Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിശുദ്ധ കേളൻ പ്രകാശനം ചെയ്തു

വിശുദ്ധ കേളൻ പ്രകാശനം ചെയ്തു

കോഴിക്കോട്: ലിപി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച ബിനോയ് വരകിലിന്റെ 'വിശുദ്ധ കേളൻ ' എന്ന നോവൽ കവി പി കെ ഗോപി സുപ്രഭാതം മാനേജിങ് എഡിറ്റർ നവാസ് പൂനൂരിന് നൽകി പ്രകാശനം ചെയ്തു.കോഴിക്കോട് കിങ്‌ഫോർട്ട് ഹോട്ടൽ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ ഐസക് ഈപ്പൻ അദ്ധ്യക്ഷത വഹിച്ചു. വംശബോധത്തിന്റെ ഇതിഹാമാണ് വിശുദ്ധ കേളൻ എന്ന് നോവലിനെക്കുറിച്ച് ഐസക് തന്റെ അദ്ധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. സ്വത്വബോധത്തിന്റെ ഗരിമയും വലിമയും പ്രതിപാദിക്കുന്നതിന് പുറമെ അദ്ധ്വാനത്തിന്റെ മഹത്വം പ്രകാശിപ്പിക്കുന്ന നിരവധി സന്ദർഭങ്ങൾ നോവലിലുണ്ട്. ജാത്യാതീതമായ മാനസിക കാഴ്ചപ്പാട് ഈ നോവലിന്റെ മറ്റൊരു മുഖമാണെന്നും ശ്രീ പി കെ ഗോപി പറഞ്ഞു. കേൾക്കേണ്ടവനും അറിയേണ്ടവനുമായ കഥാപാത്രമാണ് കേളൻ എന്ന് പുസ്തകം പരിചപ്പെടുത്തിക്കൊണ്ട് ഡോക്ടർ രാധാകൃഷ്ണൻ ഇളയിടത്ത് പറഞ്ഞു.

പികെ പാറക്കടവ്, പി പി ശ്രീധരനുണ്ണി എന്നിവർക്ക് പുറമെ ലിപി അക്‌ബറും ചടങ്ങിൽ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP