Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

2014ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; അക്കാദമികളിൽ വിശ്വാസമില്ലാത്തതിനാൽ പുരസ്‌കാരം നിരസിക്കുന്നുവെന്നു മേതിൽ രാധാകൃഷ്ണൻ

2014ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; അക്കാദമികളിൽ വിശ്വാസമില്ലാത്തതിനാൽ പുരസ്‌കാരം നിരസിക്കുന്നുവെന്നു മേതിൽ രാധാകൃഷ്ണൻ

തൃശ്ശൂർ: കേരള സാഹിത്യ അക്കാദമിയുടെ 2014ലെ പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു. അതിനിടെ അക്കാദമികളിൽ വിശ്വാസമില്ലാത്തതിനാൽ പ്രഖ്യാപിക്കപ്പെട്ട പുരസ്‌കാരം നിരസിക്കുന്നുവെന്നു മേതിൽ രാധാകൃഷ്ണൻ അറിയിച്ചു. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരമാണു മേതിലിനു പ്രഖ്യാപിച്ചിരുന്നത്.

2014ലെ കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് പ്രൊഫ.എം.തോമസ് മാത്യുവിനും കാവാലം നാരായണപ്പണിക്കർക്കും നൽകും. അമ്പതിനായിരം രൂപയും രണ്ടു പവന്റെ സ്വർണ്ണപ്പതക്കവും പ്രശസ്തിപത്രവും പൊന്നാടയും ഫലകവുമാണ് പുരസ്‌കാരം.

സമഗ്രസംഭാവനക്കുള്ള പുരസ്‌കാരം മേതിലിനു പുറമെ ശ്രീധരൻ ചമ്പാട്, വേലായുധൻ പണിക്കശ്ശേരി, ഡോ.ജോർജ്ജ് ഇരുമ്പയം, ദേശമംഗലം രാമകൃഷ്ണൻ, ചന്ദ്രകല എസ്.കമ്മത്ത് എന്നിവർക്കാണ്. 30,000 രൂപയും സാക്ഷ്യപത്രവും പൊന്നാടയും ഫലകവുമാണ് പുരസ്‌കാരം. മലയാള സാഹിത്യത്തിന് ഗണ്യമായ സംഭാവനകൾ അർപ്പിച്ച അറുപത് വയസ്സ് പിന്നിട്ട എഴുത്തുകാരെയാണ് ഈ പുരസ്‌കാരത്തിന് പരിഗണിക്കുന്നത്.

മികച്ച നോവലിനുള്ള പുരസ്‌കാരം ടി.പി.രാജീവന്റെ കെ ടി എൻ കോട്ടൂർ എഴുത്തും ജീവിതവും എന്ന രചനയ്ക്ക് ലഭിച്ചു. കവിതാ പുരസ്‌കാരം പി.എൻ.ഗോപീകൃഷ്ണന് ലഭിച്ചു. ഇടിക്കാലൂരി പനമ്പട്ടടിയാണ് കവിതാ സമാഹാരം.

മറ്റു പുരസ്‌കാരങ്ങൾ ഇവയാണ്: നാടകം (ഏറ്റേറ്റ് മലയാളൻ) വി.കെ. പ്രഭാകരൻ, ചെറുകഥ (ഭവനഭേദനം) വി.ആർ. സുധീഷ്, സാഹിത്യവിമർശനം (ഉണർവിന്റെ ലഹരിയിലേക്ക)് ഡോ. എം. ഗംഗാധരൻ,വൈജ്ഞാനിക സാഹിത്യം (പരിസ്ഥിതിപഠനത്തിന് ഒരാമുഖം) ഡോ. എ. അച്യുതൻ,ജീവചരിത്രം/ആത്മകഥ. (പരൽമീൻ നീന്തുന്ന പാടം)സി.വി. ബാലകൃഷ്ണൻ, യാത്രാവിവരണം (പൊറ്റെക്കാട്ടും ശ്രീയാത്തൂണും ബാലിദ്വീപും) കെ.എ. ഫ്രാൻസിസ് ,വിവർത്തനം (ചോഖേർബാലി) സുനിൽ ഞാളിയത്ത്, ശ്രീപത്മനാഭ സ്വാമി സമ്മാനം (ബാലസാഹിത്യത്തിനുള്ള അക്കാദമി അവാർഡ്) (ആനത്തൂക്കം വെള്ളി)എം.ശിവപ്രസാദ്, ഹാസ്യസാഹിത്യം (മഴപെയ്തു തോരുമ്പോൾ) ടി.ജി. വിജയകുമാർ

വ്യത്യസ്ഥ വിഭാഗങ്ങളിലുള്ള എന്‌ഡോവ്‌മെന്റുകളും പ്രഖ്യാപിച്ചു. ഐ.സി.ചാക്കോ അവാർഡ് 5000 രൂപ, ബ്യാരിഭാഷാനിഘണ്ടു , ഡോ. എ.എം. ശ്രീധരൻ, (ഭാഷാശാസ്ത്രം,വ്യാകരണം, ശാസ്ത്രപഠനം), സി.ബി.കുമാർ അവാർഡ് 3000 രൂപ, ഒറ്റയാൻ , ടി.ജെ.എസ്. ജോർജ്, (ഉപന്യാസം), കെ.ആർ.നമ്പൂതിരി അവാർഡ് 2000 രൂപ, ഒരുതുള്ളി വെളിച്ചം, പി.എൻ. ദാസ്, ( വൈദികസാഹിത്യം), കനകശ്രീ അവാർഡ് 2000 രൂപ, ശ്വസിക്കുന്ന ശബ്ദംമാത്രം, സന്ധ്യ എൻ.പി., (കവിത), ഗീതാ ഹിരണ്യൻ അവാർഡ് 5000 രൂപ, മരണസഹായി , വി എം. ദേവദാസ് (ചെറുകഥാ സമാഹാരം), ജി.എൻ. പിള്ള അവാർഡ് 3000 രൂപ, കേരളത്തിലെ ആദിവാസികൾ കലയും സംസ്‌കാരവും, മനോജ് മാതിരപ്പള്ളി, (വൈജ്ഞാനിക സാഹിത്യം), കുറ്റിപ്പുഴ അവാർഡ് 2000 രൂപ, എതിരെഴുത്തുകൾ : ഭാവുകത്വത്തിന്റെ ഭൂമിശാസ്ത്രം, പി.പി. രവീന്ദ്രൻ, (നിരൂപണം : പഠനം)

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP