Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മറുനാടൻ മലയാളിയിൽ ജോയ് കുളനട വരച്ച കാർട്ടൂണിന് കേരള ലളിതകലാ അക്കാഡമിയുടെ പുരസ്‌കാരം

മറുനാടൻ മലയാളിയിൽ ജോയ് കുളനട വരച്ച കാർട്ടൂണിന് കേരള ലളിതകലാ അക്കാഡമിയുടെ പുരസ്‌കാരം

റുനാടൻ മലയാളിയിൽ കാർട്ടൂണിസ്റ്റ് ജോയ് കുളനട വരച്ച കാർട്ടൂണിന് കേരള ലളിതകലാ അക്കാഡമിയുടെ ഓണറബിൾ മെൻഷൻ പുരസ്‌കാരം. മറുനാടൻ മലയാളിയിൽ പ്രസിദ്ധീകരിച്ച കാലിതീറ്റ കുംഭകോണകേസിൽ ജയിലിലായ മുൻ ബീഹാർ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്റെ കാർട്ടൂണാണ് ജോയി കുളനടയെ പുരസ്‌കാരത്തിന് അർഹനാക്കിയത്. ബീഹാർ വേഴ്‌സസ് തീഹാർ എന്നതായിരുന്നു കാർട്ടൂണിന്റെ ശീർഷകം. ഈ മാസം 22 ന് കോഴിക്കോട് ആർട്ട് ഗാലറിയിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കെ. സി ജോസഫ് പുരസ്‌കാരങ്ങൾ വിതരണം ചെയ്യുമെന്ന് കേരള ലളിതകലാ അക്കാഡമി ഭാരവാഹികൾ പറഞ്ഞു.

ജോയി കുളനടയ്ക്ക് ഒപ്പം വി. ആർ. രാഗേഷിനും ഓണറബിൾ മെൻഷൻ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. മാദ്ധ്യമം ദിനപത്രത്തിലെ കോഴിക്കോട് യൂണിറ്റിൽ കാർട്ടൂണിസ്റ്റാണ് വിആർ രാഗേഷ്. 10000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഈ വർഷത്തെ മികച്ച കാർട്ടൂണിനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചത് കെ. ഉണ്ണികൃഷ്ണനാണെന്ന് കേരള ലളിതകലാ അക്കാദമി ചെയർമാൻ കെ. എ. ഫ്രാൻസിസും സെക്രട്ടറി ആർ. ഗോപാലകൃഷ്ണനും വാർത്താ സമ്മേളനത്തിൽ അറിയിച്ചു. എറണാകുളം തൃപ്പൂണിത്തുറ സ്വദേശിയായ കെ. ഉണ്ണികൃഷ്ണൻ മാതൃഭൂമി ദിനപത്രത്തിലും മാതൃഭൂമി ഡോട്ട്‌കോം ഇംഗ്ലീഷ് എഡീഷനിലും കാർട്ടൂൺ വരയ്ക്കുന്നുണ്ട്. ഇന്ത്യ എന്ന ശീർഷകത്തിൽ വരച്ച കാർട്ടൂണുകളാണ് ഉണ്ണികൃഷ്ണനെ പുരസ്‌കാരത്തിന് അർഹനാക്കിയത്.

അടുത്തിടെ കേരള കാർട്ടൂൺ അക്കാദമിക്ക് വേണ്ടി കാർട്ടൂണിസ്റ്റ് സുകുമാർ ഏർപ്പെടുത്തിയ കാർടൂണിസ്റ്റ് കെ.എസ് പിള്ള അവാർഡും ജോയി കുളനടയ്ക്ക് ലഭിച്ചിരുന്നു. മുമ്പ് ബൂലോകം ഡോട്ട് കോമിന്റെ ഈ വർഷത്തെ സൂപ്പർ ബ്ലോഗറായും ജോയ് കുളനടയെ തിരഞ്ഞെടുത്തിരുന്നു. കേരളത്തിലെ ഒട്ടു മിക്ക ബ്ലോഗർമാരെയും ഉൾപ്പെടുത്തി നടത്തിയ ജനകീയ വോട്ടെടുപ്പിന് ഒടുവിലാണ് ജോയി കുളനടയെ ഈ അവാർഡിന് തിരഞ്ഞെടുത്തത്. എല്ലാ ശനിയാഴ്ച്ചയും മറുനാടൻ മലയാളിയിൽ ജോയി കുളനട വരയ്ക്കുന്ന കാർട്ടൂൺ വളരെ ഏറെ പ്രസിദ്ധമാണ്. മറുനാടൻ മലയാളി ഉൾപ്പെടെ ഒരു ഡസനോളം മാദ്ധ്യമങ്ങളിൽ ജോയിയുടെ കാർട്ടൂൺ പ്രസിദ്ധീകരിക്കപ്പെടുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP