Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കുവൈറ്റിലേക്ക് വിസിറ്റിങ് വിസയിൽ വരുന്നവർ മെഡിക്കൽ ചെക്കപ്പിന് വിധേയരാകണം; പകർച്ചവ്യാധികൾ തടയാൻ മുൻകരുതൽ

കുവൈറ്റിലേക്ക് വിസിറ്റിങ് വിസയിൽ വരുന്നവർ മെഡിക്കൽ ചെക്കപ്പിന് വിധേയരാകണം; പകർച്ചവ്യാധികൾ തടയാൻ മുൻകരുതൽ

കുവൈറ്റ് സിറ്റി: രാജ്യത്തേക്ക് വിസിറ്റിങ് വിസയിലെത്തുന്നവർക്ക് മെഡിക്കൽ ചെക്കപ്പ് നടത്തുന്ന കാര്യം പരിഗണനയിലുണ്ടെന്ന് ഹെൽത്ത് മിനിസ്ട്രി. പകർച്ചവ്യാധികൾ തടയുന്നതിനുള്ള മുൻകരുതൽ എന്ന നിലയ്ക്കാണ് മെഡിക്കൽ ടെസ്റ്റുകൾ നടത്താൻ നിർബന്ധിക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി. എബോള പടരുന്നതിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനങ്ങൾ മന്ത്രാലയം കൈക്കൊള്ളുന്നത്.

വിസിറ്റിങ് വിസയിൽ എത്തുന്നവരിൽ ചിലർ പിന്നീട് വർക്ക് പെർമിറ്റ് കരസ്ഥമാക്കി രാജ്യത്തു തന്നെ സ്ഥിരമായി താമസിക്കാറുണ്ട്. രോഗബാധിതരാണെങ്കിൽ ഇത് രാജ്യത്ത് പടരുന്നത് തടയുന്നതിനാണ് വിസിറ്റിങ് വിസക്കാർക്ക് മൊത്തം മെഡിക്കൽ ചെക്കപ്പ് നടത്താൻ നിബന്ധന വയ്ക്കുന്നത്. രാജ്യത്തെ പകർച്ചവ്യാധികളിൽ നിന്നു രക്ഷിക്കുന്നതിനുള്ള നടപടിയെന്ന നിലയിൽ മെഡിക്കൽ ചെക്കപ്പ് നിർബന്ധമാക്കുമെന്നു തന്നെയാണ് അധികൃതർ വെളിപ്പെടുത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP