Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202228Saturday

സൂര്യനെല്ലി വീണ്ടും നോവലിൽ ചർച്ചയാവുമ്പോൾ

സൂര്യനെല്ലി വീണ്ടും നോവലിൽ  ചർച്ചയാവുമ്പോൾ

സ്വന്തം ലേഖകന്

കൊച്ചി : സൂര്യനെല്ലിയെ മലയാളികൾ അത്ര പെട്ടെന്ന് മറക്കാൻ സാധ്യതയില്ല,.1996 ൽ നടന്ന ആ നാല്പത്തിരണ്ട് ഇരുണ്ട ദിനങ്ങൾ , ഒരു പെൺകുട്ടിയുടെ ജീവിതത്തിലെ ഏറ്റവും ദുരിതപൂർണമായ ജീവതമായിരുന്നു ആ ദിനങ്ങൾ.

കേരളത്തിലെ ആദ്യത്തെ സംഘടിത പെൺവാണിഭ സംഭവം. ഇരുപത്തിരണ്ട് വർഷം കഴിഞ്ഞിട്ടും എവിടെയും എത്താത്ത അന്വേഷണം.

സൂര്യനെല്ലികേസിൽ ആരോപണ വിധേയനായ രാഷ്്ട്രീയ പ്രമുഖൻ ഗ്രീക്ക് ദൈവം സീയൂസിന്റെ വേഷത്തിൽ.

സുജിത്ത് ബാലകൃഷ്ണൻ എന്ന പ്രവാസിയാണ് സൂര്യനെല്ലിയുടെ കഥ ഇംഗ്ലീഷ് സാഹിത്യത്തിൽ പരിചയപ്പെടുത്തുന്നത്. 'ദ ക്രോണിക്കിൾ ഓഫ് ഗോൽഗോത്ത ഡേയ്‌സ് ' എന്ന ഇംഗ്ലീഷ് നോവലിലൂടെ യാണ് ആ ക്രൂരതയുടെ ദിനങ്ങളെ അവതരിപ്പിക്കുന്നത്.

പതിനാറ് വയസുള്ള അഭയ. അവൾ ജീവിതത്തിൽ അനുഭവിച്ച ദുരിത പൂര്ണമായ ജീവിതത്തിന്റെ പൊള്ളുന്ന അനുഭവകഥയാണ് ദ ക്രോണിക്കിൾ ഓഫ് ഗോൽഗോത്ത ഡേയ്‌സ്. അഭയ അനുഭവിച്ച 42 ദിവസത്തെ ജീവിതം. 42 പേരുടെ ജീവിതത്തിലൂടെ കടന്നുപോയ അഭയ എന്ന പെൺകുട്ടിയുടെ ജീവിതം.

സെഷൻസ് കോടതിയും മറ്റും അഭയയുടെ കേസിൽ ചോദിച്ച ചോദ്യം എന്തുകൊണ്ട് താൻ പല അവസരങ്ങളുണ്ടായിട്ടും രക്ഷപ്പെട്ടില്ല എന്നായിരുന്നു. 16 വയസുമാത്രം പ്രായമായ അഭയ. ജീവിത യാഥാർത്ഥ്യങ്ങളൊന്നും അറിയാത്ത പെൺകുട്ടി അനുഭവിച്ച യാതകകളും വേദനകളുമാണ് നോവലിലെ പ്രതിപാദ്യം.

എല്ലാവരും ആ പെൺകുട്ടിയെയും കുടുംബത്തെയും ഒറ്റപ്പെടുത്തി. ആ കുടുംബം അനുഭവിച്ച വേദനകളെ ആരും മനസിലാക്കിയില്ല. ഇത് കേരളത്തിൽ മാത്രമല്ല നടക്കുന്നതെന്ന് നോവലിസ്റ്റ് രേഖപ്പെടുത്തുന്നു. ടർക്കിയിൽ ഇതുപോലെ ഇരയാക്കപ്പെട്ട ഒരു ഒരു പെൺകുട്ടിയുടെ ജീവിതം, അവിടെയും രാഷ്ട്രീയക്കാരും കച്ചവടക്കാരും ഒക്കെത്തന്നെയാണ് വിവാദനായകരായി അവതരിപ്പിക്കുന്നത്.

ധർമ്മരാജനാണ് ഈ നോവലിലെ പ്രധാന കഥാപാത്രം. ഗുരുജി എന്ന പേരിൽ അറിയപ്പെടുന്ന ധർമ്മരാജൻ.

ഒരു ഹോസ്റ്റലിൽ നിന്നും കാമുകനാ. ബാബുവിന്റെ കൂടെ ഇറങ്ങിത്തിരിക്കുന്ന അഭയ, അവൾ എത്തിച്ചേരുന്നത് കോതമംഗലം ബസ്റ്റാന്റിലാണ്. അവിടെ വച്ച് ബാബു അപ്രത്യക്ഷനാവുന്നു. മൂവാറ്റുപുഴയിൽ നിന്നാണ് ജയചേച്ചി അവളുടെ കൂടെ കൂടുന്നത്.

കോട്ടയത്ത് ഒരു ബന്ധുവിന്റെ വീട്ടിലേക്ക് യാത്ര തിരിച്ച അഭയ പിന്നീട് എത്തിച്ചേരുന്നത് ഗുരുജിയുടെ അടുത്തേക്കാണ്. കോട്ടയത്ത് ആനന്ദ് ലോഡ്ജിലെ ഒരു റൂമിൽ എത്തുന്ന അഭയ എന്ന പതിനാറുകാരി പെൺകുട്ടി അന്നു തന്നെ ബലാൽസംഗം ചെയ്യപ്പെടുന്നു.

അവിടെ നിന്നും ആ കുട്ടിക്ക് നേരിടേണ്ടിവരുന്ന ജീവിതമാണ് നോവലിന്റെ ഇതിവൃത്തം.

കോട്ടയം ബസ്റ്റാൻഡ്. രാത്രി 12 മണി. അർദ്ധരാത്രിയിൽ ഒരു മിനിവാനിൽ ആണ് അഭയയെ അവിടെ എത്തിക്കുന്നത്. 42 ദിവസത്തെ അതികഠിനമായ ജീവിതയാത്രയ്ക്ക് അവിടെ വിരാമമാവുകയായിരുന്നു. സ്വാതന്ത്ര്യം അവൾക്ക് അന്ന് അർദ്ധരാത്രിയാണ് ലഭിച്ചത്. മൂവാറ്റുപുഴയിലേക്കുള്ള കെ എസ് ആർ ടി സി ബസിൽ കയറിയ അഭയ, അവളുടെ മുഖത്തേക്ക് കാറ്റടിച്ചപ്പോഴാണ് അവൾ സ്വാതന്ത്ര്യത്തിന്റെ ആദ്യത്തെ കാറ്റിനെ തിരിച്ചറിഞ്ഞത്.

മൂവാറ്റുപുഴ ബസ്റ്റാന്റിൽ ചെന്നിറങ്ങിയ അഭയ ഏറെ അവശയായിരുന്നു. ഒന്നു മൂത്രമൊഴിക്കാൻ പോലും പറ്റാത്ത അവസ്ഥയിലായ ആ പെൺകുട്ടിയുടെ ജീവിതത്തിലുണ്ടായ ദുരന്തകഥയാണ് ദ ക്രോണിക്കിൾ ഓഫ് ഗോൽഗോത്ത ഡേയ്‌സ് എന്ന നോവൽ.

നോവലിൽ പ്രധാനമായി കടന്നുവരുന്ന മറ്റൊരു പ്രധാന കഥാപാത്രം, കേസിൽ ആരോപണ വിധേയനായ രാഷ്ട്രീയ നേതാവ് ഗ്രീക്ക് ദേവനാണ് സീയൂസ്. സീയൂസിന്റെ വരവാണ് നോവലിലെ ഒരു പ്രധാന സംഭവം.

അന്ന് പെൺകുട്ടി ധർമ്മരാജന്റെ കൈകളിൽ അകപ്പെട്ടിട്ട് 36 ദിവസം പിന്നിട്ടിരുന്നു. കുമളി ഗസ്റ്റ് ഹൗസാണ് നോവലിൽ ലൊക്കേഷൻ. രാവിലെ കുമളി ഗസ്റ്റ് ഹൗസിന്റെ കാവൽക്കാരനായ തോമാച്ചൻ ചോദിക്കുന്നു. ' കൊച്ചേ എന്ത് കിടപ്പായിത്.... അദ്ദേഹം ഇപ്പോ എത്തും, ഒന്ന് കുളിച്ച് വൃത്തിയായി ഇരിക്കരുതോ... എന്ന്...' അവൾ അവശയായിരുന്നു. അവളെ നഗ്നയായിത്തന്നെ കുളിപ്പിച്ച് തയ്യാറാക്കിയപ്പോൾ തോമാച്ചന് വല്ലാത്തൊരു സംതൃപ്തിയായിരുന്നു.

അയാൾ വന്നു , വെളുത്ത കരടിയെന്നാണ് നോവലിൽ 'സീയൂസ് ' എന്ന ആ വി ഐ പിയെ യെക്കുറിച്ചുള്ള അവളുടെ കമന്റ്. ബാത്തുറൂമിൽ ഒളിച്ചിരുന്ന ആ പെൺകുട്ടിയെ മുളവടിയുടെ തോട്ടി ഉപയോഗിച്ചാണ് ബാത്തുറൂമിൽ നിന്നും പുറത്തേക്ക് എത്തിച്ചത്.

42 ദിനങ്ങൾ. അവൾ ഓരോ ദിവസവും അനുഭവിച്ച തീവ്രമായ വേദനകൾ ഡയറിക്കുറിപ്പുകളായാണ് എഴുതിയിരിക്കുന്നത്.

അഭയ എന്ന പിതിനാറുകാരി പെൺകുട്ടി എന്തുകൊണ്ട് യാത്രകളിലൊന്നും രക്ഷപ്പെടാൻ ശ്രമിച്ചില്ലെന്ന ചോദ്യത്തിനുള്ള വ്യക്തമായ മറുപടിയാണ് നോവൽ. ഗുരുമൂർത്തി അഭയെയും കൊണ്ട് എറണാകുളത്ത് വരുന്നുണ്ട്. അവിടെ വച്ച് ഒരു ഫോട്ടോ സ്റ്റുഡിയോയിൽ കയറി ഫോട്ടോ എടുക്കുന്നു, അതൊക്കെ എന്തനാണ് എന്നു പോലും അവൾക്ക് അറിയില്ലായിരുന്നു.

കുമളി, തേനി, തേനി, എറണാകുളം, പാലക്കാട്, വാണിമേൽ, കുറവിലങ്ങാട്, കോട്ടയം തുടങ്ങിയ സ്ഥലങ്ങളിലൂടെ അവൾ നടത്തുന്ന യാത്രയും ഒക്കെ നോവലിൽ വളരെ ഭംഗിയായാണ് എഴുതപ്പെട്ടിരിക്കുന്നത്.

ബോംബെ കേന്ദ്രമായുള്ള leadstart publusing ഫ്രോഗ് ബുക്‌സ് ആണ് നോവലിന്റെ പബ്ലിഷർ. പ്രമുഖ ഓൺലൈൻ പ്ലാറ്റ്‌ഫോമായ ആമസോൺ ആണ് നോവലിന്റെ വിൽപ്പനച്ചുമതല. പ്രമുഖ ഓൺലൈൻ വ്യാപാര ശൃംഗലയായ ആമസോൺ ആണ് പുസ്തകത്തിന്റെ ഓൺലൈൻ വിതരണ ചുമതല ഏറ്റെടുത്തിരിക്കുന്നത്. വില: 199 രൂപ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP