Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇ പി ജയരാജന്റെ ഭാര്യ, സ്വപ്നസുരേഷിന്റെ തല, എം സ്വരാജും ചെന്നിത്തലയും തമ്മിലൊരേറ്റുമുട്ടൽ, മിറ്റിഗേഷൻ മെത്തേഡിന് പിന്നിലെ സത്യം; ഈ തെരഞ്ഞെടുപ്പ് കാലത്ത് സ്വർണക്കള്ളക്കടത്തു കാലത്തെ പുനരാവിഷ്‌കരിച്ച് ചിത്രം വിചിത്രം അവതാകരൻ കെവി മധുവിന്റെ പുസ്തകം, അവിശ്വാസം അതല്ലേ എല്ലാം!

ഇ പി ജയരാജന്റെ ഭാര്യ, സ്വപ്നസുരേഷിന്റെ തല, എം സ്വരാജും ചെന്നിത്തലയും തമ്മിലൊരേറ്റുമുട്ടൽ, മിറ്റിഗേഷൻ മെത്തേഡിന് പിന്നിലെ സത്യം; ഈ തെരഞ്ഞെടുപ്പ് കാലത്ത് സ്വർണക്കള്ളക്കടത്തു കാലത്തെ പുനരാവിഷ്‌കരിച്ച് ചിത്രം വിചിത്രം അവതാകരൻ കെവി മധുവിന്റെ പുസ്തകം, അവിശ്വാസം അതല്ലേ എല്ലാം!

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്വർണക്കള്ളക്കടത്ത് പിടിക്കപ്പെടുകയും അന്വേഷണത്തിനായി എൻഐഎ കേരളത്തിലേക്ക് വരികയും ചെയ്തിട്ട് മാസങ്ങളധികമായിട്ടില്ല. കള്ളക്കടത്തുമായി മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്നാരോപിച്ച് നിയമസഭയിൽ അവിശ്വാസ പ്രമേയം കൊണ്ടുവന്ന് രാഷ്ട്രീയ ആക്രമണത്തന് മൂർച്ച കൂട്ടിയ പ്രതിപക്ഷത്തിന്റെ വെടിയുണ്ടകൾ ലക്ഷ്യത്തിലെത്തിയോ, സ്വർണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട ആരോപണങ്ങളും അന്വേഷണവും പിണറായി വിജയൻ സർക്കാരിനെ കുഴപ്പത്തിലാക്കിയോ നിർജ്ജീവമായ വെടിയുണ്ടകളുടെ വൃഥാവർഷം മാത്രമായിപ്പോയോ എല്ലാം തുടങ്ങി പല വിധ ചോദ്യങ്ങൾക്കുത്തരം തേടിക്കൊണ്ട് ഈ തദ്ദേശതെരഞ്ഞെടുപ്പുകാലത്ത് ഒരുപുസ്തകവുമായി എത്തിയിരിക്കുകയാണ് മാധ്യമപ്രവർത്തകനും ഏഷ്യാനെറ്റ് ന്യൂസിലെ ചിത്രംവിചിത്രം അവതാരകനുമായ കെവി മധു.

സ്വർണക്കള്ളക്കടത്ത് പിടിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ പ്രതിപക്ഷം നിയമസഭയിൽ കൊണ്ടുവന്ന അവിശ്വാസപ്രമേയമാണ് അവിശ്വാസം അതല്ലേ എല്ലാം എന്ന പുസ്തകത്തിനാധാരം. നിയമസഭയിലെ ആ പത്തരമണിക്കൂർ എന്ന ടാഗ്ലൈനോടെ പുറത്തിറങ്ങിയ പുസ്തകം അവിശ്വാസപ്രമേയചർച്ചയെയും ആ പത്തരമണിക്കൂറിൽ നിയമസഭയിൽ നടന്ന സംഭവങ്ങളെയും സമഗ്രമായി പുനരാവിഷ്‌കരിക്കുന്നു.

കോവിഡ് കാലത്ത് പ്രോട്ടോക്കോൾപാലിച്ചുകൊണ്ട് കൂടിയ സമ്മേളനം കേരളചരിത്രത്തിൽ പല അപൂർവ്വതകളും സൃഷ്ടിച്ചു. ഏറ്റവും കുറഞ്ഞ സമയം കൊണ്ട് പൂർത്തീകരിച്ച അവിശ്വാസപ്രമേയ ചർച്ചയെന്ന പ്രത്യേകതമുതൽ ഏറ്റവും വലിയ മറുപടി പ്രസംഗം നടത്തിയ മുഖ്യമന്ത്രിയെന്ന പിണറായി വിജയന്റെ റെക്കോർവരെ അതിൽ പെടും. പ്രമേയാവതാരകനായ വിഡി സതീശന്റെ അവതരണത്തോടെയാരംഭിക്കുന്ന പുസ്തകത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ 3.45 മണിക്കൂർ നീളുന്ന റെക്കോർഡ് പ്രസംഗം വരെ സമ്പൂർണമായി പുനരാവിഷ്‌കരിച്ചിട്ടുണ്ട്.

ആകാംക്ഷയൊട്ടും നഷ്ടപ്പെട്ടുപോകാതെ തികച്ചും നാടകീയമായ വിവരണത്തോടെയാണ് അവതരണം. ഇപി ജയരാജന്റെ ഭാര്യയുടെ തലയ്ക്ക് സ്വപ്നസുരേഷിന്റെ തല വെട്ടിയൊട്ടിച്ച് പ്രചാരണം നടത്തിയ സംഭവം മുതൽ സ്വപ്ന സുരേഷിന്റെ കള്ളക്കടത്ത് സമ്പാദ്യം നിക്ഷേപിച്ച ബാങ്കിന്റെ കഥവരെ വിവിധ നേതാക്കൾ പ്രസംഗിക്കുന്നു. എം സ്വരാജും ഷാഫി പറമ്പിലും കെഎം ഷാജി തുടങ്ങി യുവരക്തങ്ങളുടെ ആവേശനിർഭരമായ പ്രസംഗങ്ങൾ മുതൽ എസ് ശർമയും മുല്ലക്കര രത്നാകരനും രമേശ് ചെന്നിത്തലയും വരെയുള്ള മുതിർന്ന നേതാക്കളുടെ പ്രസംഗങ്ങൾ വരെ വികാരം ചോർന്നുപോകാതെ പുനരാവിഷ്‌കരിച്ചിട്ടുണ്ട് കെവി മധു.

പരസ്പരഅഴിമതിയാരോപണങ്ങളുടെ പ്രളയവും അവിശ്വാസപ്രമേയദിനത്തിൽ ഉണ്ടായി. ജി സുധാകരൻ മുതൽ കെകെ ശൈലജവരെയുള്ളവരുടെ രസകരമായ മറുപടികളും ലഭിച്ചു. നാല് ഭാഗങ്ങളായാണ് പുസ്തകം ഒരുക്കിയിട്ടുള്ളത്. അവിശ്വാസവും വിശ്വാസവും, തർക്കം വിതർക്കം, മുന്നേമുക്കാൽ മണിക്കൂർ, പ്രമേയാനന്തരം എന്നിങ്ങനെയാണവ.

അവസാനഭാഗമായ പ്രമേയാനന്തരത്തിൽ അഭിമുഖസംഭാഷണങ്ങളാണ്. മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, പ്രമേയാവതാരകൻ വിഡി സതീശൻ തുടങ്ങിയവരുടെ വിശകലനസ്വഭാവമുള്ള അഭിമുഖങ്ങളാണീ ഭാഗത്തിന്റെ പ്രത്യേകത. വിശ്വാസം അതല്ലേ എല്ലാം എന്നത് പ്രശസ്തമായ ഒരു ജൂവലറിയുടെ അതിപ്രശസ്തമായ പരസ്യവാചകമാണ്. കേരളരാഷ്ട്രീയത്തിൽ കോളിളക്കം സൃഷ്ടിച്ച സ്വർണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട ഒരു അവിശ്വാസപ്രമേയ ചർച്ച എന്ന നിലയിൽ അവിശ്വാസം അതല്ലേ എല്ലാം എന്ന പേരും ഏറെ ചർച്ചകൾക്ക് വഴിവെക്കും. കണ്ണൂർ കൈരളി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ വില 260 രൂപയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP