Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഹിന്ദി കവി കേദാർനാഥിന് ജ്ഞാനപീഠം

ഹിന്ദി കവി കേദാർനാഥിന് ജ്ഞാനപീഠം

ന്യൂഡൽഹി: വിഖ്യാത ഹിന്ദി കവി കേദാർനാഥ് സിങ്ങിന് സാഹിത്യരംഗത്തെ വിശിഷ്ട പുരസ്‌കാരമായ ജ്ഞാനപീഠം ലഭിച്ചു. 2013-ലെ പുരസ്‌കാരത്തിനാണ് എൺപതുകാരനായ അദ്ദേഹത്തെ ശിപാർശ ചെയ്തത്. ജ്ഞാനപീഠം ലഭിക്കുന്ന പത്താമത്തെ ഹിന്ദി സാഹിത്യകാരനാണ് കേദാർനാഥ് സിങ്. 11 ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.

1989-ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും കേദാർനാഥ് സിങ്ങിന് ലഭിച്ചിട്ടുണ്ട്. ഉത്തർപ്രദേശിലെ ബാലിയ ജില്ലയിൽപ്പെട്ട ചാക്യ സ്വദേശിയാണ് അദ്ദേഹം. ഡൽഹി ജവാഹർലാൽ നെഹ്രു സർവകലാശാലയിൽ ദീർഘകാലം ഹിന്ദി അദ്ധ്യാപകനായിരുന്ന അദ്ദേഹം വകുപ്പ് മേധാവിയായാണ് വിരമിച്ചത്.

'അഭി ബിൽക്കുൽ അഭി', 'യഹാം സെ ദേഖോം', 'ബാഗ്' തുടങ്ങിയവയാണ് ശ്രദ്ധേയമായ കവിതകൾ. കവിതയ്ക്കു പുറമേ ചെറുകഥാരംഗത്തും നിരൂപണസാഹിത്യത്തിലും മികവ് തെളിയിച്ചിട്ടുണ്ട്. ഡൽഹിയിലെ സാകേതിലാണ് ഇപ്പോൾ താമസം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP