Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202123Saturday

എല്ലാവരും സ്വന്തം അണികളോടു മാത്രം ചോദ്യങ്ങളില്ലാതെ സംസാരിക്കുമ്പോൾ രാഷ്ട്രീയമായ വന്ധ്യത ഉണ്ടാകും; പ്രയോജനകരമായി സംസാരിക്കേണ്ടത് എതിർപക്ഷത്തോടാണെന്ന തത്ത്വത്തെ അടിസ്ഥാനമാക്കിയാവാം ഈ പുസ്തകം അവതരിപ്പിക്കുന്ന ചുമതല ഹരിദാസ് എന്നെ ഏൽപ്പിച്ചതെന്ന് അവതാരികയിൽ ഡോ സെബാസ്റ്റ്യൻ പോൾ; കെവിഎസിന്റെ പുസ്തകം 'സ്വപക്ഷ വിചാരങ്ങൾ' ചർച്ചകളിലേക്ക്

എല്ലാവരും സ്വന്തം അണികളോടു മാത്രം ചോദ്യങ്ങളില്ലാതെ സംസാരിക്കുമ്പോൾ രാഷ്ട്രീയമായ വന്ധ്യത ഉണ്ടാകും; പ്രയോജനകരമായി സംസാരിക്കേണ്ടത് എതിർപക്ഷത്തോടാണെന്ന തത്ത്വത്തെ അടിസ്ഥാനമാക്കിയാവാം ഈ പുസ്തകം അവതരിപ്പിക്കുന്ന ചുമതല ഹരിദാസ് എന്നെ ഏൽപ്പിച്ചതെന്ന് അവതാരികയിൽ ഡോ സെബാസ്റ്റ്യൻ പോൾ; കെവിഎസിന്റെ പുസ്തകം 'സ്വപക്ഷ വിചാരങ്ങൾ' ചർച്ചകളിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

കേരളത്തിൽ ഇന്നിപ്പോൾ ആർഎസ്എസ് - ബിജെപി പക്ഷത്തുനിന്നുകൊണ്ട് രാഷ്ട്രീയ വിശകലങ്ങൾ നടത്തുന്നവർ പൊതുവെ കുറവാണ്. ഉള്ളവരിൽ മുൻനിരയിൽ കാണുന്നത് 'ജന്മഭൂമി'യുടെ മുൻ പത്രാധിപരും മുതിർന്ന മാധ്യമ പ്രവർത്തകനുമായ കെവി എസ് എന്നറിയപ്പെടുന്ന കെവി എസ് ഹരിദാസിനെയാണ്. മലയാളത്തിലെ വിവിധ പത്രങ്ങളിൽ അദ്ദേഹത്തിന്റെ ലേഖനങ്ങൾ കാണാറുണ്ട്; ഓരോന്നും അതത് കാലത്തെ രാഷ്ട്രീയത്തെ സമഗ്രമായി വിലയിരുത്തുന്നതാണ് എന്നതിൽ പ്രതിയോഗികൾക്ക് പോലും അഭിപ്രായ ഭിന്നത ഉണ്ടാവാറില്ല എന്നതാണ് പ്രത്യേകത. ചാനൽ ചർച്ചകളിലും വ്യക്തമായ ദിശയോടെ കൃത്യമായ നിലപാടുകളോടെ കാര്യങ്ങൾ അവതരിപ്പിക്കുമ്പോഴും ആ സൗമ്യ ഭാവം കാണാറുണ്ട്; അദ്ദേഹത്തിന്റെ ഒരു പുസ്തകം ചൊവ്വാഴ്ച, ഓഗസ്റ്റ് 18 -ന് പുറത്തിറങ്ങുകയാണ്..... ' സ്വപക്ഷ വിചാരങ്ങൾ '. പ്രസിദ്ധീകൃതമായ തിരഞ്ഞെടുത്ത ലേഖനങ്ങളുടെ സമാഹാരമാണിത്. തൃശൂരിലെ വിസ്മയം ബുക്ക്‌സ് ആണ് 212 പേജുള്ള പുസ്തകത്തിന്റെ പ്രസാധകർ.

38 ലേഖനങ്ങളാണ് ഗ്രന്ഥത്തിലുള്ളത്. അനുഛേദം 370 എടുത്തുകളഞ്ഞത്, അയോദ്ധ്യ പ്രശ്‌നത്തിന് പരിഹാരമാവുന്നത്, പൗരത്വ പ്രശ്‌നം, മുത്തലാക്ക്, ഡോക് ലാം സംഘർഷവും രാഹുൽ ഗാന്ധിയുടെ ചൈനീസ് എംബസിയിലെ രഹസ്യ സന്ദർശനവും, സുപ്രീം കോടതിയിലെ ജഡ്ജിമാർ പരസ്യമായി വാർത്താ സമ്മേളനം നടത്തിയത്, ഒരു ചീഫ് ജസ്റ്റിസിനെ അപമാനിക്കാൻ ശ്രമിച്ച സംഭവം, പ്രണബ് മുഖർജിയുടെ നാഗപ്പുര് ആർഎസ്എസ് കാര്യാലയ സന്ദർശനം, ഹമീദ് അൻസാരിയുടെ വിവാദം, ശബരിമല പ്രശ്‌നം , ......, തുടങ്ങി നരേന്ദ്ര മോദി സർക്കാരിന്റെ ഒരു കാലഘട്ടത്തിലെ സുപ്രധാന രാഷ്ട്രീയ സംഭവ വികാസങ്ങളിലെ ബിജെപി - സംഘ പ്രസ്ഥാനങ്ങളുടെ നിലപാടുകൾ എന്തെന്ന് മനസിലാക്കിത്തരുന്നതാണ് ഈ ലേഖനങ്ങൾ. വേറൊന്ന് ശ്രദ്ധിക്കേണ്ടത്, മോദി സർക്കാരിന്റെ സാമ്പത്തിക നയങ്ങളെ ന്യായീകരിക്കുന്ന, അതിലെ നിലപാടുകൾ വിശദമാക്കുന്ന ലേഖനങ്ങളുമുണ്ട്.

2019- ലെ ലോകസഭാ തിരഞ്ഞെടുപ്പിന്റെ ഒരു സമഗ്ര വിശകലനം, പ്രതിപക്ഷ നേതൃസ്ഥാനം പോലുമില്ലാതായ കോൺഗ്രസിന്റെ ദുരവസ്ഥ എന്നിവയും വിശദീകരിക്കുന്ന ലേഖനങ്ങളും അതിലുണ്ട്. മോദി സർക്കാർ അനവധി മേഖലകളിൽ പരിഷ്‌ക്കാരങ്ങൾക്ക്, ശക്തമായ നടപടികൾക്ക്, മുതിർന്ന ഒരു കാലഘട്ടത്തിന്റെ നേർ ചിത്രമാണ് ഒരർഥത്തിൽ ഈ പുസ്തകം പ്രദാനം ചെയ്യുന്നത് എന്ന് ചുരുക്കം. സംഘ പരിവാർ പക്ഷത്തിന്റെ ഒരു പ്രകടന പത്രിക എന്ന് വിളിക്കാമോ എന്നതറിയില്ല; എന്നാൽ അതാണത്. അത് ബിജെപിക്കാർക്കും ആർഎസ്എസുകാർക്കും ആ വിധത്തിൽ പ്രയോജനപ്പെടും; അതേസമയം അവരുടെ രാഷ്ട്രീയ പ്രതിയോഗികളെ സംബന്ധിച്ചിടത്തോളം ഇത്തരമോരോ വിഷയത്തിലും ഉള്ള ബിജെപിയുടെ നിലപാടെന്തെന്നു സംശയലേശമന്യേ തിരിച്ചറിയാൻ ഈ പുസ്തകം ആധികാരികമായ ഒരു ഗ്രന്ഥമായിമാറുന്നു എന്ന് പറയാമെന്ന് തീർച്ച. ഗാന്ധിജിയും ആർഎസ്എസും, വീര സവർക്കറെക്കുറിച്ചുള്ള കള്ള പ്രചാരണങ്ങൾക്ക് മറുപടി, പി പരമേശ്വർജിക്ക് നവതി പ്രണാമം, ദീനദയാൽ ഉപാധ്യായ ജന്മശതാബ്ദി എന്നതൊക്കെ സംഘ - ബിജെപി ദര്ശനത്തിലൂന്നിയുള്ള ലേഖനങ്ങളാണ്.

ഇടത് ചിന്തകനും മുൻ എംപിയുമൊക്കെയായ ഡോ. സെബാസ്റ്റ്യൻ പോളിന്റെ അവതരികയാണ് ഈ ഗ്രന്ഥത്തിന്റെ ഒരു പ്രത്യേകത. അവതാരിക ഇങ്ങനെയാണ് തുടങ്ങുന്നത്: ' I disapprove of what you say, but I will defend to the death your right to say it. (നിങ്ങൾ പറയുന്നത് ഞാൻ അംഗീകരിക്കുന്നില്ല; എന്നാൽ അത് പറയാനുള്ള നിങ്ങളുടെ സ്വാതന്ത്ര്യം നിലനിർത്താൻ ജീവിതാവസാനം വരെ ഞാൻ പൊരുതും) വോൾട്ടയറുടേതായി പറയപ്പെടുന്ന പ്രസിദ്ധമായ ഈ വാചകം ഓർത്തുകൊണ്ടാണ് കെ വി എസ് ഹരിദാസിന്റെ പുസ്തകം ഞാൻ വായിച്ചത്. സമകാലികമായി എഴുതപ്പെട്ടവ ആകയാൽ ലേഖനങ്ങളിൽ പലതും നേരത്തെ വായിച്ചിട്ടുള്ളവയാണ്. ടെലിവിഷൻ ചർച്ചകളിൽ സൗമ്യമായും എന്നാൽ വിട്ടുവീഴ്ചയില്ലാതെയും നിലപാടുകൾ ഉറപ്പിച്ചുകൊണ്ട് സ്വന്തം പക്ഷത്തെ യുക്തിസഹമായി പ്രതിരോധിക്കുകയും ന്യായീകരിക്കുകയും ചെയ്യുന്ന ഹരിദാസിന്റെ ആർജവമുള്ള ശൈലി ഈ ലേഖനങ്ങളെ ആകർഷകമാക്കുന്നു .

ചോദ്യങ്ങൾ ഉള്ളപ്പോഴാണ് ഉത്തരങ്ങൾ ഉണ്ടാകുത്. ഉത്തരങ്ങളാകട്ടെ നിരന്തരം ചോദ്യങ്ങളെ തേടുന്നു . എല്ലാ ചോദ്യങ്ങൾക്കും ഉടൻ ഉത്തരം വേണമെന്നില്ല. സംവാദം എവിടെയും പ്രധാനപ്പെട്ടതാണ്. രാഷ്ട്രീയകാര്യങ്ങളിലാകുമ്പോൾ ആരോഗ്യകരമായ സംവാദം അനിവാര്യമാകുന്നു. ഏകപക്ഷീയമായ മുന്നേറ്റങ്ങൾ അടഞ്ഞ വഴികളിലേക്കാണെത്തുക. കൊണ്ടും കൊടുത്തുമുള്ള മുന്നേറ്റം പുതുവഴികളുടെ തുറവിക്കു കാരണമാകും. എല്ലാവരും സ്വന്തം അണികളോടു മാത്രം ചോദ്യങ്ങളില്ലാതെ സംസാരിക്കുമ്പോൾ രാഷ്ട്രീയമായ വന്ധ്യത ഉണ്ടാകും; പ്രയോജനകരമായി സംസാരിക്കേണ്ടത് എതിർപക്ഷത്തോടാണെന്ന തത്ത്വത്തെ അടിസ്ഥാനമാക്കിയാവാം ഈ പുസ്തകം അവതരിപ്പിക്കുന്ന ചുമതല ഹരിദാസ് എന്നെ ഏൽപ്പിച്ചത്' എന്നാണ് അവതാരികയുടെ ആദ്യ ഭാഗത്തുതന്നെ സെബാസ്റ്റ്യൻ പോൾ പറയുന്നത്. ആ അവതാരിക തന്നെയാണ് ഈ ഗ്രന്ഥത്തിന്റെ മനോഹാരിത, കരുത്ത് . എന്താണ് ആ പുസ്തകമെന്ന് അത് വായിക്കുമ്പോൾ തിരിച്ചറിയാനാവും.

' സിപിഐ എമ്മിനോട് ശത്രുതാപരമായ എതിർപ്പ് ഹരിദാസിനുണ്ടാകുത് സ്വാഭാവികമാണ്. അതേസമയം ഇന്നത്തെ ഇന്ത്യയിൽ യഥാർത്ഥ പ്രതിപക്ഷമായി വർത്തിക്കുത് ആ പാർട്ടിയാണെ് അദ്ദേഹം പറയാതെ പറയുന്നുണ്ട്. ഔദ്യോഗിക പ്രതിപക്ഷമില്ലാതിരുന്ന ആദ്യ ലോക്സഭയിൽ ആ ഉത്തരവാദിത്വം ഏറ്റെടുത്തത് എ കെ ഗോപാലനായിരുു. അദ്ദേഹത്തോട് അന്നത്തെ പ്രധാനമന്ത്രി പ്രകടിപ്പിച്ച സൗമനസ്യം ഇന്നത്തെ അംഗുലീപരിമിതവും ശിഥിലവുമായ പ്രതിപക്ഷത്തോട് പ്രധാനമന്ത്രി കാണിക്കുന്നില്ലെന്ന ആക്ഷേപമുണ്ട്. സിപിഐ എമ്മിനെക്കുറിച്ചുള്ള പരാമർശങ്ങളിൽ സ്വാഭാവികമായും എകെജി കടന്നുവരും. ഗുരുവായൂർ സത്യഗ്രഹത്തെ മുൻനിർത്തി എകെജിയെ ഇകഴ്‌ത്തുതിനുവേണ്ടി ഒരു അധ്യായംതന്നെ ഹരിദാസ് എഴുതിയിട്ടുണ്ട് ' എന്നും സെബാസ്റ്റ്യൻ പോൾ അവതാരികയിൽ കുറിക്കുന്നു.

' മാധ്യമ പ്രവർത്തനം ഒരു പൊതുപ്രവർത്തനമാണ് എന്ന് കരുതുന്നയാളാണ് ഞാൻ' എന്നാണ് കെവി എസ് ആ പുസ്തകം സമർപ്പിച്ചുകൊണ്ട് പറയുന്നത്. 'സമൂഹത്തിന് വേണ്ടി ഒരാൾ പ്രവർത്തിക്കുമ്പോഴാണ് എന്തിനെയും സാധകമാക്കുന്നത്. മാധ്യമ രംഗത്തും അങ്ങിനെയാണ് വേണ്ടത്. അങ്ങിനെയൊക്കെ ഇന്ന് സാധ്യമാണോ എന്ന് ചോദിച്ചേക്കാം; ശരിയാണ്, പ്രയാസമുള്ള കാര്യമാണത്. എന്നാൽ സത്യത്തിനൊപ്പം നിൽക്കാനും സത്യത്തിനൊപ്പം നടക്കാനും ശ്രമിച്ചാൽ അത് വലിയതോതിൽ സാധ്യമാവും എന്നതാണ് എന്റെ അനുഭവം' എന്ന് അദ്ദേഹം പായുന്നുണ്ട്. സംഘ പ്രസ്ഥാനങ്ങളുടെ ആചാര്യനായ, ചിന്തകനും പണ്ഡിതനും വാഗ്മിയും സാമൂഹ്യ പരിഷ്‌കർത്താവായി കാണാക്കപ്പെടേണ്ട വ്യക്തിത്വവുമായ പി പരമേശ്വർജിക്കാണ് ഗ്രന്ഥം സമർപ്പിച്ചിരിക്കുന്നത്.

18 ന് ചൊവ്വാഴ്ച, വൈകീട്ട് കൊച്ചിയിൽ നടക്കുന്ന ചടങ്ങിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനാണ് പുസ്തകം പ്രകാശനം ചെയ്യുക. ആർഎസ്എസ് പ്രാന്ത സഹകാര്യവാഹും ജന്മഭൂമി പത്രത്തിന്റെ എംഡിയുമായ എം രാധാകൃഷ്ണൻ, ഇടത് നിരീക്ഷകരായ അഡ്വ എ ജയശങ്കർ, ഡോ. സെബാസ്റ്റ്യൻ പോൾ, നാഷണൽ ബുക്ക് ട്രസ്റ്റ് ഭരണ സമിതി അംഗം ഇഎൻ നന്ദകുമാർ, ബിജെപി ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ എന്നിവർ സംസാരിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP