Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'അച്ഛൻ പിറന്ന വീട്' എന്ന കവിതാ സമാഹാരത്തിന് മധുസൂദനൻ നായർക്ക് മലയാള വിഭാഗത്തിൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം; 'ആൻ എറ ഓഫ് ഡാർക്ക്നെസ്' എന്ന നോൺ ഫിക്ഷൻ പുസ്തകത്തിന് ശശി തരൂരിനും അംഗീകാരം

'അച്ഛൻ പിറന്ന വീട്' എന്ന കവിതാ സമാഹാരത്തിന് മധുസൂദനൻ നായർക്ക് മലയാള വിഭാഗത്തിൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം; 'ആൻ എറ ഓഫ് ഡാർക്ക്നെസ്' എന്ന നോൺ ഫിക്ഷൻ പുസ്തകത്തിന് ശശി തരൂരിനും അംഗീകാരം

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കവി വി. മധുസൂദനൻ നായർക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം. 'അച്ഛൻ പിറന്ന വീട്' എന്ന കവിതാ സമാഹാരത്തിനാണ് പുരസ്‌കാരം. ഇംഗ്ലീഷ് വിഭാഗത്തിൽ 'ആൻ എറ ഓഫ് ഡാർക്ക്നെസ്സ് ' എന്ന നോൺ ഫിക്ഷൻ പുസ്തകത്തിന് ശശി തരൂർ എംപി പുരസ്‌കാരത്തിനർഹനായി.

ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ഡൽഹിയിൽ നടക്കുന്ന സാഹിത്യ അക്കാദമി അക്ഷരോത്സവത്തോടനുബന്ധിച്ചുള്ള പ്രത്യേക ചടങ്ങിൽ വെച്ച് ഫെബ്രുവരി 25ന് പുരസ്‌കാരങ്ങൾ സമ്മാനിക്കും.

ഡോ. ചന്ദ്രമതി, എൻ.എസ്. മാധവൻ, പ്രൊഫ. എം. തോമസ് മാത്യു. എന്നിവരടങ്ങിയ ജൂറിയാണ് മലയാളവിഭാഗത്തിൽ പുരസ്‌കാരം നിശ്ചയിച്ചത്. ഡോ. ജി.എൻ. ദേവി, പ്രൊഫ. കെ. സച്ചിദാനന്ദൻ, പ്രൊഫ. സുഗന്ധ ചൗധരി എന്നിവരടങ്ങിയ ജൂറിയാണ് ശശി തരൂരിന്റെ കൃതി തിരഞ്ഞെടുത്തത്.

ഇതടക്കം 23 ഭാഷകളിലെ പുരസ്‌കാരമാണ് സാഹിത്യ അക്കാദമി പ്രഖ്യാപിച്ചത്. നന്ദ കിഷോർ ആചാര്യ( ഹിന്ദി ), ചോ. ദർമൻ( തമിഴ്), ബണ്ടി നാരായണ സ്വാമി( തെലുങ്ക്), ചിന്മോയ് ഗുഹ( ബംഗാളി) തുടങ്ങിയവരും പുരസ്‌കാരത്തിനർഹമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP