Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കൊറോണ കാലത്തെ കുട്ടികളുടെ മാനസിക സമ്മർദ്ദങ്ങളും പരിഹാരങ്ങളും, മോട്ടിവേഷൻ ക്ലാസ്സ് ഓഗസ്റ്റ് ഏഴിന്

കൊറോണ കാലത്തെ കുട്ടികളുടെ മാനസിക സമ്മർദ്ദങ്ങളും പരിഹാരങ്ങളും, മോട്ടിവേഷൻ ക്ലാസ്സ് ഓഗസ്റ്റ് ഏഴിന്

സ്വന്തം ലേഖകൻ

ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്)വനിതാവേദിയുടെ ആഭിമുഖ്യത്തിൽ കൊറോണ കാലത്തെ കുട്ടികളുടെ മാനസിക സമ്മർദ്ദങ്ങളും പരിഹാരങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിക്കുന്നു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് & ന്യൂറോ സയൻസ് (IMHANS) ലെ ശിശുരോഗ വിഭാഗം പ്രൊഫസ്സറും ഡയറക്ടറുമായ ഡോ. പി കൃഷ്ണകുമാർ ക്ലാസ്സിന് നേതൃത്വം നൽകുന്നു. ഓഗസ്റ്റ് 7 ന് വെള്ളിയാഴ്‌ച്ച കുവൈത്ത് സമയം വൈകുന്നേരം 6:30 മുതൽ (ഇന്ത്യൻ സമയം രാത്രി 9:00 മണി മുതൽ) Zoom ആപ്ലിക്കേഷൻ വഴി സംഘടിപ്പിക്കുന്ന മോട്ടിവേഷൻ ക്ലാസ്സ് തത്സമയം ഫോക്ക് ഫേസ്‌ബുക്ക് പേജിലൂടെയും വീക്ഷിക്കാവുന്നതാണ്. വിശദ വിവരങ്ങൾക്ക് 65545960, 65839954 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP