Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സംസ്ഥാന സർക്കാരിന്റെ ഏറ്റവും വലിയ സാഹിത്യ പുരസ്‌കാരം പുതുശേരി രാമചന്ദ്രന്; എഴുത്തച്ഛൻ പുരസ്‌കാരം സാഹിത്യരംഗത്തെ സമഗ്ര സംഭാവനയ്ക്ക്

സംസ്ഥാന സർക്കാരിന്റെ ഏറ്റവും വലിയ സാഹിത്യ പുരസ്‌കാരം പുതുശേരി രാമചന്ദ്രന്; എഴുത്തച്ഛൻ പുരസ്‌കാരം സാഹിത്യരംഗത്തെ സമഗ്ര സംഭാവനയ്ക്ക്

തൃശൂർ: ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്‌കാരത്തിന് കവിയും ഭാഷാ പണ്ഡിതനുമായ ഡോ.പുതുശേരി രാമചന്ദ്രൻ അർഹനായി. സാഹിത്യ രംഗത്ത് നൽകിയ സമഗ്ര സംഭാവന പരിഗണിച്ചാണ് അവാർഡ്.

ഒന്നര ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന എഴുത്തച്ഛൻ പുരസ്‌കാരമാണ് സംസ്ഥാന സർക്കാർ നൽകുന്ന ഏറ്റവും വലിയ സാഹിത്യപുരസ്‌കാരം.

കേരള സർവകലാശാലയിൽ മലയാള വിഭാഗം പ്രൊഫസറായി വിരമിച്ച പുതുശേരി രാമചന്ദ്രൻ ഭാഷയ്ക്കും സാഹിത്യത്തിനും വലിയ സംഭാവന നൽകിയ വ്യക്തിയാണ്. 1978ൽ ലോക മലയാള സമ്മേളനം തിരുവനന്തപുരത്ത് നടന്നത് പുതുശേരിയുടെ നേതൃത്വത്തിലായിരുന്നു.

കവിതാ വിവർത്തനത്തിന് പുതുശേരിക്ക് കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കവിതകൾ പല സർവകലാശാലകളിലും പാഠപുസ്തകമാക്കിയിട്ടുണ്ട്.

സാഹിത്യ അക്കാദമി പ്രസിഡന്റ് പെരുമ്പടവം ശ്രീധരൻ ചെയർമാനായ സമിതിയാണ് പുരസ്‌കാര ജേതാവിനെ ഇന്നു ചേർന്ന യോഗത്തിൽ തീരുമാനിച്ചത്. പ്രൊഫ. മുഹമ്മദ് അഹമ്മദ്, ആഷാ മേനോൻ, ഡോ. എഴുമറ്റൂർ രാജരാജവർമ്മ, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ് എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങൾ. അവാർഡ് വിവരം സാംസ്‌കാരിക മന്ത്രി കെ.സി. ജോസഫ് ശാസ്തമംഗലത്തെ ഇലങ്കം ഗാർഡൻസിലെ ഡോ. പുതുശേരി രാമചന്ദ്രന്റെ വസതിയിലെത്തി അറിയിച്ചു. അവാർഡ് തീയതി പിന്നീട് തീരുമാനിക്കുമെന്ന് മന്ത്രി പറഞ്ഞു.

മലയാള ഭാഷയ്ക്കും സാഹിത്യത്തിനും മികച്ച സംഭാവനകൾ സമർപ്പിച്ച ഗുരുസ്ഥാനീയനായ എഴുത്തുകാരെ ആദരിക്കാൻ കേരള സർക്കാർ ഏർപ്പെടുത്തിയതാണ് എഴുത്തച്ഛൻ പുരസ്‌കാരം. 1993ൽ ശൂരനാട് കുഞ്ഞൻപിള്ളയ്ക്കായിരുന്നു പ്രഥമ എഴുത്തച്ഛൻ പുരസ്‌കാരം നൽകിയത്. പ്രൊഫസർ വിഷ്ണുനാരായണൻ നമ്പൂതിരിയായിരുന്നു 2014ൽ പുരസ്‌കാരത്തിന് അർഹനായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP