Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സാഹിത്യത്തിനുള്ള നോബൽ സമ്മാനം ബെലാറസ് എഴുത്തുകാരിയും മാദ്ധ്യമപ്രവർത്തകയുമായ സ്വെറ്റ്‌ലാന അലക്‌സിയേവിച്ചിന്; സാഹിത്യ നോബലിന് അർഹയാകുന്ന 14-ാം വനിത

സാഹിത്യത്തിനുള്ള നോബൽ സമ്മാനം ബെലാറസ് എഴുത്തുകാരിയും മാദ്ധ്യമപ്രവർത്തകയുമായ സ്വെറ്റ്‌ലാന അലക്‌സിയേവിച്ചിന്; സാഹിത്യ നോബലിന് അർഹയാകുന്ന 14-ാം വനിത

സ്റ്റോക്ക്‌ഹോം: ഇക്കൊല്ലത്തെ സാഹിത്യത്തിനുള്ള നോബൽ പുരസ്‌കാരം ബെലാറസ് എഴുത്തുകാരിയും മാദ്ധ്യമപ്രവർത്തകയുമായ സ്വെറ്റ്‌ലാന അലക്‌സിയേവിച്ചിന്. നോബൽ സമ്മാനത്തിന്റെ ചരിത്രത്തിൽ സാഹിത്യ പുരസ്‌കാരത്തിന് അർഹയാകുന്ന പതിനാലാമത്തെ വനിതയാണ് സ്വെറ്റ്‌ലാന.

1901ൽ ആദ്യ നോബൽ പ്രഖ്യാപിച്ചതിനു ശേഷം 111 പേർക്കാണ് സാഹിത്യത്തിനുള്ള പുരസ്‌കാരം നൽകിയത്. ഇതിൽ 14-ാമത്തെ വനിതയെന്ന ഖ്യാതിയാണ് സ്വെറ്റ്‌ലാന അലക്‌സിയേവിച്ച് ഇന്നു സ്വന്തമാക്കിയത്.

ഇതിനു മുമ്പ് സാഹിത്യ നോബൽ ലഭിച്ച വനിത കനഡ സാഹിത്യകാരി ആലിസ് മൺറോയാണ്. 2013ലാണു മൺറോയ്ക്കു പുരസ്‌കാരം ലഭിച്ചത്.

1948 മെയ് 31ന് ഉക്രെയ്‌നിലെ ഇവാനോഫ്രാൻകോവ്‌സ്‌കിൽ ഒരു പട്ടാളക്കാരന്റെ മകളായാണു സ്വെറ്റ്‌ലാന ജനിച്ചത്. ബെലാറസുകാരനായിരുന്നു പിതാവ്. അമ്മ ഉക്രെയ്ൻകാരിയും. സൈന്യത്തിൽനിന്നു പിതാവ് വിരമിച്ചശേഷം ബെലാറസിലേക്കു കുടുംബം ചേക്കേറി. അവിടെ അദ്ധ്യാപകരായാണു സ്വെറ്റ്‌ലാനയുടെ അച്ഛനമ്മമാർ പ്രവർത്തിച്ചത്.

സ്‌കൂൾ വിദ്യാഭ്യാസത്തിനുശേഷം നറോൾ മേഖലയിലെ പ്രാദേശിക പത്രത്തിൽ ലേഖികയായി ജോലി ചെയ്യുകയായിരുന്നു സ്വെറ്റ്‌ലാന. ചെറുകഥകളും ഉപന്ന്യാസങ്ങളും രചിച്ചിരുന്ന സ്വെറ്റ്‌ലാനയെ സ്വാധീനിച്ചത് ബെലാറസ് എഴുത്തുകാരനായ അലസ് അഡാമോവിച്ചാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP