Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇഖാമ കാലാവധി കഴിഞ്ഞവരെയും സ്‌പോൺസർ മാറി ജോലി ചെയ്യുന്നവരെയും കണ്ടെത്തുന്നതിനായി കുവൈത്തിൽ വ്യാപക പരിശോധന; നാനൂറിലധികം പേർ പിടിയിൽ

ഇഖാമ കാലാവധി കഴിഞ്ഞവരെയും സ്‌പോൺസർ മാറി ജോലി ചെയ്യുന്നവരെയും കണ്ടെത്തുന്നതിനായി കുവൈത്തിൽ വ്യാപക പരിശോധന; നാനൂറിലധികം പേർ പിടിയിൽ

കുവൈത്ത് സിറ്റി: ഒരിടവേളയ്ക്ക് ശേഷം നിയമംലംഘിച്ച് രാജ്യത്ത് കഴിയുന്നവരെ പിടികൂടാൻ പരിശോധന ശക്തമാക്കി. ഇഖാമ കാലാവധി കഴിഞ്ഞവരെയും സ്‌പോൺസർ മാറി ജോലി ചെയ്യുന്നവരെയും പിടികൂടാനാണ് പരിശോധന.

ഫർവാനിയ ഗവർണറേറ്റിലെ ജലീബിലും ഫഹാഹീൽ വ്യവസായ മേഖലയിലും ആണ് റെയ്ഡ് ആരംഭിച്ചത്.രണ്ടിടങ്ങളിലുമായി ഇന്ത്യക്കാരുൾപ്പെടെ 459 പേർ പിടിയിലായതായാണ് പ്രാഥമിക വിവരം. മതിയായ താമസരേഖകളില്ലാത്ത 130 പേർ, സ്‌പോൺസർ മാറി ജോലി ചെയ്തവരും ഇഖാമ കാലാവധി തീർന്നവരുമടക്കം 51 പേർ, ഒളിച്ചോട്ടത്തിന് കേസുള്ള 26 പേർ, മദ്യലഹരിയിലായിരുന്ന 15 പേർ, വിവിധ സിവിൽ കേസുകളിൽ പ്രതികളായ10 പേർ, അനാശാസ്യ പ്രവർത്തനത്തിലേർപ്പെട്ട നാലുപേർ എന്നിങ്ങനെയാണ് പിടിയിലായത്.

നിയമലംഘകരെയും കുറ്റവാളികളെയും കണ്ടെത്തുന്നതിനുള്ള പരിശോധന ശക്തമായി തുടരുമെന്ന മുന്നറിയിപ്പാണ് ആഭ്യന്തരമന്ത്രാലയം നൽകിയത്.പുറത്തിറങ്ങുമ്പോൾ തിരിച്ചറിയൽ രേഖകൾ കൈവശമുണ്ടെന്ന് എല്ലാവരും ഉറപ്പുവരുത്തണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP