Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

യൂറോപ്പും ആഫ്രിക്കയുമൊക്കെ രചനകളിലൂടെ മലയാളിക്ക് പരിചയപ്പെടുത്തിയ സഞ്ചാര സാഹിത്യകാരന്റെ സ്മാരകം ഇന്ന് 'രാക്കോഴികളുടെ' താവളം; ഇല്ലാതായത് ഒരുകാലത്ത് നിരവധി ചർച്ചകൾക്ക് ഇടമായിരുന്ന മുക്കം കാരശ്ശേരിയിലെ സാംസ്‌കാരിക കേന്ദ്രം; പുസ്തകങ്ങൾ വായിക്കാൻ കൊണ്ടുപോയവർ അത് പതിയെ സ്വന്തമാക്കി; നോക്കാനേൽപിച്ച മാനവം സംഘടനയും തിരിഞ്ഞുനോക്കാതായി; ജന്മദിനത്തിൽ എസ്‌കെ പൊറ്റക്കാടിനോട് നമ്മൾ കാട്ടുന്ന നന്ദികേടിന്റെ കഥ

യൂറോപ്പും ആഫ്രിക്കയുമൊക്കെ രചനകളിലൂടെ മലയാളിക്ക് പരിചയപ്പെടുത്തിയ സഞ്ചാര സാഹിത്യകാരന്റെ സ്മാരകം ഇന്ന് 'രാക്കോഴികളുടെ' താവളം; ഇല്ലാതായത് ഒരുകാലത്ത് നിരവധി ചർച്ചകൾക്ക് ഇടമായിരുന്ന മുക്കം കാരശ്ശേരിയിലെ സാംസ്‌കാരിക കേന്ദ്രം; പുസ്തകങ്ങൾ വായിക്കാൻ കൊണ്ടുപോയവർ അത് പതിയെ സ്വന്തമാക്കി; നോക്കാനേൽപിച്ച മാനവം സംഘടനയും തിരിഞ്ഞുനോക്കാതായി; ജന്മദിനത്തിൽ എസ്‌കെ പൊറ്റക്കാടിനോട് നമ്മൾ കാട്ടുന്ന നന്ദികേടിന്റെ കഥ

ജാസിം മൊയ്തീൻ

മുക്കം: മലയാളത്തിന്റെ പ്രതിഭാധനനായ സഞ്ചാരസാഹിത്യകാരൻ എസ്‌കെ പൊറ്റക്കാടിന്റെ ജന്മദിനം ഇന്ന്. മലയാളിക്ക് തന്റെ രചനകളിലൂടെ യൂറോപ്പും ആഫ്രിക്കയുമൊക്കെ കാണിച്ചുതന്ന ആ മഹാ സാഹിത്യകാരന്റെ പേരിലുള്ള മുക്കം കാരശ്ശേരിയിലെ പുതിയ പാലത്തിന് താഴെയുള്ള സ്മാരകം ഇന്ന് സാമൂഹ്യവിരദ്ധരുടെ താവളമായി നിൽക്കുന്നു. 2005 ഡോ. സുകുമാർ അഴീക്കോട് ഉദ്ഘാടനം ചെയ്ത സ്മാരകമാണ് ഇത്. കാരശ്ശേരിയിലെ എസ് കെ പൊറ്റക്കാട് സാംസ്‌കാരിക കേന്ദ്രം. ഇന്ന് യാതൊരു പ്രവർത്തനങ്ങളുമില്ലാതെ പൊടിപിടിച്ചുകിടക്കുന്ന ഈ ഇടം ഇപ്പോൾ രാത്രിയിൽ സാമൂഹ്യ വിരുദ്ധരുടെ താവളമാണ്.

കാരശ്ശേരി പഞ്ചായത്തനുവദിച്ച ഫണ്ടുപയോഗിച്ചാണ് ഇത് നിർമ്മിച്ചത്. 2005ൽ അന്നത്തെ കാരശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് ടി വിശ്വനാഥൻ അദ്ധ്യക്ഷനായ ഉദ്ഘാടന ചടങ്ങിൽ ഡോ. എം.എൻ കാരശ്ശേരിയും പങ്കെടുത്തിരുന്നു. കാരശ്ശേരി പഞ്ചായത്ത് മുൻ പ്രസിഡണ്ടും നിലവിലെ കോഴിക്കോട് ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയർമാനുമായ മുക്കം മുഹമ്മദിന്റെ ശ്രമഫലമായാണ് അന്ന് കാരശ്ശേരി പഞ്ചായത്തിൽ ഇത്തരത്തിലൊരു കേന്ദ്രം സ്ഥാപിച്ചത്.

അന്നതിന് എസ് കെ പൊറ്റക്കാടിന്റെ സ്മരണാർത്ഥം എസ് കെ പൊറ്റക്കാട് സമൃതി കേന്ദ്രം എന്ന് പേരിടുകയും നടത്തിപ്പിനായി മുക്കത്ത് തന്നെയുള്ള മാനവം എന്ന സാംസ്‌കാരിക സംഘടനയെ ഏൽപിക്കുകയും ചെയ്തു. തുടക്കകാലത്ത് ചർച്ചകളും സംവാദങ്ങളുമൊക്കെയായി മുക്കത്തെ യുവാക്കളും കുട്ടികളുമടക്കം നിരവധിയാളുകൾ ഇവിടെ വരുമായിരുന്നെങ്കിലും പിന്നീട് അത് പതുക്കെ ഇല്ലാതായി.

കേന്ദത്തിലുണ്ടായിരുന്ന കുറച്ച് പസ്തകങ്ങളാകട്ടെ കൊണ്ട് പോയവരാരും തിരിച്ച് നൽകിയതുമില്ല. നോക്കാനേൽപിച്ച മാനവം സംഘടനയുടെ ആൾക്കാരും ഇതോടെ അവിടേക്ക് വരാതായി. ഇപ്പോൾ പുഴയിൽ കുളിക്കാൻ വരുന്നവരും, തൊട്ടടുത്ത ഗ്രൗണ്ടിൽ കളിക്കാൻ വരുന്നവരും കേന്ദ്രത്തിന്റെ വരാന്തയിൽ വന്നിരിക്കുന്നതൊഴിച്ചാൽ രാത്രികാലങ്ങളിൽ ഇവിടെ സാമൂഹ്യവിരുദ്ധരുടെയും തെരുവ് പട്ടികളുടെയും കേന്ദ്രമാണ്.

മുക്കത്തെ തന്നെ ഏറ്റവും മനോഹരമായ ഈ പ്രദേശത്തുള്ള ഇത്തരമൊരു സ്ഥാപനം പുനർനിർമ്മിക്കണമെന്നും നാട്ടുകാർക്ക് പ്രയോചനപ്പെടുന്ന രീതിയിൽ എന്തെങ്കിലും തുടങ്ങണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. ബെന്റ് പാപ്പ് പാലം എന്നറിയപ്പെട്ടിരുന്ന ഇവിടം ഇപ്പോൾ പക്ഷെ ആ പഴയ പാലത്തിന് പകരം പുതിയ പാലം വന്നെങ്കിലും എസ്‌കെയുടെ പേരിലുള്ള സമൃതി കേന്ദ്രം മാത്രം ഇപ്പോഴും ആരും വരാനില്ലാതെ കിടക്കുന്നു.

അതേ സമയം എസ്‌കെ പൊറ്റക്കാട് സമൃതി കേന്ദ്രത്തിന്റെ നടത്തിപ്പ് ചുമതല മാനവം എന്ന സംഘടനക്ക് നൽകിയതിനാലാണ് അത് ഈ തരത്തിൽ നശിക്കാൻ കാരണമായതെന്ന് മുൻ കാരശ്ശേരി പഞ്ചായത്ത് പ്രസിഡണ്ടും നിലവിലെ കോഴിക്കോട് ജില്ലാ പഞ്ചായത്ത് സറ്റാന്റിങ് കമറ്റി ചെയർമാനുമായ മുക്കം മുഹമ്മദ് മറുനാടനോട് പറഞ്ഞു. കേന്ദ്രത്തിന്റെ നടത്തിപ്പ് ചുമതല പഞ്ചായത്ത് ഏറ്റെടുക്കണം. ജില്ലാ പഞ്ചായത്തതിന്റെ അടുത്ത വർഷത്തെ പദ്ധതി വിഹിതത്തിൽ ഉൾപെടുത്തി കേന്ദ്രം നവീകരിക്കാനുള്ള ശ്രമത്തിലാണിപ്പോൾ.

കേന്ദ്രത്തിന് മുന്നിലുള്ള പുഴയോട് ചേർന്ന സ്ഥലത്ത് കുട്ടികൾക്കുള്ള പാർക്ക് നിർമ്മിക്കാൻ പദ്ധതിയുണ്ട്. മുക്കം നഗരത്തിന്റെ തിരക്കുകളിൽ നിന്ന് മാറി വൈകുന്നേരങ്ങളിൽ ആളുകൾക്ക് വന്ന് വിശ്രമക്കാനും ഉദകുന്ന രീതിയിൽ കേന്ദ്രം മാറേണ്ടതുണ്ട്. മുക്കത്തിന്റെ ചരിത്രത്തിൽ ഏറെ പ്രധാന്യമർഹിക്കുന്ന മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിനെ കൂടി ജനങ്ങൾക്ക് അറിയാൻ പറ്റുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ അവിടെ നടത്തേണ്ടതുണ്ട്. മുക്കം മുഹമ്മദ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP