Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വയലാർ രാമവർമ സാഹിത്യ പുരസ്‌കാരം കെ ആർ മീരയ്ക്ക്; പുരസ്‌കാര ലബ്ധി 'ആരാച്ചാർ' നോവലിന്‌

വയലാർ രാമവർമ സാഹിത്യ പുരസ്‌കാരം കെ ആർ മീരയ്ക്ക്; പുരസ്‌കാര ലബ്ധി 'ആരാച്ചാർ' നോവലിന്‌

തിരുവനന്തപുരം: വയലാർ രാമവർമ സാഹിത്യ പുരസ്‌കാരം കെ ആർ മീരയ്ക്ക്. ആരാച്ചാർ എന്ന നോവലിനാണ് പുരസ്‌കാരം. വയലാർ ട്രസ്റ്റ് ചെയർമാൻ പ്രൊഫ. എം കെ സാനുവാണ് അവാർഡ് പ്രഖ്യാപിച്ചത്. 25,000 രൂപയും ഫലകവും അടങ്ങുന്ന അവാർഡ് വയലാർ രാമവർമ്മയുടെ ചരമദിനമായ ഒക്ടോബർ 27ന് തിരുവനന്തപുരത്ത് സമ്മാനിക്കും.

കൊൽക്കത്തയുടെ പശ്ചാത്തലത്തിൽ രചിച്ച നോവലാണ് ആരാച്ചാർ. നവസമൂഹത്തെ ബാധിച്ചിരിക്കുന്ന നിരവധി പ്രശ്‌നങ്ങളിലേക്ക് വിരൽ ചൂണ്ടുന്ന നോവൽ ആധുനിക ക്ലാസിക്കെന്നാണ് നിരൂപകർ വിലയിരുത്തുന്നത്.

1970 ഫെബ്രുവരി 19 ന് കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയിലാണ് മീര ജനിച്ചത്. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിൽ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. ആവേ മരിയ എന്ന ചെറുകഥക്ക് 2009ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടി. 2013ലെ ഓടക്കുഴൽ പുരസ്‌കാരവും ഈ കഥയ്ക്ക് ലഭിച്ചു.

മലയാള മനോരമയിൽ പത്രപ്രവർത്തകയായിരുന്ന മീര പിന്നീട് രാജിവച്ചു. എം എസ് ദിലീപാണ് ഭർത്താവ്. ശ്രുതി മകളാണ്. ഓർമ്മയുടെ ഞരമ്പ് (ചെറുകഥാസമാഹാരം), മോഹമഞ്ഞ, നേത്രോന്മീലനം (നോവൽ), ഗില്ലറ്റിൻ (ചെറുകഥാസമാഹാരം), ആ മരത്തെയും മറന്നു മറന്നു ഞാൻ (നോവൽ) യൂദാസിന്റെ സുവിശേഷം (നോവൽ), മീരാസാധു (നോവൽ), മാലാഖയുടെ മറുകുകൾ (നോവലൈറ്റ്), മഴയിൽ പറക്കുന്ന പക്ഷികൾ (ലേഖനം/ഓർമ്മ) എന്നിവയാണ് മറ്റ് പ്രധാന കൃതികൾ. ദേശീയ പുരസ്‌കാരം നേടിയ 'ഒരേ കടൽ' എന്ന ചലച്ചിത്രത്തിന്റെ തിരക്കഥാ രചനയിൽ പങ്കുവഹിച്ചിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP