു തുടങ്ങിയിട്ടില്ല. സ്ത്രീശരീരത്തെപ്പറ്റി ഒരു ചുക്കും അറിയുകയുമില്ല.എന്നിട്ടും എത്ര വലിയ കാര്യങ്ങളാണു നീ പറയുന്നത്. ഒരു കാര്യം ചെയ്യാം. നിന്നെ നിരാശപ്പെടുത്തുന്നില്ല. നീ കുറെ സ്വപ്നങ്ങൾ തട്ടിവിട്ടതായി ഞങ്ങൾ കരുതിക്കൊള്ളാം. പോരേ അണ്ണാ?''

ഗോപകുമാറിനെ നോക്കി ജയരാജ് ഇടയ്ക്കു കയറിപ്പറഞ്ഞു. ''വിനോദിനും തമ്പാനും എന്തറിയാം, അല്ലേ ഗോപാ?''

അവൻ വിനോദിന്റെജ നേരേ തിരിഞ്ഞു. ''നിനക്കെന്തറിയാമെടാ മോനേ? ശരീരത്തിനു വേണ്ടതു ശരീരമാണ്. ശരീരത്തിന്റെ വിശപ്പു മാറ്റാൻ അതിനു കിട്ടേണ്ട ആഹാരം കിട്ടിയാൽ മതി. അതെവിടെ നിന്നെന്നുള്ളതു കാര്യമല്ല. അത് ഫൈവ്സ്റ്റാർ ഹോട്ടലിൽ മാത്രമല്ല. തട്ടുകടയിലും കിട്ടിയെന്നിരിക്കും.വിശന്നിരിക്കുമ്പോൾ ഫൈവ്സ്റ്റാർ ചിലപ്പോൾ അപ്രാപ്യമാകും. മനസ്സിലായോ? മനസ്സിലായില്ല...അല്ലേ? സാരമില്ല. അത്തരം വലിയ കാര്യങ്ങൾ ഒക്കെ മനസ്സിലാക്കാൻ നീ ഇനിയും കുറെ ഓണം കൂടി ഉണ്ണേണ്ടതായിട്ടുണ്ട്.''

രണ്ടാം വർഷ വിദ്യാർത്ഥിയായ ബോബി അപ്പോൾ അവിടേക്കു കടന്നു വന്നു.

ബോബി ചോദിച്ചു ' എന്താ ഗോപകുമാറെ ഇവരെ ഇരുത്തി വധിക്കുന്നെ? ആഹാ..... ഇതാരാ വിനോദോ?താനും ഉണ്ടാരുന്നോ ഇവിടെ?''

വിനോദ് തലയാട്ടിക്കൊണ്ടു പുഞ്ചിരിച്ചു.

' വാ പോകാം.''വിനോദ് പ്രദീപിനെയും വിളിച്ചുകൊണ്ട് എഴുന്നേറ്റു.

'അതെന്താടോവിനോദേ. ഞാൻ വന്നതു കൊണ്ടാണോ നിങ്ങൾ പോകുന്നത്? ഞാൻനിങ്ങടെ സംസാരം കേട്ട് കേറിയതാ. എന്നാ ഞാനങ്ങു പോയേക്കാം. നിങ്ങളിവിടിരുന്നോ.''

ബോബി വെളിയിലേക്കിറങ്ങിപ്പോയി.തിരിഞ്ഞു നോക്കിയപ്പോൾ വിനോദും പ്രദീപും പിന്നിൽനടന്നു വരുന്നതു കണ്ടു.

ബോബിക്ക് വിനോദിനോട്എന്തെങ്കിലും സംസാരിക്കണമെന്നു തോന്നി. എങ്കിലും സംസാരിച്ചില്ല.

(തുടരും.........)

(സന്ദർശിക്കുക: Writer's facebook page: www.facebook.com/geemalayil)

(അറിയിപ്പ്: ഈ നോവലിലെ കഥാപാത്രങ്ങൾ ഭാവനാ സൃഷ്ടികൾ മാത്രമാണ്. ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായി യാതൊരു സാമ്യവും ഇല്ല. ഏതു തരത്തിലുള്ള ലഹരി പദാർത്ഥങ്ങളും കഞ്ചാവും മദ്യവും ഉൾപ്പെടെ ഉപയോഗിക്കുന്നത് ആരോഗ്യത്തിനും ആയുസ്സിനും ഹാനികരമാണ്. നിയമവിരുദ്ധമായവ ഉപയോഗിക്കുന്നത് ശിക്ഷാർഹവുമാണ്. അതിനാൽ അവ ഒഴിവാക്കണമെന്നാണ് എഴുത്തുകാരന്റെ അഭിപ്രായം.)

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP