Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇനി പുസ്തകങ്ങൾ കേൾക്കുകയുമാവാം; ശബ്ദ ലേഖനത്തിന്റെ അനന്തമായ ഡിജിറ്റൽ സാധ്യതകൾ പ്രയോജനപ്പെടുത്തിക്കൊണ്ട് മലയാളത്തിലെ ആദ്യ ശ്രാവ്യ പുസ്തകശേഖരം ' കേൾക്കാം' പുറത്തിറങ്ങി

ഇനി പുസ്തകങ്ങൾ കേൾക്കുകയുമാവാം; ശബ്ദ ലേഖനത്തിന്റെ അനന്തമായ ഡിജിറ്റൽ സാധ്യതകൾ പ്രയോജനപ്പെടുത്തിക്കൊണ്ട് മലയാളത്തിലെ ആദ്യ ശ്രാവ്യ പുസ്തകശേഖരം ' കേൾക്കാം' പുറത്തിറങ്ങി

ബ്ദ ലേഖനത്തിന്റെ അനന്തമായ ഡിജിറ്റൽ സാധ്യതകൾ തുറന്നു കൊണ്ടിരിക്കുന്ന ഈ കാലത്ത് മലയാളത്തിൽ ആദ്യമായി ശബ്ദ സാഹിത്യത്തിനായി ഒരു പുത്തൻ സംരംഭത്തിന് തുടക്കമിട്ടിരിക്കുകയാണ് ഒരുകൂട്ടം കലാകാരന്മാർ. വാമൊഴിയായി പുസ്തകങ്ങൾ വായനക്കാരിലേക്കെത്തിക്കുന്ന ഓൺലൈൻ ശ്രവ്യ പുസ്തക ശേഖരമാണ് കേൾക്കാം. അതായത് ഇനി പുസ്തകങ്ങളെ നമുക്ക് കേൾക്കാൻ സാധിക്കുമെന്ന് ചുരുക്കം.

കേരള ബുക്ക് സ്റ്റോർ ഡോട് കോം എന്ന ഈ ഓൺലൈൻ പുസ്തക ശാല വഴി മൊബൈൽ ഫോൺ വഴി വരെ സുന്ദരമായ ഒരു ഗാനം ആസ്വദിക്കുന്നതു പോലെ നമുക്ക് പുസ്തകങ്ങൾ ആസ്വദിക്കാം. കേൾക്കാം എന്നു പേരിട്ടിരിക്കുന്ന പുസ്തക ശേഖരം ഓൺലൈനിൽ വരെ കിട്ടും. മലയാളത്തിൽ ഇത് ആദ്യമായാണ് ഇത്തരത്തിൽ ശബ്ദലേഖനത്തിലൂടെ പുസ്തകങ്ങൾ ആസ്വാദകരിലേക്ക് എത്തുന്നത്.

കെബിഎസ് ഇ ബുക്ക് റീഡർ എന്ന ആപ്ലിക്കേഷൻ വഴി പുസ്തകങ്ങൾ ഡൗൺലോഡ് ചെയ്യാം. അതായത് ആപ്പ് ഡൗൺലോഡ് ചെയ്ത് ആവശ്യമുള്ള പുസ്‌കങ്ങളുടെ ശബ്ദ പതിപ്പ് കേരള ബുക്ക് സ്റ്റേറിന്റെ വെബ്സൈറ്റിൽ നിന്ന് തെരഞ്ഞെടുക്കുന്നത് അനുസരിച്ച് മൊബൈലിലോ ടാബിലോ എത്തും.

മലയാള സാഹിത്യത്തിലെ മികച്ച കൃതികൾ പശ്ചാത്തല സംഗീതത്തിന്റെയും മറ്റും അകമ്പടിയോടെയാണ് വായിച്ച് അവതരിപ്പിക്കുന്നത്. ഇത് മികച്ച ശ്രവ്യാനുഭവം ആക്കാനും ബുദ്ധിമുട്ടുകൾ ഒന്നും കൂടാതെ ഡൗൺലോഡ് ചെയ്ത് കേൾക്കാനും മികച്ച സാങ്കേതിക സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്.

ആദ്യ ഓൺലൈൻ ശ്രാവ്യ പുസ്തകമായ അഷിതയുടെ മയിൽപ്പീലി സ്പർശം എന്ന ബാലസാഹിത്യ കൃതി തിരുവനന്തപുരം റഷ്യൻ കൾച്ചറൽ സെന്ററിൽ നടന്ന ചടങ്ങിൽ സംവിധായകൻ സത്യൻ അന്തിക്കാട്, ഛായാഗ്രാഹകൻ വേണു എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. മനസ്സിലെ മാലിന്യങ്ങളെ അകറ്റാനുള്ള ഉപാധിയാണ് കേൾവി എന്ന് സത്യൻ അന്തിക്കാട് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ചെറുപ്പത്തിൽ ആനുകാലികങ്ങളിൽ വന്ന കഥകൾ കേട്ട് വളർന്നതാണ് തന്നെ സിനിമാക്കാരനാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

കേരളാ ബുക്ക് സ്റ്റോർ ഡോട്ട് കോം എന്ന ഓൺലൈൻ പുസ്തകശാലയാണ് കേൾക്കാം ശ്രാവ്യപുസ്തക ശേഖരം പുറത്തിറക്കിയത്. മലയാളത്തിലെ ആദ്യത്തെ സംരംഭമാണിത്. മലയാള സാഹിത്യത്തിലെ മികച്ച കൃതികൾ പശ്ചാത്തല സംഗീതത്തിന്റെയും മറ്റും അകമ്പടിയോടെയാണ് വായിച്ച് അവതരിപ്പിക്കുന്നത്. സാഹിത്യ കൃതികൾ വായിച്ചു കേൾക്കാൻ താത്പര്യമുള്ളവർ, അക്ഷരം പഠിച്ച് തുടങ്ങുന്ന കുട്ടികൾ, കാഴ്ചയില്ലാത്തവർ, വയോധികർ എന്നിവർക്കെല്ലാം കേൾക്കാം പുതിയ വാതിൽ തുറക്കുമെന്ന് അണിയറ പ്രവർത്തകർ പറയുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP