Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വെൽഫെയർ കേരള കുവൈത്ത് സൗജന്യ ചാർട്ടർ വിമാനം നാളെ പറന്നുയരും; 15 കുട്ടികൾ ഉൾപ്പെടെ 163 പേർ നാടണയും

വെൽഫെയർ കേരള കുവൈത്ത് സൗജന്യ ചാർട്ടർ വിമാനം നാളെ പറന്നുയരും; 15 കുട്ടികൾ ഉൾപ്പെടെ 163 പേർ നാടണയും

സ്വന്തം ലേഖകൻ

കുവൈത്ത് സിറ്റി: കോവിഡ് പ്രതിസന്ധിയിൽ ദുരിതകാലം തള്ളി നീക്കിയ പ്രവാസികളുടെ സ്വപ്നങ്ങൾക്ക് നിറം പകർന്ന് വെൽഫെയർ കേരള കുവൈത്ത് ഒരുക്കി അയക്കുന്ന ചാർട്ടർ വിമാനം വെള്ളിയാഴ്ച പറന്നുയരും. വൈകുന്നേരം 5:30 ന് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പുറപ്പെടുന്ന വിമാനത്തിൽ 15 കുട്ടികൾ ഉൾപ്പെടെ 163 പേർ നാടണയും. പ്രമുഖ എയർലൈൻ കമ്പനിയായ ജസീറ എയർവേസുമായി സഹകരിച്ച് ജനകീയ പങ്കാളിത്തത്തോടെയാണ് യാത്രാ സൗകര്യം ഒരുക്കിയിട്ടുള്ളത്.

കുവൈത്തിൽ നിന്ന് ഇന്ത്യയിലേക്കുള്ള ആദ്യ സൗജന്യ ചാർട്ടർ വിമാനം കൂടിയാണിത്. മുഴുവൻ യാത്രക്കാർക്ക് പൂർണ്ണമായും സൗജന്യമായാണ് യാത്രാ സൗകര്യം ഒരുക്കിയിരിക്കുന്നത്. യാത്രക്കാർക്കുള്ള പി.പി.ഇ കിറ്റുകളും എയർപോർട്ടിൽ വെച്ചു ടീം വെൽഫെയർ വലണ്ടിയർമാർ സൗജന്യമായി വിതരണം ചെയ്യും.

ലഭിച്ച അപേക്ഷകളിൽ നിന്നും രോഗികൾ, പ്രായാധിക്യമുള്ളവർ, ജോലി നഷ്ടപ്പെട്ടവർ, തുച്ഛ വരുമാനക്കാരായ മറ്റു പ്രവാസികൾ എന്നിവർക്ക് മുൻഗണന നൽകിയാണ് യാത്രക്കാരുടെ അന്തിമ ലിസ്റ്റ് തയ്യാറാക്കിയത്. ജനകീയ പങ്കാളിത്തത്തോടെയുള്ള ചാർട്ടർ വിമാന പദ്ധതിക്ക് പ്രവാസി സമൂഹത്തിൽ നിന്നും വലിയ പിന്തുണയാണ് ലഭിച്ചത്. നിരവധി പ്രവാസി സംഘടനകളും വ്യക്തികളും പിന്തുണയുമായി രംഗത്ത് വന്നു. ഈ ചരിത്ര ദൗത്യത്തിൽ പങ്കാളികളാകാൻ മുന്നോട്ടു വന്ന മുഴുവൻ പേർക്കും നന്ദി അറിയിക്കുന്നതായി വെൽഫെയർ കേരള കുവൈത്ത് പ്രസിഡന്റ് റസീന മുഹിയിദ്ധീൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP