നിങ്ങളുടെ രാഷ്ട്രീയം എന്താണെങ്കിലും പ്രതാപന്റെ പുസ്തകം നിങ്ങൾ വായിക്കണം; ഇത് അദ്ദേഹത്തിന്റെ മാത്രം കഥയല്ല; ഒരു കാലഘട്ടത്തിന്റെ - നല്ല മനുഷ്യരുടെ - അതിജീവനത്തിന്റെ കഥയാണ്; ഇത് നിങ്ങളെ കരയിക്കും; ടി.എൻ.പ്രതാപന്റെ ബാല്യകാല കുറിപ്പുകൾ: മുരളി തുമ്മാരുകുടി എഴുതുന്നു

മുരളി തുമ്മാരുകുടി
നൊമ്പരങ്ങളുടെ സ്നേഹചിത്രങ്ങൾ..!
ഒരു പുസ്തകമോ കുറിപ്പോ വായിച്ച ശേഷം 'it brought me to tears' എന്ന് നമ്മൾ പലപ്പോഴും പറയാറുണ്ട്. ഇതൊരു ആലങ്കാരിക പ്രയോഗമാണ്, മനസ്സിനെ സ്പർശിച്ചു എന്നേ അതിനർത്ഥമുള്ളൂ. 'നിലത്തു കിടന്നു ചിരിച്ചു' (rolling on the floor laughing, ROFL) എന്ന് പ്രയോഗിക്കുന്പോൾ ആരും ചിരിച്ച് നിലത്തു കിടന്ന് ഉരുളാറില്ലല്ലോ !
അപൂർവമായെങ്കിലും ഒരു പുസ്തകം വായിച്ച് നമ്മൾ ശരിക്കും കറയാറുണ്ട്. ഏഴാം ക്ലാസിൽ പഠിച്ചപ്പോൾ 'ബ്ലാക്ക് ബ്യൂട്ടി' എന്ന കുതിരയുടെ കഥ, ഒൻപതാം ക്ലാസിൽ വായിച്ച അങ്കിൾ ടോമിന്റെ കഥ (Uncle Tom's Cabin), ബെന്യാമിന്റെ ആടുജീവിതം എന്നിങ്ങനെ അപൂർവം ബുക്കുകൾ വായിച്ചാണ് ഞാൻ കരഞ്ഞു പോയിട്ടുള്ളത്. അടുത്ത കാലത്തായി ദുഃഖമുണ്ടാകുന്ന സിനിമകൾ കാണുകയോ കഥകൾ വായിക്കുകയോ ചെയ്യില്ല എന്ന് ഞാൻ തീരുമാനിച്ചിരുന്നതിനാൽ അത്തരത്തിൽ ഒരനുഭവം ഉണ്ടാകാറില്ല.
എന്നാൽ ഇന്നലെ രാത്രി ഒരു പുസ്തകം വായിച്ച് ഞാൻ കരഞ്ഞു. അത് ഒരു ലോക പ്രശസ്തമായ പുസ്തകമോ കഥയോ നോവലോ ആയിരുന്നില്ല. നമ്മളെല്ലാം അറിയുന്ന ഒരു രാഷ്ട്രീയ നേതാവിന്റെ ബാല്യത്തെ കുറിച്ചുള്ള ചില കുറിപ്പുകൾ. ശ്രീ ടി എൻ പ്രതാപന്റെ 'ഓർമ്മകളുടെ സ്നേഹ തീരം.'വളരെ നാളായി ഞാൻ ടി എൻ പ്രതാപൻ എം പി യെ കേട്ടിട്ടുണ്ടെങ്കിലും ആദ്യമായി നേരിട്ട് കാണുന്നത് കഴിഞ്ഞ ശനിയാഴ്ചയാണ്. അന്ന് അദ്ദേഹം എഴുതിയ പുസ്തകം എനിക്ക് സമ്മാനിച്ചു.
നേരത്തെ പ്ലാൻ ചെയ്തിരുന്ന ഒരു സൂം കോൾ മാറ്റിവെച്ചതിനാൽ ഇന്നലെ ഉറങ്ങുന്നതിനു മുൻപ് കിട്ടിയ ഒരു മണിക്കൂർ സമയത്ത് അദ്ദേഹത്തിന്റെ ബുക്കെടുത്ത് കൈയിൽ പിടിച്ചതേ എനിക്ക് ഓർമയുള്ളു, നൂറു പേജുകൾ വായിച്ചു തീർന്നത് അറിഞ്ഞില്ല.കഴിഞ്ഞ നാല് പതിറ്റാണ്ടായി പൊതുരംഗത്ത് ഓടിനടക്കുന്ന അദ്ദേഹത്തിന് കൊറോണയുടെ തുടക്കകാലത്ത് ഡൽഹിയിൽ നിന്നും വീട്ടിലെത്തിയ രണ്ടാഴ്ച ക്വാറന്റൈനിൽ ഇരിക്കേണ്ടി വന്നു. വിശ്രമം എന്നത് നമ്മുടെ രാഷ്ട്രീയക്കാരുടെ നിഘണ്ടുവിലും അജണ്ടയിലുമില്ല. അപ്പോഴാണ് ഈ നിർബന്ധിത അവധി വരുന്നത്. വീടിനും മുറ്റത്തുമായി ചെലവാക്കിയ പതിനാല് നാളുകളിൽ കിട്ടിയ സമയം അദ്ദേഹം ബാല്യം തൊട്ടുള്ള ജീവിതം കുറിച്ചിടാൻ ഉപയോഗിച്ചു, അതാണ് 'ഓർമകളുടെ സ്നേഹതീരം.'
സ്ഥിരമായി എഴുതുന്ന ഒരാളല്ല ശ്രീ. പ്രതാപൻ. അതിനാൽ തന്നെ എഴുത്തിന്റെ ശക്തിയോ ശുദ്ധിയോ അല്ല നമ്മെ പിടിച്ചിരുത്തുന്നതും പിടിച്ചുലയ്ക്കുന്നതും. അദ്ദേഹത്തിന്റെ അനുഭവങ്ങളാണ്. കടലിൽ മീൻ പിടിക്കാൻ പോകുന്ന നാരായണന്റെയും വീടുകളിൽ പണിക്കു പോകുന്ന കാളിക്കുട്ടിയുടെയും ഒൻപത് മക്കളിൽ രണ്ടാമനായി പട്ടിണിയുടെ നാടുവിലേക്കാണ് അദ്ദേഹം പിറന്നുവീണത്. അവിടെ നിന്നങ്ങോട്ട് ഇല്ലായ്മകളുടെയും വല്ലായ്മകളുടെയും ഘോഷയാത്രയായിരുന്നു.
മുലകുടിക്കുന്ന കുഞ്ഞിനെ അടുത്ത വീട്ടിലേൽപ്പിച്ച് പണിക്ക് പോകുന്ന അമ്മ, കടലിൽ പോയി പലപ്പോഴും ഒന്നും കിട്ടാതെ തിരിച്ചുവരുന്ന അച്ഛൻ. പതിനൊന്ന് പേർക്ക് താമസിക്കാൻ അമ്മ ഓല മെടഞ്ഞുണ്ടാക്കിയ ഒരു വീട്. അതിഥികൾ വന്നാൽ വീടിന് വെളിയിൽ കിടന്നുറങ്ങേണ്ടി വരുന്ന അവസ്ഥ. മഴ പെയ്യുന്ന കാലത്ത് അതിഥികൾ വരല്ലേ എന്ന് പ്രാർത്ഥിക്കുന്ന വീട്ടുകാർ, വീട്ടിൽ ശുചിമുറി ഇല്ലാത്തതിനാൽ നേരം വെളുത്താൽ ഇരുട്ട് വീഴുന്നത് വരെ മൂത്രമൊഴിക്കാൻ പോലും ബുദ്ധിമുട്ടുന്ന അമ്മയും സഹോദരിമാരും.
ഇത് അദ്ദേഹത്തിന്റെ മാത്രം കഥയല്ല. എന്റെ തലമുറയിലെ അനവധി ആളുകളുടെ ജീവിത ചിത്രമാണ്. പതിനഞ്ചു വർഷം എം എൽ എ യും ഇപ്പോൾ എം പി യും ആയ ഒരാൾ കഥ എഴുതുന്പോൾ ആ കഥയുടെ നടുക്ക് സ്വയം പ്രതിഷ്ഠിച്ച് സ്വന്തം വിജയങ്ങളെയും, സമൂഹത്തിലെ ഉന്നതരുമായുള്ള ബന്ധങ്ങളെയും, ചെയ്തു തീർത്ത കാര്യങ്ങളെയും പറ്റി എഴുതാവുന്നതേ ഉള്ളൂ. എന്നാൽ അതൊക്കെ മാറ്റിവെച്ച് അദ്ദേഹം വന്ന വഴിയിലേക്ക് തിരിഞ്ഞുനോക്കി വരും തലമുറക്കായി ആ കഥകൾ എഴുതിവെച്ചിരിക്കുകയാണ്.
അമ്മ പണിക്കു പോയപ്പോൾ തന്നെ തന്നെ മുലയൂട്ടിയ അടുത്ത വീട്ടിലെ റാവിയുമ്മയുടെയും പ്രതാപൻ പത്താം ക്ലാസ് പാസായപ്പോൾ ബോംബെയിലെ ഹോട്ടൽ ജോലിക്കയക്കാൻ തീരുമാനിച്ചിരുന്ന അച്ഛനെ പറഞ്ഞു മനസിലാക്കി നാട്ടിൽ കോളേജിൽ ചേർന്ന് പഠിക്കാൻ പറഞ്ഞയച്ച കുഞ്ഞു ബാപ്പു സാഹിബിന്റെയും കഥ. ഇത്തരത്തിൽ നിസ്വാർത്ഥികളായ - ജാതിക്കും മതത്തിനുമപ്പുറം മനുഷ്യനെ സ്നേഹിച്ച - ലോകമൊരിക്കലും അറിയാൻ ഇടയില്ലാത്ത കഥകളെല്ലാം അദ്ദേഹം ഓർത്തോർത്ത് പറയുന്പോൾ പ്രതാപൻ എന്ന ചെറിയ മനുഷ്യൻ നമ്മുടെ മുന്നിൽ പേജുകൾ തോറും വളരുകയാണ്.
എന്നെ കരയിപ്പിച്ചത് അദ്ദേഹത്തിന് പത്ത് വയസുള്ളപ്പോൾ നടന്ന സംഭവമാണ്. പണിയില്ലാതെ വീടിന് മുന്നിൽ കുത്തിയിരിക്കുന്ന അച്ഛൻ, കുട്ടികൾക്ക് ഭക്ഷണം കൊടുക്കാനില്ലാത്തതിനാൽ കരഞ്ഞുകൊണ്ടിരിക്കുന്ന അമ്മ, പട്ടിണി കൊണ്ട് വിശന്നിരിക്കുന്ന സഹോദരങ്ങൾ. മറ്റൊരു വഴിയും കാണാതെ രാത്രി അദ്ദേഹം അടുത്ത വീട്ടിലെ കപ്പത്തോട്ടത്തിൽ കയറി കപ്പ മോഷ്ടിച്ച് സഹോദരങ്ങൾക്ക് വേവിച്ച് കൊടുക്കുന്നു. കപ്പ മോഷ്ടിച്ചതാണെന്ന് മനസിലാക്കിയ അമ്മ അത് കഴിക്കുന്നില്ല. കുറ്റബോധത്താൽ പിറ്റേന്ന് തന്നെ കപ്പത്തോട്ടത്തിന്റെ ഉടമയായ സ്ത്രീയെ കണ്ട് പ്രതാപൻ മാപ്പ് പറയുന്നു. കൂടെ അമ്മ ഒന്നും കഴിച്ചിട്ടില്ലെന്നും. ആ കുട്ടിയുടെ കൈയും പിടിച്ച് വടക്കേപ്പറന്പിലെ ഐസുകുട്ടിത്താത്ത പ്രതാപന്റെ വീട്ടിലെത്തി അമ്മയോട് ഒരു ചോദ്യമാണ്,
''നിങ്ങളെന്തേ ഇന്നലെ കപ്പ കഴിക്കാത്തത്?''
അത് കേട്ട് കരഞ്ഞ അമ്മയോട് ഐസുകുട്ടിത്താത്ത പറയുന്നു,
''ഇവിടെ കഴിക്കാൻ ഒന്നുമില്ലെങ്കിൽ എന്നോട് ഒരു വാക്ക് പറയണ്ടേ? നിങ്ങൾ വിശന്നിക്കുന്പോൾ ഞങ്ങൾ അവിടെ ഭക്ഷണം കഴിക്കുമോ? ഇത് ശരിയാണോ?
എന്നോട് നിങ്ങൾ ഒരു വാക്ക് പറയണ്ടേ കാളിക്കുട്ടിയേടത്തി... ആ പറന്പിലെ കപ്പ എടുക്കാൻ നിങ്ങൾക്ക് ആരുടേയും അനുവാദം വേണ്ട.''
ഇങ്ങനെ ആ കുടുംബത്തെ ആശ്വസിപ്പിച്ചാണ് ഐസുകുട്ടിത്താത്ത തിരിച്ചു പോകുന്നത്.
എന്റെ കണ്ണുകൾ നിറഞ്ഞു കവിഞ്ഞു. ഞാൻ അപ്പോൾ ഓർത്തത് എന്റെ ചെറുപ്പകാലമാണ്. 1970 കളിൽ കേരളത്തിൽ ഭക്ഷ്യക്ഷാമമുണ്ടായി. അരി ഒരിടത്തും കിട്ടാനില്ല. കരിഞ്ചന്തയിൽ വാങ്ങാൻ ആളുകൾക്ക് പണവുമില്ല. അക്കാലത്ത് പാർട്ടി ഒരു പ്രസ്താവനയിറക്കി. 'ഭക്ഷ്യക്ഷാമം അനുഭവിക്കുന്നവർ അടുത്ത വീടുകളിലെ മരച്ചീനി പറിച്ചു കഴിക്കുന്നതിൽ തെറ്റില്ല.'
എന്റെ അമ്മാവൻ ഒരു കമ്മ്യുണിസ്റ്റ് ആയിരുന്നു. എന്റെ വീട്ടിൽ ഭാഗ്യത്തിന് ഭക്ഷ്യക്ഷാമമില്ല എങ്കിലും അമ്മയും അമ്മാവനുമൊക്കെ പട്ടിണി അറിഞ്ഞിട്ടുള്ളവരാണ്. അതുകൊണ്ടുതന്നെ അമ്മാവൻ ഒരു കാര്യം ചെയ്തു. രണ്ട് തൂന്പയെടുത്ത് കപ്പത്തോട്ടത്തിൽ കൊണ്ടുവെച്ചു.
''കപ്പ പറിക്കാൻ വരുന്നവർ വലിച്ചു പറിച്ചു ബുദ്ധിമുട്ടേണ്ട.''
അന്ന് അമ്മാവൻ പറഞ്ഞത് ഞാൻ ഇന്നും ഓർക്കുന്നു. മനുഷ്യത്വത്തിന്റെ ശബ്ദം ലോകത്തെവിടെയും ഒന്നാണ്.നിങ്ങളുടെ രാഷ്ട്രീയം എന്താണെങ്കിലും ശ്രീ. പ്രതാപന്റെ പുസ്തകം നിങ്ങൾ വായിക്കണം. ഇത് അദ്ദേഹത്തിന്റെ മാത്രം കഥയല്ല. ഒരു കാലഘട്ടത്തിന്റെ - നല്ല മനുഷ്യരുടെ - അതിജീവനത്തിന്റെ കഥയാണ്. ഇത് നിങ്ങളെ കരയിക്കും, നവീകരിക്കും. തീർച്ച!
(ഗ്രീൻ ബുക്സ് ആണ് പുസ്തകം പുറത്തിറക്കിയത്. ഇപ്പോൾ തന്നെ രണ്ടാമത്തെ പതിപ്പ് ആയി. )
മുരളി തുമ്മാരുകുടി
- TODAY
- LAST WEEK
- LAST MONTH
- ഐ എഗ്രീ ടു ഓൾ ദി...( അശ്ലീല പ്രയോഗം) യു ആർ സ്റ്റേറ്റിങ് ഹിയർ; ലാൽ കുമാർ...ഇത് മര്യാദയുടെ അങ്ങേയറ്റത്തെ ലംഘനം, നിങ്ങൾ എന്തുവാക്കാണ് ഉപയോഗിച്ചത്? ഈ നിമിഷം ഇറങ്ങണം: ഇടതുപ്രതിനിധിയെ ഇറക്കി വിട്ട് മാതൃഭൂമി അവതാരക
- 'കാമുകിയെന്നോ കുലസ്ത്രീയെന്നോ ഒരു കുടുംബത്തിന്റെ പേരു ചീത്തയാക്കിയവൾ എന്നോ വിളിക്കാം; ഒളിച്ചോട്ടങ്ങൾ മടുത്തു; ഞാനൊരു വിവാഹിതനുമായി പ്രണയത്തിലാണ്'; ഗോപി സുന്ദറുമായുള്ള ബന്ധം ഹിരൺമയി പരസ്യമാക്കിയത് 2019ൽ; ഇപ്പോൾ ഗോപീസുന്ദർ നൽകുന്നത് അമൃതാ സുരേഷുമായുള്ള പ്രണയം; ആ പഴയ സൗഹൃദത്തിന് എന്തുപറ്റി?
- ക്വാളിഫയറിൽ കളി മറന്ന് ബാംഗ്ലൂർ; സീസണിലെ നാലാം സെഞ്ചുറിയുമായി പട നയിച്ച് ജോസ് ബട്ലർ; 60 പന്തിൽ 106 റൺസ്; 'റോയൽ' ജയത്തോടെ രാജസ്ഥാൻ ഐപിഎൽ ഫൈനലിൽ; നായക മികവുമായി വീണ്ടും സഞ്ജു; ബാംഗ്ലൂരിനെ കീഴടക്കിയത് ഏഴ് വിക്കറ്റിന്; ഞായറാഴ്ച കലാശപ്പോരിൽ ഗുജറാത്തിനെ നേരിടും; രണ്ടാം കിരീടത്തിലേക്ക് ഇനി ഒരു ജയത്തിന്റെ ദൂരം
- ബ്യൂട്ടിപാർലറിന് മുന്നിൽ നിന്നും മൊബൈലിൽ സംസാരിച്ചു; മകളുടെ മുന്നിലിട്ട് യുവതിയെ തല്ലിച്ചതച്ച് പാർലർ ഉടമ: വീഡിയോ വൈറലായതിന് പിന്നാലെ കേസ് എടുത്ത് പൊലീസ്
- വഞ്ചനക്കേസിന് പിന്നാലെ ധർമ്മൂസ് ഫിഷ് ഹബ് വീണ്ടും വിവാദത്തിൽ; കോട്ടയത്തെ കടയിൽ നിന്നും 193 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്ത് ഭക്ഷ്യസുരക്ഷ വകുപ്പ്; പരിശോധന കടയിൽ നിന്നും ലഭിക്കുന്ന മീനിൽ നിന്നും ദുർഗന്ധം വമിക്കുന്നുവെന്ന നാട്ടുകാരുടെ പരാതിയെ തുടർന്ന്
- 'പാവം ജോർജിന് പ്രായം വളരെ കൂടുതലും ആരോഗ്യം വളരെ കുറവുമാണ് പോൽ'; പി സി ജോർജിന് ജാമ്യം ലഭിച്ചതിൽ കുറിപ്പുമായി അബ്ദുൾ നാസർ മഅ്ദനി
- കോട്ടയത്തെ അബ്കാരിയുടെ മകൻ; നെഞ്ചൂക്കിലുടെ വളർന്ന നേതാവ്; വി എസിന്റെ കാലത്തെ അഴിമതി വിരുദ്ധ പോരാളി; ഇരുമുന്നണികളെയും എതിർത്ത് വിജയിച്ച രാഷ്ട്രീയ അത്ഭുതം; ഒരുകാലത്ത് ഇസ്ലാമോ രാഷ്ട്രീയത്തിന് ഒപ്പം; ആദർശമൊന്നുമില്ലാത്ത പാഷാണം വർക്കി രാഷ്ട്രീയം; ഒടുവിൽ നാക്ക് വില്ലനായി അകത്ത്; പി സി ജോർജിന്റെ രാഷ്ട്രീയ ജീവിതം ഇങ്ങനെ
- 12 അടി പൊക്കം; ഒരു വശത്ത് വിശ്വരൂപവും മറുവശത്ത് പാഞ്ചജന്യം മുഴക്കുന്ന കൃഷ്ണനും ചുറ്റും ദശാവതാരവും; എട്ട് ശിൽപികളുടെ മൂന്നര വർഷത്തെ പരിശ്രമത്തിനൊടുവിൽ വിശ്വരൂപം റെഡി: ലോക റെക്കോർഡ് ലക്ഷ്യമിട്ട് പണിത ശിൽപം അടുത്ത മാസം മോഹൻലാലിന്റെ വീട്ടിലെത്തും
- പ്രേക്ഷകപ്രീതി നേടിയിട്ടും ഒരു അവാർഡ് പോലും ലഭിക്കാതെ 'ഹോം'; പരിഗണിക്കാത്തതിന് പിന്നിൽ വിജയ് ബാബു വിവാദമെന്ന് സോഷ്യൽ മീഡിയ; ഹോം പുരസ്കാരം അർഹിച്ചിരുന്നുവെന്ന് സംവിധായകൻ; ഇന്ദ്രൻസിന്റെ കഥാപാത്രത്തിന്റെ ചിത്രം പങ്കുവെച്ച് ഷാഫി പറമ്പിൽ
- ഇന്ത്യയുടെ കയറ്റുമതി നിരോധനം; യുഎഇയിൽ ഗോതമ്പ് വില ഉയർന്നു; വില ഉയർന്നത് 10 മുതൽ 15 ശതമാനം വരെ
- 'കാമുകിയെന്നോ കുലസ്ത്രീയെന്നോ ഒരു കുടുംബത്തിന്റെ പേരു ചീത്തയാക്കിയവൾ എന്നോ വിളിക്കാം; ഒളിച്ചോട്ടങ്ങൾ മടുത്തു; ഞാനൊരു വിവാഹിതനുമായി പ്രണയത്തിലാണ്'; ഗോപി സുന്ദറുമായുള്ള ബന്ധം ഹിരൺമയി പരസ്യമാക്കിയത് 2019ൽ; ഇപ്പോൾ ഗോപീസുന്ദർ നൽകുന്നത് അമൃതാ സുരേഷുമായുള്ള പ്രണയം; ആ പഴയ സൗഹൃദത്തിന് എന്തുപറ്റി?
- യുദ്ധം ഭയന്ന് യുക്രെയിനിൽ നിന്നും ഓടിയെത്തിയവർക്ക് അഭയം നൽകിയവർക്ക് കിട്ടുന്നത് എട്ടിന്റെ പണി; അഭയമൊരുക്കിയ വീട്ടിലെ ഗൃഹനാഥന്മാരെ കാമുകരാക്കുന്ന യുക്രെയിൻ യുവതികൾ; സഹായിച്ചതിന് ലഭിച്ച പ്രതിഫലമോർത്ത് വിലപിക്കുന്ന ബ്രിട്ടീഷ് യുവതികൾ; കൂട്ടത്തിൽ വൈറലാകുന്നത് മൂന്നു മക്കളുടെ അമ്മയുടെ കഥ
- സ്ഫുടമായ മലയാളം, ചെറുപുഞ്ചിരിയോടെ അവതരണം; വാർത്ത വായിച്ചുകൊണ്ടിരിക്കെ മികച്ച അവതാരകയ്ക്കുള്ള പുരസ്കാരം കിട്ടിയ സുന്ദര മുഹൂർത്തം; അന്തി ചർച്ചകളിൽ അതിഥിയെ അതിഥിയായി കാണുന്ന സൗമ്യസാന്നിധ്യം; ശ്രീജ ശ്യാം മാതൃഭൂമി ന്യൂസ് വിട്ടു; കൊഴിഞ്ഞുപോക്ക് തുടരുന്നു
- പെട്ടന്ന് ഔട്ടായപ്പോൾ ഞാൻ ബാറ്റ് വലിച്ചെറിഞ്ഞു; സ്റ്റേഡിയം വിട്ടുപോയി; മറൈൻ ഡ്രൈവിലേക്ക് പോയി കടലിലേക്ക് നോക്കിയിരുന്നു; ക്രിക്കറ്റ് മതിയാക്കി വീട്ടിലേക്ക് തിരിച്ചുപോയാലോ എന്നു ചിന്തിച്ചു; തിരിച്ചു പോക്ക് എല്ലാം മാറ്റി മറിച്ചു; കളിയാക്കിയ പഴയ കോച്ചിനും നടൻ രാജിവ് പിള്ളയ്ക്കും മറുപടിയായി പ്ലേ ഓഫ് ബർത്ത്; സഞ്ജു വി സാംസൺ വിജയ നായകനാകുമോ?
- മകനെ കാണാതായിട്ട് 17 വർഷം; രാഹുലിനായുള്ള കാത്തിരിപ്പ് അവസാനിപ്പിച്ച് അച്ഛൻ ജീവനൊടുക്കി; സങ്കടക്കടലിൽ മിനിയും ശിവാനിയും
- 'നാൽപ്പതു വർഷത്തെ നിരീശ്വരവാദത്തിനു ശേഷം സത്യം മനസ്സിലാക്കി ഇ എ ജബ്ബാർ ഇസ്ലാം സ്വീകരിച്ചു'; കടുത്ത മത വിമർശകനായ യുക്തിവാദി നേതാവ് ജബ്ബാർ മാസ്റ്റർ ഇസ്ലാമിലേക്ക് മടങ്ങിയോ? ഇസ്ലാമിസ്റ്റുകളുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്ന വാർത്തയുടെ വസ്തുതയെന്താണ്?
- അതിരാവിലെ എത്തി പാർക്കുകളിൽ രഹസ്യക്യാമറകൾ സ്ഥാപിച്ചാൽ നേരം ഇരുട്ടുമ്പോൾ വന്ന് ദൃശ്യങ്ങൾ ശേഖരിക്കും; പ്രണയ സല്ലാപങ്ങൾ ആരും കണ്ടില്ലെന്ന വിശ്വാസത്തിൽ വീട്ടിലെത്തുന്ന കമിതാക്കൾക്ക് ചൂണ്ടയിട്ട് കോൾ വരും; തലശേരിയിലെ രഹസ്യക്യാമറാ കെണിക്ക് പിന്നിൽ വൻ റാക്കറ്റ്
- ഐ എഗ്രീ ടു ഓൾ ദി...( അശ്ലീല പ്രയോഗം) യു ആർ സ്റ്റേറ്റിങ് ഹിയർ; ലാൽ കുമാർ...ഇത് മര്യാദയുടെ അങ്ങേയറ്റത്തെ ലംഘനം, നിങ്ങൾ എന്തുവാക്കാണ് ഉപയോഗിച്ചത്? ഈ നിമിഷം ഇറങ്ങണം: ഇടതുപ്രതിനിധിയെ ഇറക്കി വിട്ട് മാതൃഭൂമി അവതാരക
- മോഷ്ടാക്കൾ ആകെ എടുത്തത് രണ്ട് ബിയർ; കള്ളന്മാർ ഒരിക്കലും പിടിയിലാകില്ലെന്ന് കരുതി 30,000 രൂപയുടെ മദ്യം മോഷണം പോയെന്ന് കണക്കു കൊടുത്തു; നാളിതുവരെ അടിച്ചു മാറ്റിയതുവരെ മോഷ്ടാക്കളുടെ പറ്റിലെഴുതി; അടൂർ ബിവറേജിലെ മോഷണക്കേസിൽ വമ്പൻ ട്വിസ്റ്റ്
- സുപ്രീംകോടതിയിൽ നിന്ന് ജാമ്യം കിട്ടിയപ്പോൾ കൊല്ലത്തെ ജയിലിലുള്ളവരോട് ഞാൻ ഊരിപ്പോകുമെന്ന് വീമ്പു പറഞ്ഞ് പുറത്തേക്ക്; വിധിക്ക് ശേഷം തിരിച്ചെത്തിയത് തലകുനിച്ച്; മയക്കു മരുന്ന്-മോഷണ കേസ് പ്രതികൾക്കൊപ്പം ഗ്രൗണ്ട് ഫ്ളോറിലെ ഇ വൺ ബ്ലോക്കിൽ രണ്ടു രാത്രി കൊതുകു കടി കൊണ്ടു; വിസ്മയയെ 'കൊന്ന' കിരണിന് ഇനി ഉറക്കം തിരുവനന്തപുരം സെൻട്രൽ ജയിലിൽ
- 'കാമുകിയെന്നോ കുലസ്ത്രീയെന്നോ ഒരു കുടുംബത്തിന്റെ പേരു ചീത്തയാക്കിയവൾ എന്നോ വിളിക്കാം; ഒളിച്ചോട്ടങ്ങൾ മടുത്തു; ഞാനൊരു വിവാഹിതനുമായി പ്രണയത്തിലാണ്'; ഗോപി സുന്ദറുമായുള്ള ബന്ധം ഹിരൺമയി പരസ്യമാക്കിയത് 2019ൽ; ഇപ്പോൾ ഗോപീസുന്ദർ നൽകുന്നത് അമൃതാ സുരേഷുമായുള്ള പ്രണയം; ആ പഴയ സൗഹൃദത്തിന് എന്തുപറ്റി?
- ജയന്റെ അനിയൻ നായകനായ ചിത്രത്തിലെ ബാലതാരം; സാറ്റലൈറ്റ് കളികളിലുടെ വളർന്ന ചാനൽ ഹെഡ്; ഒടിടിയുടെ സാധ്യത ചർച്ചയാക്കിയ പ്രൊഡ്യൂസർ; നടനായും വിലസി; സാന്ദ്രയെ കസേരയോടെ എടുത്ത് എറിഞ്ഞു; അമ്മയിൽ മോഹൻലാലിനെ പറ്റിച്ചു; ഇപ്പോൾ ഹാപ്പി പിൽസും മദ്യവും നൽകുന്ന സൈക്കോ സ്ത്രീ പീഡകൻ; വിജയ് ബാബു വിടൻ ബാബുവായ കഥ!
- അച്ഛനെ പരിചരിച്ച മെയിൽ നേഴ്സുമായി പ്രണയത്തിലായി; തിരുവസ്ത്രം ഒഴിവാക്കുന്നതിലെ സാങ്കേതികത്വം മറികടക്കാൻ ഒളിച്ചോട്ടം; കോൺവെന്റ് ജീവിതം മടുത്തു എന്ന് കത്തെഴുതിവച്ച് സഭാ വസ്ത്രം കത്തിച്ചു കളഞ്ഞ ശേഷം സുഹൃത്തിനൊപ്പം കന്യാസ്ത്രീ നാടുവിട്ടു; കണ്ണൂരിൽ ഇഷ്ടം നടപ്പാക്കാൻ പൊലീസ്
- പിസിയെ അഴിക്കുള്ളിൽ അടയ്ക്കാനുറച്ച് പുലർച്ചെ അറസ്റ്റ്; വഞ്ചിയൂരിൽ അഭിഭാഷകനെ കണ്ടെത്താൻ കഴിയാതെ വലഞ്ഞ പൂഞ്ഞാർ നേതാവ്; സർക്കാർ അല്ലല്ലോ കോടതിയെന്ന ആത്മവിശ്വാസത്തിൽ മജിസ്ട്രേട്ടിന് നൽകിയത് പഴുതടച്ച ജാമ്യ ഹർജി; ഒടുവിൽ ആശ്വാസം; അഡ്വക്കേറ്റിന് സ്വീകരണവും; ജോർജിനെ ആർഎസ്എസ് പുറത്തെത്തിച്ച കഥ
- അതി നിർണായകമായ ആ തെളിവുകൾ മഞ്ജു വാര്യർ ആലുവാ പുഴയിൽ വലിച്ചെറിഞ്ഞു കളഞ്ഞോ? പീഡിപ്പിക്കപ്പെട്ട നടിയോടു ദിലീപിനുള്ള പകയ്ക്കുള്ള കാരണം തെളിയിക്കുന്ന ദൃശ്യങ്ങളും സന്ദേശങ്ങളും അടങ്ങിയ ഫോൺ മഞ്ജു ദേഷ്യം കൊണ്ട് പുഴയിൽ എറിഞ്ഞെന്ന് സാക്ഷിമൊഴി; മഞ്ജു സ്ഥിരീകരിച്ചാൽ കേസിൽ ഉണ്ടാകുക വമ്പൻ ട്വിസ്റ്റ്
- അജ്ഞാതനായ പൊലീസുകാരാ നന്ദി; തിക്കി തിരക്കി കുടമാറ്റം കാണാൻ എത്തിയപ്പോൾ ഇടം തന്നതിന്; ഒപ്പം ഉള്ള പൊക്കക്കാർക്കെല്ലാം കുടമാറ്റം ക്ലിയർ; തനി തൃശൂർ ഗഡിയായി സുദീപ് ചുമലിൽ ഏറ്റിയപ്പോൾ കൃഷ്ണപ്രിയയ്ക്ക് മാനംമുട്ടെ സന്തോഷം; പൂരത്തിന്റെ വിസ്മയക്കാഴ്ച കാണാൻ യുവതിയെ തോളിലേറ്റിയ യുവാവും ആനന്ദ കണ്ണീർ പൊഴിച്ച യുവതിയും ഇതാണ്
- ലഹരി നൽകിയ ശേഷം ഭാര്യയെ സ്വന്തം ഇഷ്ടപ്രകാരം കളിപ്പാട്ടം പോലെ സജാദ് ഉപയോഗിച്ചതിന് സാഹചര്യ തെളിവുകൾ; ഫുഡ് ഡെലിവറിയുടെ മറവിൽ നടന്നത് മയക്കുമരുന്ന് കച്ചവടം; അഞ്ച് അടിക്കു മുകളിൽ ഉയരമുള്ള ഷഹന ആ ജനലഴിയിൽ തൂങ്ങിയെന്നത് അവിശ്വസനീയം; മോഡലിനെ ഭർത്താവ് കൊന്ന് കെട്ടിത്തൂക്കിയതോ?
- സൈബർ സഖാവിനെ സിപിഎം തള്ളിക്കളഞ്ഞിട്ടും പ്രണയിനി ചതിച്ചില്ല; കൂത്തുപറമ്പുകാരിയെ ജീവിത സഖിയാക്കാൻ ആകാശ് തില്ലങ്കേരി; വധു ഡോക്ടർ അനുപമ; മെയ് 12 ന് മാംഗല്യം; സേവ് ദ ഡേറ്റ് വീഡിയോയുമായി ആകാശ് തില്ലങ്കേരി
- 'ഞാൻ വിറ്റ മദ്യത്തിൽ വിഷം ഉണ്ടായിരുന്നെങ്കിൽ പതിനായിരത്തിലേറെ പേർ ഒറ്റ ദിവസം തന്നെ മരിക്കുമായിരുന്നു': അന്നും ഇന്നും മദ്യരാജാവ് ആവർത്തിക്കുമ്പോൾ ചതിച്ചത് ആര്? കല്ലുവാതുക്കൽ വിഷമദ്യ ദുരന്തക്കേസിലെ പ്രതി മണിച്ചൻ ഇപ്പോൾ മദ്യത്തിന് പകരം മധുരമുള്ള ജ്യൂസുകൾ വിൽക്കുന്നു; പരിഭവവും പരാതിയും ഇല്ലാത്ത മണിച്ചനെ 22 വർഷങ്ങൾക്ക് ശേഷം മാധ്യമ പ്രവർത്തകൻ കണ്ടുമുട്ടിയപ്പോൾ
- നിലത്ത് കിടത്തം ഉറക്കം കുറച്ചു; മീൻ ഉണ്ടെങ്കിലും ഉച്ചഭക്ഷണം കൈരളി റ്റിഎംറ്റി മുതലാളിക്ക് പിടിക്കുന്നില്ല; അവിയലും തോരനും അടങ്ങിയ വെജിറ്റേറിയൻ ഊണ് വേണ്ടേ വേണ്ട; സെല്ലിലെ സഹതടവുകാരൻ പിടിച്ചു പറി കേസിലെ പ്രതി; ജാമ്യ കാര്യത്തിൽ പ്രതീക്ഷ കൈവിടാതെ ഹുമയൂൺ കള്ളിയത്ത്; ബലമുള്ള കമ്പി നിർമ്മിച്ച ശതകോടീശ്വരൻ ജയിലിൽ അഴി എണ്ണുന്ന കഥ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്