Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അന്നൂർ'' ഖുർആൻ ഓൺലൈൻ രണ്ടാം ഘട്ടം ക്വിസ്സ് മത്സരം; തിങ്കളാഴ്ച ആരംഭിക്കും

കുവൈത്ത് : ഇന്ത്യൻ ഇസ്ലാഹി സെന്റർ വെളിച്ചം വിങ് സംഘടിപ്പിച്ച ''അന്നൂർ'' ഖുർആൻ ഓൺലൈൻ ക്വിസ്സിന്റെ രണ്ടാം ഘട്ടം മത്സരം തിങ്കളാഴ്ച (ആഗ്‌സറ്റ് 14) ആരംഭിക്കും. മുഹമ്മദ് അമാനി മൗലവിയുടെ ഖുർആൻ വിവരണത്തെ അവലംബിച്ച് വിശുദ്ധ ഖുർആനിലെ 25 മത്തെ അധ്യായമായ ഫുർഖാനിനെ അടിസ്ഥാനമാക്കിയാണ് മത്സരം. എല്ലാ തിങ്കളാഴ്ചകളിലും പത്ത് വീതം പേജിൽ നിന്നായിരിക്കും ചോദ്യങ്ങൾ ഉണ്ടാവുക. പേര് രജിസ്റ്റർ ചെയ്തവർക്ക് ലഭിക്കുന്ന ലിങ്ക് മുഖേനയും www.iicinkuwait.com വഴിയും മത്സരത്തിൽ പങ്കെടുക്കാം.


മത്സരത്തിന്റെ ഗ്രാന്റ് ഫിനാലെ സെപ്റ്റംബർ 25 ന് നടക്കും. ജപ്പാൻ, കുവൈത്ത്, ഒമാൻ, ബഹ്‌റൈൻ, ഖത്തർ, സൗദ്യ അറേബ്യ, അബൂദാബി, ഷാർജ, ദുബായ്, ബാംഗ്ലൂർ, കേരള തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറ് കണക്കിന് ആളുകളാണ് വീക്കിലി പരീക്ഷക്കായി തയ്യാറായിട്ടുള്ളത്.

ഓരോ ആഴ്ചയിലെയും മത്സരത്തിൽ നിന്ന് വിജയികളെ കണ്ടെത്തും. വിജയികൾക്ക് ക്യാഷ് പ്രൈസ്, പ്രശസ്തി പത്രം എന്നിവ വിതരണം ചെയ്യുന്നതായിരിക്കും. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ +965 6582 9673 എന്ന വാട്‌സ്അപ്പ് നമ്പറിൽ പേര് രജിസ്റ്റർ ചെയ്യുക. വിശദ വിവരങ്ങൾക്ക് +965 6582 9673, 9667 0616, 9667 0617.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP