Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

47-ാം വാർഷികത്തിന് 47 പുസ്തകങ്ങളുമായി ഡിസി ബുക്‌സ്; 23ാമത് ഡിസി കിഴക്കെമുറി സ്മാരകപ്രഭാഷണം സുനിൽ പി ഇളയിടം നിർവഹിക്കും

47-ാം വാർഷികത്തിന് 47 പുസ്തകങ്ങളുമായി ഡിസി ബുക്‌സ്; 23ാമത് ഡിസി കിഴക്കെമുറി സ്മാരകപ്രഭാഷണം സുനിൽ പി ഇളയിടം നിർവഹിക്കും

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം- 23-ാമത് ഡി സി കിഴക്കെമുറി സ്മാരകപ്രഭാഷണം ഓഗസ്റ്റ് 30 ന് വൈകീട്ട് 4.30 സുനിൽ പി ഇളയിടം നിർവ്വഹിക്കും. താർക്കിക ബ്രാഹ്മണ്യവും സംവാദാത്മക ജനാധിപത്യവും എന്നതാണ് വിഷയം.

കോട്ടയം ഡി സി കിഴക്കെമുറി മ്യൂസിയത്തിൽ ചടങ്ങിൽ ഡി സി ബുക്സ് സംഘടിപ്പിച്ച ഖസാക്കിന്റെ ഇതിഹാസം സുവർണ്ണജൂബിലി നോവൽപുരസ്‌കാരം ബെന്യാമിൻ ചട്ടമ്പിശാസ്ത്രം എന്ന നോവലിന്റെ രചയിതാവായ കിങ് ജോൺസിന് നൽകും. ഒരു ലക്ഷം രൂപയും ഒ വി വിജയൻ രൂപകല്പന ചെയ്ത ശില്പവുമാണ് പുരസ്‌കാരം.

47-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഡി സി ബുക്സ് പ്രസിദ്ധീകരിക്കുന്ന 47 പുസ്തകങ്ങളുടെ പ്രകാശനം ചടങ്ങിൽ ബെന്യാമിൻ നിർവഹിക്കും.

എം മുകുന്ദന്റെ കുട്ടൻ ആശാരിയുടെ ഭാര്യമാർ, ആർ കെ ബിജുരാജിന്റെ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം, കെ സി നാരായണന്റെ മഹാഭാരതം സ്വതന്ത്ര സോഫ്റ്റ് വെയർ, വി മധുസൂദനൻനായരുടെ ഇതാണെന്റെ ലോകം, കെ രാജശേഖരൻ നായരുടെ ഞാൻ എന്ന ഭാവം, അംബികാസുതൻ മാങ്ങാടിന്റെ മൊട്ടാമ്പുളി, മനോജ് കുറൂരിന്റെ എഴുത്ത്, എസ് കലേഷിന്റെ ആട്ടക്കാരി, പി എഫ് മാത്യൂസിന്റെ കടലിന്റെ മണം, സോണിയ റഫീക്കിന്റെ പെൺകുട്ടികളുടെ വീട്, വി ആർ സുധീഷിന്റെ മിഠായിത്തെരുവ് തുടങ്ങി 47 പുസ്തകങ്ങളാണ് വാർഷികത്തിൽ പ്രസിദ്ധീകരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP