Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കെ ആർ മീരയ്ക്ക് 2013 ലെ ഓടക്കുഴൽ പുരസ്‌കാരം

കെ ആർ മീരയ്ക്ക് 2013 ലെ ഓടക്കുഴൽ പുരസ്‌കാരം

കൊച്ചി: 2013 ലെ ഓടക്കുഴൽ പുരസ്‌കാരം പ്രമുഖ സാഹിത്യകാരി കെ.ആർ. മീരക്ക്. മീരയുടെ ആരാച്ചാർ എന്ന നോവലിനാണ് അവാർഡ്. ഡോ. ഇ.വി. രാമകൃഷ്ണൻ, ജി.മധുസൂദനൻ, പി.സുരേന്ദ്രൻ എന്നിവരടങ്ങിയ സമിതിയാണ് മീരയെ തിരഞ്ഞെടുത്തത്. ഗുരുവായൂരപ്പൻ ട്രസ്റ്റ് ഏർപ്പെടുത്തിയ ഓടക്കുഴൽ അവാർഡ് പതിനായിരം രൂപയും പ്രശസ്തിപത്രവുമാണ്. മഹാകവി ജി. ശങ്കരക്കുറുപ്പ് സ്ഥാപിച്ച ഗുരുവായൂരപ്പൻ ട്രസ്റ്റ് 1968 മുതൽ എല്ലാ വർഷവും നൽകിവരുന്നതാണ് പുരസ്‌കാരം. ഫെബ്രുവരി 2ന് എറണാകുളം ജി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ട്രസ്റ്റ് പ്രസിഡന്റ് ഡോ. എം. ലീലാവതി മീരയ്ക്ക് പുരസ്‌കാരം സമ്മാനിക്കും.

ഒരു തൂക്കിക്കൊലയുടെ പശ്ചാത്തലത്തിൽ വനിതാ ആരാച്ചാരുടെ ആത്മസംഘർഷങ്ങൾ ആവിഷ്‌കരിച്ച നോവലാണ് ഇത്. .ഗതകാല പ്രൗഢിയുടെ വീർപ്പുമുട്ടലിൽ കഴിയുന്ന കൊൽക്കത്തയുടെ പശ്ചാത്തലത്തിൽ രചിക്കപ്പെട്ട ആരാച്ചാർ പുതിയൊരു അനുഭവമാണ് വായനക്കാരന് നൽകിയത്. ആധുനിക സമൂഹത്തെ നിത്യവും മഥിച്ചു കൊണ്ടിരിക്കുന്ന സാമൂഹ്യ രാഷ്ട്രീയ ധാർമിക പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നു എന്ന പ്രത്യേകത കൂടി നോവലിനുണ്ട്. ഇന്നു സമൂഹത്തിൽ ആവശ്യത്തിനും അനാവശ്യത്തിനും നടക്കുന്ന മാദ്ധ്യമ ഇടപെടലുകളും ധാർമികത നഷ്ടമാകുന്ന രീതിയിലുള്ള വാണിജ്യ വൽക്കരണവും ആരാച്ചാർ ചൂണ്ടിക്കാട്ടുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP