Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മുഹമ്മദ് നബി കാലം തേടുന്ന വിമോചകൻ;പ്രവാചക സന്ദേശ പ്രചാരണ കാമ്പയിൻ നവംബർ 1 മുതൽ 15 വരെ

മുഹമ്മദ് നബി കാലം തേടുന്ന വിമോചകൻ;പ്രവാചക സന്ദേശ പ്രചാരണ കാമ്പയിൻ നവംബർ 1 മുതൽ 15 വരെ

സ്വന്തം ലേഖകൻ

കുവൈത്ത്: വെറുപ്പും വിദ്വേഷവും വർധിച്ചുകൊണ്ടിരിക്കുന്ന സമകാലിക ലോകത്ത് കാരുണ്യത്തിന്റെയും സ്‌നേഹത്തിന്റെയും ഉറവിടമായ പ്രവാചക അദ്ധ്യാപനങ്ങളുടെ കാലിക പ്രസക്തി വിളംബരം ചെയ്തുകൊണ്ട് കേരള ഇസ് ലാമിക് ഗ്രൂപ്പ് കേന്ദ്ര കമ്മിറ്റി കാമ്പയിൻ സംഘടിപ്പിക്കുന്നു. മുഹമ്മദ് നബി കാലം തേടുന്ന വിമോചകൻ എന്ന തലക്കെട്ടിൽ നടക്കുന്ന പ്രചാരണ കാമ്പയിൻ നവംബർ 1 മുതൽ തുടങ്ങി 15 വരെ നീണ്ടുനിൽക്കും. കാമ്പയിൻ കാലയളവിൽ ലഘുലേഖ വിതരണം, ജനസമ്പർക്ക പരിപാടികൾ, സൗഹൃദ സംഗമങ്ങൾ, ഓൺലൈൻ ക്വിസ് മത്സരം, പ്രവാചക കീർത്തന മത്സരം,എക്സിബിഷൻ, സമാപന സമ്മേളനം തുടങ്ങിയ വ്യത്യസ്ത പരിപാടികൾ നടക്കും.

ഏരിയ തലങ്ങളിൽ നടക്കുന്ന സൗഹൃദ സംഗമങ്ങളിൽ സോളിഡാരിറ്റി സംസ്ഥാന പ്രസിഡണ്ട് നഹാസ് മാള മുഖ്യാതിഥിയായിരിക്കും. നവംബർ 15 ന് നടക്കുന്ന സമാപന സമ്മേളനത്തിൽ പ്രമുഖ വാഗ്മിയും മോട്ടിവേഷൻ ട്രെയിനറുമായ പി എം എ ഗഫൂർ, സോളിഡാരിറ്റി സംസ്ഥാന പ്രസിഡണ്ട് നഹാസ് മാള എന്നിവർ പങ്കെടുക്കും. കാമ്പയിൻ വിജയത്തിനായി എം കെ. നജീബ് ജനറൽ കൺവീനറായും അബ്ദുൽ ബാസിത് അസിസ്റ്റന്റ് കൺവീനറായും സ്വാഗത സംഘം രൂപീകരിച്ചു. വിവിധ കമ്മിറ്റികളുടെ കൺവീനർമാരായി നൈസാം, അബ്ദുൽ റസാഖ് നദ്‌വി, ഫിറോസ് ഹമീദ്, സി. കെ. നജീബ്, പി. ടി. ഷാഫി, റഫീഖ് ബാബു, അൻവർ സഈദ്, അബ്ദുൽ ഹമീദ്, കെ.എം അൻസാർ, മെഹ്നാസ്, അംജദ്, ജംഷീർ എന്നിവരെ തെരഞ്ഞെടുത്തു.

സാൽമിയ സെൻട്രൽ ഹാളിൽ ചേർന്ന സംയുക്ത എക്സിക്യൂട്ടീവ് യോഗത്തിൽ വൈസ് പ്രസിഡണ്ട് ഫൈസൽ മഞ്ചേരി, ട്രഷറർ എസ്. എ. പി. ആസാദ് എന്നിവർ പങ്കെടുത്തു. കെ. ഐ. ജി. പ്രസിഡണ്ട് സക്കീർ ഹുസൈൻ തുവ്വൂർ അധ്യക്ഷത വഹിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP