പാതിരാ പതിവ്രത, ഇരുട്ടുകുട്ടപ്പൻ, സൈക്കിൾ മറിയം, സഖാത്തി ഖദീജ, ചെതല്, കാട്ടുകുളം, എംഎക്കാരൻ, വാൽമാക്രി...; ഇരട്ടപ്പേരുകളുമായി ഇരുട്ടിൽ ജീവിക്കുന്ന നമുക്കിടയിലെ അധോലോകത്തിന്റെ കഥ; എം ടി രഘുനാഥ് എഴുതിയ 'സ്വാഗതംമുക്ക്' നോവൽ 'അശ്ലീലത്തിന്റെ' സൗന്ദര്യം

എം മാധവദാസ്
'മാന്യമഹാജനങ്ങളെ, ഈ സ്വാഗതംമുക്കിന്റെ രോമാഞ്ചമായിരുന്ന, സൗന്ദര്യമായിരുന്ന പാതിരാ പതിവ്രതയെ, ചെതല് സംബന്ധം ചെയ്തു.... എം എക്കാരന്റെ ഉറക്കെയുള്ള വാർത്ത കേട്ട് ചായ ഉയർത്തി വീശിക്കൊണ്ടിരുന്ന വാൽമാക്രി വായ പൊളിച്ചുപോയി. അത് ഗ്ലാസിലെത്താതെ നിലത്തുവീണു. കാട്ടുകുളം പകുതിച്ചായ നിലത്ത് ഒഴിച്ചു. നാണുവും മൊയ്തുവും തങ്ങളുടെ സ്ഥാപനങ്ങളിൽനിന്ന് പുറത്തേക്കുവന്നു. എല്ലാവരും വിശ്വാസം വരാതെ എം എക്കാരനെ നോക്കി. അവൻ പറഞ്ഞു.
ഞാൻ പറഞ്ഞത് സത്യം. അവളുടെ കൈയിലെ കാശടിച്ചു മാറ്റുവാനുള്ള ചെതലിന്റെ സൂത്രം. .. കൂടുതൽ വിശദീകരിക്കാതെ എം എക്കാരൻ സ്റ്റേഷനിലേക്ക് മടങ്ങി. എല്ലാവർക്കും ജിജ്ഞാസ വിളമ്പിയിട്ട് ബാക്കി മടക്കിക്കൊണ്ടുപോയ അവനെ പലരും പുറകെ വിളിച്ചെങ്കിലും തിരിഞ്ഞു നിന്നില്ല.
പ്രകാശവേഗത്തിൽ ആ പരിണയ വാർത്ത നാടൊട്ടുക്ക് പരന്നു. പാതിരയെ നേരം വെളുത്തിട്ടും കാണാതിരുന്ന് വേവലാതിപ്പെട്ട സൈക്കിൾ മറിയം സംഗതിയുടെ കിടപ്പറിഞ്ഞ് നെഞ്ചത്തടിക്കാതെ വിലപിച്ചു. - എം ടി രഘുനാഥിന്റെ 'സ്വാഗതംമുക്ക്' എന്ന നോവലിലെ 'വെള്ളത്തിന് മധുരം' എന്ന പതിനഞ്ചാം അധ്യായം ഇങ്ങനെയാണ് തുടങ്ങുന്നത്.
പാതിരാ പതിവ്രത, ചെതല് ചെല്ലപ്പൻ, ഇരുട്ടുകുട്ടപ്പൻ, സൈക്കിൾ മറിയം, സഖാത്തി ഖദീജ, പളുങ്കുഗോമതി, കാട്ടുകുളം, എംഎക്കാരൻ, വാൽമാക്രി.... ഔദ്യോഗികമായ പേരോ മേൽവിലാസമോ ഒന്നും ഇല്ലാത്ത കുറേ കഥാപാത്രങ്ങൾ. വേശ്യകളും പിടിച്ചു പറിക്കാരും, കള്ളന്മാരും, കൂട്ടിക്കൊടുപ്പുകാരും, ചീട്ടുകളിക്കാരു, കള്ളുകുടിയന്മാരുമൊക്കെയായി, നമ്മുടെ നാട്ടിൽ നാം അറിയാത്ത കുറേ ഇരുട്ടിന്റെ സന്തതികളെ പരിചയപ്പെടുത്തുകയാണ് നോവലിസ്റ്റ്. കഥ ഭൂരിഭാഗവും നടക്കുന്ന രാത്രികളിലാണ്. ശരിക്കും ഒരു നിശാനിയമത്തിൽ ജീവിക്കുന്ന ബദൽ ലോകം. ഡാർക്ക് സിനിമകൾക്കായി പ്രമേയങ്ങൾ അന്വേഷിക്കുന്ന സംവിധായകർ ഒന്ന് വായിക്കേണ്ടതാണ് പൂർണ്ണ പബ്ലിക്കേഷൻ കോഴിക്കോട് പുറത്തിറക്കിയ ഈ പുസ്തകം. ജയ്മോഹന്റെ 'നൂറു സിംഹാസനങ്ങളിൽ' അദ്ദേഹം കാണിച്ചുതരുന്ന ഒരു ജനതയുണ്ട്. ഓടകളിലും ചവുറകൂമ്പാരങ്ങൾക്കിടയിലും താമസിക്കുന്ന പകൽ പുറത്തറിങ്ങാത്ത ദലിത ദരിദ്ര ജീവിതങ്ങൾ. പക്ഷേ ഇവിടെ ആധുനിക കാലത്തെ അരികുചേർത്തവരെയാണ് നോവലിസ്റ്റ് വരച്ചുകാട്ടുന്നത്. പലപ്പോഴും എസ്കെ പൊറ്റക്കാടിന്റെ ഒരു ദേശത്തിന്റെ കഥയിലും, ഒരു തെരുവിന്റെ കഥയിലും നാം വായിച്ച കഥാപാത്രങ്ങളെ ഈ നോവൽ ഓർമ്മിപ്പിക്കുന്നുണ്ട്.
സ്വാഗതംമുക്ക് റെയിൽവേ സ്റ്റേഷനും അതിനുചുറ്റുമുള്ള ലോകവുമാണ് നോവലിൽ വിഷയമാവുന്നത്. പുറ്റിങ്ങൽ ക്ഷേത്ര പരിസവരും പരവൂരിലുമായി നടക്കുന്ന 70കളിലെ ജീവിതമാണ് നോവലിസ്റ്റ് ചിത്രീകരിക്കുന്നത്. 205 പേജുള്ള നോവൽ ഒറ്റയിരിപ്പിന് വായിച്ചു തീർക്കാം. ഇത് കാശുകൊടുത്ത് വാങ്ങുന്ന ഒരു സാധാരണ വായനക്കാരന് ഒരു നഷ്ടവും വരില്ല എന്ന് ഉറപ്പിച്ച് പറയാം. ആദ്യത്തെ കുറച്ചു അധ്യായങ്ങളിൽ സ്വാഗതം മുക്കിലെ വിവിധ കഥാപാത്രങ്ങളെ പരിചയപ്പെടുത്തിക്കൊണ്ട് പോകുന്ന നോവൽ ചൂട്പിടിക്കുന്നത്, പാതിരാ പതിവ്രതയെന്ന ശരീരംവിറ്റ് ജീവിക്കുന്ന യുവതിയും, ചെതല് ചെല്ലപ്പൻ എന്ന ചീട്ടുകളിയും മറ്റുമായി നടക്കുന്ന തരികിടയും തമ്മിലുള്ള പ്രണയത്തെ തുടർന്നാണ്. രണ്ടുപേർ പ്രണയിക്കുമ്പോൾ ലോകം മാറിമറിയുന്നുവെന്ന് പറയുന്നപോലെ സ്വാഗതംമുക്കിലും വലിയ കൊടുങ്കാറ്റാവുകയാണ്, ലൈംഗികത്തൊഴിലാളിയെ പ്രണയിച്ച ചെതല് ചെല്ലപ്പന്റെ ജീവിതം.
പാതിരാ പതിവ്രതയും ചെതല് ചെല്ലപ്പനും
ഈ നോവലിന്റെ കേന്ദ്രം പാതിരാ പതിവ്രതയെന്ന ലൈംഗികത്തൊഴിലാളിയും, ചെതല് ചെല്ലപ്പൻ എന്ന, കൊടിയേറ്റത്തിലെ ഗോപിയെപ്പോലെ ഉത്തരവാദിത്വങ്ങൾ ഒന്നുമില്ലാതെ അലഞ്ഞ് തിരഞ്ഞ് നടക്കുന്ന യുവാവുമാണ്. ഒരിക്കൽ ചീട്ടുമറിഞ്ഞ് കിട്ടിയ പണം കൊണ്ട് ചെതല് പാതിരയെ പ്രാപിക്കുന്നു. അപ്പോൾ അവർ അറിയാതെ അവർ പ്രണയത്തിലാവുന്നു. തുടർന്ന് ഒന്നിച്ച് ജീവിക്കാൻ തീരുമാനിക്കുന്നു.
തന്റെ പേര് ചെതല് എന്നായതിനെപ്പറ്റി ചെല്ലപ്പൻ, പാതിരയോട് പറയുന്നത് ഇങ്ങനെയാണ്.'പണ്ടു ഞാൻ പള്ളിക്കൂടത്തിൽ പഠിക്കുന്ന കാലത്ത്, എനിക്കാണെങ്കില് പള്ളിക്കൂടത്തിൽ പോകുന്നതുതന്നെ ഇഷ്ടമല്ല. അമ്മച്ചീടെ കരച്ചിലും പിഴിച്ചിലും കാണുമ്പോൾ പോയതാണ്. പിന്നെ ഉപ്പുമാവ് കിട്ടുന്നതുകൊണ്ട് വിശപ്പും. പുസ്തകം വല്ല കയ്യാലയുടെ ഉള്ളിലോ, കാട്ടിലോ ഒളിച്ചുവെച്ചിട്ട് ചീട്ടുകളിക്കാൻ പോവും. പൈസക്കായിട്ട് കൊച്ചുകൊച്ചു കള്ളങ്ങളും ഉണ്ട്. ഒരിക്കൽ കയ്യാലക്കുള്ളിൽവെച്ച പുസ്തകം എടുക്കാൻ മറന്നു. രണ്ടു ദിവസം കഴിഞ്ഞ് അതെടുത്തപ്പോൾ പാതിയും ചെതല് തിന്ന് തീർത്തിരിക്കുന്നു. അതുമായി പഠിക്കാൻ ചെന്നപ്പോൾ സാറുവിളിച്ച പേരാണ് ചെതല്.'- അങ്ങനെയാണ് ചെല്ലപ്പൻ ചെതൽ ആവുന്നത്.
തനിക്ക് പാതിരാ പതിവ്രതയെന്ന് പേരുകിട്ടിയ കഥ അവൾ പറയുന്നത് ഇങ്ങനെ.'ഒരു രാത്രീല്, ഒരു രാത്രീല് നമ്മുടെ പഞ്ചായത്തോഫീസിന്റെ റോട്ടിലൂടെ ഞാമ്പോവയാണ്. അപ്പം കാണാം. കുറേ പയ്യന്മാർ. എല്ലാം നല്ല ഫിറ്റിലാണ്. അവന്മാർക്കെന്നെ കൊണ്ടുപോണം. ഞാമ്പേടിച്ചുപോയി. ഒന്നിനും ലവലേശോം ബോതോംല്ല. ചെലപ്പോ കൊന്നുകളയാനും മടിക്കത്തില്ലാന്ന് എനിക്ക് തോന്നി. ഞാനൊരടവെടുത്തു.'
മുഴുപ്പിക്കാതെ അവൾ നിർത്തി. ചെതലവളുടെ ശരീരത്തിലേക്ക് മണൽ വാരിയെറിഞ്ഞ് ചോദിച്ചു.
എന്താണ് നിർത്തിയത്?
അവൾ മുഖം പൊത്തിപ്പറഞ്ഞു.
ഞാൻവന്മാരെ തപ്പിക്കാൻ നെലോളിച്ച്. അയ്യോ എന്നെ മാനപംഗപ്പെടുത്തുന്നേ.. കടത്തിണ്ണയിൽ കിടന്നവരും മറ്റും ഓടിവന്നപ്പോൾ അവന്മാര് പോയി. പക്ഷേ അന്നുതൊട്ട് എല്ലാവരുമെന്നെ പാതിരാ പതി...' -
അങ്ങനെയാണ് അവൾ പാതിരാ പതിവ്രതയാവുന്നത്. ഇതുപോലുള്ള ഒരുപാട് ബ്ലാക്ക്ഹ്യൂമറിലുടെയാണ് നോവൽ നീങ്ങുന്നത്. ബ്രാ, ജാരസംസർഗം, വെള്ളത്തിന് മധുരം, സർക്കാറിന്റെ കിരീടം, പ്രേംനസീറിന്റെ പടം തുടങ്ങിയ വ്യത്യസ്തമായ അധ്യായ തലക്കെട്ടുകൾ തന്നെ ശ്രദ്ധേയമാണ്. പക്ഷേ തെളിമയാർന്ന ഭാഷയുടെ സൗന്ദര്യവും പലയിടത്തും നോവലിൽ ഉണ്ട്.
പാതിരയും ചെതലും തമ്മിലുള്ള പ്രണയത്തിന്റെ ഒരു സമയം ഇങ്ങനെയാണ് നോവലിസ്റ്റ് ചിത്രീകരിക്കുന്നത്. ' ഓളം വെട്ടുന്ന തണുത്ത കായൽ അവൾക്ക് കുളിർ കോരി. ചന്ദ്രൻ ഒരു കീറാകാശമായി ഇളം നീല നിറമുള്ള കായൽപ്പരപ്പിൽ വീണു കിടന്നു തിളങ്ങി. ആ കാഴ്ച അവൾ ആദ്യമായാണ് കാണുന്നത്. മുട്ടോളം ആഴത്തിലായിരുന്നു ആ സ്വർണ്ണനാണയം കിടന്നിരുന്നത്. മീൻചെതുമ്പലോളം പൊന്നുപോലുമില്ലാത്ത അവളാശിച്ചു. ഇതുകിട്ടിയിരുന്നെങ്കിൽ കുഴവച്ചു ചരടിൽ കോർത്ത് കഴുത്തിൽ കെട്ടാമായിരുന്നു.'
'അശ്ലീലത്തിന്റെ' സൗന്ദര്യം
മ്ലേഛവും അശ്ളീലവുമെന്ന് നമ്മുടെ കുലപുരഷ സമൂഹം കരുതിയ വിഷയങ്ങളിലുടെയാണ് ഈ നോവൽ കടന്നുപോകുന്നത്. എസ് കെ പൊറ്റക്കാടിന്റെ സൃഷ്ടികളെ ഓർമ്മിപ്പിക്കുന്ന ഇരുട്ടുകുട്ടപ്പൻ ഈ റെയിൽവേ സ്റ്റേഷൻ പരിസരത്തെ അന്ധനായ യാചകനാണ്. അന്ധന്റെ ലൈംഗികത മനോഹരമായി നോവലിസ്റ്റ് വരച്ചിടുന്നുണ്ട്. പെണ്ണുങ്ങളെ കാണുമ്പോൾ മൂക്കം വിടർത്തി മണം പിടിച്ച് തിരിച്ചറിയാനുള്ള അയാളുടെ കഴിവ്, റെയിൽവേസ്റ്റേഷനിലെ ജീവനക്കാരനായ എം എക്കാരൻ എന്ന കഥാപാത്രം തിരിച്ചറിയുന്നുണ്ട്. ഇരുട്ടുകുട്ടപ്പന്റെ ലൈംഗിക ഗുരു കൂടിയാണ് എം എക്കാരൻ. ഒരിക്കൽ കുട്ടപ്പൻ തന്റെ കാലിനിടയിൽ തലതാഴ്ത്തി ഇരിക്കുന്നതുകണ്ട വന്ന എം എക്കാരൻ പറയുന്നത് ഇങ്ങനെ.
' അതുപോട്ട്, നീ കാലിന്റെിടെ തലകേറ്റിയിരുന്നത് വായവിടെ എത്ത്വോന്ന് നോക്കാനാ?
ഒന്നും മനസ്സിലാവാതെ ഇരുട്ട് ചോദിച്ചു.
എവിടണ്ണാ
ലവിടെത്തന്നെ... ഇപ്പം പുരിഞ്ചിതാ?....
ച്ചീ, പോക്കണക്കേട് പറയാതണ്ണാ....
എം എക്കാരൻ തന്റെ തത്വജ്ഞാനത്തിൽനിന്നും ശരീര സംബദ്ധിയായ സൃഷ്ടികർത്താവിന്റെ കരവിരുതിനെക്കുറിച്ച് പറഞ്ഞു.
എടാ ഇരുട്ടേ, ചക്കരേ.. നീയല്ല ആരു ശ്രമിച്ചാലും അതു നടക്കത്തില്ല. ദൈവം മനുഷ്യനെ പണിഞ്ഞത്, തിരിച്ചും, മറിച്ചും, ഗുണിച്ചും, ഹരിച്ചും കണക്കുക്യൂട്ട്യാ, പട്ടിക്കും പൂച്ചക്കും പാമ്പിനും... എല്ലാ നാൽക്കാലികൾക്കും അതിന് കഴിയും. പക്ഷേ മനുഷ്യന് മാത്രം....
ഇരുട്ട് ജിജ്ഞാസയോടെ, അതെന്തണ്ണാ?
മനുഷ്യന്റെ ബുദ്ധി കെട്ടുപോകും. പെണ്ണുങ്ങളുടെ വെലയില്ലാതാവും. പയ്യെ പയ്യെ നമ്മളും നാൽക്കാലികളാവും.'
-ഇത്തരത്തിലുള്ള 'അശ്ളീലത്തിന്റെ സൗന്ദര്യമെന്ന്' മുമ്പ് എം കൃഷണൻ നായർ വി കെ എന്നിനെക്കുറിച്ച് പറഞ്ഞപോലെയുള്ള ഒരു പാട് സംഭാഷണ ശകലങ്ങൾ നോവലിൽ ചൂണ്ടിക്കാട്ടാനാവും. കാലിൽ ആണിരോഗം ബാധിച്ച് റെയിൽവേ സ്റ്റേഷൻ പരിസരത്ത് ചാടിച്ചടി നടക്കുന്ന കോൺസ്റ്റബിൾ നെപ്പോളിയൻ, സഖാത്തി ഖദീജയും പളുങ്കുഗോമതിയും പാതിരാപതിവ്രതയുമടക്കമുള്ള ലൈംഗിക തൊഴിലാളികൾ, നല്ല തറവാട്ടിൽ ജനിച്ച് കൈയിലിരപ്പുകൊണ്ട് കള്ളനായിപ്പോയ കാട്ടുകുളം, മുസ്ലീമായിട്ടും വിഗ്രഹാരാധന നടത്തുന്ന വാൽമാക്രിയെന്ന ചായക്കടക്കാരൻ... പരന്ന് കിടക്കുന്ന കായലും, ചീറിപ്പായുന്ന പാതിരാവണ്ടികളും, എല്ലാറ്റിനും സാക്ഷിയായി പുറ്റിങ്ങൽ ഭഗവതിയും. ഇന്നത്തെ തലമുറക്ക് പരിചയമില്ലാത്ത തീർത്തും ഡൗൺ ടു എർത്തായ ഒരുപാട് കഥാപാത്രങ്ങളെ മുൻനിർത്തിയാണ് നോവൽ കടന്നുപോകുന്നത്.
പൊതുവഴക്കങ്ങളെ ഭേദിക്കുന്നു
സ്വാഗതം മുക്ക് നോവലിന്റെ അവതാരികയിൽ ഡോ കെ എസ് രവികുമാർ ഇങ്ങനെ ചൂണ്ടിക്കാട്ടുന്നു. 'സമകാലീന നോവലിന്റെ പൊതുവായ വഴക്കങ്ങളെ ഭേദിക്കുന്ന കൃതിയാണ് ഇത്. മിക്കവാറും സാമൂഹിക ജീവിതത്തിന്റെ മധ്യവർത്തി തലത്തിൽ ചുവടുറപ്പിക്കയാണ് മലയാള നോവലിന്റെ പതിവുശീലം. ജീവിതത്തിന്റെ അധ:സ്ഥിത തലങ്ങളിലേക്ക് ഇറങ്ങിച്ചെന്ന സംഭവങ്ങൾ കുറവ്'.
2005 ൽ ചെറുകഥക്കുള്ള അറ്റ്ലസ്- കൈരളി പുരസ്ക്കാരം നേടിയ, കൊല്ലം സ്വദേശിയായ എം ടി രഘുനാഥിന്റെ ആദ്യ നോവലാണ് ഇത്. നോവലിന്റെ ആമുഖക്കുറിപ്പിൽ രഘുനാഥ് ഇങ്ങനെ എഴുതുന്നു. ' സൈനികാശുപത്രിയിലെ മാനസിക രോഗ വിഭാഗത്തിൽ മാസങ്ങളോളം കിടന്നപ്പോൾ തോന്നിയ വെളിപാടാണ് എഴുത്ത്. അതൊക്കെ വായിച്ചുകേട്ട പലരും പറഞ്ഞു. നിനക്ക് പറ്റിയ തൊഴിൽ എഴുത്താണ്. അന്നുമുതലിന്നുവരെ എഴുതിക്കൂട്ടിയ കടലാസുകൾ തുന്നിക്കൂട്ടിയാൽ, ഭൂമിദേവിക്ക് നഗ്നത മറയ്ക്കാമായിരുന്നു! കാര്യമായിട്ടൊന്നും അച്ചടിമഷി പുരണ്ടിട്ടില്ല. എഴുതുക എന്ന കർമ്മം സുരതംപോലെ സുഖകരവും പ്രസവം പോലെ വേദനാജനകവുമാണ്. അത് വായിക്കുവാൻ ആളുണ്ടോ ഇല്ലയോ എന്നത് പ്രശ്നമേയല്ല. ഞാൻ തന്നെയാണ് എന്റെ വായനക്കാരൻ എന്ന് പറഞ്ഞാൽ അത് ഒരുതരം സ്വയംഭോഗമാണ്.'
എന്തായാലും ഈ പുസ്തകം ഒരാവർത്തി വായിക്കുന്ന ആർക്കും പറയാൻ പറ്റും രഘുനാഥിന്റെ ശ്രമങ്ങൾ പാഴായിട്ടില്ല എന്നത്. ഗബ്രിയൽ ഗാർസിയ മാർേക്വസിന്റെ വിഖ്യാതമായ 'കോളറക്കാലത്തെ പ്രണയത്തെ' ഓർമ്മിപ്പിക്കുന്ന രീതിയിലാണ് സ്വാഗതംമുക്കിന്റെ കൈമാക്സ്. ഭൂമിക്ക് ഭാരമായി രണ്ട് നിരാലംബ ജന്മങ്ങളായ പാതിരാ പതിവ്രതയും, ചെതലും, വഞ്ചിയിൽ അങ്ങ് യാത്രയാവുകയാണ്. നോവൽ അവസാനിക്കുന്നത് ഇങ്ങനെ.
'ഓളങ്ങൾ തൊട്ടിലാട്ടുന്ന ചന്ദ്രനെയും പ്രത്യുപകാരമായി തങ്കവർണ്ണം പൂശുന്നതും നോക്കിയവൾ മൗനിയായി. കരയോട് ചേർന്ന വീടുകളിലെ, പൂമുഖ വെളിച്ചങ്ങൾ കാറ്റുനെയ്യുന്ന ഓളപ്പുടവയ്്ക്കു കസവുകര ചേർത്തു. നാൽക്കാലികളുടെ കരച്ചിൽ, നായ്ക്കളുടെ കുര, റേഡിയോയിലെ പാട്ടുകൾ, കുട്ടികളുടെ കരച്ചിൽ, മുതിർന്നവരുടെ വർത്തമാനങ്ങളും...... ഇതിലൊന്നിലും പെടാതെ തങ്ങൾ മറ്റൊരു ലോകത്താണെന്ന് അവൾക്കുതോന്നി. ചെതലു പറഞ്ഞു.
ഈ വള്ളംപോയിപ്പോയി കടലിലെത്തും കേട്ടോ?
അണ്ണാ, നമ്മക്കു വീട്ടി പോം...
ചെതലു പറഞ്ഞു. എടീ, ഇപ്പം വേലിയേറ്റമാണ്, വള്ളം കടലിലോട്ടൊന്നും പോവത്തില്ല....
അവൾക്കു വീട്ടിലെത്താൻ ധൃതിയായി. എന്നാലും നമ്മക്കു....ഇത് ഏതെങ്കിലും കരേലടുക്കട്ട്...
വള്ളത്തിന്റെ അമരത്തിലെ നെടുംപടിയിൽ അവൻ നീണ്ടു നിവർന്ന് കിടന്നു. ആ നെഞ്ചിൽ തലവെച്ച് അവളും. തുഴയാത്ത വള്ളം ചാഞ്ചാടി തൊട്ടിലാടി. ഇളം കാറ്റ് താരാട്ടുപാടി ആകാശത്ത് മഴനാരുകളിട്ട അസംഖ്യം ഓട്ടകളിലൂടെ സ്വർഗത്തെ സ്വർണ്ണനിറം കാണാമായിരുന്നു. ഓട്ടുരുളിയോളം പോന്ന ഓട്ടയിലൂടെ വന്ന തങ്ക രശ്മികൾ അവളുടെ കവിളിൽ കള്ളക്കാമുകനെപ്പോലെ ഉമ്മവെച്ചു. അത് ചെതലറഞ്ഞില്ല.
വാൽക്കഷ്ണം: പിന്നീട് ചലച്ചിത്രമായി മലയാളി പ്രേക്ഷകരുടെ ഹരമായി മാറിയ 'രതിനിർവേദം' എന്ന നോവലിന് പത്മരാജൻ ആദ്യം തലക്കെട്ട് ഇട്ടത് പാമ്പ് എന്നായിരുന്നു. അത് വെട്ടി രതിനിർവേദം എന്നാക്കിയത് കങ്കുമം വാരികയിലെ ഒരു സബ് എഡിറ്റർ ആണെന്ന് വായിച്ചിട്ടുണ്ട്. അതുപോലെ സാഹിത്യത്തെ മാറ്റിമറിക്കാൻ കഴിയുന്ന ലിറ്ററി എഡിറ്റർമാരുടെ അഭാവം ഈ നോവലിനെ തുറിച്ചുനോക്കുന്നുണ്ട്. 'സ്വാഗതംമുക്ക്' എന്നപേരിന് പകരം 'പാതിരാ പതിവ്രത' എന്നോ മറ്റോ ആയിരുന്നെങ്കിൽ ഈ നോവലിന്റെ ജാതകം മാറിയേനെ. എഡിറ്റിങ്ങിലും ക്രാഫ്റ്റിങ്ങിലും അൽപ്പം ജാഗ്രത കാട്ടിയിരുന്നെങ്കിൽ കുറേക്കുടി മികച്ച വായനാനുഭവം ആവുമായിരുന്നു ഈ നോവലെന്ന് നിസ്സംശയം പറയാം.
- TODAY
- LAST WEEK
- LAST MONTH
- ഐ എഗ്രീ ടു ഓൾ ദി...( അശ്ലീല പ്രയോഗം) യു ആർ സ്റ്റേറ്റിങ് ഹിയർ; ലാൽ കുമാർ...ഇത് മര്യാദയുടെ അങ്ങേയറ്റത്തെ ലംഘനം, നിങ്ങൾ എന്തുവാക്കാണ് ഉപയോഗിച്ചത്? ഈ നിമിഷം ഇറങ്ങണം: ഇടതുപ്രതിനിധിയെ ഇറക്കി വിട്ട് മാതൃഭൂമി അവതാരക
- 'കാമുകിയെന്നോ കുലസ്ത്രീയെന്നോ ഒരു കുടുംബത്തിന്റെ പേരു ചീത്തയാക്കിയവൾ എന്നോ വിളിക്കാം; ഒളിച്ചോട്ടങ്ങൾ മടുത്തു; ഞാനൊരു വിവാഹിതനുമായി പ്രണയത്തിലാണ്'; ഗോപി സുന്ദറുമായുള്ള ബന്ധം ഹിരൺമയി പരസ്യമാക്കിയത് 2019ൽ; ഇപ്പോൾ ഗോപീസുന്ദർ നൽകുന്നത് അമൃതാ സുരേഷുമായുള്ള പ്രണയം; ആ പഴയ സൗഹൃദത്തിന് എന്തുപറ്റി?
- ക്വാളിഫയറിൽ കളി മറന്ന് ബാംഗ്ലൂർ; സീസണിലെ നാലാം സെഞ്ചുറിയുമായി പട നയിച്ച് ജോസ് ബട്ലർ; 60 പന്തിൽ 106 റൺസ്; 'റോയൽ' ജയത്തോടെ രാജസ്ഥാൻ ഐപിഎൽ ഫൈനലിൽ; നായക മികവുമായി വീണ്ടും സഞ്ജു; ബാംഗ്ലൂരിനെ കീഴടക്കിയത് ഏഴ് വിക്കറ്റിന്; ഞായറാഴ്ച കലാശപ്പോരിൽ ഗുജറാത്തിനെ നേരിടും; രണ്ടാം കിരീടത്തിലേക്ക് ഇനി ഒരു ജയത്തിന്റെ ദൂരം
- വഞ്ചനക്കേസിന് പിന്നാലെ ധർമ്മൂസ് ഫിഷ് ഹബ് വീണ്ടും വിവാദത്തിൽ; കോട്ടയത്തെ കടയിൽ നിന്നും 193 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്ത് ഭക്ഷ്യസുരക്ഷ വകുപ്പ്; പരിശോധന കടയിൽ നിന്നും ലഭിക്കുന്ന മീനിൽ നിന്നും ദുർഗന്ധം വമിക്കുന്നുവെന്ന നാട്ടുകാരുടെ പരാതിയെ തുടർന്ന്
- 'പാവം ജോർജിന് പ്രായം വളരെ കൂടുതലും ആരോഗ്യം വളരെ കുറവുമാണ് പോൽ'; പി സി ജോർജിന് ജാമ്യം ലഭിച്ചതിൽ കുറിപ്പുമായി അബ്ദുൾ നാസർ മഅ്ദനി
- കോട്ടയത്തെ അബ്കാരിയുടെ മകൻ; നെഞ്ചൂക്കിലുടെ വളർന്ന നേതാവ്; വി എസിന്റെ കാലത്തെ അഴിമതി വിരുദ്ധ പോരാളി; ഇരുമുന്നണികളെയും എതിർത്ത് വിജയിച്ച രാഷ്ട്രീയ അത്ഭുതം; ഒരുകാലത്ത് ഇസ്ലാമോ രാഷ്ട്രീയത്തിന് ഒപ്പം; ആദർശമൊന്നുമില്ലാത്ത പാഷാണം വർക്കി രാഷ്ട്രീയം; ഒടുവിൽ നാക്ക് വില്ലനായി അകത്ത്; പി സി ജോർജിന്റെ രാഷ്ട്രീയ ജീവിതം ഇങ്ങനെ
- പ്രേക്ഷകപ്രീതി നേടിയിട്ടും ഒരു അവാർഡ് പോലും ലഭിക്കാതെ 'ഹോം'; പരിഗണിക്കാത്തതിന് പിന്നിൽ വിജയ് ബാബു വിവാദമെന്ന് സോഷ്യൽ മീഡിയ; ഹോം പുരസ്കാരം അർഹിച്ചിരുന്നുവെന്ന് സംവിധായകൻ; ഇന്ദ്രൻസിന്റെ കഥാപാത്രത്തിന്റെ ചിത്രം പങ്കുവെച്ച് ഷാഫി പറമ്പിൽ
- ജോജു ജോർജ്ജും ബിജുമേനോനും നടന്മാർ; രേവതി നടി; ജോജിയിലുടെ മികച്ച സംവിധായകനായി ദിലീഷ് പോത്തൻ; ആവാസ വ്യൂഹം മികച്ച ചിത്രം; നാല് പുരസ്കാരങ്ങളുമായി അവാർഡിൽ തിളങ്ങി മലയാളത്തിലെ ആദ്യസൂപ്പർ ഹീറോ മിന്നൽ മുരളി; സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു
- അഞ്ചു ചപ്പാത്തിയും കുറുമ കറിയും റൂമിൽ നൽകി സെല്ലു പൂട്ടാൻ ശ്രമിക്കുമ്പോൾ പറ്റില്ലെന്ന് മുൻ എംഎൽഎ; പൂഞ്ഞാർ നേതാവിന്റെ ഷോയെ തണുപ്പിച്ച് ഉദ്യോഗസ്ഥ അനുനയം; ഒടുവിൽ ഉറക്കം കൊതുകു കടി കൊണ്ട് പൂട്ടിയിട്ട ആശുപത്രി സെല്ലിൽ; എത്തിയത് മരുന്നും ബൈപാപ്പ് മിഷിനുമായി; ലക്ഷ്മണയും എംവി ജയരാജനും കിടന്ന അതേ ജയിൽ മുറിയിൽ പിസി ജോർജ്ജും
- ഇന്ത്യയുടെ കയറ്റുമതി നിരോധനം; യുഎഇയിൽ ഗോതമ്പ് വില ഉയർന്നു; വില ഉയർന്നത് 10 മുതൽ 15 ശതമാനം വരെ
- 'കാമുകിയെന്നോ കുലസ്ത്രീയെന്നോ ഒരു കുടുംബത്തിന്റെ പേരു ചീത്തയാക്കിയവൾ എന്നോ വിളിക്കാം; ഒളിച്ചോട്ടങ്ങൾ മടുത്തു; ഞാനൊരു വിവാഹിതനുമായി പ്രണയത്തിലാണ്'; ഗോപി സുന്ദറുമായുള്ള ബന്ധം ഹിരൺമയി പരസ്യമാക്കിയത് 2019ൽ; ഇപ്പോൾ ഗോപീസുന്ദർ നൽകുന്നത് അമൃതാ സുരേഷുമായുള്ള പ്രണയം; ആ പഴയ സൗഹൃദത്തിന് എന്തുപറ്റി?
- യുദ്ധം ഭയന്ന് യുക്രെയിനിൽ നിന്നും ഓടിയെത്തിയവർക്ക് അഭയം നൽകിയവർക്ക് കിട്ടുന്നത് എട്ടിന്റെ പണി; അഭയമൊരുക്കിയ വീട്ടിലെ ഗൃഹനാഥന്മാരെ കാമുകരാക്കുന്ന യുക്രെയിൻ യുവതികൾ; സഹായിച്ചതിന് ലഭിച്ച പ്രതിഫലമോർത്ത് വിലപിക്കുന്ന ബ്രിട്ടീഷ് യുവതികൾ; കൂട്ടത്തിൽ വൈറലാകുന്നത് മൂന്നു മക്കളുടെ അമ്മയുടെ കഥ
- സ്ഫുടമായ മലയാളം, ചെറുപുഞ്ചിരിയോടെ അവതരണം; വാർത്ത വായിച്ചുകൊണ്ടിരിക്കെ മികച്ച അവതാരകയ്ക്കുള്ള പുരസ്കാരം കിട്ടിയ സുന്ദര മുഹൂർത്തം; അന്തി ചർച്ചകളിൽ അതിഥിയെ അതിഥിയായി കാണുന്ന സൗമ്യസാന്നിധ്യം; ശ്രീജ ശ്യാം മാതൃഭൂമി ന്യൂസ് വിട്ടു; കൊഴിഞ്ഞുപോക്ക് തുടരുന്നു
- പെട്ടന്ന് ഔട്ടായപ്പോൾ ഞാൻ ബാറ്റ് വലിച്ചെറിഞ്ഞു; സ്റ്റേഡിയം വിട്ടുപോയി; മറൈൻ ഡ്രൈവിലേക്ക് പോയി കടലിലേക്ക് നോക്കിയിരുന്നു; ക്രിക്കറ്റ് മതിയാക്കി വീട്ടിലേക്ക് തിരിച്ചുപോയാലോ എന്നു ചിന്തിച്ചു; തിരിച്ചു പോക്ക് എല്ലാം മാറ്റി മറിച്ചു; കളിയാക്കിയ പഴയ കോച്ചിനും നടൻ രാജിവ് പിള്ളയ്ക്കും മറുപടിയായി പ്ലേ ഓഫ് ബർത്ത്; സഞ്ജു വി സാംസൺ വിജയ നായകനാകുമോ?
- മകനെ കാണാതായിട്ട് 17 വർഷം; രാഹുലിനായുള്ള കാത്തിരിപ്പ് അവസാനിപ്പിച്ച് അച്ഛൻ ജീവനൊടുക്കി; സങ്കടക്കടലിൽ മിനിയും ശിവാനിയും
- 'നാൽപ്പതു വർഷത്തെ നിരീശ്വരവാദത്തിനു ശേഷം സത്യം മനസ്സിലാക്കി ഇ എ ജബ്ബാർ ഇസ്ലാം സ്വീകരിച്ചു'; കടുത്ത മത വിമർശകനായ യുക്തിവാദി നേതാവ് ജബ്ബാർ മാസ്റ്റർ ഇസ്ലാമിലേക്ക് മടങ്ങിയോ? ഇസ്ലാമിസ്റ്റുകളുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്ന വാർത്തയുടെ വസ്തുതയെന്താണ്?
- അതിരാവിലെ എത്തി പാർക്കുകളിൽ രഹസ്യക്യാമറകൾ സ്ഥാപിച്ചാൽ നേരം ഇരുട്ടുമ്പോൾ വന്ന് ദൃശ്യങ്ങൾ ശേഖരിക്കും; പ്രണയ സല്ലാപങ്ങൾ ആരും കണ്ടില്ലെന്ന വിശ്വാസത്തിൽ വീട്ടിലെത്തുന്ന കമിതാക്കൾക്ക് ചൂണ്ടയിട്ട് കോൾ വരും; തലശേരിയിലെ രഹസ്യക്യാമറാ കെണിക്ക് പിന്നിൽ വൻ റാക്കറ്റ്
- മോഷ്ടാക്കൾ ആകെ എടുത്തത് രണ്ട് ബിയർ; കള്ളന്മാർ ഒരിക്കലും പിടിയിലാകില്ലെന്ന് കരുതി 30,000 രൂപയുടെ മദ്യം മോഷണം പോയെന്ന് കണക്കു കൊടുത്തു; നാളിതുവരെ അടിച്ചു മാറ്റിയതുവരെ മോഷ്ടാക്കളുടെ പറ്റിലെഴുതി; അടൂർ ബിവറേജിലെ മോഷണക്കേസിൽ വമ്പൻ ട്വിസ്റ്റ്
- സുപ്രീംകോടതിയിൽ നിന്ന് ജാമ്യം കിട്ടിയപ്പോൾ കൊല്ലത്തെ ജയിലിലുള്ളവരോട് ഞാൻ ഊരിപ്പോകുമെന്ന് വീമ്പു പറഞ്ഞ് പുറത്തേക്ക്; വിധിക്ക് ശേഷം തിരിച്ചെത്തിയത് തലകുനിച്ച്; മയക്കു മരുന്ന്-മോഷണ കേസ് പ്രതികൾക്കൊപ്പം ഗ്രൗണ്ട് ഫ്ളോറിലെ ഇ വൺ ബ്ലോക്കിൽ രണ്ടു രാത്രി കൊതുകു കടി കൊണ്ടു; വിസ്മയയെ 'കൊന്ന' കിരണിന് ഇനി ഉറക്കം തിരുവനന്തപുരം സെൻട്രൽ ജയിലിൽ
- 'അനുഭവങ്ങളുടെ കനൽവരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്'; ഗോപി സുന്ദറും അമൃതയും ഒന്നിച്ച്; സോഷ്യൽ മീഡിയയിൽ ചർച്ച
- 'കാമുകിയെന്നോ കുലസ്ത്രീയെന്നോ ഒരു കുടുംബത്തിന്റെ പേരു ചീത്തയാക്കിയവൾ എന്നോ വിളിക്കാം; ഒളിച്ചോട്ടങ്ങൾ മടുത്തു; ഞാനൊരു വിവാഹിതനുമായി പ്രണയത്തിലാണ്'; ഗോപി സുന്ദറുമായുള്ള ബന്ധം ഹിരൺമയി പരസ്യമാക്കിയത് 2019ൽ; ഇപ്പോൾ ഗോപീസുന്ദർ നൽകുന്നത് അമൃതാ സുരേഷുമായുള്ള പ്രണയം; ആ പഴയ സൗഹൃദത്തിന് എന്തുപറ്റി?
- ജയന്റെ അനിയൻ നായകനായ ചിത്രത്തിലെ ബാലതാരം; സാറ്റലൈറ്റ് കളികളിലുടെ വളർന്ന ചാനൽ ഹെഡ്; ഒടിടിയുടെ സാധ്യത ചർച്ചയാക്കിയ പ്രൊഡ്യൂസർ; നടനായും വിലസി; സാന്ദ്രയെ കസേരയോടെ എടുത്ത് എറിഞ്ഞു; അമ്മയിൽ മോഹൻലാലിനെ പറ്റിച്ചു; ഇപ്പോൾ ഹാപ്പി പിൽസും മദ്യവും നൽകുന്ന സൈക്കോ സ്ത്രീ പീഡകൻ; വിജയ് ബാബു വിടൻ ബാബുവായ കഥ!
- അച്ഛനെ പരിചരിച്ച മെയിൽ നേഴ്സുമായി പ്രണയത്തിലായി; തിരുവസ്ത്രം ഒഴിവാക്കുന്നതിലെ സാങ്കേതികത്വം മറികടക്കാൻ ഒളിച്ചോട്ടം; കോൺവെന്റ് ജീവിതം മടുത്തു എന്ന് കത്തെഴുതിവച്ച് സഭാ വസ്ത്രം കത്തിച്ചു കളഞ്ഞ ശേഷം സുഹൃത്തിനൊപ്പം കന്യാസ്ത്രീ നാടുവിട്ടു; കണ്ണൂരിൽ ഇഷ്ടം നടപ്പാക്കാൻ പൊലീസ്
- പിസിയെ അഴിക്കുള്ളിൽ അടയ്ക്കാനുറച്ച് പുലർച്ചെ അറസ്റ്റ്; വഞ്ചിയൂരിൽ അഭിഭാഷകനെ കണ്ടെത്താൻ കഴിയാതെ വലഞ്ഞ പൂഞ്ഞാർ നേതാവ്; സർക്കാർ അല്ലല്ലോ കോടതിയെന്ന ആത്മവിശ്വാസത്തിൽ മജിസ്ട്രേട്ടിന് നൽകിയത് പഴുതടച്ച ജാമ്യ ഹർജി; ഒടുവിൽ ആശ്വാസം; അഡ്വക്കേറ്റിന് സ്വീകരണവും; ജോർജിനെ ആർഎസ്എസ് പുറത്തെത്തിച്ച കഥ
- അതി നിർണായകമായ ആ തെളിവുകൾ മഞ്ജു വാര്യർ ആലുവാ പുഴയിൽ വലിച്ചെറിഞ്ഞു കളഞ്ഞോ? പീഡിപ്പിക്കപ്പെട്ട നടിയോടു ദിലീപിനുള്ള പകയ്ക്കുള്ള കാരണം തെളിയിക്കുന്ന ദൃശ്യങ്ങളും സന്ദേശങ്ങളും അടങ്ങിയ ഫോൺ മഞ്ജു ദേഷ്യം കൊണ്ട് പുഴയിൽ എറിഞ്ഞെന്ന് സാക്ഷിമൊഴി; മഞ്ജു സ്ഥിരീകരിച്ചാൽ കേസിൽ ഉണ്ടാകുക വമ്പൻ ട്വിസ്റ്റ്
- അജ്ഞാതനായ പൊലീസുകാരാ നന്ദി; തിക്കി തിരക്കി കുടമാറ്റം കാണാൻ എത്തിയപ്പോൾ ഇടം തന്നതിന്; ഒപ്പം ഉള്ള പൊക്കക്കാർക്കെല്ലാം കുടമാറ്റം ക്ലിയർ; തനി തൃശൂർ ഗഡിയായി സുദീപ് ചുമലിൽ ഏറ്റിയപ്പോൾ കൃഷ്ണപ്രിയയ്ക്ക് മാനംമുട്ടെ സന്തോഷം; പൂരത്തിന്റെ വിസ്മയക്കാഴ്ച കാണാൻ യുവതിയെ തോളിലേറ്റിയ യുവാവും ആനന്ദ കണ്ണീർ പൊഴിച്ച യുവതിയും ഇതാണ്
- ലഹരി നൽകിയ ശേഷം ഭാര്യയെ സ്വന്തം ഇഷ്ടപ്രകാരം കളിപ്പാട്ടം പോലെ സജാദ് ഉപയോഗിച്ചതിന് സാഹചര്യ തെളിവുകൾ; ഫുഡ് ഡെലിവറിയുടെ മറവിൽ നടന്നത് മയക്കുമരുന്ന് കച്ചവടം; അഞ്ച് അടിക്കു മുകളിൽ ഉയരമുള്ള ഷഹന ആ ജനലഴിയിൽ തൂങ്ങിയെന്നത് അവിശ്വസനീയം; മോഡലിനെ ഭർത്താവ് കൊന്ന് കെട്ടിത്തൂക്കിയതോ?
- സൈബർ സഖാവിനെ സിപിഎം തള്ളിക്കളഞ്ഞിട്ടും പ്രണയിനി ചതിച്ചില്ല; കൂത്തുപറമ്പുകാരിയെ ജീവിത സഖിയാക്കാൻ ആകാശ് തില്ലങ്കേരി; വധു ഡോക്ടർ അനുപമ; മെയ് 12 ന് മാംഗല്യം; സേവ് ദ ഡേറ്റ് വീഡിയോയുമായി ആകാശ് തില്ലങ്കേരി
- 'ഞാൻ വിറ്റ മദ്യത്തിൽ വിഷം ഉണ്ടായിരുന്നെങ്കിൽ പതിനായിരത്തിലേറെ പേർ ഒറ്റ ദിവസം തന്നെ മരിക്കുമായിരുന്നു': അന്നും ഇന്നും മദ്യരാജാവ് ആവർത്തിക്കുമ്പോൾ ചതിച്ചത് ആര്? കല്ലുവാതുക്കൽ വിഷമദ്യ ദുരന്തക്കേസിലെ പ്രതി മണിച്ചൻ ഇപ്പോൾ മദ്യത്തിന് പകരം മധുരമുള്ള ജ്യൂസുകൾ വിൽക്കുന്നു; പരിഭവവും പരാതിയും ഇല്ലാത്ത മണിച്ചനെ 22 വർഷങ്ങൾക്ക് ശേഷം മാധ്യമ പ്രവർത്തകൻ കണ്ടുമുട്ടിയപ്പോൾ
- നിലത്ത് കിടത്തം ഉറക്കം കുറച്ചു; മീൻ ഉണ്ടെങ്കിലും ഉച്ചഭക്ഷണം കൈരളി റ്റിഎംറ്റി മുതലാളിക്ക് പിടിക്കുന്നില്ല; അവിയലും തോരനും അടങ്ങിയ വെജിറ്റേറിയൻ ഊണ് വേണ്ടേ വേണ്ട; സെല്ലിലെ സഹതടവുകാരൻ പിടിച്ചു പറി കേസിലെ പ്രതി; ജാമ്യ കാര്യത്തിൽ പ്രതീക്ഷ കൈവിടാതെ ഹുമയൂൺ കള്ളിയത്ത്; ബലമുള്ള കമ്പി നിർമ്മിച്ച ശതകോടീശ്വരൻ ജയിലിൽ അഴി എണ്ണുന്ന കഥ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്