Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഇന്ത്യൻ സ്‌കൂളുകൾ ഉൾപ്പെടെ കുവൈത്തിൽ സെപ്റ്റംബറിൽ തുറന്നേക്കും; കുട്ടികൾ ഏറെയുള്ള സ്‌കൂളുകളുടെ പ്രവർത്തനം 2 ഷിഫ്റ്റുകളിലാക്കും

ഇന്ത്യൻ സ്‌കൂളുകൾ ഉൾപ്പെടെ കുവൈത്തിൽ സെപ്റ്റംബറിൽ തുറന്നേക്കും; കുട്ടികൾ ഏറെയുള്ള സ്‌കൂളുകളുടെ പ്രവർത്തനം 2 ഷിഫ്റ്റുകളിലാക്കും

സ്വന്തം ലേഖകൻ

കുവൈത്ത് സിറ്റി :ഇന്ത്യൻ സ്‌കൂളുകൾ ഉൾപ്പെടെ കുവൈത്തിൽ സെപ്റ്റംബറിൽ തുറന്നേക്കും. കോവിഡ് ആരംഭിച്ചത് മുതൽ അടഞ്ഞുകിടക്കുന്ന മുഴുവൻ വിദ്യാലയങ്ങളും ആരോഗ്യ സംരക്ഷണ നടപടികൾ പൂർത്തീകരിച്ച ശേഷമായിരിക്കും തുറക്കുക.

കുട്ടികളുടെ ബാഹുല്യമുള്ള സ്‌കൂളുകളുടെ പ്രവർത്തനം 2 ഷിഫ്റ്റുകളിലായി ക്രമീകരിക്കേണ്ടി വരുമെന്ന് സൂചന.രാവിലെ 7.30ന് തുടങ്ങി 11 വരയും 12ന് തുടങ്ങി വൈകിട്ട് 3.30 വരെയുമാകും ഷിഫ്റ്റുകൾ. ഒരു പീരിയഡ് 35മിനിറ്റിൽ കവിയരുതെന്നും നിർദേശമുണ്ടാകും.

പൊതു/സ്വകാര്യ മേഖലയിൽ 1460 സ്‌കൂളുകളാണ് നീണ്ട ഇടവേളയ്ക്ക് ശേഷം സെപ്റ്റംബറിൽ തുറക്കാൻ ആലോചിക്കുന്നത്. പൊതുമേഖലയിൽ 855ഉം സ്വകാര്യമേഖലയിൽ 605ഉം സ്‌കൂളുകളുണ്ട്. സർക്കാർ വിദ്യാലയങ്ങളിലെ സംവിധാനങ്ങൾ ക്രമീകരിക്കുന്നതിന് വിദ്യാഭ്യാസ മന്ത്രാലയത്തിലെയും ആരോഗ്യ മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥർ ഉൾപ്പെട്ട 10 അംഗസംഘം എല്ലാ വിദ്യാലയങ്ങളിലും സന്ദർശനം ആരംഭിച്ചിട്ടുണ്ട്. സ്വകാര്യ വിദ്യാഭ്യാസ വകുപ്പിന്റെ മേൽനോട്ടത്തിൽ സമാന പരിശോധന സ്വകാര്യ വിദ്യാലയങ്ങളിലും ഉണ്ടാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP