Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

എഴുത്തുകാർ ചുറ്റുമുള്ള കാണേണ്ട കാഴ്ചകൾ കാണുന്നില്ല; കൂടുതൽ വായിക്കുമ്പോഴും സമൂഹം ഹിംസാത്മകതയിലേക്ക് വഴുതുന്നതിൽ ആശങ്കയുണ്ടെന്ന് എം.മുകുന്ദൻ

എഴുത്തുകാർ ചുറ്റുമുള്ള കാണേണ്ട കാഴ്ചകൾ കാണുന്നില്ല; കൂടുതൽ വായിക്കുമ്പോഴും സമൂഹം ഹിംസാത്മകതയിലേക്ക് വഴുതുന്നതിൽ ആശങ്കയുണ്ടെന്ന് എം.മുകുന്ദൻ

മറുനാടൻ മലയാളി ഡസ്‌ക്

തൃശൂർ: എഴുത്തുകാർ അവർക്ക് ചുറ്റുമുള്ള കാണേണ്ട കാഴ്ചകൾ കാണുന്നില്ലെന്ന് എം. മുകുന്ദൻ. എഴുത്തുകാർ സമൂഹത്തിനുവേണ്ടി എഴുതുന്നുണ്ട്. വായനക്കാർ സമൂഹത്തിനുവേണ്ടി വായിക്കുന്നുണ്ട്. എഴുത്തുകാരുടെയും വായനക്കാരുടെയും ശബ്ദം പുറത്തുവരുന്നുണ്ട്. കൂടുതൽ കൂടുതൽ വായിക്കുമ്പോഴും സമൂഹം ഹിംസാത്മകതയിലേക്ക് പോകുന്നതിൽ അതിയായ ഉത്കണ്ഠയുണ്ടെന്ന് നാട്ടുകാർ തച്ചുകൊന്ന ആദിവാസി മധുവിനെ ഓർത്തുകൊണ്ട് മുകുന്ദൻ പറഞ്ഞു. കേരള സാഹിത്യ അക്കാദമിയുടെ സാഹിത്യ പുരസ്‌കാരങ്ങൾ സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നോവലുകളുടെയും കഥകളുടെയും സങ്കീർണ്ണമായ ആഖ്യാനശൈലി അവസാനിക്കുകയാണ്. പഴയ കഥ പറച്ചിലിലേയ്ക്കാണ് നാമിനി പോകേണ്ടത്. നമ്മുടെ കഥാകാരന്മാർ കാണേണ്ട നമുക്ക് ചുറ്റുമുള്ള കാഴ്ചകൾ കാണുന്നില്ല. ഉദാഹരണത്തിന് പാമ്പ്. പാമ്പിനെ നമ്മുടെ കഥകളിൽ കാണുന്നില്ല. ഖസാക്കിലെ ഇതിഹാസത്തിൽ രവിയെ പാമ്പ് കടിച്ചതായി പറയുന്നെണ്ടെങ്കിലും പാമ്പിനെ കുറിച്ച് നാം എഴുതിയിട്ടില്ല. പാമ്പിന്റെ വിവിധങ്ങളായ ഭാവങ്ങൾ, പാമ്പിന്റെ നാവ്, പാമ്പിന്റെ ചുണ്ട്, പാമ്പിന്റെ നോട്ടം, പാമ്പിന്റെ ചിരി....ഇതൊന്നും നാം അറിയുന്നില്ല. പാശ്ചാത്യ നാടുകളിൽ ഇത്തരം കഥകൾ ഞാൻ വായിച്ചിട്ടുണ്ട്, മുകുന്ദൻ പറഞ്ഞു.

അമേരിക്ക തുടങ്ങിയ പാശ്ചാത്യ നാടുകളിലെ എഴുത്തുകാരൊന്നും കൂടുതലും അമേരിക്കക്കാരല്ല. അടിച്ചമർത്തപ്പെട്ട-പാർശ്വവൽക്കരിക്കപ്പെട്ട മറ്റുപല കൊച്ചുകൊച്ചു രാജ്യങ്ങളിൽ നിന്നും അവിടേയ്ക്ക് കുടിയേറി പാർത്തവരാണ്. അതുകൊണ്ടാണ് അവിടെ നല്ല എഴുത്തുകൾ അവിടെ ഉണ്ടാവുന്നത്. ഇത്തരം പുതിയ പുതിയ നിരീക്ഷണങ്ങളും ഇടങ്ങളും നാമും കണ്ടെത്തണം.

നമ്മുടെ എഴുത്തുകാരുടെ നോവലുകളും കഥകളും വായിക്കാൻ കാത്തിരിക്കുന്ന ഒരു പാശ്ചാത്യ വായനാസമൂഹം ഉണ്ടാവുമോ എന്നതാണ് ഞാനൊക്കെ ചിന്തിക്കുന്നത്. അതുതന്നെയായിരിക്കണം നമ്മുടെ ലക്ഷ്യം. നാമെല്ലാം ഒന്നാന്തരമായി എഴുതുന്നണ്ട്. നമ്മുടെ എഴുത്തുകാർ തീർച്ചയായും മുകളിലാണ്. നാം ഇംഗ്ലീഷിലാണ് എഴുതുന്നതെങ്കിൽ വലിയ വലിയ പുരസ്‌കാരങ്ങൾ നമുക്ക് കിട്ടുമായിരുന്നു.

പാശ്ചാത്യ നാടുകളിലൊന്നും നമ്മേക്കാൾ മെച്ചപ്പെട്ട കഥകളില്ല. ഫ്രെഞ്ച് സാഹിത്യമെല്ലാം വരണ്ടുകിടക്കുകയാണ്. നമ്മുടെ നാട്ടിലെ നോവലുകളും കഥകളും അത്തരത്തിൽ അംഗീകരിക്കപ്പെടുന്ന കാലം വരും. ഏഷ്യയിൽ നമ്മളാണ് നന്നായി എഴുതുന്നത്. പക്ഷെ നമ്മുടെ എഴുത്തിനെ ലോകത്ത് എത്തിക്കാൻ നമുക്ക് കഴിയുന്നില്ല, മുകുന്ദൻ പറഞ്ഞവസാനിപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP