Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജ്ഞാനപീഠം പുരസ്‌കാരം ഗുജറാത്ത് സാഹിത്യകാരൻ രഘുവീർ ചൗധരിക്ക്; അംഗീകാരം നോവലിസ്റ്റ്- കവി- സാഹിത്യ വിമർശകൻ എന്നീ നിലകളിലെ അവിസ്മരണീയ സംഭാവനകൾക്ക്

ജ്ഞാനപീഠം പുരസ്‌കാരം ഗുജറാത്ത് സാഹിത്യകാരൻ രഘുവീർ ചൗധരിക്ക്; അംഗീകാരം നോവലിസ്റ്റ്- കവി- സാഹിത്യ വിമർശകൻ എന്നീ നിലകളിലെ അവിസ്മരണീയ സംഭാവനകൾക്ക്

ന്യൂഡൽഹി: ഇക്കൊല്ലത്തെ ജ്ഞാനപീഠ പുരസ്‌കാരം ഗുജറാത്തി സാഹിത്യകാരൻ രഘുവീർ ചൗധരിക്ക്. നോവലിസ്റ്റ്- കവി- സാഹിത്യ വിമർശകൻ എന്നീ നിലകളിലെ അവിസ്മരണീയ സംഭാവനകൾ മുൻ നിർത്തിയാണു സാഹിത്യമേഖലയിലെ ഇന്ത്യയുടെ പരമോന്നത പുരസ്‌കാരമായ ജ്ഞാനപീഠം അദ്ദേഹത്തിനു ലഭിച്ചത്.

ഗുജറാത്തിലെ ഗാന്ധിനഗറിന് സമീപമുള്ള ബാപ്പുപുര ഗ്രാമത്തിൽ 1938 ഡിസംബർ അഞ്ചിനാണു ചൗധരി ജനിച്ചത്. അറിയപ്പെടുന്ന ഗാന്ധിയൻ കൂടിയായ അദ്ദേഹം ഗുജറാത്ത് സർവകലാശാലയിലെ അദ്ധ്യാപകൻ കൂടിയായിരുന്നു.

ഗുജറാത്തിൽ 1974ൽ നടന്ന രാഷ്ട്രീയ സാമൂഹ്യ മുന്നേറ്റമായ നവനിർമ്മാൺ ആന്ദോളനിൽ മുന്നിൽനിന്ന ചൗധരി അടിയന്തരാവസ്ഥയ്‌ക്കെതിരെയും ശക്തമായ സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്. അമൃത, ഉപർവാസ്, സഹ്‌വാസ്, അന്തർവാസ് (നോവലുകൾ), പുരുഷ്, സിക്കന്തർ സാനി, ഡിം ലൈറ്റ് (നാടകങ്ങൾ). തമാശ, വഹേത വൃക്ഷ പവന്മാ (കവിതകൾ), അകാസ്മിക് സ്പർശ്, ഗർസമാജ് (ചെറുകഥാസമാഹാരങ്ങൾ) എന്നിവയാണ് പ്രമുഖ കൃതികൾ. ദിവ്യഭാസ്‌കർ, സന്ദേശ്, ജന്മഭൂമി ഉൾപ്പെടെ പത്രങ്ങളിൽ നിരന്തരം കോളങ്ങളും എഴുതിയിരുന്നു. ഹിന്ദി ഭാഷയിലും എഴുതിയ അദ്ദേഹത്തെ തേടി 1977ലാണ് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡെത്തിയത്. 2014ൽ മറാത്തി സാഹിത്യകാരൻ ബാലചന്ദ്ര നമാഡെയാണ് പുരസ്‌കാരത്തിനർഹനായത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP