Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഈ വർഷത്തെ വയലാർ സാഹിത്യ പുരസ്‌കാരം കവി ഏഴാച്ചേരി രാമചന്ദ്രന്; അവാർഡിന് അർഹനാക്കിയത് ഒരു നോർവീജിയൻ വെയിൽക്കാലം എന്ന കവിതാ സമാഹാരം

ഈ വർഷത്തെ വയലാർ സാഹിത്യ പുരസ്‌കാരം കവി ഏഴാച്ചേരി രാമചന്ദ്രന്; അവാർഡിന് അർഹനാക്കിയത് ഒരു നോർവീജിയൻ വെയിൽക്കാലം എന്ന കവിതാ സമാഹാരം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഈ വർഷത്തെ വയലാർ സാഹിത്യ പുരസ്‌കാരം കവി ഏഴാച്ചേരി രാമചന്ദ്രന്. ഒരു നോർവീജിയൻ വെയിൽക്കാലം എന്ന കവിതാ സമാഹാരത്തിനാണ് പുരസ്‌കാരം. മസ്‌ക്കറ്റ് ഹോട്ടലിൽ ചേർന്ന പുരസ്‌കാര നിർണയ സമിതി യോഗത്തിനു ശേഷം വയലാർ രാമവർമ മെമോറിയൽ ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പവടം ശ്രീധരനാണ് അവാർഡ് പ്രഖ്യാപനം നടത്തിയത്. ഡോ. കെ.പി മോഹനൻ, ഡോ. എൻ. മുകുന്ദൻ, ഡോ. അമ്പലപ്പുഴ ഗോപകുമാർ എന്നിവരടങ്ങുന്ന ജൂറിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്. കഴിഞ്ഞ വർഷം വിജെ ജെയിംസിന്റെ നിരീശ്വരൻ എന്ന നോവലിന് ആയിരുന്നു പുരസ്‌കാരം.

ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ തീർത്ത ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. 41 കവിതകളുടെ സമാഹാരമാണ് ഒരു വെർജീനിയൻ വെയിൽകാലം. പ്രൊഫഷണൽ നാടക ഗാനരചനയ്ക്ക് മൂന്നു തവണ സംസ്ഥാന സർക്കാരിന്റെ അവാർഡ് ഉൾപ്പെടെ വിവിധ പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി നിർവ്വാഹക സമിതി അംഗം, ചലച്ചിത്ര അക്കാദമി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ രാമപുരം പഞ്ചായത്തിലെ ഏഴാച്ചേരി ഗ്രാമത്തിലാണ് ഏഴാച്ചേരി രാമചന്ദ്രൻ ജനിച്ചത്. പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന വൈസ് പ്രസിഡന്റുമാരിലൊരാളാണ്. സാഹിത്യപ്രവർത്തക സഹകരണസംഘം പ്രസിഡന്റ് ആയും പ്രവർത്തിക്കുന്നു. ചന്ദന മണിവാതിൽ പാതിചാരി എന്നുതുടങ്ങുന്ന ഗാനമുൾപ്പെടെ മുപ്പതിലധികം ചലച്ചിത്രഗാനങ്ങൾ രചിച്ചു. ആർദ്രസമുദ്രം, ബന്ധുരാംഗീപുരം, നീലി, കയ്യൂർ, എന്നിലൂടെ എന്നിവയാണ് പ്രധാന കവിതകൾ. ഉയരും ഞാൻ നാടാകെ, കാറ്റുചിക്കിയ തെളിമണലിൽ (ഓർമ്മപ്പുസ്തകം) എന്നിവയാണ് മറ്റു കൃതികൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP