Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വയലാർ അവാർഡ് സുഭാഷ് ചന്ദ്രന്; പുരസ്‌ക്കാരം ലഭിച്ചത് 'മനുഷ്യന് ഒരാമുഖം' എന്ന നോവലിന്

വയലാർ അവാർഡ് സുഭാഷ് ചന്ദ്രന്; പുരസ്‌ക്കാരം ലഭിച്ചത് 'മനുഷ്യന് ഒരാമുഖം' എന്ന നോവലിന്

തിരുവനന്തപുരം: ഈ വർഷത്തെ വയലാർ അവാർഡ് സുഭാഷ് ചന്ദ്രന്. മനുഷ്യന് ഒരാമുഖം എന്ന നോവലിനാണ് അവാർഡ്. പുരസ്‌കാരം തിരുവനന്തപുരത്തു നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത ശിൽപവുമാണ് പുരസ്‌കാരം. മലയാളത്തിലെ വിശ്രുത സാഹിത്യ പുരസ്‌കാരമായ വയലാർ അവാർഡ് കഴിഞ്ഞവർഷം കെ ആർ മീരയുടെ ആരാച്ചാറിനായിരുന്നു പുരസ്‌കാരം. 1977 ലാണ് വയലാർ രാമവർമയുടെ ഓർമയ്ക്കു പുരസ്‌കാരം ഏർപ്പെടുത്തിയത്. മാതൃഭൂമിയിൽ ചീഫ് സബ് എഡിറ്ററായ സുഭാഷ് ചന്ദ്രന്റെ പ്രഥമ നോവലാണ് മനുഷ്യന് ഒരാമുഖം.

നേരത്തെ ഈ നോവലിനെ തേടി സാഹിത്യ അക്കാദമി അവാർഡും സുഭാഷ് ചന്ദ്രനെ തേടി എത്തിയിരുന്നു. 2011 ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും ഓടക്കുഴൽ പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ചെറുകഥയ്ക്കും നോവലിനും കേരള സാഹിത്യ അക്കാദമി അവാർഡ്, വി.പി. ശിവകുമാർ കേളി അവാർഡ്, അബുദാബി ശക്തി അവാർഡ് എന്നിവയടക്കം ഒട്ടേറെ അംഗീകാരങ്ങൾ അദ്ദേഹം നേടിയിട്ടുണ്ട്. ഘടികാരങ്ങൾ നിലയ്ക്കുന്ന സമയം, പറുദീസാ നഷ്ടം, തല്പം, ബ്ലഡി മേരി, വിഹിതം, മധ്യേയിങ്ങനെ, കാണുന്ന നേരത്ത്, ദാസ് ക്യാപിറ്റൽ എന്നിവയാണ് സുഭാഷ് ചന്ദ്രന്റെ മറ്റ് മറ്റു പ്രധാന കൃതികൾ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP