Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

കുവൈറ്റ് ഇവാൻജെലിക്കൽ ചർച്ച് സൺഡേ സ്‌കൂൾ ക്ലാസ് നാളെ മുതൽ

കുവൈറ്റ് ഇവാൻജെലിക്കൽ ചർച്ച് സൺഡേ സ്‌കൂൾ ക്ലാസ് നാളെ മുതൽ

സ്വന്തം ലേഖകൻ

സെന്റ് തോമസ് ഇവാൻജെലിക്കൽ ചർച്ച് ഓഫ് ഇന്ത്യ കുവൈറ്റ് ഇടവക സൺഡേ സ്‌കൂൾ 2020 ലെ ആദ്യത്തെ വെർച്ച്വൽ ബൈബിൾ ക്ലാസ് നടത്തുന്നു. മൂന്ന് ദിവസത്തെ ബൈബിൾ ക്ലാസ് ജൂലൈ 31 മുതൽ 2020 ഓഗസ്റ്റ് 2 വരെ ദിവസവും വൈകുന്നേരം 3:00 മുതൽ 4:30 വരെ നടക്കും. ഇടവക പ്രസിഡന്റ് റവ. ജോൺ മാത്യു ബൈബിൾ ക്ലാസ് ഉദ്ഘാടനം ചെയ്യും. നിങ്ങളുടെ രക്ഷയെ മുറുകെ പിടിക്കുക; (1 കോരി : 15: 2) ചിന്താവിഷയത്തെ അടിസ്ഥാനപ്പെടുത്തി ഇന്ത്യയിൽ നിന്നുള്ള ഊർജ്ജസ്വലനും നേതൃത്വ പാടവം നിറഞ്ഞ വ്യക്തിത്വത്തിനുടമയുമായ റവ. ക്രിസ്റ്റഫർ ക്ലാസുകൾ നയിക്കും. കുഞ്ഞുങ്ങൾ അവരുടെ രക്ഷയെ മുറുകെപ്പിടിച്ച് വിശുദ്ധ ജീവിതം നയിക്കുന്നതിന്റെ പ്രസക്തി എങ്ങനെയെന്ന് കുട്ടികളെ പഠിപ്പിക്കുന്നു. തങ്ങളുടെ വിശ്വാസം പുതുക്കുന്നതിനും കുഞ്ഞുങ്ങൾക്ക് കർത്താവുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുമായി മൂന്ന് ദിവസത്തെ ഓൺലൈൻ സെഷനിൽ പങ്കെടുക്കാൻ എല്ലാ കുഞ്ഞുങ്ങളെയും ഹെഡ് മാസ്റ്റർ എബ്രഹാം മാത്യു ഹാർദവ പൂർവ്വം സ്വാഗതം ചെയ്യുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP