Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് കുവൈറ്റിന്റെ കരോൾ ഭക്തിനിർഭരമായി

സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് കുവൈറ്റിന്റെ കരോൾ ഭക്തിനിർഭരമായി

സ്വന്തം ലേഖകൻ

സെന്റ് തോമസ് ഇവാഞ്ചെലിക്കൽ ചര്ച്ച ഓഫ് ഇന്ത്യ കുവൈറ്റ് ഇടവകയുടെ ക്രിസ്മസ്‌കരോൾ സർവീസ് സ്‌നേഹപ്രകാശം ഡിസംബർ 20 വെള്ളിയാഴ്ച വൈകിട്ട് എൻ. ഇ.സി. കെ, നോർത്ത് ടെന്റിൽ വച്ച് നടത്തപ്പെട്ടു. സഭയുടെ പ്രിസൈഡിങ് ബിഷപ്പ്‌മോസ്റ്റ്‌റവ.ഡോ. തോമസ് എബ്രഹാം കരോൾ സർവീസിന് കരോൾ സർവീസിന്‌നേതൃത്വം നൽകുകയും ക്രിസ്മസ് ദൂതും നൽകുകയും ചെയ്തു. കൊയർ മാസ്റ്റർസിജുമോൻ എബ്രഹാമിന്റെ നേതൃത്വത്തിൽ ഇടവകയുടെ ക്വയർ കരോൾ ഗാനങ്ങൾആലപിച്ചു.

സൺഡേ സ്‌കൂൾ കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. ഇടവകവികാരി റവ . ജോൺ മാത്യു പ്രാരംഭ പ്രാർത്ഥനയും, എം തോമസ് ജോൺ സ്വാഗതവുംഇടവക സെക്രട്ടറി മി. ബോണി കെ എബ്രഹാം നന്ദിയും പ്രകാശിപ്പിച്ചു. എ . ജിചെറിയാൻ സമാപന പ്രാർത്ഥനയും ബിഷപ്പ്‌മോസ്റ്റ്‌റവ.ഡോ. തോമസ്എബ്രഹാമിന്റെ ആശീർ വാദത്തോടും കരോൾ സർവീസ് സമാപിച്ചു.

ഇടവകഅംഗങ്ങളെ കൂടാതെ സഹോദരി സഭകളിൽ നിന്നുമുള്ള നിരവധി പേർ കരോൾസർവീസിൽ വന്നു സംബന്ധിച്ചു. ക്രിസ്മസ് കരോൾ സർവീസിന് ലീന സുരേഷ്അവതാരക ആയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP