Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഗൾഫ് മാധ്യമം പ്രഥമ കമല സുരയ്യ പുരസ്‌കാരം സച്ചിദാനന്ദന്

ഗൾഫ് മാധ്യമം പ്രഥമ കമല സുരയ്യ പുരസ്‌കാരം സച്ചിദാനന്ദന്

കോഴിക്കോട്: ഗൾഫ് മാധ്യമത്തിന്റെ പ്രഥമ കമല സുരയ്യ പുരസ്‌കാരത്തിന് കവിയും എഴുത്തുകാരനുമായ കെ. സച്ചിദാനന്ദൻ അർഹനായി. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങിയതാണ് പുരസ്‌കാരം.

പ്രഫ.എം.കെ. സാനു, കെ.പി. രാമനുണ്ണി, പി.കെ. പാറക്കടവ് എന്നിവർ അംഗങ്ങളായ സമിതിയാണ് സച്ചിദാനന്ദനെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്. ഡിസംബർ 13ന് ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന 'എന്റെ സ്വന്തം മലയാളം' പരിപാടിയിൽ പുരസ്‌കാരം സമ്മാനിക്കും.

ആശാൻ പുരസ്‌കാരം, ഓടക്കുഴൽ അവാർഡ്, പി. കുഞ്ഞിരാമൻ നായർ പുരസ്‌കാരം, ഉള്ളൂർ പുരസ്‌കാരം, ഭാരതീയ ഭാഷാ പരിഷത് ദിൽവാരാ അവാർഡ്, ഗംഗാധർ മെഹർ ദേശീയ കവിതാ പുരസ്‌കാരം, പ്രേമസമിതി റൈറ്റർ ഓഫ് ദി ഇയർ, വയലാർ അവാർഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ സച്ചിദാനന്ദന് ലഭിച്ചിട്ടുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP