Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യൻ ഇംഗ്ലീഷ് നോവലുകളെക്കുറിച്ച് അറബിയിൽ മലയാളിയുടെ പുസ്തകം; ഡോ. മൻസൂർ ഹുദവിയുടെ പുസ്തകം ശ്രദ്ധ നേടുന്നു

ഇന്ത്യൻ ഇംഗ്ലീഷ് നോവലുകളെക്കുറിച്ച് അറബിയിൽ മലയാളിയുടെ പുസ്തകം; ഡോ. മൻസൂർ ഹുദവിയുടെ പുസ്തകം ശ്രദ്ധ നേടുന്നു

സ്വന്തം ലേഖകൻ

മലപ്പുറം: ഇന്ത്യൻ-ആംഗ്ലോ എഴുത്തുകാരുടെ ഇംഗ്ലീഷ് നോവലുകളെക്കുറിച്ച് അറബിയിൽ മലയാളി എഴുതിയ പുസ്തകം പ്രസിദ്ധീകൃതമാവുന്നു. ഇന്ത്യൻ നോവലിസ്റ്റുകളെയും അവരുടെ കൃതികളെയും അറബ് വായനക്കാർക്ക് പരിചയപ്പെടുത്തുന്ന 'ഇന്ത്യൻ ഇംഗ്ലീഷ് നോവലുകളിലൂടെ' എന്ന പുസ്തകമാണ് പ്രസിദ്ധീകരണത്തിനൊരുങ്ങുന്നത്. എഴുത്തുകാരനും അദ്ധ്യാപകനുമായ ഡോ. മൻസൂർ ഹുദവിയാണ് ഗ്രന്ഥകർത്താവ്.

ഇന്ത്യൻ ആംഗലേയ സാഹിത്യത്തിലെ പ്രമുഖരായ ആർ.കെ. നാരായൺ, അരുന്ദതി റോയ്, അരവിന്ദ് അഡിഗ, കിരൺ ദേശായ്, ശശി തരൂർ, അമിതാവ് ഗോഷ്, കൂഷ്വന്ത് സിങ് തുടങ്ങി ഇരുപതോളം ഇംഗ്ലീഷ് എഴുത്തുകാരുടെ നോവലുകളിലൂടെയുള്ള സഞ്ചാരമാണ് പുസ്തകം. ഗ്രന്ഥകർത്താക്കളെ പരിചയപ്പെടുത്തുന്നതോടൊപ്പം, അവരുടെ തെരഞ്ഞെടുത്ത നോവലുകളെക്കുറിച്ചുള്ള തന്റെ വായനാനുഭവം പങ്കുവെക്കുക കൂടി ചെയ്യുന്നു ഗ്രന്ഥകർത്താവ്. ജീവിച്ചിരിക്കുന്ന നോവലിസ്റ്റുകൾ, സ്ത്രീ എഴുത്തുകാർ, മരണപ്പെട്ട നോവലിസ്റ്റുകൾ എന്നിങ്ങനെ മൂന്ന് ഭാഗമായാണ് പുസ്തകത്തിന്റെ ഉള്ളടക്കം ക്രമീകരിച്ചിരിക്കുന്നത്.

ഇന്ത്യൻ നോവലുകളെക്കുറിച്ച് എഴുതപ്പെടുന്ന ആദ്യ അറബിക് കൃതി എന്ന സവിശേഷത കൂടി ഗ്രന്ഥത്തിനുണ്ട്. അറബ് ലോകത്തെ പ്രമുഖ പ്രസാധകരായ മദാരിക് പബ്ലിഷേഴ്‌സ് ആണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. യമനിലെ തൈസ് യൂണിവേഴ്‌സിറ്റി പ്രൊഫസർ ഡോ. ഹമീദ് അൽ ഉമരിയാണ് ഗ്രന്ഥത്തിന്റെ അവതാരിക എഴുതിയിരിക്കുന്നത്.വിഷയങ്ങളും ഉള്ളടക്കവും കണ്ടെത്തി നോവലുകൾ തിരഞ്ഞെടുത്തതുകൊണ്ടോട്ടി ഗവൺമെന്റ് കോളജിലെ ഇംഗ്ലീഷ് വിഭാഗം അസ്സി പ്രൊഫസർ ഡോ. ആബിദ ഫാറൂകിയുടെ നിർദ്ദേശപ്രകാരം ആയിരുന്നു.

ഡോ.മൻസൂർ ഹുദവി നിലവിൽ ദോഹയിലെ രാജഗിരി പബ്ലിക് സ്‌കൂളിൽ അറബിക് വിഭാഗത്തിൽ അദ്ധ്യാപകനാണ്. 'അൽ റാബിത്വ'യുടെ മികച്ച ലേഖനത്തിനുള്ള 2019ലെ അവാർഡ് ജേതാവ് കൂടിയായ മൻസൂർ ഹുദവി, നിരവധി അന്താരാഷ്ട്ര അറബിക് പ്രസിദ്ധീകരണങ്ങളിൽ അക്കാദമിക് ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. യു എൻ ജനറൽ അസംബ്ലിയിലടക്കം വിവിധ ദേശീയ അന്തർദേശീയ സെമിനാറുകളിൽ ശ്രദ്ധേയമായ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുമുണ്ട്.

അനഹ്ദ അറബിക് മാഗസിന്റെ എഡിറ്റോറിയൽ അംഗവും കോളമിസ്റ്റുമാണ് . മലപ്പുറം, മഞ്ചേരി പുല്ലൂരിലെ പരേതനായ കട്ടിലശ്ശേരി മീരാൻ ഫൈസി ടി പി നഫീസ ദമ്പതികളുടെ മകനാണ്. ഹസനത്താണ് ഭാര്യ. റാജി ജവാദ് , നവാൽ നൂർ എന്നിവർ മക്കളാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP