Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202023Friday

ദക്ഷിണേഷ്യൻ സാഹിത്യത്തിനുള്ള ഡിഎസ്‌സി പുരസ്‌കാരത്തിന്റെ ആദ്യ പട്ടികയിൽ ഇടംപിടിച്ച് ടി ഡി രാമകൃഷ്ണനും; പരിഗണിക്കുന്നത് 'സുഗന്ധി എന്ന ആണ്ടാൾ ദേവനായകി' എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷ; 15 പേരടങ്ങിയ പട്ടികയിൽ നിന്നും ജേതാവിനെ പ്രഖ്യാപിക്കുക ഡിസംബർ 16ന്

ദക്ഷിണേഷ്യൻ സാഹിത്യത്തിനുള്ള ഡിഎസ്‌സി പുരസ്‌കാരത്തിന്റെ ആദ്യ പട്ടികയിൽ ഇടംപിടിച്ച് ടി ഡി രാമകൃഷ്ണനും; പരിഗണിക്കുന്നത് 'സുഗന്ധി എന്ന ആണ്ടാൾ ദേവനായകി' എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷ; 15 പേരടങ്ങിയ പട്ടികയിൽ നിന്നും ജേതാവിനെ പ്രഖ്യാപിക്കുക ഡിസംബർ 16ന്

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത: ദക്ഷിണേഷ്യൻ സാഹിത്യത്തിനുള്ള ഡിഎസ്‌സി പുരസ്‌കാരത്തിന്റെ ആദ്യപട്ടികയിൽ ഇടംപിടിച്ച് മലയാളി എഴുത്തുകാരൻ ടി ഡി രാമകൃഷ്ണൻ. അദ്ദേഹത്തിന്റെ 'സുഗന്ധി എന്ന ആണ്ടാൾ ദേവനായകി' എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷയാണ് പട്ടികയിൽ ഉൾപ്പെട്ടത്. ഹരീഷ് ത്രിവേദി അധ്യക്ഷനായ സമിതിയാണ് ആദ്യ പട്ടികയിലെ 15 പുസ്തകങ്ങൾ തിരഞ്ഞെടുത്തത്. 15 പേരിൽ ഏഴ് പേർ വനിതകളാണ്. ഏഴ് പുതിയ എഴുത്തുകാരുടെ പുസ്തകങ്ങളും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.

15 പുസ്തകങ്ങളുടെ പട്ടികയിൽ മൂന്നെണ്ണം വിവർത്തന പുസ്തകങ്ങളാണ്. ടി.ഡി. രാമകൃഷ്ണന് പുറമേ തമിഴ് എഴുത്തുകാരൻ പെരുമാൾ മുരുകൻ ( എ ലോൺലി ഹാർവെസ്റ്റ് ), ബംഗാളി സാഹിത്യകാരൻ മനോരഞ്ജൻ ബ്യാപാരി ( ദെയർ ഈസ് ഗൺപവർ ഇൻ ദി എയർ ) എന്നിവരുടെ പുസ്തകങ്ങളുടെ വിവർത്തനങ്ങളാണ് പട്ടികയിൽ ഉൾപ്പെട്ടത്.

അകിൽ കുമാരസ്വാമി ( ഹാഫ് ഗോഡ്സ്), അമിതാ ഭാഗ്ചി ( ഗാഫ് ദി നൈറ്റ് ഈസ് ഗോൺ), ദേവി എസ്. ലാസ്‌കർ ( ദി അറ്റ്ലസ് ഓഫ് റെഡ്സ് ആൻഡ് ബ്യൂസ്), ഫാത്തിമ ഭൂട്ടോ ( ദി റൺഎവേസ്), ജമിൽ ജാൻ കൊച്ചൈ ( 99 നൈറ്റ്സ് ഇൻ ലോഗർ), മാധുരി വിജയ് ( ദി ഫാർ ഫീൽഡ്സ്), മിർസ വഹീദ് ( ടെൽ ഹെയർ എവരിതിങ്), നദീം സമൻ ( ഇൻ ദി ടൈം ഓഫ് അതേഴ്സ്) , രാജ്കൽ ഝാ ( ദി സിറ്റി ആൻഡ് ദി സീ), സാദിയ അബ്ബാസ് ( ദി എംറ്റി റൂം), സുഭാംഗി സ്വരൂപ് ( ലാറ്റിറ്റിയൂഡ്സ് ഓഫ് ലോംഗിങ് ), തോവ റെയ്ച് ( മദർ ഇന്ത്യ ) എന്നിവരാണ് പട്ടകയിൽ ഉൾപ്പെട്ട മറ്റുള്ളവർ.

42 പ്രസാധകരുടെ 90 പുസ്തകങ്ങളാണ് ഇക്കുറി പരിഗണിച്ചത്. നവംബർ 6ന് ലണ്ടൻ സ്‌കൂൾ ഓഫ് എക്കണോമിക്‌സ് ആൻഡ് പൊളിറ്റിക്കൽ സയൻസസിൽ വച്ചാണ് പുരസ്‌കാരത്തിന്റെ ചുരുക്കപ്പട്ടിക പ്രഖ്യാപിക്കുക. 25000 ഡോളർ സമ്മാനത്തുകയുള്ള പുരസ്‌കാരത്തിന്റെ ജേതാവിനെ ഡിസംബർ 16ന് ഐഎംഇ നേപ്പാൾ ലിറ്ററേച്ചർ ഫെസ്റ്റിവലിൽ വെച്ച് പ്രഖ്യാപിക്കും.

നോവലിസ്റ്റ്,വിവർത്തകൻ എന്നീ നിലകളിൽ ശ്രദ്ധേയനാണ് ടി ഡി രാമകൃഷ്ണൻ. എറെ ചർച്ച ചയ്യപ്പെട്ട ഫ്രാൻസിസ് ഇട്ടിക്കോര എന്ന നോവൽ ഇദ്ദേഹത്തിന്റേതാണ്. 1961ൽ തൃശൂർ ജില്ലയിലെ എയ്യാലിൽ ജനിച്ച രാമകൃഷ്ണൻ പ്രീഡിഗ്രിയും ഡിഗ്രിയും ആലുവ യു.സി. കോളേജിൽ നിന്നും പൂർത്തിയാക്കി. 1981-ൽ സേലത്ത് ടിക്കറ്റ് കളക്ടറായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1982 മുതൽ ഒന്നര കൊല്ലത്തോളം കോഴിക്കോട്ട് ജോലിയെടുത്തു. 1983-ൽ ടിക്കറ്റ് എക്‌സാമിനറായി മദ്രാസിലും സേലത്തും ജോലി ചെയ്തു. 1985-ൽ പാലക്കാടെത്തി. 30 വർഷത്തോളമായി പാലക്കാട് ജീവിക്കുന്നു. ഇടയിൽ മൂന്നരവർഷം ചരക്കുവണ്ടികളുടെ ഗാർഡുമായിരുന്നു. 1995 മുതൽ പാലക്കാട് ഡിവിഷണൽ ഓഫീസിൽ കൺട്രോളറായി. 2006 മുതൽ 2016 ജനുവരി 31 വരെ ചീഫ് കൺട്രോളറായി സേവനമനുഷ്ഠിച്ചു. 2016 ജനുവരി 31-നു് സർവ്വീസിൽ നിന്നു സ്വയം വിരമിച്ചു. സാഹിത്യലോകത്ത് സജീവമാകുന്നതിനു വേണ്ടിയാണു റെയിൽവേയിൽ നിന്നും സ്വയം വിരമിച്ചത്.

ഔദ്യോഗികജീവിതത്തിന്റെ ഏറിയ ഭാഗം തമിഴ്‌നാട്ടിൽ കഴിച്ച രാമകൃഷ്ണൻ തമിഴ് സാഹിത്യവുമായി ഗാഢബന്ധം പുലർത്തുന്നു. തമിഴ് സാഹിത്യരചനകളെ പരിഭാഷകളിലൂടെ മലയാളികൾക്ക് പരിചയപ്പെടുത്തുന്ന അദ്ദേഹം, മികച്ച തമിഴ്-മലയാള വിവർത്തകനുള്ള 2007-ലെ ഇ.കെ. ദിവാകരൻ പോറ്റി അവാർഡും 'നല്ലി ദിശൈ എട്ടും' അവാർഡും നേടിയിട്ടുണ്ട്. 2014 ൽ പ്രസിദ്ധീകരിച്ച നോവലാണ് സുഗന്ധി എന്ന ആണ്ടാൾ ദേവനായകി. ഇതിന് വയലാർ അവാർഡും ലഭിച്ചിരുന്നു. ഭാര്യ ആനന്ദവല്ലി, മകൻ - വിഷ്ണു രാമകൃഷ്ണൻ, മകൾ - സൂര്യ

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP